അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജനുവരി: 8.00 രൂപ സംഭാവനക്കു 192 പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം. ഈ ഇനത്തിൽ ലഭ്യമായ പുസ്തകങ്ങളുടെ ഒരു പട്ടികക്ക് 1994 ഡിസംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷ ദയവായി കാണുക. നേപ്പാളിയോ പഞ്ചാബിയോ ബംഗാളിയോ മാത്രം അറിയാവുന്ന വ്യക്തികൾക്കാണെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ മറെറാരു ലഘുപത്രിക സമർപ്പിക്കാവുന്നതാണ്. മലയാളത്തിൽ, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക! എന്ന പുസ്തകം 15.00 രൂപ സംഭാവനക്കു സമർപ്പിക്കാം. ഈ പുസ്തകം പ്രത്യേക നിരക്കിൽ സമർപ്പിക്കാനുളളതല്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ.ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 45.00 രൂപ സംഭാവനക്ക് (ചെറുത് 25.00 രൂപ). ഈ പുസ്തകം സമർപ്പിക്കുന്നയിടങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്തേണ്ടതാണ്. കൂടാതെ ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുളള ശ്രമങ്ങളുമുണ്ടായിരിക്കണം. മാർച്ച്: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 25.00 രൂപ സംഭാവനക്ക് (ഈ പുസ്തകം ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്). മററു ഭാഷകളിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപക്കു സമർപ്പിക്കാം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ.
◼ ഈ വർഷത്തെ സ്മാരകം ഏപ്രിൽ 14 വെളളിയാഴ്ച സൂര്യാസ്തമയശേഷം നടത്തുന്നതിനു സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യണം. ഓരോ സഭയും തനിത്തനി സ്മാരകാഘോഷം നടത്തുന്നതാണ് അഭികാമ്യമെങ്കിലും, ഇത് എപ്പോഴും സാധ്യമായിരിക്കണമെന്നില്ല. പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് ആ വൈകുന്നേരത്തേക്ക് മറേറതെങ്കിലും ഹാൾ ഉപയോഗിക്കാവുന്നതാണ്. പുതിയവർക്ക് ഹാജരാകുക പ്രയാസമാകത്തക്കവണ്ണം സ്മാരകം വളരെ വൈകി ആരംഭിക്കരുത്. കൂടാതെ ആഘോഷത്തിനു മുമ്പും പിമ്പും സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും ചിലർക്ക് ആത്മീയ സഹായം തുടർന്നു ലഭിക്കുന്നതിനുളള ക്രമീകരണം ചെയ്യുന്നതിനും അല്ലെങ്കിൽ ഒരു സാധാരണ പ്രോത്സാഹന കൈമാററം ആസ്വദിക്കുന്നതിനും സാധിക്കാത്തവണ്ണം ഇടവേളകൾ വളരെ ഹ്രസ്വമായിരിക്കരുത്. എല്ലാ ഘടകങ്ങളും പൂർണമായി പരിഗണിച്ചശേഷം, സ്മാരകത്തിനു ഹാജരാകുന്നവർക്ക് അതിൽനിന്നു പൂർണമായി പ്രയോജനം ലഭിക്കുന്നതിന് ഏതു ക്രമീകരണമാണ് ഏററവും സഹായകമെന്നു മൂപ്പൻമാർ തീരുമാനിക്കണം.
◼ ജനുവരിമുതൽ സർക്കിട്ട് മേൽവിചാരകൻമാർക്കുളള പുതിയ പരസ്യപ്രസംഗം “യഹോവയെ സങ്കേതമാക്കേണ്ടതിന്റെ ആവശ്യം” എന്നതാണ്.
◼ “ആത്മവിദ്യാപ്രയോഗങ്ങളെക്കുറിച്ചുളള ബൈബിൾ വീക്ഷണം” എന്നൊരു പുതിയ പരസ്യപ്രസംഗ ബാഹ്യരേഖ സൊസൈററി തയ്യാറാക്കിയിട്ടുണ്ട്. 95-ാം നമ്പർ എന്നു പട്ടികപ്പെടുത്തിയിരിക്കുന്ന ഈ പ്രസംഗത്തിന്റെ രണ്ടു കോപ്പികൾ എല്ലാ സഭകൾക്കും നൽകുന്നതാണ്. ഈ പ്രസംഗം ഏതെങ്കിലും പ്രത്യേകവിധത്തിൽ വിശേഷവൽക്കരിക്കപ്പെടുകയില്ല. പകരം, ഇത് സഭകൾ പതിവായി ഉപയോഗിക്കുന്ന പ്രസംഗ ബാഹ്യരേഖകളുടെ ഭാഗമായിരിക്കും. പ്രാദേശിക സാഹചര്യങ്ങൾക്കു യോജിച്ച ഒരു സമയത്ത് അതു നടത്തുന്നതിനു ക്രമീകരിക്കാവുന്നതാണ്.
◼ 1995 ഏപ്രിൽ 23 ഞായറാഴ്ച എല്ലാ സഭകളിലും ഒരു പ്രത്യേക പരസ്യപ്രസംഗം നടത്തപ്പെടുന്നതാണ്. “വ്യാജമതങ്ങളുടെ അന്ത്യം സമീപം” എന്നതായിരിക്കും അതിന്റെ വിഷയം. പ്രസംഗ ബാഹ്യരേഖയുടെ രണ്ടു കോപ്പികൾ എല്ലാ സഭകൾക്കും നൽകുന്നതാണ്. ഇത് 96-ാം നമ്പർ പ്രസംഗമെന്നനിലയിൽ ഭാവിയിൽ സഭകൾ പതിവായി ഉപയോഗിക്കുന്ന പ്രസംഗ ബാഹ്യരേഖകളുടെ ഭാഗമായിരിക്കും. ഈ വർഷത്തെ സ്മാരകത്തിനു ഹാജരായ എല്ലാവരെയും തീർച്ചയായും ക്ഷണിക്കുക. ഭവന ബൈബിളധ്യയനം നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനു വിദ്യാർഥികളെ സഹായിക്കുന്നതിന് ഒരു പ്രത്യേകശ്രമം നടത്തുന്നതാണ്. അന്നത്തെ മീററിംഗിനെ തുടർന്ന് അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ അവരെയും, ഒരു പ്രത്യേക ലഘുലേഖ വിതരണം ചെയ്യുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നതിന് മൊത്തത്തിൽ നമ്മുടെ സഹോദരൻമാരുടെ ആകാംക്ഷയെയും ഉണർത്തുന്നതാണ്. അതേസമയംതന്നെ, വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും ദൈവവചനത്തോടു ചേർച്ചയിൽ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യത്തെയും അതു ചൂണ്ടിക്കാണിക്കുന്നതാണ്. ആ വാരാന്ത്യത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സർക്കിട്ട് സമ്മേളനമോ, പ്രത്യേക സമ്മേളന ദിനമോ ഉളള സഭകൾക്ക് പ്രത്യേക പ്രസംഗം അതിനടുത്ത വാരം ഉണ്ടായിരിക്കും. ഏപ്രിൽ 23-ന് മുമ്പ് ഒരു സഭയും പ്രത്യേകപ്രസംഗം നടത്തരുത്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: വാച്ച് ടവർ പ്രസിദ്ധീകരണങ്ങളുടെ വിഷയസൂചിക 1991-1993 (പയനിയർമാർക്ക് 11.00 രൂപയും പ്രസാധകർക്ക് 18.00 രൂപയും). യഹോവയുടെ സാക്ഷികൾ—ആ പേരിന്റെ പിമ്പിലെ സ്ഥാപനം എന്ന വീഡിയോ കാസെററ് ഇന്ത്യയിൽ കോപ്പിയെടുത്തതിന്റെ ചുരുങ്ങിയ സ്റേറാക്ക് ലഭ്യമാണ്. ഇത് സാധാരണ സാഹിത്യ ഓർഡർ ഫോറത്തിൽ (S-AB-14) ഓർഡർ ചെയ്യാവുന്നതാണ്. ഒരു കാസെററിന്റെ പയനിയർ നിരക്ക് 150.00 രൂപയും പ്രസാധക നിരക്ക് 200.00 രൂപയുമാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും ഉണ്ടായിരിക്കുമോ? (യഹൂദൻമാർക്കുളള ലഘുപത്രിക); വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് (വലിയക്ഷര പതിപ്പ്, Rbi8).