അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജനുവരി: പ്രത്യേക സമർപ്പണമെന്ന നിലയിൽ നമ്മുടെ രാജ്യ ശൂശ്രൂഷയിൽ മുമ്പു പട്ടികപ്പെടുത്തിയിരുന്ന 192-പേജു പുസ്തകങ്ങളിൽ ഏതെങ്കിലും 8.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. ഈ വിഭാഗത്തിൽപ്പെട്ട പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ കൈവശം ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നതു പരിണാമത്താലോ അതോ സൃഷ്ടിയാലോ?; ഈ ജീവിതം മാത്രമാണോ ഉള്ളത്? കന്നട: “നിന്റെ രാജ്യം വരേണമേ”; “ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ”; ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ”, നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉള്ളത്? “നിന്റെ രാജ്യം വരേണമേ”; തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉള്ളത്? നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ; മറാത്തി: “നിന്റെ രാജ്യം വരേണമേ”, മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ”. ബംഗാളിയും പഞ്ചാബിയും അറിയാവുന്നവർക്കു നമ്മുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ “നോക്കൂ!” ലഘുപത്രികയും നേപ്പാളി വായിക്കുന്നവർക്കു ജീവിതം ആസ്വദിക്കുക ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്. മലയാളം ഇഷ്ടപ്പെടുന്നവർക്ക് 15 രൂപ സംഭാവനക്കു കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകം പ്രത്യേകനിരക്കിൽ സമർപ്പിക്കാനുള്ളതല്ല എന്നു ശ്രദ്ധിക്കുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25 രൂപ സംഭാവനക്ക്. (വലുതിന് 40 രൂപ.) പകരമായി 15 രൂപ സംഭാവനക്കു നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകത്തിന്റെ തെലുങ്കു പതിപ്പ് 8 രൂപയുടെ പ്രത്യേക നിരക്കിൽ സമർപ്പിക്കാമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം 15 രൂപ സംഭാവനക്ക്. സഭയിൽ ഇതുവരെ ഈ പുസ്തകം ലഭ്യമായിട്ടില്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 15 രൂപ സംഭാവനക്ക്. (വലുതിന് 40 രൂപ.) ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 70 രൂപയാണ്. പ്രതിമാസ പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസ പതിപ്പുകൾക്കുള്ള ആറുമാസ വരിസംഖ്യയും 35 രൂപയാണ്. പ്രതിമാസ പതിപ്പുകൾക്ക് ആറുമാസത്തേക്കുള്ള വരിസംഖ്യയില്ല. കുറിപ്പ്: ഫെബ്രുവരിയിലേക്കുവേണ്ടി നിർദേശിച്ചിരുന്ന സാഹിത്യസമർപ്പണത്തിൽ ഒരു മാറ്റം ഉണ്ട്. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെയും കുടുംബം പുസ്തകത്തിന്റെയും വേണ്ടത്ര ശേഖരം സമ്പാദിക്കുന്നതിനും അവ പരമാവധി ഉപയോഗിക്കുന്നതിനും ഞങ്ങൾ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുന്നു. വർഷത്തിലുടനീളം പ്രസാധകർക്ക് ഈ പുസ്തകങ്ങളുടെ പ്രതികൾ സൂക്ഷിക്കുന്നതിനും ഉചിതമായ എല്ലാ അവസരങ്ങളിലും അവ സമർപ്പിക്കുന്നതിനും കഴിയും. മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾക്കായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ ഈ വർഷം ഏപ്രിൽ 2 ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം സ്മാരകം ആഘോഷിക്കുന്നതിനായി സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. ഓരോ സഭയും പ്രത്യേകംപ്രത്യേകം സ്മാരകാഘോഷങ്ങൾ നടത്തുന്നതാണ് അഭികാമ്യമെങ്കിലും ഇത് എല്ലായ്പോഴും സാധ്യമായിരിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് ആ വൈകുന്നേരത്തേക്കുവേണ്ടി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. പുതിയ താത്പര്യക്കാർക്കു ഹാജരാകാൻ ബുദ്ധിമുട്ടുളവാക്കുംവിധം സ്മാരകം തുടങ്ങുന്നത് ഏറെ വൈകി ആയിരിക്കരുത്. കൂടാതെ, ആഘോഷത്തിനു മുമ്പോ പിമ്പോ സന്ദർശകരെ അഭിവാദനം ചെയ്യുന്നതിനും ചിലർക്കു തുടർച്ചയായ ആത്മീയ സഹായത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനും അല്ലെങ്കിൽ സാധാരണ പ്രോത്സാഹന കൈമാറ്റം ആസ്വദിക്കുന്നതിനും സമയം ലഭിക്കാത്തവിധം പട്ടിക അത്ര നെരുങ്ങിയതായിരിക്കരുത്. എല്ലാ വസ്തുതകളും പൂർണമായി പരിചിന്തിച്ചശേഷം, സ്മാരകത്തിനു ഹാജരാകുന്നവർക്ക് അതിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിന് ഏതു ക്രമീകരണങ്ങൾ അവരെ ഏറ്റവും അധികം സഹായിക്കും എന്ന് മൂപ്പൻമാർ തീരുമാനിക്കണം.
◼ 1996-ലെ സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 21 ഞായറാഴ്ച നടത്തപ്പെടും. “വക്രതയുള്ള ഒരു തലമുറയിൻ മധ്യേ നിഷ്കളങ്കരായി നിലകൊള്ളൽ” എന്നതായിരിക്കും പ്രസംഗത്തിന്റെ വിഷയം. ഒരു ബാഹ്യരേഖ നൽകുന്നതാണ്. ആ വാരാന്തത്തിൽ സർക്കിട്ട് സന്ദർശനമോ, സർക്കിട്ട് സമ്മേളനമോ പ്രത്യേക സമ്മേളനദിനമോ ഉള്ള സഭകൾക്കു പിറ്റേ ആഴ്ചയിൽ പ്രത്യേക പ്രസംഗം നടത്താവുന്നതാണ്. ഒരു സഭയും ഏപ്രിൽ 21 മുമ്പ് പ്രത്യേകപ്രസംഗം നടത്തരുത്.