ദിവ്യാധിപത്യ വാർത്തകൾ
കാമറൂൺ: ജൂലൈയിൽ ഒരു പുതിയ ബ്രാഞ്ച് സ്ഥാപിക്കപ്പെട്ടു. ആ മാസം പ്രസാധകരുടെ എണ്ണത്തിൽ ഒരു പുതിയ അത്യുച്ചവുമുണ്ടായി, 21,323 പേർ.
ഇന്ത്യ: 1995 ജനുവരി 1 മുതൽ കേരളത്തിൽ എട്ടാമതൊരു സർക്കിട്ട് കൂടി പ്രവർത്തനം തുടങ്ങി. ഇപ്പോൾ രാജ്യത്ത് ആകെ 23 സർക്കിട്ടുകളുണ്ട്. അതിൽ നാലെണ്ണം ‘എ’, ‘ബി’ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഫിലിപ്പീൻസ്: ഫെബ്രുവരി റിപ്പോർട്ട് 1,17,519 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം വെളിപ്പെടുത്തി. ആദ്യമായി ബൈബിളധ്യയനങ്ങൾ 1,00,000 കവിഞ്ഞു, 1,00,146 എണ്ണം റിപ്പോർട്ടുചെയ്യപ്പെട്ടു. മാസികകൾ മുഴുവർണത്തിലായതോടെ, സമർപ്പണം 1993 നവംബറിലേതിനെക്കാൾ 1,00,000-ത്തിലധികം വർധിച്ചു.