മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് കരുതലുളളവരാണെന്നു പ്രകടമാക്കുക
1 വീടുതോറും പോയി താത്പര്യക്കാരെ തിരയുന്നത് രാജ്യസന്ദേശം ശ്രവിക്കുന്നതിനുളള അവസരം മററുളളവർക്കു നൽകാനുളള നിങ്ങളുടെ ആഗ്രഹത്തെ പ്രകടിപ്പിക്കുന്നു. അതുകൊണ്ട് ജനുവരി മാസത്തിൽ നിങ്ങൾ നടത്തുന്ന സാഹിത്യ സമർപ്പണങ്ങളെ നിശ്ചയമായും പിന്തുടരുക. മററുളളവരെ സംബന്ധിച്ചു നിങ്ങൾ കരുതലുളളവരാണെന്നു പ്രകടമാക്കുന്നതിനുളള ഒരു ഉത്തമ മാർഗമാണിത്.
2 “സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ” എന്ന പുസ്തകത്തിന്റെ സമർപ്പണത്തെ പിന്തുടരുന്നതിനുളള ഒരു നിർദേശമിതാ:
◼“നാമെല്ലാം സുവാർത്ത ലഭിക്കാൻ ആഗ്രഹിക്കുന്നു. യഥാർഥ സുവാർത്ത ഈ ലോകത്തിൽ ലഭ്യമല്ലെന്നാണ് അനേകരും വിചാരിക്കുന്നത്. നിങ്ങൾക്കെന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] സുവാർത്തക്കു നമ്മെ ഉൻമേഷഭരിതരാക്കുന്നതിനും ഉണർവുളളവരാക്കുന്നതിനും കഴിയുമെന്നു നമുക്കെല്ലാമറിയാം. ഏററവും നല്ല വാർത്ത ബൈബിളിൽ കാണപ്പെടുന്നു. ഭാവിയെ സംബന്ധിച്ച ആശ്രയയോഗ്യമായ വിവരങ്ങളുടെ ഏക ഉറവാണിത്. [7-9 വരെ പേജുകളിൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുക.] ഇത്തരം അവസ്ഥകൾ പെട്ടെന്നു തന്നെ വരുന്നു എന്ന് തെളിയിച്ചു തരാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.” ഈ പുസ്തകം ഉപയോഗിച്ചുളള ഒരു ബൈബിളധ്യയനം ഈ വാഗ്ദാനങ്ങളിൽ വിശ്വാസം പ്രകടമാക്കുന്നതിന് ഒരു അടിസ്ഥാനം ഉണ്ടായിരിക്കാൻ വീട്ടുകാരനെ പ്രാപ്തനാക്കുമെന്നു വിശദീകരിക്കുക.
3 “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകമാണു സമർപ്പിച്ചതെങ്കിൽ നിങ്ങളുടെ സംഭാഷണം ഇപ്രകാരം തുടരാൻ ശ്രമിക്കാവുന്നതാണ്:
◼“ദൈവരാജ്യത്തെയും അതു നമുക്കുവേണ്ടി എന്തു ചെയ്യുമെന്നതിനെയും കുറിച്ചു നാം നേരത്തെ സംസാരിക്കുകയുണ്ടായി. ആ രാജ്യം പെട്ടെന്നുതന്നെ ഈ ഭൂമിയെ ഒരു പറുദീസയാക്കും. നാമിതുവരെ ഒരു പറുദീസ കണ്ടിട്ടില്ലാത്തസ്ഥിതിക്ക് അതൊന്നു ഭാവനയിൽ കാണുക അത്ര എളുപ്പമായിരിക്കില്ല. അത് ഏതാണ്ട് ഇതുപോലിരിക്കും. [4-ഉം 5-ഉം പേജുകളിലെ ചിത്രം പരാമർശിക്കുക.] ഇത്തരമൊരു പറുദീസയാണു ബൈബിളിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.” സങ്കീർത്തനം 72:7 വായിക്കുക. താത്പര്യം ഉണ്ടെങ്കിൽ, 175-ാം പേജിലെ 3-ഉം 4-ഉം ഖണ്ഡികകളിൽനിന്നും വരാൻപോകുന്ന പറുദീസയിൽ ജീവിക്കാനാഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യണമെന്നു കാണിക്കുക.
4 “യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത് ഉറവിൽനിന്ന്?” എന്ന പുസ്തകം സമർപ്പിച്ചിടത്ത് ഹ്രസ്വമായ ഈ അവതരണം നിങ്ങൾ ഉപയോഗിച്ചേക്കാം:
◼“സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ ലോകനേതാക്കൾ പരാജയപ്പെട്ടിരിക്കയാണ്. അതു കൈവരുത്താൻ കഴിയുന്ന ഒരേ ഒരുവൻ യഹോവ മാത്രമാണ്. നാമെന്താണു ചെയ്യേണ്ടതെന്നു ബൈബിൾ പ്രകടമാക്കുന്നു. [ബൈബിൾ വാഗ്ദാനങ്ങളിൽ വിശ്വാസം പ്രകടമാക്കുന്നതിനുളള ഒരു ഉറച്ച അടിസ്ഥാനം നമുക്കുണ്ടെന്ന് 9-ാം അധ്യായത്തിൽനിന്നു കാണിക്കുക.] ഈ പുസ്തകം നിങ്ങളെ എങ്ങനെ സഹായിക്കുമെന്നു കാണിച്ചുതരാൻ എനിക്കു സന്തോഷമുണ്ട്.”
5 “ഈ ജീവിതം മാത്രമാണോ ഉളളത്?” എന്ന പുസ്തകത്തിന്റെ ഒരു സമർപ്പണത്തെ നിങ്ങൾ ഇപ്രകാരം പിന്തുടർന്നേക്കാം:
◼“ഞാൻ നേരത്തെ ഈ പുസ്തകത്തിന്റെ ഒരു പ്രതി നിങ്ങൾക്കു നൽകിയിരുന്നു. അതിൽ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചു വാഗ്ദാനം ചെയ്യുന്നു. ഈ പുസ്തകം പരിശോധിച്ചതിൽനിന്നു നിങ്ങൾ എന്തു നിഗമനത്തിൽ എത്തിച്ചേർന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] മിക്കവാറും, മരണഭയമില്ലാതെ നമുക്കു ജീവിക്കാൻ കഴിയുന്ന ഒരു പുതിയ ലോക പറുദീസയെക്കുറിച്ചുളള വാഗ്ദാനങ്ങൾ അടങ്ങിയ ഭാഗത്തിന്റെ വായന നിങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവും. [പുസ്തകം തുറന്ന് 16-ാം അധ്യായത്തിലെ 137-ാം പേജിലുളള ഉപശീർഷകം ചൂണ്ടിക്കാണിക്കുക. യെശയ്യാവു 25:8 വായിക്കുക.] അത്തരമൊരു ലോകത്തിൽ ജീവിക്കാൻ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും ആഗ്രഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. 143-ാം പേജിലെ ഒന്നാം ഖണ്ഡിക പറയുന്നതു ശ്രദ്ധിക്കുക.” ഖണ്ഡിക വായിക്കുക. എന്നിട്ട്, യഹോവയെ അന്വേഷിക്കുകയെന്നാൽ അവന്റെ വചനമായ ബൈബിളിന്റെ പഠനത്തിലൂടെ അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചു പഠിക്കുക എന്നാണർഥം എന്നു ചൂണ്ടിക്കാണിക്കുക.
6 തന്റെ ആടുകൾക്കുവേണ്ടി കരുതുന്ന സ്നേഹമുളള ഒരു ഇടയനെന്നനിലയിൽ യഹോവ ഒരു ഉത്തമദൃഷ്ടാന്തം വെച്ചു. (യെഹെ. 34:11-14) അവന്റെ സ്നേഹമസൃണമായ കരുതലിനെ അനുകരിക്കാനുളള നമ്മുടെ ആത്മാർഥ ശ്രമം, അവനെ സന്തുഷ്ടനാക്കുന്നു, നമ്മുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നു, മററുളളവർക്ക് അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യുന്നു.