ആഗസ്ററിലേക്കുളള സേവനയോഗങ്ങൾ
ആഗസ്ററ് 1-നാരംഭിക്കുന്ന വാരം
ഗീതം 159 (67)
15 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള പ്രസക്തമായ അറിയിപ്പുകളും. ഈ വാരാന്ത്യത്തിൽ വയലിൽ പ്രദീപ്തമാക്കാവുന്ന സംസാരാശയങ്ങൾ നിലവിലുളള മാസികകളിൽനിന്നു പ്രകടിപ്പിക്കുക.
15 മിനി:“ഒരു ക്രിയാത്മക മനോഭാവം നിലനിർത്തുക.” ചോദ്യോത്തരങ്ങൾ. ഒരു പയനിയറുമായോ ദീർഘനാളായി പ്രസാധകനായിരിക്കുന്നയാളുമായോ ഒരു ഹ്രസ്വമായ അഭിമുഖം നടത്തുക. പ്രദേശത്തു രസക്കേടോ എതിർപ്പോ ഉണ്ടായിരുന്നിട്ടും ക്രിയാത്മക മനോഭാവം നിലനിർത്താൻ സാധിച്ചതെങ്ങനെയെന്ന് അദ്ദേഹം വിവരിക്കട്ടെ.
15 മിനി:“ലഘുപത്രികകൾ—ശുശ്രൂഷയ്ക്കുളള അമൂല്യമായ ഉപകരണങ്ങൾ.” സദസ്സുമായി ചർച്ച ചെയ്യുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങളുടെ നന്നായി തയ്യാർ ചെയ്ത രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക. ആഗസ്ററിൽ സമർപ്പിക്കാൻ ഉദ്ദേശിച്ചിട്ടുളള ലഘുപത്രികകളിൽ ചിലതു കാണിക്കുക. ഈ ആഴ്ചയിലെ സേവനത്തിന് ഉപയോഗിക്കാൻവേണ്ടിയുളള പ്രതികൾ കരുതാൻ സദസ്യരെ ഓർപ്പിക്കുക.
ഗീതം 142 (93) സമാപന പ്രാർഥന.
ആഗസ്ററ് 8-നാരംഭിക്കുന്ന വാരം
ഗീതം 216 (49)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:“നിങ്ങളുടെ സഹോദരങ്ങളെ നന്നായി അറിയുക.” ചോദ്യോത്തരങ്ങൾ. 6-ാം ഖണ്ഡികയിലെ നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ട് മററുളളവരുമായി കൂടുതൽ പരിചിതരാകാൻ സാധിച്ചതെങ്ങനെയെന്നു പ്രകടമാക്കുന്ന അനുഭവങ്ങൾ ഹ്രസ്വമായി വിവരിക്കാൻ സദസ്യരോട് ആവശ്യപ്പെടുക.
20 മിനി:അനൗപചാരിക സാക്ഷീകരണം കൂടുതലായി നടത്തൽ. ഈ പ്രവർത്തനത്തിൽ തങ്ങളുടെ പങ്ക് എങ്ങനെ വികസിപ്പിക്കാൻ കഴിയുമെന്ന് മൂന്നോ നാലോ പ്രസാധകർ ചർച്ച ചെയ്യുന്നു. 1988 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 21-6 എന്നീ പേജുകൾ ഉപയോഗിച്ചുകൊണ്ട്, മററുളളവർ ചെയ്തിരിക്കുന്നത് അവർ പുനരവലോകനം ചെയ്യുകയും ഇത്തരത്തിലുളള വേല കൂടുതൽ ചെയ്യുന്നതെങ്ങനെ എന്നതിനെപ്പററി സംസാരിക്കുകയും ചെയ്യുന്നു. സേവനത്തിന്റെ ഈ വശത്തു തങ്ങൾക്ക് എങ്ങനെ പങ്കുപററാൻ കഴിയുമെന്നു പരിചിന്തിക്കാൻ അധ്യക്ഷൻ സദസ്യരെ പ്രോത്സാഹിപ്പിക്കുന്നു.
ഗീതം 182 (97) സമാപന പ്രാർഥന.
ആഗസ്ററ് 15-നാരംഭിക്കുന്ന വാരം
ഗീതം 166 (90)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന ലഭിച്ചതായുളള അറിയിപ്പും ഉൾപ്പെടുത്തുക.
15 മിനി:“മടക്കസന്ദർശനങ്ങളിൽ താത്പര്യം നട്ടുവളർത്തുക.” സദസ്സുമായുളള ചർച്ച. മടക്കസന്ദർശനങ്ങൾ നടത്താൻ ഉപയോഗിക്കാവുന്ന മൂന്നു മിനിററു നേരത്തെ രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക. ബൈബിളധ്യയനങ്ങൾ തുടങ്ങാനുളള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക.
25 മിനി:“ക്രമമുളള ദിനചര്യയിൽ മുന്നേറുന്നതിൽ തുടരുക.” ചോദ്യോത്തരങ്ങൾ.
ഗീതം 96 (13) സമാപന പ്രാർഥന.
ആഗസ്ററ് 22-നാരംഭിക്കുന്ന വാരം
ഗീതം 218 (19)
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
20 മിനി:“എനിക്ക് ദൈവവുമായി എങ്ങനെ അടുക്കാൻ കഴിയും?” പ്രകടനം. മാതാപിതാക്കൾ കൗമാരപ്രായത്തിലുളള കുട്ടികളുമായി യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തിന്റെ 39-ാം അധ്യായത്തിലെ വിവരങ്ങൾ ചർച്ച ചെയ്യുന്നു. “ദൈവവുമായുളള നിങ്ങളുടെ സുഹൃദ്ബന്ധം പരസ്യമായി പ്രഖ്യാപിക്കൽ” എന്ന ഉപശീർഷകത്തിൻ കീഴിൽ 315-18 പേജുകളിൽ കാണുന്ന വിവരങ്ങൾ ഉൾപ്പെടുത്തുക. വീടുതോറുമുളള വേലയെക്കുറിച്ചു തങ്ങൾക്കു വല്ലാത്ത പരിഭ്രമമുണ്ടെന്നും യോഗങ്ങൾ ആവർത്തനസ്വഭാവമുളളതാണെന്നും അടുപ്പിച്ചടുപ്പിച്ച് ഉണ്ടെന്നും കുട്ടികൾ പരാതിപ്പെട്ടേക്കാം. യഹോവയുമായി ഒരു നല്ല ബന്ധം നിലനിർത്തണമെങ്കിൽ ഈ പ്രവർത്തനങ്ങൾ അനുപേക്ഷണീയമാണെന്ന് തിരുവെഴുത്തു തത്ത്വങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ദയാപുരസ്സരമായ വിധത്തിൽ മാതാപിതാക്കൾ അവരുമായി ന്യായവാദം നടത്തുന്നു.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. (അല്ലെങ്കിൽ 1991 ജൂലൈ 1 വീക്ഷാഗോപുരത്തിൽ [ഇംഗ്ലീഷ്] 28-30 പേജുകളിൽ വന്ന “സുവാർത്തയിൽ തീവ്രമായി ഉൾപ്പെടുക” എന്ന ലേഖനത്തെ ആസ്പദമാക്കി ഒരു പ്രസംഗം നിർവഹിക്കുക.)
ഗീതം 184 (36) സമാപന പ്രാർഥന.
ആഗസ്ററ് 29-നാരംഭിക്കുന്ന വാരം
ഗീതം 199 (105)
13 മിനി:പ്രാദേശിക അറിയിപ്പുകൾ. വാരാന്ത്യത്തിലുളള വയൽസേവന ക്രമീകരണങ്ങളെക്കുറിച്ച് അറിയിക്കുക. വേനൽക്കാലത്തു സഹായ പയനിയറിങ് നടത്താൻ കഴിഞ്ഞ, അല്ലെങ്കിൽ മററു വിധങ്ങളിൽ തങ്ങളുടെ വേല വർധിപ്പിച്ച ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. സന്തോഷകരമായ അനുഭവങ്ങളിൽ ചിലതു പറയുക.
15 മിനി:“നിങ്ങൾക്ക് അണികളിൽ വീണ്ടും ചേരാനാകുമോ?” സദസ്സുമായി ചർച്ച ചെയ്യുക. വീണ്ടും പയനിയർ സേവനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞവരുണ്ടെങ്കിൽ അവർക്ക് അതെങ്ങനെ സാധിച്ചു, അല്ലെങ്കിൽ ഈ പദവി പ്രയോജനപ്പെടുത്താൻ ഒരു കുടുംബാംഗത്തോടു വീട്ടുകാർ എങ്ങനെ സഹകരിച്ചു എന്നു പ്രകടമാക്കുന്ന പ്രാദേശിക അനുഭവങ്ങൾ ഉൾപ്പെടുത്തുക.
17 മിനി:എന്നേക്കും ജീവിക്കാൻ പുസ്തകമാണ് സെപ്ററംബറിൽ സമർപ്പിക്കാനുളളത്. ഈ പുസ്തകം സമർപ്പിക്കാനും സെപ്ററംബറിൽ അധ്യയനങ്ങൾ ആരംഭിക്കാനുമുളള ഉത്സാഹഭരിതമായ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക. ബൈബിളധ്യയനങ്ങൾ നടത്താൻ മുഖ്യ ഉപകരണമായി ഉപയോഗിച്ചുവരുന്ന ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത് 1982-ലായിരുന്നു. പ്രതികൾ വിതരണം ചെയ്യപ്പെട്ട ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ ഈ സന്ദേശം കൊടുക്കുകയുണ്ടായി: “നമുക്കുളള അതേ പ്രത്യാശ പങ്കുപററാൻ മററുളളവരെ സഹായിക്കാൻ ആവശ്യമുളളത് ഈ പുതിയ പാഠ്യപുസ്തകത്തിലുണ്ട്. . . . യഹോവക്കു തങ്ങളുടെ ജീവിതം സമർപ്പിച്ച് സ്വീകാര്യമാംവിധം അവനെ സേവിക്കേണ്ടതിനു പുതിയവർ അറിഞ്ഞിരിക്കേണ്ട സകല പ്രധാന ബൈബിൾ സത്യങ്ങളും ഇതിലുണ്ട്.” ഫലങ്ങൾ പ്രസാധകരുടെ വർധനവിൽനിന്ന് മനസ്സിലാക്കാം. 1983-ൽ 26,52,323 ആയിരുന്ന പ്രസാധകരുടെ എണ്ണം 1993 ആയപ്പോഴേക്കും 47,09,889 ആയി. ഈ പുസ്തകം ഉപയോഗിച്ച് സത്യം പഠിച്ചതെങ്ങനെയെന്ന്, അല്ലെങ്കിൽ മററുളളവർക്ക് അധ്യയനം എടുത്തുകൊണ്ട് അവരെ സഹായിച്ചതെങ്ങനെ എന്നു വിവരിക്കാൻ വ്യക്തികളെ ക്ഷണിക്കുക. സമയമുണ്ടെങ്കിൽ, പുസ്തകം സമർപ്പിക്കുമ്പോൾ എടുത്തു പറയാവുന്ന മററു സവിശേഷതകൾ സൂചിപ്പിക്കുക.
ഗീതം 161 (110) സമാപന പ്രാർഥന.