അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം 45.00 രൂപാ സംഭാവനക്ക്. ഈ പ്രസിദ്ധീകരണം നിങ്ങൾക്കു സ്റേറാക്കിലില്ലെങ്കിൽ, അല്ലെങ്കിൽ പകരം എന്തെങ്കിലും സമർപ്പിക്കാൻ സാഹചര്യം അനുവദിക്കുന്നെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനക്കു സമർപ്പിക്കാൻ കഴിയും (എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ചെറുതിന് 25.00 രൂപയാണ്). ജനുവരി: 8.00 രൂപ സംഭാവനക്കു 192 പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം. ഈ ഇനത്തിൽ താഴെപ്പറയുന്ന പുസ്തകങ്ങൾ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നതെങ്ങനെ—പരിണാമത്താലോ സൃഷ്ടിയാലോ? കന്നട: “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ;” ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ; മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ.” നേപ്പാളിയോ പഞ്ചാബിയോ ബംഗാളിയോ മാത്രം അറിയാവുന്ന വ്യക്തികൾക്കാണെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ മറെറാരു ലഘുപത്രിക സമർപ്പിക്കാവുന്നതാണ്. മലയാളത്തിൽ, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക! എന്ന പുസ്തകം 15.00 രൂപ സംഭാവനക്കു സമർപ്പിക്കാം. ഈ പുസ്തകം പ്രത്യേക നിരക്കിൽ സമർപ്പിക്കാനുളളതല്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്തകം 45.00 രൂപ സംഭാവനക്ക് (ചെറുത് 25.00 രൂപ). ഈ പുസ്തകം സമർപ്പിക്കുന്നയിടങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്തേണ്ടതാണ്. കൂടാതെ ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുളള ശ്രമങ്ങളുമുണ്ടായിരിക്കണം. മാർച്ച്: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 25.00 രൂപ സംഭാവനക്ക് (ഈ പുസ്തകം ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്). മററു ഭാഷകളിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപക്കു സമർപ്പിക്കാം. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോറ(S-14)ത്തിൽ ഓർഡർ ചെയ്യേണ്ടതാണ്.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ ഡിസംബർ 1-നോ അതു കഴിഞ്ഞ് എത്രയും നേരത്തെയോ ഓഡിററു ചെയ്യണം. ഇതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പുകൊടുക്കുക.
◼ 1995-ലേക്കുളള വാർഷികവാക്യം: “യോജിപ്പോടെ സ്നേഹത്തിൽ ഏകീഭവിക്കുവിൻ.”—കൊലോ. 2:2, NW. 1995 ജനുവരി 1-നോ അതു കഴിഞ്ഞ് എത്രയും വേഗമോ പ്രദർശിപ്പിക്കാനാവുംവിധം പുതിയ വാർഷികവാക്യത്തോടെ സഭകൾ തങ്ങളുടെ ബോർഡ് തയ്യാറാക്കുന്നതു നന്നായിരിക്കും.
◼ 1995-ൽ ഉപയോഗിക്കാനുളള സേവന ഫാറങ്ങൾ ഈ മാസം ഓരോ സഭക്കും അയയ്ക്കുന്നുണ്ട്. “വാർഷിക സേവന ഫാറങ്ങ”ളുടെ തുക ഡിസംബർ സ്റേറററ്മെൻറിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ഈ ഫാറങ്ങൾ പാഴാക്കിക്കളയരുത്. അവ ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ. പാക്കററ് ലഭിച്ചയുടൻ തന്നെ ഫാറങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക. അതിനുശേഷം, ഫാറങ്ങൾക്കൊപ്പം വെച്ചിരിക്കുന്ന ചെക്ക്ലിസ്ററിൽ കാണിച്ചിരിക്കുന്ന പ്രകാരം സഭയിൽ അവ ഉപയോഗിക്കുന്ന സഹോദരനെയോ ഡിപ്പാർട്ടുമെൻറിനെയോ ഏൽപ്പിക്കുക. ഏതെങ്കിലും ഫാറമോ ഫാറങ്ങളോ 1995-ലേക്കു തികയാതെ വരുമെന്നു തോന്നുന്നെങ്കിൽ, ദയവായി കൂടുതൽ എണ്ണത്തിനുളള ഓർഡർ ഉടനെതന്നെയോ 1995 ജനുവരിയിലോ അയയ്ക്കുക. 1995 ഡിസംബർ വരെ ഉപയോഗിക്കാൻ ആവശ്യമായതിനു മാത്രം ഓർഡർ ചെയ്യുക. കാരണം ആ സമയമാകുമ്പോഴേക്കും നിങ്ങൾക്ക് ഫാറങ്ങളുടെ അടുത്ത പാക്കററ് ലഭിക്കുന്നതായിരിക്കും.
◼ സേവന ഫാറങ്ങളോടൊപ്പം മുറികൾക്കായുളള അപേക്ഷാ ഫാറങ്ങളും വെച്ചിട്ടുണ്ട്. ഇവ 1995-ലെ ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്കുവേണ്ടി ഉപയോഗിക്കാനുളളതാണ്. അതുകൊണ്ട്, ദയവായി അവ ആ സമയംവരെ സൂക്ഷിച്ചുവെക്കുക. ഇനിമുതൽ വർഷത്തിൽ അയച്ചുതരുന്ന ഫാറങ്ങളുടെ കൂട്ടത്തിൽ മുറികൾക്കായുളള അപേക്ഷാഫാറങ്ങളും ഉണ്ടായിരിക്കും.
◼ പുതിയ വാച്ച്ടവർ പ്രസിദ്ധീകരണ വിലവിവരപ്പട്ടിക തയ്യാറായിട്ടുണ്ട്. വാർഷിക സേവന ഫാറങ്ങളുടെ കൂട്ടത്തിൽ ഓരോ സഭക്കും നാല് കോപ്പികൾ അയച്ചിട്ടുണ്ട്. അതു സെക്രട്ടറിക്കും സാഹിത്യം, മാസികകൾ, കണക്കുകൾ എന്നിവ കൈകാര്യം ചെയ്യുന്ന സഹോദരൻമാർക്കും കൊടുക്കേണ്ടതാണ്.
◼ ഗുജറാത്തി, നേപ്പാളി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലുളള വീക്ഷാഗോപുരങ്ങൾ 1995 ജനുവരി 1 മുതൽ പ്രതിമാസപതിപ്പുകളിൽനിന്ന് അർധമാസപതിപ്പുകളാകുകയാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും—പരിഷ്കരിച്ച വലിയ പതിപ്പ് (ഐക്യനാടുകളിൽ അച്ചടിച്ചത്); 1993-ലെ വീക്ഷാഗോപുരം, ഉണരുക! എന്നിവയുടെ ബയൻറിട്ട വാല്യങ്ങൾ. പയനിയർമാർക്കും പ്രസാധകർക്കും 90.00 രൂപ നിരക്കിൽ ലഭ്യമാണ്. തെലുങ്ക്: നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ. ഗുജറാത്തി, മറാത്തി: മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാധ്യമോ? ബംഗാളി: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക.
◼ സ്റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
മലയാളം: ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?