ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവേലാകനം
1994 ജൂൺ 27 മുതൽ ഒക്ടോബർ 17 വരെയുള്ള വാരങ്ങളിലെ ദിവ്യധിപത്യ ശുശൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്കു കഴിയുന്നിടത്തേളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസുഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജും ഖണ്ഡികാനമ്പരുകളും കാണാതിരുന്നേക്കാം.]
താഴെക്കൊടുക്കുന്ന പ്രസ്താവനകളിൽ ഒരോന്നും ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക:
1. സങ്കീർത്തനപുസ്കത്തിൽ 71 പ്രാവശ്യം കാണപ്പെടുന്ന “സേലാ” എന്ന വാക്ക്, വായിക്കുമ്പേൾ ഉച്ചരിക്കേണ്ടതില്ല. [si പേ. 101 ഖ. 5]
2. സങ്കീർത്തനം 15:4 അനുസരിച്ച് ഒരു ക്രിസ്ത്യാനി താൻ വാഗ്ദാനം ചെയ്ത എന്തെങ്കിലും തിരുവെഴുത്തു വിരുദ്ധമാണെന്നു മനസ്സിലാക്കിയാൽപോലും അതു ചെയ്യേണ്ടതുണ്ട്. [പ്രതിവാര ബൈബിൾ വായന; കാണുക. w91 8/1 പേ. 31.]
3. മനുഷ്യവർഗ്ഗത്തിന്റെ കഷ്ടപ്പാടിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും കാരണക്കാരൻ ദൈവമല്ലെന്ന് ഇയ്യോബിന്റെ പുസ്തകം തെളിയിക്കുന്നു. [si പേ. 100 ഖ. 42]
4. ആഗ്രഹിച്ചിരുന്നെങ്കിൽ ആദാമിന് പൂർണ നിർമലത പാലിക്കാൻ കഴിയുമായിരുന്നെന്നും അങ്ങനെ ദൈവത്തിന്റെ സൃഷ്ടിക്രിയകളിൽ യാതൊരു വൈകല്യവും ഇല്ലായിരുന്നെന്നും യേശുവിന്റെ ജീവിതരീതി തെളിയിച്ചു. [uw പേ. 52. ഖ. 11]
5. ലുക്കൊസ് 19:20-24-ൽ വിവരിച്ചിരിക്കുന്ന, തനിക്കു ലഭിച്ച ഒരു റാത്തൽ ഉറുമാലിൽ കെട്ടിവച്ച ആ അടിമ താൻ ചെയ്യേണ്ടതു ചെയ്തില്ലെന്ന പാപം സംബന്ധിച്ചു കുറ്റക്കാരനായിരുന്നു. [gt. അധ്യാ. 100]
6. കഠിനാധ്വാനത്താലും ദൈവത്തേടുള്ള സമ്പൂർണ ഭക്തിയാലും ഒരു യഥാർഥ ക്രിസ്ത്യാനിക്കു നിത്യജീവനുള്ള അവകാശം നേടിയെടുക്കാൻ കഴിയും. [uw പേ. 36 ഖ. 13]
7. ഒന്നുകൊരിന്ത്യർ 2:9 ഭാവി ഭൗമിക പറുദീസയെ പരാമർശിക്കുന്നു. [uw പേ. 26 ഖ. 12 (3); കാണുക. w85 9/15 പേ. 30]
8. അവിശ്വസ്ത നടത്തയെ അപ്രധാനമായി കണക്കാക്കുന്നത് ലോകത്തിൽ സർവസാധാരണമാണെങ്കിൽത്തന്നെയും നമുക്കത് അംഗീകരിക്കാൻ കഴികയില്ല. [uw പേ. 53 ഖ. 13]
9. പുനരുത്ഥാന പ്രത്യാശയിലുള്ള വിശ്വാസത്തിന്റെ ഒരു പ്രകടനമാണ് സങ്കീർത്തനം 49:15. [പ്രതിവാര ബൈബിൾ വായന; കാണുക: w89 3/15 പേ. 22 ഖ. 13.]
10. ചിലപ്പോൾ ലൗകിക നടത്തയിൽ ഏർപ്പെടാനുള്ള വശീകരണം യഹോവയെ സേവിക്കുന്നതായി അവകാശപ്പെടുന്ന മറ്റൊരാളിൽനിന്നാണു വരുന്നത്. [uw പേ. 43 ഖ. 11]
താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരംമെഴുതുക:
11. സങ്കീർത്തനം എന്നാൽ എന്താണ്? [si പേ. 101 ഖ. 2]
12. സങ്കീർത്തനം 27:10 നമുക്ക് എന്തു മഹത്തായ ഉറപ്പു നൽകുന്നു? [പ്രതിവാര ബൈബിൾ വായന; കാണുക: w92 6/15 പേ. 22 ഖ. 17.]
13. അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരുടെ ഏതു തെറ്റായ വീക്ഷണം സങ്കീർത്തനം 10:13 വെളിപ്പെടുത്തുന്നു? [പ്രതിവാര ബൈബിൻ വായന; കാണുക: w92 2/1 പേ. 6]
14. പുറപ്പാടു 9:15, 16 അനുസരിച്ച് ഫറവോനോടുള്ള യഹോവയുടെ ഇടപെടലിലൂടെ എന്തു സാധ്യമായി? [uw പേ. 57 ഖ. 6, 7]
15. നമ്മുടെ ബൈബിൾ വായനയെ പ്രയോജനകരമായി വിശകലനം ചെയ്യാവുന്ന രണ്ടു വീക്ഷണങ്ങൾ പരാമർശിക്കുക. [uw പേ. 27]
16. സങ്കീർത്തനം 2:12-ലെ “പുത്രനെ ചുംബിപ്പിൻ” എന്ന കൽപ്പനയുടെ അർഥമെന്ത്? [പ്രതിവാര ബൈബിൾ വായന; കാണുക: w86 9/1 പേ. 28.]
17. യോഹന്നാൻ 8:32-ൽ യേശു ഏതുതരം സ്വാതന്ത്ര്യത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു? [uw പേ. 40 ഖ. 6]
18. ഉല്പത്തി 3:15-ലെ “സ്ത്രീ” ആരെ ചിത്രീകരിക്കുന്നു? [uw പേ. 30 ഖ. 3]
19. തന്റെ പാപപ്രവൃത്തികൾ സഹമനുഷ്യർക്കെതിരായുള്ള അപരാധമാണെന്ന് അറിയാമായിരുന്നപ്പോൾപോലും സങ്കീർത്തനം 51:4-ൽ “നിന്നോടുതന്നെ ഞാൻ പാപം ചെയ്തു” എന്ന് ദാവീദിന് യഹോവയോടു പറയാൻ കഴിഞ്ഞതെന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; കാണുക: sbr പേ. 13.]
20. ഒന്നാം നൂറ്റാണ്ടിൽ “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്തായിരുന്നു, ഇന്ന് അതെന്താണ്? (മത്താ. 24:15) [ഏ.മ.മ. അധ്യാ 111]
താഴെക്കൊടുക്കുന്ന പ്രസ്താവനകളിൽ ഓരോന്നും പൂർത്തിയാക്കാനാവശ്യമായ വാക്കോ വാക്കുകളോ ചേർക്കുക.
21. ഇയ്യോബ് 40:15-ലെ ‘നദീഹയം’_________________________ പരാമർശിക്കുന്നു, ഇയ്യോബ് 41:1-ലെ ‘മഹാനക്രം’ ഉചിതമായും _________________________ കുറിക്കുന്നു. [പ്രതിവാര ബൈബിൾ വായന; കാണുക; ഉൾക്കാഴ്ച-1 [ഇംഗ്ലീഷ്] പേ. 280-ഉം ഉൾക്കാഴ്ച-2 പേ. 240-ഉം]
22. യേശു _________________________ _________________________ പൊ.യു. 33, നീസാൻ 10-ന് യെരുശലേമിലെ _________________________ വെച്ച് അവൻ തന്റെ പിതാവിനോടു പ്രാർഥിച്ചപ്പോഴും യഹോവയുടെ യഥാർഥ സ്വരം കേൾക്കുകയുണ്ടായി. [ഏ.മ.മ. അധ്യാ. 104]
23. ആചാരപരമായി ശുദ്ധിയില്ലാത്തതുകൊണ്ട് പരീശൻമാർ തങ്ങളുടെ വീഞ്ഞിൽനിന്നു _________________________ അരിച്ചെടുക്കുന്നു, എന്നാൽ നീതി, കരുണ, വിശ്വസ്ത എന്നിവയെ അവഗണിക്കുന്നതിനെ ആചാരപരമായി ശുദ്ധിയില്ലാത്ത മൃഗംതന്നെയായ _________________________ വിഴുങ്ങുന്നതിനോട് ഉപമിക്കാൻ കഴിയും. [ഏ.മ.മ. അധ്യാ. 109]
24. നമ്മുടെ ആദ്യ മതാപിതാക്കളെ പാപത്തിലേക്കു നയിക്കുന്നതിന് സാത്താൻ ഒരു വ്യാജത്തെ ഉപയോഗിച്ചതിനാൽ യേശു _________________________ ആയി അവനെ മുദ്രപ്പെടുത്തി. [uw പേ. 53 ഖ. 13 (1)]
25. യേശു ദൈവത്തിന്റെ _________________________ പുത്രനാണ്, കാരണം യഹോവ തനിച്ചു സൃഷ്ടിച്ച ഏകൻ അവൻ മാത്രമാണ്. [uw പേ. 29 ഖ. 1]
താഴെകൊടുക്കുന്ന പ്രസ്താവനകളിൽ ഓരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ഇയ്യോബ് 42:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ഇയ്യോബ് ദൈവത്തെ കണ്ടു, അതിന്റെ അർഥം (അവനു ചുഴലിക്കാററിൽ ദൈവത്തിന്റെ ഒരു ദർശനം ഉണ്ടായി; അവന്റെ മുമ്പാകെ പ്രത്യക്ഷപ്പെടുന്ന ഒരു ദൂതനെ കണ്ടു; അവൻ ദൈവത്തെ കൂടുതൽ അടുത്തറിഞ്ഞു എന്നാണ്. [പ്രതിവവാര ബൈബിൾ വായന; കാണുക: w89 11/1 പേ. 12.]
27. മത്തായി 26:13-ൽ യേശു പരാമർശിച്ച സ്ത്രീ (ലാസറിന്റെ സഹോദരിയായ മറിയ; ക്ലെയൊപ്പാവിന്റെ ഭാര്യയായ മറിയ; മഗ്ദലക്കാരിത്തി മറിയ) ആയിരുന്നു. [ഏ.മ.മ. അധ്യാ. 101]
28. സങ്കീർത്തനം 11:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന മറിഞ്ഞുവീഴുന്ന അടിസ്ഥാനങ്ങൾ (യെരുശലേമിലെ ആലയത്തിന്റെ അടിസ്ഥാനത്തെ; അടിസ്ഥാന മൂലക്കല്ലായ യേശുക്രിസ്തുവിനെ; സമൂഹം നിലനിൽക്കുന്ന അടിസ്ഥാനങ്ങളായ നീതി, നിയമം ക്രമം എന്നിവയെ പരാമർശിക്കുന്നു. [പ്രതിവാര ബൈബിൾ വായന; കാണുക: w86 9/1 പേ. 28]
29. അവരുടെ തീവ്രമനോഭാവം നിമിത്തം യേശു അപ്പോസ്തലൻമാരായ (പത്രോസിനേയും ആന്ത്രയോസിനെയും ഫീലിപ്പോസിനെയും ബർത്തലോമായിയെയും; യാക്കോബിനെയും യോഹന്നാനെയും) “ഇടിമുഴക്കത്തിന്റെ പുത്രൻമാർ” എന്നു വിളിച്ചു. [ഏ.മ.മ. അധ്യാ. 98]
30. ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെയും അവന്റെ ഭരണവിധത്തെയും സാത്തൻ വെല്ലുവിളിച്ചപ്പോൾ ഉന്നയിക്കപ്പെട്ട വലിയ വിവാദവിഷയത്തിൽ യഥാർഥത്തിൽ ഉൾപ്പെട്ടിരുന്നത് (മനുഷ്യാവകാശങ്ങൾ; ഏറ്റവും ശക്തനായവൻ ആരെന്നുള്ള പ്രശ്നം; ദൈവത്തിന്റെ സാർവത്രിക പരമാതികാരം ആയിരുന്നു. [uw പേ. 46 ഖ. 1]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
ഉല്പ. 3:1-5; സങ്കീ. 24:1; പ്രവൃ. 8:32-38; എബ്രാ. 10:26, 27; 1 പത്രോ. 4:3, 4
31. മനുഷ്യനും ഭൂമിയും ദൈവത്തിന്റെസൃഷ്ടികളാണെന്നും എല്ലാം യഹോവയുടെതാണെന്നും ഉള്ള തിരിച്ചറിവ് താഴ്മയും അനുസരണവുമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കണം. [uw പേ. 39 ഖ. 4]
32. യഹോവക്ക് അപ്രീതികരമെന്ന് നമുക്കറിയാവുന്ന എന്തെങ്കിലും ചെയ്യുന്ന ശീലം ഒഴുവാക്കാൻ നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. [uw പേ. 33 ഖ. 8 (3)-ഉം 8 (4)-ഉം]
33. ബൈബിന്റെ സൂക്ഷ്മപരിജ്ഞാനവും അതിന്റെ ദൂതിനോടുള്ള വിലമതിപ്പും ചെമ്മരിയാടുതുല്യരായ ആളുകളെ സ്നാപനമേൽക്കാൻ പ്രേരിപ്പിക്കുന്നു. [uw പേ. 32 ഖ. 7]
34. നിങ്ങൾ അവിശ്വാസികളോടൊത്തു ജോലിചെയ്യുകയോ അവരോടൊത്തു സ്കൂളിൽ പോകുകയോ ചെയ്യുന്നുവെങ്കിലും അവരുമായുള്ള എല്ലാ അനാവശ്യ സഹവാസവും ഒഴിവാക്കികൊണ്ട് നിങ്ങൾ അവരെ കൂട്ടുകാരായി തിരഞ്ഞെടുക്കുന്നില്ലെന്ന് പ്രകടമാക്കുന്നു. [uw പേ. 44 ഖ. 13]
35. ജീവിതത്തിൽ തങ്ങളുടെ സ്വന്തം പ്രമാണങ്ങൾ വയ്ക്കാൻ കഴിയുന്നില്ലെങ്കിൽ തങ്ങൾക്ക് എന്തോ നഷ്ടമാകുന്നുവെന്ന് വിശ്വസിക്കാൻ തക്കവണ്ണം ആളുകളെ സ്വാധീനിക്കുന്ന ലൗകിക ചിന്താഗതി നാം ഒഴുവാക്കുന്നത് മർമപ്രധാനമാണ്. [uw പേ. 46. ഖ. 1]