ഒക്ടോബറിലേക്കുള്ള സേവന യോഗങ്ങൾ
ഒക്ടോബർ 2-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന “ദിവ്യാധിപത്യ ശൂശ്രൂഷാസ്കൂൾ പട്ടിക 1996”-ന്റെ പ്രതി സൂക്ഷിച്ചുവെക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അത് 1996-ലെ ഉപയോഗത്തിനുവേണ്ടി എളുപ്പം കണ്ടുപിടിക്കാവുന്ന സ്ഥലത്തു സൂക്ഷിക്കണം.
15 മിനി: “എല്ലായ്പോഴും യഹോവയെ സ്തുതിക്കുക.” ചോദ്യോത്തരങ്ങൾ. പരാമർശിച്ചിരിക്കുന്നതും ഉദ്ധരിച്ചിരിക്കുന്നതുമായ തിരുവെഴുത്തു വാക്യങ്ങളുടെ ബാധകമാക്കലിന് ഊന്നൽകൊടുക്കുക.
20 മിനി: “എല്ലാ സന്ദർഭങ്ങളിലും വരിസംഖ്യകൾ സമർപ്പിക്കുക.” മുഖ്യ ആശയങ്ങൾ ചർച്ചചെയ്യുക. തുടർന്ന് ഒടുവിൽ ലഭിച്ച ലക്കങ്ങളിലെ വരിസംഖ്യകൾ സമർപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ലേഖനങ്ങൾ അവലോകനം ചെയ്യുക. രണ്ടോ, മൂന്നോ പ്രകടനങ്ങൾ അവതരിപ്പിക്കുക. വരിസംഖ്യ നിരസിച്ചാൽ മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കുന്നതിന് ഉറപ്പുള്ളവരായിരിക്കുക.
ഗീതം 153 സമാപന പ്രാർഥന.
ഒക്ടോബർ 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1995 ജൂലൈ 15 വീക്ഷാഗോപുരത്തിലെ 25-7 പേജുകളിലുള്ള “പുറത്താക്കൽ—സ്നേഹനിർഭരമായ ഒരു കരുതലോ?” എന്നതിനെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “നാം ഉണർന്നിരിക്കുന്നുവോ—ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കിക്കൊണ്ട്?” ചോദ്യോത്തരങ്ങൾ. സമയമനുവദിക്കുന്നതുപോലെ, 1992 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിലെ 20-2 പേജുകളെ അടിസ്ഥാനമാക്കി കൂടുതലായ അഭിപ്രായ പ്രകടനങ്ങൾ നടത്തുക.
ഗീതം 128 സമാപന പ്രാർഥന.
ഒക്ടോബർ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 59 ഭാഷകളിൽ അവതരണം പ്രദാനം ചെയ്യുന്ന സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. നമുക്ക് അറിയില്ലാത്ത ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ ഈ ചെറുപുസ്തകം ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക.
15 മിനി: “ഇന്ത്യയിലെ ശുശ്രൂഷാ പരിശീലന സ്കൂളിന്റെ ആദ്യ ക്ലാസ്സ്.” സെക്രട്ടറി നടത്തുന്ന പ്രസംഗം. ആത്മീയ പ്രയോജനങ്ങൾക്ക് ഊന്നൽകൊടുക്കുക, നിങ്ങളുടെ അടുത്ത സർക്കിട്ടു സമ്മേളന സമയമാകുമ്പോഴേക്കും അപേക്ഷിക്കാൻ യോഗ്യത പ്രാപിക്കുന്ന ഏതൊരു സഹോദരനെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “ഉദ്ദേശ്യത്തോടുകൂടിയ മടക്കസന്ദർശനങ്ങൾ.” മടക്കസന്ദർശനങ്ങൾ നടത്തുന്നതിലെ നമ്മുടെ ലക്ഷ്യങ്ങൾ ചർച്ചചെയ്യുക. പ്രാപ്തരായ പ്രസാധകരെ ഉപയോഗിച്ചു രണ്ടു വ്യത്യസ്ത അവതരണങ്ങൾ പ്രകടിപ്പിക്കുന്നതിനു ക്രമീകരിക്കുക. ആദ്യ സന്ദർശനത്തിൽ വരിസംഖ്യ നിരസിക്കപ്പെട്ടിരുന്നെങ്കിൽ മടക്കസന്ദർശനത്തിൽ അത് എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
ഗീതം 130 സമാപന പ്രാർഥന.
ഒക്ടോബർ 23-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “സഭ നമുക്കാവശ്യമാണ്.” ചോദ്യോത്തരങ്ങൾ.
20 മിനി: സ്ഥാപനത്തിലേക്കു താത്പര്യം തിരിക്കുക. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് സേവനമേൽവിചാരകൻ രണ്ടോ മൂന്നോ പ്രസാധകരുമായി ഒരു ചർച്ച നടത്തുന്നു. സ്ഥാപനം എങ്ങനെയാണു പ്രവർത്തിക്കുന്നത്, വ്യത്യസ്ത പ്രവർത്തനങ്ങൾ എങ്ങനെയാണു ക്രമീകരിച്ചിരിക്കുന്നത്, അവർക്ക് എങ്ങനെയാണ് ഉൾപ്പെടാൻ കഴിയുന്നത് എന്നിവയെക്കുറിച്ചു താത്പര്യക്കാർ അറിഞ്ഞിരിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക. 14-ഉം, 15-ഉം പേജുകളിലെ “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദനം നൽകുന്നതിനുള്ള യോഗങ്ങൾ” എന്നതിൻ കീഴിലെ ആശയങ്ങൾ അവലോകനം ചെയ്യുക. ഒരു താത്പര്യക്കാരനെ ഹാജരാകേണ്ടതിന്റെ ആവശ്യം വിലമതിക്കാൻ സഹായിക്കുന്നതിനു മടക്കസന്ദർശനത്തിലെ ഒരു ചർച്ചയിലോ ഒരു ബൈബിളധ്യയനത്തിലോ ഈ വിവരങ്ങൾ എങ്ങനെ ഉൾപ്പെടുത്താൻ കഴിയുമെന്ന് രണ്ടോ മൂന്നോ പ്രസാധകരുടെ ഒരു കൂട്ടം ഹ്രസ്വമായി പ്രകടിപ്പിക്കുക.
ഗീതം 126 സമാപന പ്രാർഥന.
ഒക്ടോബർ 30-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിൽ ലൗകിക അവധിദിനങ്ങൾ വരുന്നതിനാൽ സഹായപയനിയർമാരായി പേർ ചാർത്തുന്നതിനെക്കുറിച്ചു പരിചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: പരാമർശനങ്ങൾ നിങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഒരു പ്രസംഗം. ചില പ്രസാധകർക്ക് ഈ വിധത്തിൽ പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങാൻ സാധിച്ചിട്ടുണ്ട്: ഒരു താത്പര്യക്കാരനോടൊപ്പം കുറച്ചുനാൾ പഠിച്ചതിനുശേഷം തങ്ങളുടെ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ പരിചയക്കാരിലോ ബൈബിളധ്യയനം ആഗ്രഹിക്കുന്ന ആരെയെങ്കിലും അവർക്കറിയാമോ എന്നു ചോദിക്കുന്നു. മിക്കപ്പോഴും പലരുടെയും പേരുകൾ ലഭിക്കുന്നു. ഈ വ്യക്തികളെ സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാമോയെന്നു ചോദിക്കുക. സന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഇന്നയാൾ ബൈബിൾ പഠനം വളരെ ആസ്വദിക്കുന്നതുകൊണ്ട് നിങ്ങളും ഞങ്ങളുടെ സൗജന്യ ഭവന ബൈബിളധ്യയന പരിപാടിയിൽനിന്നു പ്രയോജനം അനുഭവിക്കാൻ ഇഷ്ടപ്പെടുമെന്ന് അദ്ദേഹം വിചാരിക്കുന്നു.” ഫലദായകമായ ബൈബിളധ്യയനങ്ങളിലേക്കു പുരോഗമിച്ചേക്കാവുന്ന മടക്കസന്ദർശനങ്ങളുടെ നല്ലൊരു പട്ടിക പ്രദാനംചെയ്യാൻ അതിനു കഴിയും. ഈ രീതിയിൽ താത്പര്യക്കാരെ കണ്ടെത്തിയതോ പുതിയ ബൈബിളധ്യയനം ആരംഭിച്ചതോ ആയ പ്രസാധകരുടെ ഒന്നോ രണ്ടോ അനുഭവങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: നവംബറിൽ പുതിയലോക ഭാഷാന്തരത്തോടൊപ്പം ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുസ്തകം സമർപ്പിക്കൽ. ന്യായവാദം പുസ്തകത്തിന്റെ 276-80 പേജുകളിലുള്ള പുതിയലോക ഭാഷാന്തരത്തിന്റെ സവിശേഷതകൾ പുനരവലോകനം ചെയ്യുക. അത് ഉത്പാദിപ്പിച്ചതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് “നിർവ്വചനം” വായിക്കുക. പുതിയലോക ഭാഷാന്തരം സമർപ്പിക്കുന്നതിൽ ക്രിയാത്മകരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ഭാഷയിൽ ലഭ്യമായ പഴയ 192-പേജു പുസ്തകങ്ങളോ നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഈ മാസത്തേക്കു നിർദേശിച്ചിരിക്കുന്ന സമർപ്പണങ്ങളിൽ ഏതെങ്കിലുമൊന്നോ കൂടെ കൊണ്ടുപോകുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ 184-ാം പേജിലുള്ള 14-ാം അധ്യായത്തിന്റെ ആമുഖ പ്രസ്താവനകൾ ഉപയോഗിച്ചുകൊണ്ട് പ്രാപ്തനായ ഒരു പ്രസാധകൻ ഒരു ഹ്രസ്വപ്രകടനം അവതരിപ്പിക്കട്ടെ. രണ്ടാമതൊരു പ്രകടനം പ്രാദേശികമായി പകരം ഉപയോഗിക്കുന്ന സമർപ്പണത്തിന്റെ അവതരണം വിശേഷവത്കരിക്കണം. ഈ വാരത്തിലെ സേവനത്തിന് ഉപയോഗിക്കുന്നതിനുവേണ്ടി പ്രതികൾ സമ്പാദിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 138 സമാപന പ്രാർഥന.