ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1996
നിർദേശങ്ങൾ
1996-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുമ്പോഴുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരമായിരിക്കും.
പാഠപുസ്തകങ്ങൾ: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം [bi12], ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ [uw], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (ഇംഗ്ലീഷ്) (1990-ലെ പതിപ്പ്) [si], നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം [kl], തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യൽ [rs] എന്നിവയായിരിക്കും നിയമനങ്ങൾക്കുളള ആധാരം.
ഗീതം, പ്രാർഥന, സ്വാഗതം എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കുകയും പിൻവരുന്ന പ്രകാരം തുടരുകയും ചെയ്യണം:
നിയമനം നമ്പർ 1: 15 മിനിററ്. ഈ പ്രസംഗം ഒരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ കൈകാര്യം ചെയ്യണം. ഇത് ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകത്തെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. 10 മുതൽ 12 മിനിററു നേരത്തെ പ്രബോധന പ്രസംഗമായി വേണം ഈ നിയമനം അവതരിപ്പിക്കാൻ. ശേഷിക്കുന്ന 3 മുതൽ 5 മിനിററു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് വാച്യാപുനരവലോകനവും നടത്തണം. വെറുതെ വിവരം അവതരിപ്പിക്കുക എന്നതിനെക്കാളുപരി സഭയ്ക്കു കൂടുതൽ പ്രയോജനകരമായിരിക്കുന്നത് എന്തായിരിക്കും എന്നു പ്രദീപ്തമാക്കിക്കൊണ്ടു ചർച്ചചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കേണ്ടതാണ്. സദസ്യർ ഈ വിവരത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് എല്ലാവരും ശ്രദ്ധാപൂർവം മുൻകൂട്ടി തയ്യാറാകാൻ പ്രോത്സാഹിപ്പിക്കുന്നു.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരൻമാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധയുളളവരായിരിക്കണം. ആവശ്യമെങ്കിലോ പ്രസംഗകൻ മുൻകൂട്ടി അഭ്യർഥിക്കുന്നെങ്കിലോ സ്വകാര്യ ബുദ്ധ്യുപദേശം കൊടുക്കാവുന്നതാണ്.
ബൈബിൾ വായനയിൽനിന്നുളള വിശേഷാശയങ്ങൾ: 6 മിനിററ്. ഇത് പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിഷയം ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ നിർവഹിക്കണം. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലം ഒരു സംഗ്രഹമായിരിക്കരുത്. നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ വീക്ഷണം 30 മുതൽ 60 വരെ സെക്കൻറു നേരത്തേക്കു പരിമിതപ്പെടുത്തുക. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു വിലമതിക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. ഇതിനുശേഷം സ്കൂൾമേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ്മുറികളിലേക്കു പിരിച്ചയയ്ക്കും.
നിയമനം നമ്പർ 2: 5 മിനിററ്. ഇത് ഒരു സഹോദരനാലുളള നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. ഇതു മുഖ്യ സ്കൂളിലും ഉപഗ്രൂപ്പുകളിലും ബാധകമായിരിക്കും. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കാൻ തക്കവണ്ണം വായനാനിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്രപശ്ചാത്തലം, പ്രവചന സംബന്ധമോ ഉപദേശ സംബന്ധമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. നിയമിത വാക്യങ്ങൾ മുഴുവൻ ഇടയ്ക്കിടെയുളള നിർത്തൽകൂടാതെ വായിക്കേണ്ടതാണ്. തുടർച്ചയായിട്ടുളള വാക്യങ്ങളല്ല വായിക്കേണ്ടതെങ്കിൽ തുടർന്നു വായിക്കാൻപോകുന്ന വാക്യങ്ങൾ വിദ്യാർഥിക്കു പരാമർശിക്കാവുന്നതാണ്.
നിയമനം നമ്പർ 3: 5 മിനിററ്. ഈ പ്രസംഗം ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ പ്രസംഗത്തിനുളള വിഷയം “ചർച്ചയ്ക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങ”ളെയോ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തെയോ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. നിയമിക്കപ്പെടുന്ന വിദ്യാർഥിനിക്കു വായനാപ്രാപ്തിയുണ്ടായിരിക്കണം. പ്രസംഗം നടത്തുമ്പോൾ വിദ്യാർഥിനിക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാവുന്നതാണ്. ഈ പ്രസംഗത്തിനുവേണ്ടി നിയമിക്കപ്പെടുന്ന സഹോദരി പരിചിന്തിക്കാൻപോകുന്ന പ്രതിപാദ്യവിഷയവും പ്രസക്തഭാഗവും പ്രായോഗികമായ വിധത്തിലുളള രംഗസംവിധാനത്തിൽ അവതരിപ്പിക്കുന്നതിന് അനുയോജ്യമാക്കിത്തീർക്കേണ്ട ആവശ്യമുണ്ട്. വയൽസേവനമോ അനൗപചാരിക സാക്ഷീകരണമോ ഉൾപ്പെടുന്ന രംഗസംവിധാനം കൂടുതൽ അഭികാമ്യമായിരിക്കും. ഒരു സഹായിയെ സ്കൂൾമേൽവിചാരകൻ നിയമിച്ചുകൊടുക്കും, എന്നാൽ കൂടുതലായ ഒരു സഹായിയെ ഉപയോഗിക്കാവുന്നതാണ്. രംഗസംവിധാനത്തിനല്ല മറിച്ച് അവതരിപ്പിക്കപ്പെടുന്ന വിവരത്തിനു മുഖ്യ പരിഗണന കൊടുക്കണം.
നിയമനം നമ്പർ 4: 5 മിനിററ്. ഇത് ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചുകൊടുക്കുന്നു. ഇത് തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. ഒരു സഹോദരനു നിയമിച്ചുകൊടുക്കുമ്പോൾ അത് മുഴു സദസ്യരോടുമുള്ള ഒരു പ്രസംഗമായി നടത്തണം. സഹോദരൻ രാജ്യഹാളിലെ സദസ്യരെ മനസ്സിൽവെച്ചുകൊണ്ടു തന്റെ പ്രസംഗം തയ്യാർചെയ്യുന്നതാണ് സാധാരണമായി ഏററവും നല്ലത്, അപ്പോൾ അതു കേൾക്കുന്നവർക്കുതന്നെ യഥാർഥത്തിൽ വിജ്ഞാനപ്രദവും പ്രയോജനകരവുമായിരിക്കും. ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 3-ാം നമ്പർ പ്രസംഗത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്നതുപോലെ വിവരങ്ങൾ അവതരിപ്പിക്കേണ്ടതാണ്.
ബുദ്ധ്യുപദേശവും അഭിപ്രായങ്ങളും: ഓരോ വിദ്യാർഥിപ്രസംഗത്തിനും ശേഷം സ്കൂൾമേൽവിചാരകൻ കൃത്യമായി ബുദ്ധ്യുപദേശം നൽകും. ഇത് അവശ്യം പ്രസംഗ ഗുണദോഷച്ചീട്ടിലെ ക്രമാനുഗതമായ ബുദ്ധ്യുപദേശ പരിപാടിയനുസരിച്ചായിരിക്കണമെന്നില്ല. പകരം, വിദ്യാർഥി പുരോഗതിപ്രാപിക്കേണ്ട മണ്ഡലങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു വിദ്യാർഥിപ്രസംഗകൻ “ന” മാത്രം അർഹിക്കുകയും “അ” എന്നോ “പ” എന്നോ നേരത്തെ അടയാളപ്പെടുത്തിയിരിക്കുന്ന മറേറതെങ്കിലുമൊരു പ്രസംഗഗുണമില്ലാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അപ്പോൾ, വിദ്യാർഥി അടുത്ത പ്രാവശ്യം ശ്രദ്ധിക്കേണ്ട പ്രസംഗഗുണം സാധാരണമായി “ന,” “അ” അല്ലെങ്കിൽ “പ” പ്രത്യക്ഷപ്പെടുന്ന കോളത്തിൽ ബുദ്ധ്യുപദേശകൻ വട്ടമിട്ട് അടയാളപ്പെടുത്തണം. അദ്ദേഹം ഇതുസംബന്ധിച്ച് ആ സായാഹ്നത്തിൽ വിദ്യാർഥിയെ അറിയിക്കുകയും വിദ്യാർഥിയുടെ അടുത്ത ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമന സ്ലിപ്പിൽ (S-89) ഈ പ്രസംഗഗുണം കാണിക്കുകയും ചെയ്യും. പ്രസംഗങ്ങൾ ഉള്ളവർ ഹാളിന്റെ മുൻഭാഗത്ത് ഇരിക്കേണ്ടതാണ്. ഇത് സമയം ലാഭിക്കുന്നതിനും സ്കൂൾമേൽവിചാരകനു തന്റെ ബുദ്ധ്യുപദേശം ഓരോ വിദ്യാർഥിക്കും നേരിട്ടുകൊടുക്കുന്നതിനും സഹായിക്കും. ആവശ്യമായ വാചിക ബുദ്ധ്യുപദേശം കൊടുത്ത ശേഷം സമയം അനുവദിക്കുന്നതനുസരിച്ചു വിദ്യാർഥികൾ ഉൾപ്പെടുത്താഞ്ഞ വിജ്ഞാനപ്രദവും പ്രായോഗികവും ആയ വിവരങ്ങളെ സംബന്ധിച്ചു ബുദ്ധ്യുപദേശകന് അഭിപ്രായങ്ങൾ പറയാവുന്നതാണ്. ഓരോ വിദ്യാർഥിപ്രസംഗത്തിനും ശേഷം ബുദ്ധ്യുപദേശത്തിനും ഹ്രസ്വ അഭിപ്രായങ്ങൾക്കും രണ്ടു മിനിററിൽ കൂടുതൽ എടുക്കാതിരിക്കാൻ സ്കൂൾമേൽവിചാരകൻ ശ്രദ്ധയുളളവനായിരിക്കണം. ബൈബിൾവിശേഷാശയങ്ങളുടെ അവതരണത്തിൽ ആവശ്യമായത് എന്തെങ്കിലും വിട്ടുപോയെങ്കിൽ സ്വകാര്യ ബുദ്ധ്യുപദേശം നൽകാവുന്നതാണ്.
പ്രസംഗങ്ങൾ തയ്യാറാകൽ: നിയമിത പ്രസംഗം തയ്യാറാകുന്നതിനുമുമ്പു വിദ്യാർഥി, ശ്രദ്ധിക്കേണ്ട പ്രസംഗഗുണത്തോടു ബന്ധപ്പെട്ട വിഷയം സ്കൂൾ ഗൈഡ്ബുക്കിൽനിന്നു സസൂക്ഷ്മം വായിക്കേണ്ടതുണ്ട്. രണ്ടാമത്തെ പ്രസംഗ നിയമനമുളള വിദ്യാർഥികൾ വായിക്കേണ്ട ബൈബിൾ ഭാഗത്തിനു യോജിച്ച ഒരു വിഷയം തിരഞ്ഞെടുക്കണം. മററു പ്രസംഗങ്ങൾ അച്ചടിച്ച പട്ടികയിൽ കാണിച്ചിരിക്കുന്ന വിഷയത്തിനു ചേർച്ചയിൽ വികസിപ്പിച്ചെടുക്കുന്നതായിരിക്കും.
സമയം: ഒരു പ്രസംഗകനും കൂടുതൽ സമയം എടുക്കരുത്. അപ്രകാരംതന്നെ ആയിരിക്കണം ബുദ്ധ്യുപദേശകന്റെ ബുദ്ധ്യുപദേശവും അഭിപ്രായങ്ങളും. 2 മുതൽ 4 വരെയുളള പ്രസംഗങ്ങൾ സമയം കഴിയുമ്പോൾ നയപരമായി നിർത്തിക്കേണ്ടതാണ്. നിർത്തലടയാളം നൽകാൻ നിയമിക്കപ്പെട്ടിരിക്കുന്നയാൾ അതു കൃത്യമായി തന്നെ ചെയ്യേണ്ടതാണ്. ഒന്നാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും കൈകാര്യം ചെയ്യുന്ന സഹോദരൻമാർ സമയം അധികമെടുക്കുമ്പോൾ അവർക്കു സ്വകാര്യ ബുദ്ധ്യുപദേശം നൽകണം. സകലരും സമയം ശ്രദ്ധാപൂർവം പാലിക്കേണ്ടതാണ്. മുഴു പരിപാടി: ഗീതവും പ്രാർഥനയും ഉൾപ്പെടുത്താതെ 45 മിനിററ്.
എഴുത്തു പുനരവലോകനം: കാലാനുഗതമായി എഴുത്തു പുനരവലോകനം നടത്തുന്നതാണ്. ഇതിനു തയ്യാറാകുമ്പോൾ നിയമിത വിഷയങ്ങൾ പുനരവലോകനം ചെയ്യുകയും പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായന പൂർത്തിയാക്കുകയും ചെയ്യുക. 25 മിനിററു വരുന്ന ഈ പുനരവലോകന വേളയിൽ ബൈബിൾ മാത്രം ഉപയോഗിക്കാം. ബാക്കി സമയം ചോദ്യോത്തരങ്ങളുടെ ചർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നതായിരിക്കും. ഓരോ വിദ്യാർഥിയും സ്വന്തം ഉത്തരക്കടലാസു പരിശോധിക്കും. സ്കൂൾമേൽവിചാരകൻ പുനരവലോകന ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ സദസ്യരോടൊപ്പം പരിചിന്തിക്കുകയും വ്യക്തമായി ഗ്രഹിക്കാൻ സകലരെയും സഹായിച്ചുകൊണ്ട് കൂടുതൽ പ്രയാസമുളള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ചില കാരണങ്ങളാൽ സ്ഥലത്തെ സാഹചര്യം ആവശ്യമാക്കിത്തീർക്കുന്നുവെങ്കിൽ എഴുത്തു പുനരവലോകനം പട്ടികയിൽ കാണിച്ചിരിക്കുന്നതിൽ നിന്നും ഒരാഴ്ച നീട്ടാവുന്നതാണ്.
വലിയ സഭകൾ: 50-ഓ അതിലധികമോ വിദ്യാർഥികൾ സ്കൂളിൽ പേർ ചാർത്തിയിട്ടുളള സഭകൾ, വേറെ ബുദ്ധ്യുപദേശകരുടെ മുമ്പിൽ നിയമിത പ്രസംഗങ്ങൾ ചെയ്യാൻ വിദ്യാർഥികളുടെ കൂടുതലായ കൂട്ടങ്ങൾ ക്രമീകരിക്കാൻ ആഗ്രഹിച്ചേക്കാം. നിശ്ചയമായും ക്രിസ്തീയ തത്ത്വങ്ങൾക്കനുയോജ്യമായ ജീവിതം നയിക്കുന്ന സ്നാപനമേൽക്കാത്ത വ്യക്തികൾക്കും സ്കൂളിൽ പേർ ചേർക്കുകയും നിയമനങ്ങൾ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.
ഹാജരാകാതിരിക്കുന്നവർ: എല്ലാ വാരങ്ങളിലെയും സ്കൂളിൽ ഹാജരാകാൻ പരിശ്രമിച്ചുകൊണ്ടും നിയമനങ്ങൾ നന്നായി തയ്യാർ ചെയ്തുകൊണ്ടും ചോദ്യവേളകളിൽ പങ്കെടുത്തുകൊണ്ടും സഭയിലുളള എല്ലാവർക്കും സ്കൂളിനോടു വിലമതിപ്പു പ്രകടിപ്പിക്കാവുന്നതാണ്. വിദ്യാർഥികളെല്ലാം തങ്ങളുടെ നിയമനങ്ങൾ ചുമതലാബോധത്തോടെ വീക്ഷിക്കുമെന്ന് ആശിക്കുന്നു. ഒരു വിദ്യാർഥി തന്റെ നിയമനം നിർവഹിക്കാൻ ഹാജരാകാത്തപ്പോൾ ഒരു സന്നദ്ധന് ആ നിയമനം ഏറെറടുക്കാം. ലഭ്യമായ ഹ്രസ്വ സമയംകൊണ്ടു തയ്യാറായി ഉചിതമെന്നു തനിക്കു തോന്നുന്ന ബാധകമാക്കൽ നിർവഹിക്കാം. അല്ലെങ്കിൽ ഉചിതമായ സദസ്യ പങ്കുപററലോടെ സ്കൂൾമേൽവിചാരകനു വിവരങ്ങൾ ചർച്ചചെയ്യാവുന്നതാണ്.
പട്ടിക
*td–“ചർച്ചയ്ക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ”
ജനു. 1 ബൈബിൾ വായന: യിരെമ്യാവു 13–15
നമ്പർ 1: യഥാർഥ ക്രിസ്തീയ ഐക്യം നേടിയെടുക്കുന്ന വിധം (uw പേ. 5-7 ഖ. 1-7)
നമ്പർ 2: യിരെമ്യാവു 14:10-22
നമ്പർ 3: *td 33ബി ദൈവരാജ്യം മനുഷ്യവർഗത്തിനു ചെയ്യാനിരിക്കുന്നത്
നമ്പർ 4: യേശു ഭൗതിക ശരീരത്തോടെ സ്വർഗത്തിൽ പോയില്ല (rs പേ. 334 ഖ. 1-4)
ജനു. 8 ബൈബിൾ വായന: യിരെമ്യാവു 16–19
നമ്പർ 1: ക്രിസ്തീയ ഐക്യത്തിന് അത്യാവശ്യമായ ഘടകങ്ങൾ (uw പേ. 8 ഖ. 8–8[3])
നമ്പർ 2: യിരെമ്യാവു 18:1-17
നമ്പർ 3: *td 33സി ക്രിസ്തുവിന്റെ ശത്രുക്കൾ പ്രവർത്തനനിരതരായിരിക്കുമ്പോൾതന്നെ രാജ്യഭരണം ആരംഭിക്കുന്നു
നമ്പർ 4: യേശു മൂർത്തീകരിച്ച ശരീരങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു കാരണം (rs പേ. 335 ഖ. 1-4)
ജനു. 15 ബൈബിൾ വായന: യിരെമ്യാവു 20–22
നമ്പർ 1: ക്രിസ്ത്യാനികളെ ഏകീകരിക്കുന്ന കൂടുതലായ ഘടകങ്ങൾ (uw പേ. 9 ഖ. 8[4]–9)
നമ്പർ 2: യിരെമ്യാവു 20:1-13
നമ്പർ 3: *td 33ഇ ദൈവരാജ്യം മനുഷ്യരുടെ ശ്രമങ്ങളാൽ വരുകയില്ല
നമ്പർ 4: യേശുവിനോടൊപ്പം ഭരിക്കാനായി ഉയിർപ്പിക്കപ്പെട്ടവർ അവനെപ്പോലെയായിരിക്കും (rs പേ. 336 ഖ. 1-5)
ജനു. 22 ബൈബിൾ വായന: യിരെമ്യാവു 23-25
നമ്പർ 1: വിഭാഗീയ സ്വാധീനങ്ങൾ ഒഴിവാക്കുക (uw പേ. 10-11 ഖ. 10-12)
നമ്പർ 2: യിരെമ്യാവു 23:16-32
നമ്പർ 3: *td 34എ “ലോകാവസാനം” എന്നതിന്റെ അർഥം
നമ്പർ 4: പുനരുത്ഥാനം മനുഷ്യവർഗത്തിനു പൊതുവിൽ അർഥമാക്കുന്നത് (rs പേ. 336 ഖ. 6–പേ. 337 ഖ. 2)
ജനു. 29 ബൈബിൾ വായന: യിരെമ്യാവു 26-28
നമ്പർ 1: യഹോവ ഏതുതരം വ്യക്തിയാണ് (uw പേ. 12-13 ഖ. 1-4)
നമ്പർ 2: യിരെമ്യാവു 26:1-16
നമ്പർ 3: *td 34ബി അന്ത്യനാളുകളുടെ അടയാളങ്ങൾക്ക് ഉണർന്നിരിക്കുക
നമ്പർ 4: പുനരുത്ഥാനം പ്രാപിക്കുന്നവർ തങ്ങളുടെ കഴിഞ്ഞകാല പ്രവൃത്തികൾ സംബന്ധിച്ചു കുറ്റംവിധിക്കപ്പെടുകയില്ലാത്തതിന്റെ കാരണം (rs പേ. 338 ഖ. 1)
ഫെബ്രു. 5 ബൈബിൾ വായന: യിരെമ്യാവു 29–31
നമ്പർ 1: യഹോവയുടെ സ്നേഹത്തിന്റെ ദൃഷ്ടാന്തം അനുകരിക്കുക (uw പേ. 14-15 ഖ. 5-7)
നമ്പർ 2: യിരെമ്യാവു 31:27-40
നമ്പർ 3: *td 36ബി ദൈവം അനുസരണയുള്ള മനുഷ്യവർഗത്തിനു നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു
നമ്പർ 4: “മരിച്ചവരിൽ ശേഷമുള്ളവർ” ഭൂമിയിലെ ജീവനിലേക്കു വരുന്നവിധം (rs പേ. 338 ഖ 3–പേ. 339 ഖ. 3)
ഫെബ്രു. 12 ബൈബിൾ വായന: യിരെമ്യാവു 32, 33
നമ്പർ 1: ദൈവത്തെ സംബന്ധിച്ചുള്ള സത്യം ആളുകളെ പഠിപ്പിക്കുക (uw പേ. 15, 16 ഖ. 8-11[2])
നമ്പർ 2: യിരെമ്യാവു 33:1-3, 14-26
നമ്പർ 3: *td 36ഡി യേശുവിന്റെ ശരീരത്തിലുള്ളവർ മാത്രം സ്വർഗത്തിൽ പോകുന്നു
നമ്പർ 4: ഭൗമിക പുനരുത്ഥാനത്തിൽ ഉൾപ്പെട്ടവർ (rs പേ. 339 ഖ. 4–പേ. 340 ഖ. 4)
ഫെബ്രു. 19 ബൈബിൾ വായന: യിരെമ്യാവു 34-37
നമ്പർ 1: ഒരു യഹോവ മാത്രമേയുള്ളു (uw പേ. 17-18 ഖ. 11[3]–12)
നമ്പർ 2: യിരെമ്യാവു 35:1-11, 17-19
നമ്പർ 3: *td 36ഇ നിത്യജീവൻ “വേറെ ആടുകളുടെ” ക്ലിപ്തപ്പെടുത്താത്ത എണ്ണത്തിനു വാഗ്ദാനം ചെയ്തിരിക്കുന്നു
നമ്പർ 4: ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ പല വർഷങ്ങളുടെ ഒരു കാലഘട്ടത്തിലൂടെ സംഭവിക്കുന്നു (rs പേ. 341 ഖ. 1, 2)
ഫെബ്രു. 26 ബൈബിൾ വായന: യിരെമ്യാവു 38-41
നമ്പർ 1: ദൈവത്തിന്റെ നാമത്തിൽ നടക്കുക എന്നതിന്റെ അർഥം (uw പേ. 18-19 ഖ. 13-15)
നമ്പർ 2: യിരെമ്യാവു 38:1-13
നമ്പർ 3: *td 38ബി വിവാഹബന്ധം മാന്യതയുള്ളതായിരിക്കണം
നമ്പർ 4: ക്രിസ്തുവിന്റെ തിരിച്ചുവരവ് അദൃശ്യമാണ് (rs പേ. 341 ഖ. 3–പേ. 342 ഖ. 2)
മാർച്ച് 4 ബൈബിൾ വായന: യിരെമ്യാവു 42–45
നമ്പർ 1: ബൈബിൾ ദൈവത്തിന്റെ വചനമായി സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുക (uw പേ. 20-2 ഖ. 1-6)
നമ്പർ 2: യിരെമ്യാവു 43:1-13
നമ്പർ 3: *td 38സി ശിരഃസ്ഥാന തത്ത്വത്തെ ക്രിസ്ത്യാനികൾ ആദരിക്കണം
നമ്പർ 4: യേശുവിന്റെ തിരിച്ചുവരവും എല്ലാ കണ്ണുകളും അവനെ കാണുന്ന വിധവും (rs പേ. 342 ഖ. 5–പേ. 343 ഖ. 5)
മാർച്ച് 11 ബൈബിൾ വായന: യിരെമ്യാവു 46–48
നമ്പർ 1: ദൈവവചനം ദിവസവും വായിക്കുക (uw പേ. 23-5 ഖ. 7-11)
നമ്പർ 2: യിരെമ്യാവു 48:1-15
നമ്പർ 3: *td 38ഡി ക്രിസ്തീയ മാതാപിതാക്കൾക്കു കുട്ടികളോടുള്ള ഉത്തരവാദിത്വം
നമ്പർ 4: ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ (rs പേ. 344 ഖ. 1-5)
മാർച്ച് 18 ബൈബിൾ വായന: യിരെമ്യാവു 49, 50
നമ്പർ 1: യഹോവയെക്കുറിച്ചു ഗ്രഹിക്കാൻ പഠിക്കുക (uw പേ. 25 ഖ. 12–12[1])
നമ്പർ 2: യിരെമ്യാവു 49:1-11, 15-18
നമ്പർ 3: *td 38ഇ ക്രിസ്ത്യാനികൾ സഹക്രിസ്ത്യാനികളെ മാത്രമേ വിവാഹം കഴിക്കാവൂ
നമ്പർ 4: ക്രിസ്ത്യാനികൾ ശബത്തനുഷ്ഠാനത്തിൻ കീഴിലല്ല (rs പേ. 345 ഖ. 2–പേ. 346 ഖ. 3)
മാർച്ച് 25 ബൈബിൾ വായന: യിരെമ്യാവു 51, 52
നമ്പർ 1: യിരെമ്യാവ്—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 129 ഖ. 36-39)
നമ്പർ 2: യിരെമ്യാവു 51:41-57
നമ്പർ 3: *td 38എഫ് സത്യക്രിസ്ത്യാനികൾ ബഹുഭാര്യരല്ല
നമ്പർ 4: ആദാം ശബത്തനുഷ്ഠിച്ചതിന്റെ ഒരു ബൈബിൾ രേഖയുമില്ല (rs പേ. 346 ഖ. 4–പേ. 347 ഖ. 2)
ഏപ്രി. 1 ബൈബിൾ വായന: വിലാപങ്ങൾ 1, 2
നമ്പർ 1: വിലാപങ്ങൾക്ക് ആമുഖം (si പേ. 130-1 ഖ. 1-7)
നമ്പർ 2: വിലാപങ്ങൾ 2:13-22
നമ്പർ 3: *td 39എ മറിയ “ദൈവത്തിന്റെ അമ്മ” ആയിരുന്നില്ല
നമ്പർ 4: യേശു മോശൈക ന്യായപ്രമാണത്തെ “ആചാരപര”മെന്നും “ധാർമിക”മെന്നും തരംതിരിച്ചില്ല (rs പേ. 347 ഖ. 3–പേ. 348 ഖ. 1)
ഏപ്രി. 8 ബൈബിൾ വായന: വിലാപങ്ങൾ 3–5
നമ്പർ 1: വിലാപങ്ങൾ—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 132 ഖ. 13-15)
നമ്പർ 2: വിലാപങ്ങൾ 5:1-22
നമ്പർ 3: *td 39സി മറിയ “നിത്യകന്യക”യായിരുന്നില്ലെന്നു ബൈബിൾ കാണിക്കുന്നു
നമ്പർ 4: പത്തു കൽപ്പനകൾ മോശൈക ന്യായപ്രമാണത്തോടൊപ്പം നീങ്ങിപ്പോയി (rs പേ. 348 ഖ. 2, 3)
ഏപ്രി. 15 ബൈബിൾ വായന: യെഹെസ്കേൽ 1–4
നമ്പർ 1: യെഹെസ്കേലിന് ആമുഖം (si പേ. 132-3 ഖ. 1-6)
നമ്പർ 2: യെഹെസ്കേൽ 3:16-27
നമ്പർ 3: *td 40എ സ്മാരകത്തെ സംബന്ധിച്ചു തിരുവെഴുത്തുകൾ പറയുന്നത്
നമ്പർ 4: പത്തു കൽപ്പനകൾ നീങ്ങിപ്പോയപ്പോൾ ധാർമിക നിയന്ത്രണങ്ങൾ നീക്കപ്പെടാഞ്ഞതിന്റെ കാരണം (rs പേ. 349 ഖ. 1, 2)
ഏപ്രി. 22 ബൈബിൾ വായന: യെഹെസ്കേൽ 5–8
നമ്പർ 1: ബൈബിളിന്റെ വിഷയവും തിരുവെഴുത്തുകളുടെ സന്ദർഭവും പരിഗണിക്കുക (uw പേ. 26 ഖ. 12[2], 12[3])
നമ്പർ 2: യെഹെസ്കേൽ 5:1-15
നമ്പർ 3: *td 40ബി കുർബാനാനുഷ്ഠാനം തിരുവെഴുത്തുപരമല്ല
നമ്പർ 4: ശബത്തു ക്രിസ്ത്യാനികൾക്ക് അർഥമാക്കുന്നത് (rs പേ. 349 ഖ. 3–പേ. 351 ഖ. 2)
ഏപ്രി. 29 എഴുത്തു പുനരവലോകനം. യിരെമ്യാവു 13 മുതൽ യെഹെസ്കേൽ 8 വരെയുള്ള മുഴുഭാഗവും
മേയ് 6 ബൈബിൾ വായന: യെഹെസ്കേൽ 9–11
നമ്പർ 1: വ്യക്തിപരമായി ബാധകമാക്കുകയും നിങ്ങൾ പഠിച്ചതു മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുക (uw പേ. 26-8 ഖ. 12[4]–13)
നമ്പർ 2: യെഹെസ്കേൽ 9:1-11
നമ്പർ 3: നിങ്ങൾക്ക് ഒരു സന്തുഷ്ടഭാവി ഉണ്ടായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു (kl പേ. 6-7 ഖ. 1-5)
നമ്പർ 4: വിശുദ്ധൻമാർ എന്നു ബൈബിൾ പരാമർശിക്കുന്നവർ (rs പേ. 352 ഖ. 1-പേ. 353 ഖ. 1)
മേയ് 13 ബൈബിൾ വായന: യെഹെസ്കേൽ 12–14
നമ്പർ 1: യേശുവിനെ സംബന്ധിച്ചു പ്രവാചകൻമാർ പറയുന്നത (uw പേ. 29-31 ഖ. 1-6)
നമ്പർ 2: യെഹെസ്കേൽ 14:1-14
നമ്പർ 3: പറുദീസയിലെ നിത്യജീവൻ—ഒരു സ്വപ്നമല്ല (kl പേ. 7-9 ഖ. 6-10)
നമ്പർ 4: നാം ‘വിശുദ്ധൻമാരോടു’ പ്രാർഥിക്കാത്തതിനു കാരണം (rs പേ. 353 ഖ. 2–പേ. 354 ഖ. 1)
മേയ് 20 ബൈബിൾ വായന: യെഹെസ്കേൽ 15, 16
നമ്പർ 1: പ്രാവചനിക മാതൃകകൾക്കു ശ്രദ്ധകൊടുക്കുക (uw പേ. 32-3 ഖ. 7–8[2])
നമ്പർ 2: യെഹെസ്കേൽ 16:46-63
നമ്പർ 3: പറുദീസയിലെ ജീവിതം എങ്ങനെയായിരിക്കും (kl പേ. 9-10 ഖ. 11-16)
നമ്പർ 4: ‘വിശുദ്ധൻമാരുടെ’ തിരുശേഷിപ്പുകളും പ്രതിമകളും സംബന്ധിച്ച സത്യം (rs പേ. 354 ഖ. 2–പേ. 355 ഖ. 1)
മേയ് 27 ബൈബിൾ വായന: യെഹെസ്കേൽ 17–19
നമ്പർ 1: നമ്മുടെ മഹാപുരോഹിതൻ മുൻനിഴലാക്കപ്പെട്ടു (uw പേ. 33 ഖ. 8[3], 8[4])
നമ്പർ 2: യെഹെസ്കേൽ 18:21-32
നമ്പർ 3: ദൈവപരിജ്ഞാനം ജീവത്പ്രധാനമായിരിക്കുന്നതിന്റെ കാരണം (kl പേ. 10-11 ഖ. 17-19)
നമ്പർ 4: യഥാർഥ ക്രിസ്തീയ വിശുദ്ധൻമാർ പാപത്തിൽനിന്നു സ്വതന്ത്രരല്ല (rs പേ. 355 ഖ. 2)
ജൂൺ 3 ബൈബിൾ വായന: യെഹെസ്കേൽ 20, 21
നമ്പർ 1: നമുക്കു ക്രിസ്തുവിലുള്ള വിശ്വാസം പ്രകടമാക്കാൻ കഴിയുന്ന വിധം (uw പേ. 33-7 ഖ. 9-14)
നമ്പർ 2: യെഹെസ്കേൽ 21:18-32
നമ്പർ 3: ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്തകം (kl പേ. 12-13 ഖ. 1-6)
നമ്പർ 4: സാർവത്രിക രക്ഷ ബൈബിൾപരമല്ല (rs പേ. 356 ഖ. 3)
ജൂൺ 10 ബൈബിൾ വായന: യെഹെസ്കേൽ 22, 23
നമ്പർ 1: ദൈവത്തോടുള്ള അനുസരണം യഥാർഥ സ്വാതന്ത്ര്യം കൈവരുത്തുന്നു (uw പേ. 38-40 ഖ. 1-5)
നമ്പർ 2: യെഹെസ്കേൽ 22:17-31
നമ്പർ 3: ദൈവത്തെക്കുറിച്ചു ബൈബിൾ വെളിപ്പെടുത്തുന്നത് (kl പേ. 14-15 ഖ. 7-9)
നമ്പർ 4: എല്ലാ മനുഷ്യരും അവസാനം രക്ഷിക്കപ്പെടുമോ? (rs പേ. 357 ഖ. 1)
ജൂൺ 17 ബൈബിൾ വായന: യെഹെസ്കേൽ 24–26
നമ്പർ 1: ഇന്ന് യഥാർഥ സ്വാതന്ത്ര്യം കണ്ടെത്താവുന്നിടം (uw പേ. 40-2 ഖ. 6-9)
നമ്പർ 2: യെഹെസ്കേൽ 26:1-14
നമ്പർ 3: നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം (kl പേ. 15-16 ഖ. 10-13)
നമ്പർ 4: “സകല മനുഷ്യരും” രക്ഷപ്രാപിക്കും (rs പേ. 357 ഖ. 2)
ജൂൺ 24 ബൈബിൾ വായന: യെഹെസ്കേൽ 27–29
നമ്പർ 1: ലോകസ്വാതന്ത്ര്യം യഥാർഥത്തിൽ അടിമത്തമാണ് (uw പേ. 42-3 ഖ. 10-12)
നമ്പർ 2: യെഹെസ്കേൽ 29:1-16
നമ്പർ 3: ബൈബിൾ കൃത്യവും ആശ്രയയോഗ്യവുമാണ് (kl പേ. 17 ഖ. 14 15)
നമ്പർ 4: ചിലർ ഒരിക്കലും രക്ഷിക്കപ്പെടുകയില്ലെന്നു ബൈബിൾ പറയുന്നു (rs പേ. 358 ഖ. 1-3)
ജൂലൈ 1 ബൈബിൾ വായന: യെഹെസ്കേൽ 30–32
നമ്പർ 1: മോശമായ സുഹൃത്തുക്കളെ തിരിച്ചറിയുന്നവിധം (uw പേ. 44-5 ഖ. 13, 14)
നമ്പർ 2: യെഹെസ്കേൽ 31:1-14
നമ്പർ 3: ബൈബിൾ ഒരു പ്രവചന പുസ്തകമാണ് (kl പേ. 17-18 ഖ. 16-18)
നമ്പർ 4: ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടുവെന്ന് അർഥമില്ല (rs പേ. 358 ഖ. 4–പേ. 359 ഖ. 1)
ജൂലൈ 8 ബൈബിൾ വായന: യെഹെസ്കേൽ 33, 34
നമ്പർ 1: എല്ലാവരും അഭിമുഖീകരിക്കേണ്ട വലിയ വിവാദവിഷയം (uw പേ. 46-7 ഖ. 1-3)
നമ്പർ 2: യെഹെസ്കേൽ 34:17-30
നമ്പർ 3: യേശുവിനെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ (kl പേ. 19-21 ഖ. 19, 20)
നമ്പർ 4: വിശ്വാസത്തിനു പ്രവൃത്തികൾ ആവശ്യമായിരിക്കുന്നതിന്റെ കാരണം (rs പേ. 359 ഖ. 2-5)
ജൂലൈ 15 ബൈബിൾ വായന: യെഹെസ്കേൽ 35–37
നമ്പർ 1: വിശ്വസ്തരായിരുന്നവരുടെ വിശ്വാസത്തെ അനുകരിക്കുക (uw പേ. 47-52 ഖ. 4-11)
നമ്പർ 2: യെഹെസ്കേൽ 35:1-15
നമ്പർ 3: ദൈവപരിജ്ഞാനത്തിനുവേണ്ടി വാഞ്ഛിപ്പിൻ (kl പേ. 21-2 ഖ. 21-3)
നമ്പർ 4: പിശാച് യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുവെന്നു നമുക്കറിയാൻ കഴിയുന്ന വിധം (rs പേ. 361 ഖ. 3–പേ. 362 ഖ. 3)
ജൂലൈ 22 ബൈബിൾ വായന: യെഹെസ്കേൽ 38, 39
നമ്പർ 1: നമ്മുടെ നടത്തയാൽ യഹോവയെ ബഹുമാനിക്കൽ (uw പേ. 52-4 ഖ. 12-15)
നമ്പർ 2: യെഹെസ്കേൽ 38:1-4, 10-12, 18-23
നമ്പർ 3: സത്യദൈവവും അവന്റെ നാമവും (kl പേ. 23-4 ഖ. 1-5)
നമ്പർ 4: സാത്താൻ കേവലം ആളുകളിൽതന്നെയുള്ള തിൻമ അല്ല (rs പേ. 362 ഖ. 4–പേ. 363 ഖ. 1)
ജൂലൈ 29 ബൈബിൾ വായന: യെഹെസ്കേൽ 40–44
നമ്പർ 1: ദൈവം തിൻമ അനുവദിച്ചതു നമ്മെ പഠിപ്പിക്കുന്നത് (uw പേ. 55-7 ഖ. 1-7)
നമ്പർ 2: യെഹെസ്കേൽ 40:1-15
നമ്പർ 3: നിങ്ങൾ ദൈവനാമം ഉപയോഗിക്കേണ്ടതിന്റെ കാരണം (kl പേ. 24-5 ഖ. 6-8)
നമ്പർ 4: സാത്താനെ ദൈവം സൃഷ്ടിച്ചതല്ല (rs പേ. 363 ഖ. 2)
ആഗ. 5 ബൈബിൾ വായന: യെഹെസ്കേൽ 45–48
നമ്പർ 1: യെഹെസ്കേൽ—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 137 ഖ. 29-33)
നമ്പർ 2: യെഹെസ്കേൽ 47:1-12
നമ്പർ 3: യഹോവ തന്റെ നാമം മഹത്ത്വീകരിച്ച വിധം (kl പേ. 25-7 ഖ. 9-13)
നമ്പർ 4: സാത്താൻ മത്സരിച്ച ഉടനെതന്നേ ദൈവം അവനെ നശിപ്പിച്ചുകളയാഞ്ഞതിന്റെ കാരണം (rs പേ. 363 ഖ. 4–പേ. 364 ഖ. 1)
ആഗ. 12 ബൈബിൾ വായന: ദാനീയേൽ 1, 2
നമ്പർ 1: ദാനീയേലിന് ആമുഖം (si പേ. 138-9 ഖ. 1-6)
നമ്പർ 2: ദാനീയേൽ 2:31-45
നമ്പർ 3: സത്യദൈവത്തിന്റെ ഗുണങ്ങൾ (kl പേ. 27-8 ഖ. 14-16)
നമ്പർ 4: സാത്താന്റെ ശക്തിയെ താഴ്ത്തിമതിക്കരുത് (rs പേ. 364 ഖ. 2–പേ. 365 ഖ. 2)
ആഗ. 19 ബൈബിൾ വായന: ദാനീയേൽ 3, 4
നമ്പർ 1: ദൈവത്തിൽ ഒരിക്കലും അനീതിയില്ല (uw പേ. 58-61 ഖ. 8-16)
നമ്പർ 2: ദാനീയേൽ 3:16-30
നമ്പർ 3: യഹോവയാം ദൈവം കരുണയും കൃപയുമുള്ളവൻ (kl പേ. 28-9 ഖ. 17-9)
നമ്പർ 4: സാത്താന്റെ ദുഷ്ടസ്വാധീനത്തിൽനിന്നുള്ള വിടുതൽ സമീപം (rs പേ. 365 ഖ. 5–പേ. 366 ഖ. 3)
ആഗ. 26 എഴുത്തു പുനരവലോകനം. യെഹെസ്കേൽ 9 മുതൽ ദാനീയേൽ 4 വരെയുള്ള മുഴുഭാഗവും
സെപ്റ്റ. 2 ബൈബിൾ വായന: ദാനീയേൽ 5, 6
നമ്പർ 1: ദുഷ്ടാത്മസേനകളെ ചെറുക്കുക (uw പേ. 62-4 ഖ. 1-5)
നമ്പർ 2: ദാനീയേൽ 6:4-11, 16, 19-23
നമ്പർ 3: യഹോവ കോപത്തിനു താമസമുള്ളവനും പക്ഷപാതമില്ലാത്തവനും നീതിമാനുമാണ് (kl പേ. 30 ഖ. 20, 21)
നമ്പർ 4: എല്ലാ ലൈംഗികബന്ധങ്ങളും പാപമാണോ? (rs പേ. 367 ഖ. 1–പേ. 368 ഖ. 2)
സെപ്റ്റ. 9 ബൈബിൾ വായന: ദാനീയേൽ 7, 8
നമ്പർ 1: സാത്താന്റെ കപടപദ്ധതികൾക്കെതിരെ ജാഗ്രത പാലിക്കുക (uw പേ. 64-7 ഖ. 6-12)
നമ്പർ 2: ദാനീയേൽ 7:2-14
നമ്പർ 3: യഹോവയാം ദൈവം ഏകനാണ് (kl പേ. 30-1 ഖ. 22, 23)
നമ്പർ 4: സ്വവർഗരതിയെ സംബന്ധിച്ചു ബൈബിൾ പറയുന്നത് (rs പേ. 368 ഖ. 4–പേ. 369 ഖ. 2)
സെപ്റ്റ. 16 ബൈബിൾ വായന: ദാനീയേൽ 9, 10
നമ്പർ 1: ദൈവത്തിൽനിന്നുള്ള എല്ലാ പടച്ചട്ടയും ധരിക്കുക (uw പേ. 67-9 ഖ. 13-15)
നമ്പർ 2: ദാനീയേൽ 9:20-27
നമ്പർ 3: ദൈവപരിജ്ഞാനത്തിന്റെ താക്കോൽ യേശുക്രിസ്തുവാണ് (kl പേ. 32-3 ഖ. 1-3)
നമ്പർ 4: ദൈവത്തെ പ്രസാദിപ്പിക്കാൻ വരുത്തേണ്ട മാറ്റങ്ങൾ (rs പേ. 369 ഖ. 3-പേ. 370 ഖ. 1)
സെപ്റ്റ. 23 ബൈബിൾ വായന: ദാനീയേൽ 11, 12
നമ്പർ 1: ദാനീയേൽ—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 141-2 ഖ. 19-23)
നമ്പർ 2: ദാനീയേൽ 12:1-13
നമ്പർ 3: വാഗ്ദത്ത മിശിഹാ (kl പേ. 33 ഖ. 4, 5)
നമ്പർ 4: ഒരു പൂർണമനുഷ്യനു പാപം ചെയ്യാൻ കഴിയുമായിരുന്നതിനു കാരണം (rs പേ. 371 ഖ. 2–പേ. 372 ഖ. 3)
സെപ്റ്റ. 30 ബൈബിൾ വായന: ഹോശേയ 1–5
നമ്പർ 1: ഹോശേയയ്ക്ക് ആമുഖം (si പേ. 143-4 ഖ. 1-8)
നമ്പർ 2: ഹോശേയ 5:1-15
നമ്പർ 3: യേശുവിന്റെ വംശാവലി അവനെ മിശിഹായായി തിരിച്ചറിയിക്കുന്നു (kl പേ. 34 ഖ. 6)
നമ്പർ 4: പാപത്തെ നാം യഥാർഥത്തിൽ പാപമായി തിരിച്ചറിയുന്നതിനു കാരണം (rs പേ. 373 ഖ. 2–പേ. 374 ഖ. 2)
ഒക്ടോ. 7 ബൈബിൾ വായന: ഹോശേയ 6–10
നമ്പർ 1: പരിജ്ഞാനം, വിശ്വാസം, പുനരുത്ഥാനം (uw പേ. 70-3 ഖ. 1-7)
നമ്പർ 2: ഹോശേയ 8:1-14
നമ്പർ 3: നിവൃത്തിയായ പ്രവചനം യേശുവിനെ മിശിഹായായി തിരിച്ചറിയിക്കുന്നു (kl പേ. 34-6 ഖ. 7, 8)
നമ്പർ 4: പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന വിധം (rs പേ. 374 ഖ. 2–പേ. 375 ഖ. 2)
ഒക്ടോ. 14 ബൈബിൾ വായന: ഹോശേയ 11–14
നമ്പർ 1: ഹോശേയ—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 145 ഖ. 14-17)
നമ്പർ 2: ഹോശേയ 11:1-12
നമ്പർ 3: യേശു മിശിഹായായിരുന്നുവെന്നതിനുള്ള കൂടുതലായ തെളിവ് (kl പേ. 36 ഖ. 9)
നമ്പർ 4: ദേഹിയെ സംബന്ധിച്ചു ബൈബിൾ പറയുന്നത് (rs പേ. 375 ഖ. 5–പേ. 376 ഖ. 4)
ഒക്ടോ. 21 ബൈബിൾ വായന: യോവേൽ 1–3
നമ്പർ 1: യോവേലിന് ആമുഖം, അതു പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 146-8 ഖ. 1-5, 12-14)
നമ്പർ 2: യോവേൽ 2:1-11, 28-32
നമ്പർ 3: യഹോവ തന്റെ പുത്രനെ സംബന്ധിച്ചു സാക്ഷ്യംവഹിക്കുന്നു (kl പേ. 38 ഖ. 10, 11)
നമ്പർ 4: മൃഗങ്ങൾ ദേഹികളാണെന്നു ബൈബിൾ പറയുന്നു (rs പേ. 376 ഖ. 5–പേ. 377 ഖ. 5)
ഒക്ടോ. 28 ബൈബിൾ വായന: ആമോസ് 1–5
നമ്പർ 1: ആമോസിന് ആമുഖം (si പേ. 148-9 ഖ. 1-6)
നമ്പർ 2: ആമോസ് 3:1-15
നമ്പർ 3: യേശുവിന്റെ മനുഷ്യ-പൂർവ അസ്തിത്വം (kl പേ. 39 ഖ. 12-14)
നമ്പർ 4: മരണത്തിങ്കൽ ദേഹിയോ ആത്മാവോ സുബോധത്തോടെ തുടർന്നു ജീവിക്കുന്നില്ല (rs പേ. 377 ഖ. 6–പേ. 380 ഖ. 1)
നവം. 4 ബൈബിൾ വായന: ആമോസ് 6–9
നമ്പർ 1: ആമോസ്—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 150 ഖ. 13-17)
നമ്പർ 2: ആമോസ് 8:1-14
നമ്പർ 3: യേശുവിന്റെ ഭൗമിക ജീവിതഗതി (kl പേ. 40-1 ഖ. 15-17)
നമ്പർ 4: ബൈബിൾ പരിശുദ്ധാത്മാവിനെ വിശദീകരിക്കുന്ന വിധം (rs പേ. 380 ഖ. 3–പേ. 381 ഖ. 1)
നവം. 11 ബൈബിൾ വായന: ഓബദ്യാവു മുതൽ യോനാ 4 വരെ
നമ്പർ 1: ഓബദ്യാവിനും യോനായ്ക്കും ആമുഖം, അവ പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 151-3 ഖ. 1-5, 10-14; പേ. 153-5 ഖ. 1-4, 9-12)
നമ്പർ 2: യോനാ 3:10; 4:1-11
നമ്പർ 3: യേശു ജീവനുള്ളവനും രാജാവെന്നനിലയിൽ ഭരിക്കുന്നവനുമാണ് (kl പേ. 41-2 ഖ. 18-20)
നമ്പർ 4: ഒരു വ്യക്തിക്കു പരിശുദ്ധാത്മാവുണ്ടെന്നുള്ളതിനുള്ള തെളിവ് (rs പേ. 381 ഖ. 3–പേ. 382 ഖ. 2)
നവം. 18 ബൈബിൾ വായന: മീഖാ 1–4
നമ്പർ 1: മീഖായ്ക്ക് ആമുഖം (si പേ. 155-6 ഖ. 1-8)
നമ്പർ 2: മീഖാ 4:1-12
നമ്പർ 3: ദൈവം അംഗീകരിക്കുന്ന ആരാധന (kl പേ. 43-5 ഖ. 1-5)
നമ്പർ 4: ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു ആത്മഭാഗവും മനുഷ്യനില്ല (rs പേ. 382 ഖ. 6–പേ. 383 ഖ. 3)
നവം. 25 ബൈബിൾ വായന: മീഖാ 5–7
നമ്പർ 1: മീഖാ—പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 157-8 ഖ. 16-19)
നമ്പർ 2: മീഖാ 6:1-16
നമ്പർ 3: ദൈവേഷ്ടം ചെയ്യൽ (kl പേ. 46-7 ഖ. 6-10)
നമ്പർ 4: മരിച്ചുപോയ വ്യക്തിയുടെ “ആത്മാവു”മായി ആശയവിനിയമം നടത്താൻ സാധ്യമല്ല (rs പേ. 384 ഖ. 3–പേ. 385 ഖ. 5)
ഡിസം. 2 ബൈബിൾ വായന: നഹൂം 1–3
നമ്പർ 1: നഹൂമിന് ആമുഖം, അതു പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 158-60 ഖ. 1-7, 11, 12)
നമ്പർ 2: നഹൂം 1:2-14
നമ്പർ 3: ദൈവത്തെ അവന്റെ രീതിയിൽ ആരാധിക്കുക (kl പേ. 48 ഖ. 11-13)
നമ്പർ 4: സത്യക്രിസ്ത്യാനികൾ എല്ലാത്തരം ആത്മവിദ്യാചാരങ്ങളും ഒഴിവാക്കേണ്ടതിന്റെ കാരണം (rs പേ. 385 ഖ. 5)
ഡിസം. 9 ബൈബിൾ വായന: ഹബക്കൂക്ക് 1–3
നമ്പർ 1: ഹബക്കൂക്കിന് ആമുഖം, അതു പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 161-3 ഖ. 1-5, 12-14)
നമ്പർ 2: ഹബക്കൂക്ക് 1:12–2:8
നമ്പർ 3: ദൈവത്തെ മുഷിപ്പിക്കുന്നതിനെതിരെ ജാഗരിക്കുക (kl പേ. 49-50 ഖ. 14-17)
നമ്പർ 4: ആത്മവിദ്യാചാരങ്ങൾ ഒഴിവാക്കുക (rs പേ. 386 ഖ. 1–പേ. 387 ഖ. 3)
ഡിസം. 16 ബൈബിൾ വായന: സെഫന്യാവു 1–3
നമ്പർ 1: സെഫന്യാവിന് ആമുഖം, അതു പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 163-6 ഖ. 1-6, 10-12)
നമ്പർ 2: സെഫന്യാവു 1:7-18
നമ്പർ 3: ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾ പാലിക്കുക (kl പേ. 50-1 ഖ. 18, 19)
നമ്പർ 4: ഭൂതശക്തികൾ സംബന്ധിച്ചു ജിജ്ഞാസുവാകരുത് (rs പേ. 387 ഖ. 4–പേ. 388 ഖ. 2)
ഡിസം. 23 ബൈബിൾ വായന: ഹഗ്ഗായി 1, 2
നമ്പർ 1: ഹഗ്ഗായിക്ക് ആമുഖം, അതു പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണം (si പേ. 166-8 ഖ. 1-7, 13-16)
നമ്പർ 2: ഹഗ്ഗായി 2:6-19
നമ്പർ 3: യഹോവയ്ക്കു മുഴുദേഹിയോടെയുള്ള ആരാധന കൊടുക്കുക (kl പേ. 51-2 ഖ. 20-2)
നമ്പർ 4: ആത്മവിദ്യയുടെ സ്വാധീനത്തിൽനിന്നു സ്വതന്ത്രരാകാൻ കഴിയുന്ന വിധം (rs പേ. 388 ഖ. 3–പേ. 389 ഖ. 4)
ഡിസം. 30 എഴുത്തു പുനരവലോകനം. ദാനീയേൽ 5 മുതൽ ഹഗ്ഗായി 2 വരെയുള്ള മുഴുഭാഗവും