അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ നവംബർ: തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തോടൊപ്പം ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം 75 രൂപാ സംഭാവനക്ക്. ഇംഗ്ലീഷ് അല്ലാത്ത മററു ഭാഷകളിൽ, സ്കൂൾ ലഘുപത്രികയൊഴികെ ഏതെങ്കിലും ലഘുപത്രിക 5.00 രൂപാ സംഭാവനക്കോ 192-പേജുളള ഏതെങ്കിലും പുസ്തകം 15.00 രൂപാ സംഭാവനക്കോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം 45.00 രൂപാ സംഭാവനക്ക്. ഈ പ്രസിദ്ധീകരണം നിങ്ങൾക്കു സ്റേറാക്കിലില്ലെങ്കിൽ, അല്ലെങ്കിൽ പകരം എന്തെങ്കിലും സമർപ്പിക്കാൻ സാഹചര്യം അനുവദിക്കുന്നെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനക്കു സമർപ്പിക്കാൻ കഴിയും (എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ചെറുതിന് 25.00 രൂപയാണ്). ജനുവരി: 192-പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നും 8.00 രൂപ സംഭാവനക്ക്. ഈ വിഭാഗത്തിൽപ്പെട്ട പിൻവരുന്ന പുസ്തകങ്ങൾ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?, ഈ ജീവിതം മാത്രമാണോ ഉളളത്? കന്നട: “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിനു ഭോഷ്ക്കുപറയാൻ അസാദ്ധ്യമായ കാര്യങ്ങൾ;” ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്?, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ; മറാത്തി: “നിന്റെ രാജ്യം വരേണമേ” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ”. ബംഗാളി, നേപ്പാളി അല്ലെങ്കിൽ പഞ്ചാബി ഭാഷകൾ അറിയാവുന്നവർക്കു നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയോ അല്ലെങ്കിൽ മറെറാന്നോ കൊടുക്കാവുന്നതാണ്. മലയാളത്തിൽ നിങ്ങളുടെ യൗവനം അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകം 15.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകം പ്രത്യേക നിരക്കിലല്ല സമർപ്പിക്കേണ്ടത് എന്നു ദയവായി ശ്രദ്ധിക്കുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 45.00 രൂപാ സംഭാവനക്ക് (ചെറുതിന് 25.00 രൂപ). ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നിടത്ത് മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ടു പിന്തുടരേണ്ടതുണ്ട്, ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.