ദിവ്യാധിപത്യ വാർത്തകൾ
ഇന്ത്യ: വളരെ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഒരു മാസമായിരുന്നു ഏപ്രിൽ. നമുക്ക് എല്ലാ മേഖലയിലും അത്യുച്ചമുണ്ടായി. രണ്ടു വർഷത്തിൽ ആദ്യമായാണ് പുസ്തകങ്ങളുടെയും മാസികകളുടെയും സമർപ്പണത്തിൽ അത്യുച്ചമുണ്ടാവുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ വരിസംഖ്യയ്ക്കും ആദ്യ അത്യുച്ചമുണ്ടായി. 15 മാസത്തിനുളളിൽ മൊത്തം പ്രസാധകരുടെ എണ്ണത്തിൽ (14,194) ഉണ്ടായ അത്യുച്ചങ്ങളിൽ ഇത് 12-ാമത്തേതാണ്. ഇതുകൂടാതെ, നിരന്തരപയനിയർമാരുടെ എണ്ണത്തിലും (818) മടക്കസന്ദർശനങ്ങൾ നടത്തിയതിലും (79,871) ബൈബിളധ്യയനങ്ങൾ നിർവഹിച്ചതിലും (12,963) പുതിയ സർവകാല അത്യുച്ചം കണ്ടു.
പതിവുപോലെ, സഹായ പയനിയർമാരുടെ വാർഷിക അത്യുച്ചം ഏപ്രിലിൽ ആയിരുന്നു—1,801. ഇതു കഴിഞ്ഞ വർഷത്തെക്കാൾ 41 ശതമാനം കൂടുതലാണ്! ശുശ്രൂഷയിൽ ചെലവഴിച്ച സമയം 3,33,489 മണിക്കൂറായി ഉയർന്നു. ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 18 ശതമാനത്തിന്റെ വർധനവു കാണിക്കുന്നു. യഥാക്രമം 12-ഉം 10-ഉം ശതമാനം വർധനവോടെ മാസികാ സമർപ്പണം 1,33,292-ലും പുസ്തകം സമർപ്പണം 7,838-ലുമെത്തി. കഴിഞ്ഞ വർഷത്തെക്കാൾ 26 ശതമാനം വർധനവ് കാണിച്ചുകൊണ്ട് 3,235 വരിസംഖ്യകൾ ലഭിച്ചു. കേവലം ഫെബ്രുവരിയിൽ നേടിയ അത്യുച്ചത്തെ മറികടന്ന 97 ശതമാനത്തിന്റെ ഒരു തകർപ്പൻ വർധനവായിരുന്നു ഏപ്രിലിൽ ചെറുപുസ്തകത്തിന്റെ കാര്യത്തിൽ നേടിയത്—71,998 എണ്ണം!
നാലു പേർ ചിഹ്നങ്ങളിൽ പങ്കുപററിയ 1994-ലെ നമ്മുടെ സ്മാരക ഹാജർ 38,192 ആയിരുന്നു. കഴിഞ്ഞ വർഷത്തെ ഹാജരിനെ അപേക്ഷിച്ച് ഇത് 9.2 ശതമാനത്തിന്റെ വർധനവു കാണിക്കുന്നു. സഭകളിലെ ശരാശരി ഹാജർനില 79 ആയിരുന്നു.