നിങ്ങളുടെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധകൊടുക്കുക
1 പുതിയ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടി 1995 ജനുവരിയിൽ ആരംഭിക്കുന്നതായിരിക്കും. ഇംഗ്ലീഷിലുളള സ്കൂൾ പട്ടിക പിൻപററുന്ന സഭകളിൽ നടത്തുന്ന മിക്ക പ്രബോധന പ്രസംഗത്തിന്റെയും ചർച്ചയ്ക്കുളള വിഷയം യഹോവയുടെ ആധുനികനാളിലെ സ്ഥാപനത്തിന്റെ ആവേശജനകമായ ചരിത്രമായിരിക്കും. അത്തരം സഭകളിൽ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകത്തിന്റെ 178 പേജുകൾ ആ വർഷം പരിചിന്തിക്കുന്നതായിരിക്കും. പ്രഘോഷകർ പുസ്തകത്തിൽനിന്നുളള പ്രബോധന പ്രസംഗത്തെത്തുടർന്നു പുനരവലോകന ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ട്, പഠിപ്പിക്കലിനു ശ്രദ്ധകൊടുത്ത് പരമാവധി പ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?—1 തിമൊ. 4:16.
2 ഇതിനോടകംതന്നെ അനേകരും പ്രഘോഷകർ പുസ്തകം വായിച്ചിട്ടുണ്ടെങ്കിലും, സ്കൂൾ പട്ടികയിലൂടെ വിവരങ്ങൾ പരിചിന്തിക്കപ്പെടുമ്പോൾ തങ്ങളുടെ ദിവ്യാധിപത്യ പൈതൃകത്തെ കൂടുതലായി വിലമതിക്കാൻ അത് എല്ലാവരെയും സഹായിക്കും. (സങ്കീ. 71:17, 18) പ്രഘോഷകർ പുസ്തകത്തിൽനിന്നു പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പരിചിന്തിക്കാൻ വാരംതോറും കുറച്ചു സമയം മാററിവെച്ചാലെന്താണ്?
3 ഊർജസ്വലവും രസകരവുമായ പ്രബോധന പ്രസംഗങ്ങൾ: പ്രഘോഷകർ പുസ്തകത്തിൽനിന്നുളള പ്രബോധന പ്രസംഗങ്ങൾ ഊർജസ്വലവും രസകരവുമായി അവതരിപ്പിക്കണം. യഹോവയുടെ സ്ഥാപനത്തോടും ദൈവത്തിന്റെ ദാസൻമാർ എന്നനിലയിൽ നമുക്കു ലഭിച്ചിട്ടുളള പദവികളോടുമുളള ആദരവിന്റെ ആഴം കൂട്ടാൻ അതിനെ ഉപയോഗിച്ചുകൊണ്ട്, അവ വിവരങ്ങളുടെ പ്രായോഗിക മൂല്യം എടുത്തു കാണിക്കണം. സ്കൂളിൽ പങ്കെടുക്കുന്ന ഓരോ കുടുംബവും യോഗത്തിനു വരുമ്പോൾ പ്രഘോഷകർ പുസ്തകത്തിന്റെ ഒരു പ്രതി കൊണ്ടുവരുന്നെങ്കിൽ, കുടുംബാംഗങ്ങൾക്കു പ്രബോധന പ്രസംഗം കൂടുതൽ അടുത്തു പിൻപററാനും പുസ്തകത്തിലെ ചിത്രീകരണങ്ങളിൽനിന്നും ഫോട്ടോകളിൽനിന്നും പ്രയോജനം നേടാനും കഴിയും. നാട്ടുഭാഷയിലുളള സ്കൂൾ പട്ടികകൾ പിൻപററുന്ന സഭകൾ 1994-ലെ പോലെതന്നെ തുടർന്നും ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ പുസ്തകം ഉപയോഗിക്കുന്നതായിരിക്കും.
4 ചിന്തോദ്ദീപകമായ ബൈബിൾ വായനകൾ: ഉചിതമായ വിധത്തിൽ അർഥം ഊന്നിപ്പറയൽ, വികാരവായ്പ് എന്നിവ സഹിതം നന്നായി വായിക്കുന്നതു ഫലവത്തായി പഠിപ്പിക്കുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. കൂടാതെ, രണ്ടാം നമ്പർ പ്രസംഗത്തിനുളള നിയമിത വായനാഭാഗം അത്ര കൂടുതലൊന്നുമില്ല. ആമുഖമായും ഉപസംഹാരമായും അഭിപ്രായപ്രകടനങ്ങൾ നടത്താൻ ആവശ്യമായ സമയം പ്രസംഗകനു സാധാരണമായി ലഭിക്കുന്നതായിരിക്കും. നിയമിതഭാഗത്തിലുളള താത്പര്യത്തെ ഉണർത്തുന്നതും അതിന്റെ പ്രായോഗിക മൂല്യം വിവേചിച്ചറിയാൻ സദസ്യരെ ഒരുക്കുന്നതുമായിരിക്കണം മുഖവുര. നിയമിത സമയം മുഴുവൻ ഉപയോഗിച്ചുകൊണ്ട് വിഷയവിവരണങ്ങളും അതിന്റെ ബാധകമാക്കലും പ്രസംഗകന് ഉപസംഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
5 സ്കൂൾ പരിപാടിയെയും നിയമനങ്ങൾ എങ്ങനെ നടത്തണമെന്നതിനെയും കുറിച്ചുളള കൂടുതലായ വിവരങ്ങൾ “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1995”-ൽ കാണാവുന്നതാണ്. പ്രസംഗ-പഠിപ്പിക്കൽ കലയിൽ പുരോഗതി നേടാനായി ഈ വിവരങ്ങളിലെ പ്രബോധനങ്ങൾ പുനരവലോകനം ചെയ്തുകൊണ്ടും നമ്മുടെ നിയമനങ്ങൾക്കുവേണ്ടി നന്നായി തയ്യാർ ചെയ്തുകൊണ്ടും നമുക്കു ലഭിക്കുന്ന ബുദ്ധ്യുപദേശങ്ങൾ ബാധകമാക്കിക്കൊണ്ടും നാം പഠിപ്പിക്കലിനു ശ്രദ്ധകൊടുക്കുന്നു. സ്കൂളിൽ ഇനിയും പേരു കൊടുത്തിട്ടില്ലാത്തവരെ അങ്ങനെ ചെയ്യാൻ ഊഷ്മളമായി ക്ഷണിക്കുകയാണ്.