അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ മാർച്ച്: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും (ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്) 25.00 രൂപാ സംഭാവനക്ക്. മററു ഭാഷകളിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപക്കു സമർപ്പിക്കാം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 70.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യയും അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയും 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസത്തേക്കുളള വരിസംഖ്യയില്ല. ജൂൺ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? 45.00 രൂപ സംഭാവനക്ക്. നാട്ടുഭാഷയിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപക്കു സമർപ്പിക്കാം.
◼ 1995 ജനുവരിമുതൽ ഗുജറാത്തി, നേപ്പാളി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലുളള വീക്ഷാഗോപുരത്തിന്റെ കാലികത്വം പ്രതിമാസപതിപ്പിൽനിന്ന് അർധമാസപതിപ്പായി മാറിയതുകൊണ്ട് ഈ ഭാഷകളിൽ നിലവിലുളള വരിസംഖ്യ പ്രതീക്ഷിച്ചതിലും നേരത്തെ തീരുന്നതാണ്. എന്നുവരികിലും, വരിക്കാർക്ക് തങ്ങൾ പ്രതീക്ഷിച്ച മുഴു ലക്കങ്ങളും കിട്ടുന്നതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹത്താൽ നിയോഗിക്കപ്പെട്ട ഒരാളോ മാർച്ച് 1-നോ അതിനുശേഷം കഴിവതും നേരത്തെയോ സഭാകണക്കു പരിശോധിക്കണം. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ അറിയിപ്പു നടത്തുക.