ജൂലൈയിലേക്കുളള സേവനയോഗങ്ങൾ
ജൂലൈ 4-നാരംഭിക്കുന്ന വാരം
ഗീതം 141 (64)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. സഭയിൽ സ്റേറാക്കുളള ചെറുപുസ്തകങ്ങളുടെ പേരുകൾ അറിയിക്കുക; സേവനത്തിന് ആവശ്യമുളള പ്രതികൾ വാങ്ങുന്നതിനു പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. സഭയിൽ ഏതെങ്കിലുമൊരു ഭാഷയിൽ ചെറുപുസ്തകം ലഭ്യമല്ലെങ്കിൽ ആ ഭാഷയിൽ ലഘുപത്രിക ഉപയോഗിക്കാൻ നിർദേശിക്കുക.
17 മിനി:“വീടുതോറും ഇടതടവില്ലാതെ.” ചോദ്യോത്തരങ്ങൾ. വീടുതോറുമുളള വേലയിലൂടെ ആദ്യമായി കണ്ടുമുട്ടാനിടയായ സദസ്യരിൽ ചിലരിൽനിന്ന് തങ്ങളുടെ വിലമതിപ്പിൻ അഭിപ്രായങ്ങൾ ക്ഷണിക്കുക.
18 മിനി:“സത്യം പഠിക്കുന്നതിനു മററുളളവരെ സഹായിക്കുക.” സദസ്സുമായി ചർച്ചചെയ്യുക. നിർദേശിച്ചിരിക്കുന്ന രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിക്കുന്നതിന് യോഗ്യതയുളള പ്രസാധകരെ ഏർപ്പാടുചെയ്യുക. ഹ്രസ്വവും ലളിതവുമായ സമീപനത്തിന്റെ പ്രയോജനം ഊന്നിപ്പറയുക.
ഗീതം 120 (26), സമാപന പ്രാർഥന.
ജൂലൈ 11-നാരംഭിക്കുന്ന വാരം
ഗീതം 115 (15)
12 മിനി:സ്ഥലപരമായ അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായി സൊസൈററിയിൽനിന്നു ലഭിച്ച അറിയിപ്പുകളും വായിക്കുക. സംഭാവനകൾ നൽകിയതിനു പ്രശംസിക്കുക. (പുറ. 35:29) സായാഹ്ന സാക്ഷീകരണം നടത്തുന്നതിനെക്കുറിച്ചു പരിചിന്തിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. വീടുതോറുമുളള വേലയ്ക്കും മടക്ക സന്ദർശനത്തിനും പററിയ സമയമാണത്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ വീക്ഷാഗോപുരത്തിന്റെ 1994, ഫെബ്രുവരി 15 ലക്കത്തിന്റെ 22-5 പേജുകളിലുളള “അപകടഭീഷണിയുളളപ്പോൾ അകന്നുനിൽക്കുക” എന്ന ലേഖനത്തെ ആസ്പദമാക്കി യോഗ്യതയുളള ഒരു മൂപ്പൻ പ്രസംഗം നടത്തുക.
18 മിനി:“നാം മടങ്ങിച്ചെന്നില്ലെങ്കിൽ അവർ എങ്ങനെ കേൾക്കും?” സദസ്സുമായി ചർച്ചചെയ്യുക. 3-ഉം 4-ഉം ഖണ്ഡികയിലുളള നിർദേശങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക. അധ്യയനങ്ങൾ തുടങ്ങണമെന്ന ലക്ഷ്യത്തിൽ മടക്കസന്ദർശനം നടത്തേണ്ടത് എന്തുകൊണ്ടാണെന്നു കാണിച്ചുകൊണ്ട് കൂടുതലായ അഭിപ്രായങ്ങൾ നൽകുക.
ഗീതം 123 (63), സമാപന പ്രാർഥന.
ജൂലൈ 18-നാരംഭിക്കുന്ന വാരം
ഗീതം 125 (44)
15 മിനി:സ്ഥലപരമായ അറിയിപ്പുകൾ. വാരാന്തത്തിലേക്കുളള വയൽസേവന ക്രമീകരണങ്ങൾ സംബന്ധിച്ചു രൂപരേഖ നൽകുന്നതോടൊപ്പം മാസിക വിതരണത്തിലുളള പങ്കുപററലിനു പ്രോത്സാഹിപ്പിക്കുക.
8 മിനി:ചോദ്യപ്പെട്ടി. ചോദ്യോത്തര ചർച്ച.
22 മിനി:“ഫലകരമായ തെരുവുസാക്ഷീകരണത്തിലൂടെ താത്പര്യക്കാരെ കണ്ടെത്തൽ.” സേവനമേൽവിചാരകനൊ തെരുവുസാക്ഷീകരണത്തിൽ ഫലപ്രദനായ യോഗ്യതയുളള വേറൊരു മൂപ്പനൊ തെരുവുസാക്ഷീകരണത്തിൽ അനുഭവപരിചയമുളള രണ്ടോ മൂന്നോ പ്രസാധകരുമായി ലേഖനം ചർച്ച ചെയ്യുന്നു. ചർച്ചയിൽ ഒന്നോ രണ്ടോ ഹ്രസ്വ അനുഭവങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. പുതിയ മാസികകളുമായുളള സമീപനം പ്രകടിപ്പിച്ചുകാണിക്കുക.
ഗീതം 134 (33), സമാപന പ്രാർഥന.
ജൂലൈ 25-നാരംഭിക്കുന്ന വാരം
ഗീതം 140 (77)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ഏററവും പുതിയ മാസികകളുടെ അവതരണം പ്രകടിപ്പിച്ചുകാണിക്കുക. മാസിക വിതരണത്തിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“ചെറുപ്പക്കാർക്ക് നല്ല മാതൃകയുടെ ആവശ്യമുണ്ട്.” ചോദ്യോത്തര ചർച്ച. മാതൃകായോഗ്യരായ ഒന്നോ രണ്ടോ പ്രസാധകരെ അഭിമുഖം നടത്തുക. അവർ തങ്ങൾക്കായി എന്ത് ആത്മീയലാക്കുകൾ വെച്ചിരിക്കുന്നുവെന്നും അവരുടെ പ്രയത്നങ്ങൾ എങ്ങനെ കൂടുതലായ അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നുവെന്നും അവർ വിശദീകരിക്കട്ടെ.
20 മിനി:നമ്മുടെ അവതരണത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുക. സ്കൂൾ ഗൈഡ് ബുക്കിന്റെ 99-ാം പേജിൽ, 9-ാം ഖണ്ഡികയിൽ നൽകിയിരിക്കുന്ന നിർദേശങ്ങളെ ആസ്പദമാക്കിക്കൊണ്ട് കുടുംബം പരിശീലന സെഷൻ നടത്തുന്നു. ഒരു കുടുംബാംഗം അവതരണം പ്രകടിപ്പിക്കുമ്പോൾ മററുളളവർ പ്രശംസിക്കുകയും പുരോഗമിക്കുന്നതിനുളള നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രദേശത്തു സാധാരണമായി നേരിടുന്ന ഒരു എതിർപ്പ് അതിൽ ഉൾപ്പെടുത്തി അതിനെ എങ്ങനെ നേരിടാമെന്ന് ചർച്ചചെയ്യുക.
ഗീതം 187 (93), സമാപന പ്രാർഥന.