നമ്മുടെ പഴയ പുസ്തകങ്ങൾ നന്നായി ഉപയോഗിക്കൽ
1 യഹോവ നമുക്ക് വിലയേറിയ ആത്മീയാഹാരം സമൃദ്ധമായി പ്രദാനം ചെയ്തിട്ടുണ്ട്. ഇതിലധികവും അടുത്തകാലത്തു പ്രസിദ്ധീകരിച്ചിട്ടുളള 192 പേജു പുസ്തകങ്ങളുടെ രൂപത്തിലാണ്. പ്രത്യേകനിരക്കിൽ സമർപ്പിക്കുന്നതിനായി നമ്മുടെ രാജ്യ ശുശ്രൂഷയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പഴയ 192 പേജു പുസ്തകങ്ങളായിരിക്കും നാം ജനുവരിയിൽ സമർപ്പിക്കുന്നത്. ഇവയിൽ ഇപ്പോഴും നല്ല നിലയിൽ തന്നെയുളള ഏതാനും എണ്ണം നിങ്ങളുടെ പക്കലുണ്ടോ? സഭയിൽനിന്നു നിങ്ങൾ അവയുടെ ഒരു സ്റേറാക്ക് സമ്പാദിച്ചുവോ? അങ്ങനെയെങ്കിൽ, അവയുടെ ഉളളടക്കം ഒന്നു പുനരവലോകനം ചെയ്യുന്നതും നിങ്ങളുടെ അവതരണത്തിൽ ഉപയോഗിക്കാൻ പററിയ ചില സംസാരാശയങ്ങൾ തിരഞ്ഞെടുക്കുന്നതും നന്നായിരിക്കും.
2 “സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ” എന്ന പുസ്തകമാണു വിശേഷവൽക്കരിക്കുന്നതെങ്കിൽ നിങ്ങൾ ഈ സമീപനം പരീക്ഷിച്ചേക്കാം:
◼“വളരെയധികം പ്രശ്നങ്ങൾ ഉളളതുകൊണ്ട് ഈ ലോകത്തിൽ സന്തുഷ്ടി കണ്ടെത്തുക എന്നത് മിക്കയാളുകൾക്കും പ്രയാസമുളള കാര്യമാണ്. സന്തുഷ്ടരായിരിക്കുക എന്നത് ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക. മനുഷ്യവർഗം അക്രമഭയത്തിൽ ജീവിക്കുന്നതെങ്ങനെയെന്നു 106-ാം പേജിൽനിന്നു പരാമർശിക്കുക.] ഇന്നത്തെ ഈ പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും ക്രമേണ സമാധാനപൂർണമായ പുതിയ ലോകത്തിൽ എങ്ങനെ എന്നേക്കും സന്തുഷ്ടി ആസ്വദിക്കാമെന്നും ബൈബിൾ കാണിച്ചുതരുന്നു. [188-ാം പേജിൽനിന്നു 2 പത്രൊസ് 3:13 വായിക്കുക; 189-ാം പേജിലെ ചിത്രം വിശദമാക്കുക.] ഈ സുവാർത്തയുടെ ഉറവ് ബൈബിളാണ്. ഇതു മനസ്സിലാക്കുന്നതിന് ഈ പുസ്തകം നിങ്ങളെ സഹായിക്കും.”
3 വീട്ടുകാരൻ ഒരു പളളിക്കാരനാണെങ്കിൽ നിങ്ങൾക്ക് “നിന്റെ രാജ്യം വരേണമേ,” എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്, ഇപ്രകാരം പറഞ്ഞുകൊണ്ട്:
◼“ഏതാണ്ട് 2,000 വർഷമായിട്ട് ദൈവരാജ്യം വരാൻവേണ്ടി ക്രിസ്ത്യാനികൾ പ്രാർഥിച്ചിട്ടുണ്ട്. രാജ്യം മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. 25-ാം പേജിലെ ബോക്സിൽനിന്നും രാജ്യഭരണത്തിൻകീഴിൽ സാക്ഷാത്കരിക്കപ്പെടുന്ന ചില അനുഗ്രഹങ്ങൾ ചൂണ്ടിക്കാണിക്കുക.] രാജ്യം കൈവരുത്തുന്ന കാര്യങ്ങളെക്കുറിച്ച് ഈ പുസ്തകം ചർച്ചചെയ്യുന്നു. അതുപോലെ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എങ്ങനെ പ്രയോജനം അനുഭവിക്കാമെന്നു വിശദീകരിക്കുകയും ചെയ്യുന്നു. വായിക്കാൻ ഇഷ്ടമാണെങ്കിൽ നിങ്ങൾക്ക് ഒരു പ്രതി നൽകുന്നതിൽ എനിക്കു സന്തോഷമുണ്ട്.”
4 “യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത് ഉറവിൽനിന്ന്?,” എന്ന പുസ്തകമാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ ഇപ്രകാരം പറയാൻ ഇഷ്ടപ്പെട്ടേക്കാം:
◼“സമാധാനവും സുരക്ഷിതത്വവും ഉളള ഒരു ലോകത്തിൽ ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ ആയുഷ്കാലത്ത് നാമതനുഭവിച്ചിട്ടില്ല. സമാധാനവും സുരക്ഷിതത്വവും ഒരു യാഥാർഥ്യമാക്കുന്നതിനു നാമെന്തുചെയ്യണമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ഭൂമിയിൽ സമാധാനം കൊണ്ടുവരുന്നതിനുളള ശക്തി ദൈവത്തിനുണ്ട്. അങ്ങനെ ചെയ്യുമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.” 4-ാം പേജിലെ ചിത്രത്തിലേക്കു മറിക്കുക, എന്നിട്ട്, മീഖാ 4:3, 4 വായിക്കുക. നല്ല പ്രതികരണം ഉണ്ടെങ്കിൽ രാജ്യപ്രത്യാശയെക്കുറിച്ചു കൂടുതലായി വിശദീകരിക്കുക. പുസ്തകം സമർപ്പിക്കുക. മടക്കസന്ദർശനത്തിനും ക്രമീകരിക്കുക.
5 “ഈ ജീവിതം മാത്രമാണോ ഉളളത്?” എന്ന പുസ്തകമാണ് ഉപയോഗിക്കാൻ പോകുന്നതെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ദൈവം ഈ ലോകത്തിൽ ഇത്രയധികം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട് എന്ന് അനേകരും അതിശയിക്കാറുണ്ട്. അവൻ സർവശക്തനായിരിക്കുന്നസ്ഥിതിക്ക് നമ്മുടെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരുത്താത്തതെന്തുകൊണ്ടാണ്? നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നമ്മെ കൈവെടിഞ്ഞിട്ടില്ലെന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു.” 142, 143 പേജുകളിൽനിന്നും യെശയ്യാവു 11:6-9, വെളിപ്പാടു 21:2-4 എന്നീ വാക്യങ്ങളിൽ നിന്നുളള ഉദ്ധരണികൾ കാണിക്കുക. അവിടെ നമുക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചു പരാമർശിക്കുന്നു. ബൈബിളിൽനിന്നു സങ്കീർത്തനം 37:11, 29 വായിക്കുക. പുസ്തകം സ്വീകരിക്കുന്നിടത്ത്, മടങ്ങിവന്ന് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്നു പറയുക.
6 ബൈബിൾ കൂടുതലായി അടുത്തു പരിശോധിക്കുന്നതിന് നമ്മുടെ സാഹിത്യങ്ങൾ ആയിരക്കണക്കിനാളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. പഠിച്ചകാര്യങ്ങൾ അവർക്കു സന്തുഷ്ടമായ ഒരു ഭാവിക്കുളള പ്രത്യാശ പ്രദാനം ചെയ്തിട്ടുണ്ട്. (സങ്കീ. 146:5) അവരെ സഹായിക്കുക എന്നതു നമ്മുടെ പദവിയാണ്.