ചിലരെ രക്ഷിക്കേണ്ടതിനു മടങ്ങിച്ചെല്ലുക
1 ‘സകലമനുഷ്യരും രക്ഷപ്രാപിക്കയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുകയും’ ചെയ്യുക എന്നതാണു ദൈവത്തിന്റെ ഇഷ്ടം. (1 തിമൊ. 2:4) സഹായിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? സത്യം പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മടക്കസന്ദർശനങ്ങൾ നടത്തുക. നിങ്ങൾ എന്തു പറയും? പിൻവരുന്ന നിർദേശങ്ങൾ നിങ്ങൾക്കു സഹായകരമായിരുന്നേക്കാം.
2 “സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ” എന്ന പുസ്തകം സ്വീകരിച്ചയാളെ സന്ദർശിക്കുമ്പോൾ നിങ്ങൾക്കു 4-ാം പേജിലെ ചിത്രത്തെക്കുറിച്ചു വീണ്ടും പരാമർശിച്ചിട്ട് വീട്ടുകാരനോട് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ പുസ്തകം കൂടുതലായി പരിശോധിക്കുകയും ഒരു പറുദീസാ ഭൂമിയെ സംബന്ധിച്ച ദൈവിക വാഗ്ദാനത്തെക്കുറിച്ചു ചിന്തിക്കുകയും ചെയ്തതിൽനിന്നു മനുഷ്യവർഗത്തിനുവേണ്ടി ദൈവം ചെയ്തിരിക്കുന്ന അത്ഭുതകരമായ ഈ വാഗ്ദാനങ്ങളെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുകയും അതേക്കുറിച്ചു ചുരുക്കമായി അഭിപ്രായം പറയുകയും ചെയ്തശേഷം 2-ാം അധ്യായത്തിലേക്കു ശ്രദ്ധ തിരിച്ചിട്ട് ഈ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമായരീതിയിൽ നമുക്കു ലഭ്യമാക്കിയിരിക്കുന്ന വിധം പരിചിന്തിക്കാമെന്നു നിർദേശിക്കുക. മടങ്ങിച്ചെല്ലാൻ സമയം ക്രമീകരിക്കുക.
3 “ഈ ജീവിതം മാത്രമാണോ ഉള്ളത്?” എന്ന പുസ്തകമാണു കൊടുത്തതെങ്കിൽ സംഭാഷണം ഇപ്രകാരം തുടരാവുന്നതാണ്:
◼“മരണമില്ലാത്ത, സമാധാനപൂർണമായ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു നമ്മൾ കഴിഞ്ഞപ്രാവശ്യം സംസാരിക്കുകയുണ്ടായി. അത്തരമൊരു പ്രത്യാശ നമ്മുടെ ജീവിതത്തിനു യഥാർഥ ഉദ്ദേശ്യവും അർഥവും കൈവരുത്തുന്നതെങ്ങനെയെന്നു നാം പരിചിന്തിച്ചു. ആ അനുഗ്രഹങ്ങൾക്കായി യോഗ്യതപ്രാപിക്കാൻ നാം എന്തുചെയ്യണം എന്നതാണ് ഇപ്പോൾ ഉദിക്കുന്ന ചോദ്യം. ആ ചോദ്യത്തിനു നിങ്ങൾ എങ്ങനെ ഉത്തരം പറയും?” പ്രതികരണത്തിന് അനുവദിക്കുക. 199-ാം പേജിലേക്കു തിരിഞ്ഞ്, ദൈവവചനത്തിന്റെ ഒരു അധ്യയനത്തിലൂടെ ശക്തമായ വിശ്വാസം കെട്ടുപണി ചെയ്യേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട്, 1-ാം ഖണ്ഡികയിൽനിന്നുള്ള ആശയങ്ങൾ ചർച്ചചെയ്യുക. നമ്മുടെ ബൈബിളധ്യയന പരിപാടി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇത് എപ്രകാരം ചെയ്യാമെന്നു വിശദീകരിക്കുക.
4 “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ സമർപ്പണം പിൻവരുന്ന സമീപനത്തോടെ പിന്തുടരാവുന്നതാണ്:
◼“തന്റെ രാജ്യം മുഖാന്തരം ലോകത്തിലെ കഷ്ടപ്പാടുകൾക്കും അക്രമങ്ങൾക്കും ഒരറുതി വരുത്തുന്നതിനുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചു ഞാൻ നേരത്തെ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. മനുഷ്യവർഗത്തിന് ഇന്ന് ഇത്രമാത്രം അരിഷ്ടത ഉളവാക്കുന്ന മതപരവും രാഷ്ട്രീയവുമായ സംഘടനകൾക്കു ദൈവം ഒരന്തം വരുത്തുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ‘രാജാവ് അർമ്മഗെദ്ദോനിൽ യുദ്ധം ചെയ്യുന്നു’ എന്ന 17-ാം അധ്യായം ഒരുപക്ഷേ നിങ്ങൾക്കു വായിക്കാവുന്നതാണ്. ഈ അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ചില തിരുവെഴുത്തുകൾ നിങ്ങളോടൊപ്പം പരിചിന്തിക്കുന്നതിന് ഏതാനും മിനിറ്റുകൾ മാത്രം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” വ്യക്തി സമ്മതിക്കുന്നപക്ഷം നിങ്ങൾക്കു തിരുവെഴുത്തുകൾ എടുത്തു നോക്കുന്നതിനും 179-182 പേജുകളിലുള്ള 17-24 ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ചർച്ചചെയ്യുന്നതിനും കഴിയും.
5 “നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ” എന്ന പുസ്തകത്തിന്റെ സമർപ്പണത്തെ പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ടു നിങ്ങൾക്കു പിന്തുടരാവുന്നതാണ്:
◼“ഒരു നിത്യഭാവിക്കുവേണ്ടി നിങ്ങളുടെ കുടുംബത്തെ ഒരുക്കാൻ കഴിയുന്ന വിധം സംബന്ധിച്ചു കൂടുതലായ വിവരങ്ങൾ കാണിച്ചുതരുന്നതിനു മടങ്ങിവരാൻ ഞാൻ ആഗ്രഹിച്ചു. 189-ാം പേജിലെ ചിത്രത്തിലേക്കു തിരിയുക. 188-ാം പേജിൽനിന്നു 15-17 വരെയുള്ള ഖണ്ഡികകൾ വായിക്കുക. എന്നിട്ടു ദൈവരാജ്യം ഈ വാഗ്ദാനങ്ങൾ എപ്രകാരം നിറവേറ്റുമെന്നു ചുരുക്കമായി വിശദീകരിക്കുക. ഒരു സൗജന്യ ഭവന ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക.
6 മടക്ക സന്ദർശനങ്ങൾ നടത്തുന്നതിന്റെ ഉദ്ദേശ്യം ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയാണ് എന്നോർക്കുക. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം അധ്യയനങ്ങൾ നടത്തുന്നതിനുവേണ്ടി വിശേഷാൽ തയ്യാറാക്കിയിരിക്കുന്നതാണ്. പഴയ പുസ്തകങ്ങളുടെ സമർപ്പണത്തെ നാം പിന്തുടരുകയും വാസ്തവത്തിൽ ഒരധ്യയനം തുടങ്ങുകയും ചെയ്യുമ്പോൾ ഈ പുസ്തകത്തിലേക്കു ശ്രദ്ധ തിരിക്കുന്നതു നന്നായിരിക്കും. അധ്യേതാക്കൾ രക്ഷക്കുവേണ്ടി യഹോവയെ വിളിച്ചപേക്ഷിക്കാൻ പഠിക്കുമ്പോൾ നാം ഏറെ സന്തോഷം കണ്ടെത്തും.—പ്രവൃ. 2:21.