അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം. 25.00 രൂപ സംഭാവനക്ക്. (വലുതിന് 45.00 രൂപ). ഈ പുസ്തകം സമർപ്പിക്കുന്നയിടങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്തേണ്ടതാണ്. കൂടാതെ ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുളള ശ്രമങ്ങളുമുണ്ടായിരിക്കണം. മാർച്ച്: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 25.00 രൂപ സംഭാവനക്ക് (ഈ പുസ്തകം ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്). മററു ഭാഷകളിൽ, 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപക്കു സമർപ്പിക്കാം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 70 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യയും അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയും 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ ഓർഡർ ചെയ്യേണ്ടതാണ് (S-AB-14).
◼ സെക്രട്ടറിയും സേവനമേൽവിചാരകനും എല്ലാ നിരന്തരപയനിയർമാരുടെയും പ്രവർത്തനം പുനരവലോകനം ചെയ്യേണ്ടതാണ്. ആവശ്യമായ മണിക്കൂറിൽ എത്തിച്ചേരുന്നതിന് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായം നൽകുന്നതിനു മൂപ്പൻമാർ ക്രമീകരിക്കണം. നിർദേശങ്ങൾക്ക് സൊസൈററിയുടെ 1993 ഒക്ടോബർ 1-ലെയും 1992 ഒക്ടോബർ 1-ലെയും കത്തുകൾ (S-201) പുനരവലോകനം ചെയ്യുക. കൂടാതെ 1986 ഒക്ടോബർ നമ്മുടെ രാജ്യ ശുശ്രൂഷ അനുബന്ധം 12-20 ഖണ്ഡികകളും കാണുക.
◼ 1995 ഏപ്രിൽ 14 വെളളിയാഴ്ചയാണ് സ്മാരകാഘോഷം. പ്രസംഗം നേരത്തെ തുടങ്ങിയേക്കാമെങ്കിലും, സ്മാരക അപ്പത്തിന്റെയും വീഞ്ഞിന്റെയും വിതരണം സൂര്യാസ്തമയത്തിനു ശേഷമല്ലാതെ തുടങ്ങാൻ പാടില്ല എന്ന് ദയവായി ഓർമിക്കുക. നിങ്ങളുടെ പ്രദേശത്ത് സൂര്യാസ്തമയം എപ്പോഴാണെന്ന് പ്രാദേശിക ഉറവിടങ്ങളിൽനിന്നും തിട്ടപ്പെടുത്തുക. വയൽസേവനയോഗമല്ലാതെ മറെറാരു യോഗവും ആ ദിവസത്തിൽ നടത്തരുത്. സാധാരണ വെളളിയാഴ്ച യോഗങ്ങൾ ഉളള സഭകൾക്ക്, രാജ്യഹാൾ ലഭ്യമാണെങ്കിൽ, അത് മറെറാരു ദിവസത്തേക്കു മാററാവുന്നതാണ്.
◼ 1995 ഏപ്രിൽ 23-ാം തീയതി നടക്കുന്ന സഭായോഗങ്ങൾ, സർക്കിട്ട് സമ്മേളനം, പ്രത്യേക സമ്മേളന ദിന പരിപാടികൾ ഇവയുടെ സമാപനത്തിങ്കൽ ഒരു പ്രത്യേക വേലയെ സംബന്ധിച്ചുളള ഒരറിയിപ്പ് നടത്തുന്നതാണ്. അത്, സമയോചിത സന്ദേശം ഉൾക്കൊളളുന്ന നാലുപേജുളള ഒരു ലഘുലേഖ വ്യാപകമായി വിതരണം ചെയ്തുതുടങ്ങുന്നതിനെക്കുറിച്ചുളളതാണ്. തങ്ങളെ അഭിമുഖീകരിക്കുന്ന കുഴക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരും ആശ്രയയോഗ്യമായ മാർഗനിർദേശം തേടുന്നവരുമായ ആത്മാർഥഹൃദയർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വയൽസേവനം തുടങ്ങുന്ന പുതിയവർ ഉൾപ്പെടെ എല്ലാ പ്രസാധകരും പൂർണമായി പങ്കെടുക്കുന്നതിനും ഈ പ്രത്യേക വേലക്കു പിന്തുണ നൽകുന്നതിനും ആഗ്രഹിക്കും.
◼ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയറിങ് നടത്താൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ അതിനായി പ്ലാൻ ചെയ്യുകയും തങ്ങളുടെ അപേക്ഷ നേരത്തെതന്നെ സമർപ്പിക്കുകയും വേണം. ഇത് ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യുന്നതിനും കൈവശം ആവശ്യത്തിനുളള സാഹിത്യം ലഭ്യമായിരിക്കുന്നതിനും മൂപ്പൻമാരെ സഹായിക്കും. ഏപ്രിലിൽ കഴിയുന്നത്ര പേർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനു ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.