ഏപ്രിലിലേക്കുള്ള സേവനയോഗങ്ങൾ
ഏപ്രിൽ 1-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നു തിരഞ്ഞെടുത്ത അറിയിപ്പുകൾ. കഴിഞ്ഞ മാസംമുതൽ മാസികയുടെയും വരിസംഖ്യയുടെയും വിലവർധനവിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രസാധകരെ ഓർമിപ്പിക്കുക. നിങ്ങളുടെ സ്മാരകാഘോഷം സംബന്ധിച്ചുള്ള ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഏതെങ്കിലുമുണ്ടെങ്കിൽ അതു പരാമർശിക്കുക.
20 മിനി: “ഏപ്രിലിൽ ‘സത്പ്രവൃത്തികളിൽ ശുഷ്കാന്തിയു’ള്ളവരായിരിക്കുവിൻ!” 1-10 ഖണ്ഡികകളെ അടിസ്ഥാനമാക്കി സേവനമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. (1) ഏപ്രിലിലെ വർധിച്ച വയൽസേവന പ്രവർത്തനത്തിന് പ്രാദേശികമായി എന്ത് ആസൂത്രണം ചെയ്തിരിക്കുന്നു, (2) പങ്കെടുക്കാൻ എല്ലാവരെയും എങ്ങനെ സഹായിക്കാൻ കഴിയും, (3) പുതിയവരെയും കുട്ടികളെയും എങ്ങനെ ഉൾപ്പെടുത്താം എന്നിവ വിശദീകരിക്കുക.
15 മിനി: “ശരിയായി നിയോഗിക്കപ്പെട്ടവരെ അന്വേഷിക്കുവിൻ.” സൂചിത അവതരണങ്ങൾ അവലോകനം ചെയ്യുക, എന്നിട്ട് അവ എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ നടത്തുക. സമയം അനുവദിക്കുന്നതുപോലെ, 1996 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-ാം പേജിൽ കാണുന്ന, മാസികാ സമർപ്പണത്തിനുള്ള നിർദേശങ്ങളിൽ ചിലതു വിവരിക്കുക.
ഗീതം 20, സമാപന പ്രാർഥന.
ഏപ്രിൽ 8-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്; സംഭാവന സ്വീകരിച്ചതായി സൊസൈറ്റിയിൽനിന്നു ലഭിച്ച കുറിപ്പുകളെക്കുറിച്ചു പരാമർശിക്കുക. കൂടുതൽ ആത്മീയ പുരോഗതി കൈവരിക്കാൻ സ്മാരകത്തിൽ സംബന്ധിച്ച പുതിയവരെ സഹായിക്കാനുള്ള പ്രായോഗിക വിധങ്ങളെക്കുറിച്ചു ചർച്ച ചെയ്യുക. 1991 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 9-12 പേജുകൾ അവലോകനം ചെയ്യുക.
15 മിനി: “രാപകൽ വിശുദ്ധ സേവനം അർപ്പിക്കുവിൻ.” ചോദ്യോത്തരങ്ങൾ. 5-ഉം 6-ഉം ഖണ്ഡികകൾ വായിക്കുക.
15 മിനി: “ഏപ്രിലിൽ ‘സത്പ്രവൃത്തികളിൽ ശുഷ്കാന്തിയു’ള്ളവരായിരിക്കുവിൻ!” 11-15 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ വിലയിരുത്താനും വയൽശുശ്രൂഷയ്ക്കുള്ള തങ്ങളുടെ പിന്തുണ വർധിപ്പിക്കുന്നതിനുള്ള വഴികൾ ആരായാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 113, സമാപന പ്രാർഥന.
ഏപ്രിൽ 15-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “വക്രതയുള്ള ഒരു തലമുറയിൽ കുറ്റമറ്റവരായി നിലകൊള്ളൽ” എന്ന ശീർഷകത്തിൽ ഏപ്രിൽ 21-ന് നടത്തുന്ന പ്രത്യേക പരസ്യപ്രസംഗത്തെക്കുറിച്ചു സദസ്യരെ ഓർമിപ്പിക്കുക. സംബന്ധിക്കാൻ എല്ലാവരെയും സഹായിക്കുന്നതിനു പ്രത്യേക ശ്രമം ചെലുത്താൻ പ്രോത്സാഹിപ്പിക്കുക.
15 മിനി: “കാലം മാറിയിരിക്കുന്നു.” ചോദ്യോത്തരങ്ങൾ. ആളുകളുടെ അടിയന്തിര ആവശ്യങ്ങൾക്കിണങ്ങുന്ന വിധത്തിൽ രാജ്യസന്ദേശം അവതരിപ്പിക്കാൻ ഊന്നൽ കൊടുക്കുക. 1994 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകളിൽ കൊടുത്തിരിക്കുന്നതുപോലെ, അനവധി ആളുകളുടെ മനസ്സിലുള്ള കുടുംബപരവും സാമൂഹികവുമായ ചില പ്രശ്നങ്ങളെക്കുറിച്ചു സൂചിപ്പിക്കുക.
20 മിനി: ‘വിശ്വാസം കേൾവിയാൽ വരുന്നു.’ പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുള്ള ബൈബിളധ്യയനങ്ങളിലേക്കു നയിക്കാൻ കഴിയുന്ന താത്പര്യം നട്ടുവളർത്തുന്നതിനു മാസികാ സമർപ്പണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുക. രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിക്കുക.
ഗീതം 204, സമാപന പ്രാർഥന.
ഏപ്രിൽ 22-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. കഴിഞ്ഞ വാരാന്തത്തിൽ നൽകിയ പ്രത്യേക പ്രസംഗത്തിന്റെ വിശേഷാശയങ്ങൾ അവലോകനം ചെയ്യുക. സത്യാരാധനയ്ക്കുവേണ്ടി ഉറച്ച ഒരു നിലപാടെടുക്കാൻ ഈ ബുദ്ധ്യുപദേശം താത്പര്യക്കാരെ എങ്ങനെ സഹായിക്കേണ്ടതാണെന്നു ചർച്ച ചെയ്യുക. കൂടാതെ, “സൂക്ഷ്മപരിജ്ഞാനത്തിൽ വർധിച്ചുവരുവിൻ” എന്ന വിഷയത്തിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്യുക. സഭാപുസ്തകാധ്യയനത്തിൽ പതിവായി സംബന്ധിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുക.
12 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യോഗങ്ങൾ നടത്തുന്ന സഹോദരന്മാർ വ്യക്തികളുടെ പ്രഥമ നാമങ്ങൾ മാത്രം ഉപയോഗിച്ച് അവരെ വിളിക്കുന്നതിനാലുള്ള അനുചിത അടുപ്പം ഒഴിവാക്കേണ്ടത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
18 മിനി: 1995 സെപ്റ്റംബർ 15 ലക്കത്തിലെ വീക്ഷാഗോപുരത്തിന്റെ 20-3 പേജുകളിൽ കാണുന്ന “കഴിഞ്ഞകാലത്തെ ദൈവിക കുടുംബങ്ങൾ—നമ്മുടെ നാളിലേക്കൊരു മാതൃക” എന്ന ശീർഷകത്തോടുകൂടിയ ലേഖനം ആസ്പദമാക്കി ഒരു മൂപ്പനും ശുശ്രൂഷാദാസനും തമ്മിലുള്ള ചർച്ച. കുടുംബങ്ങൾക്കു പ്രാദേശികമായി പ്രയോജനം ചെയ്യുന്നതിനു പ്രായോഗിക ബാധകമാക്കൽ നടത്തുക.
ഗീതം 143, സമാപന പ്രാർഥന.
ഏപ്രിൽ 29-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ചു മറ്റുള്ളവർക്കു ധാരണ നൽകിക്കൊണ്ട് ചിലർ യഹോവയുടെ സാക്ഷികളെ ഒരു “മതവിഭാഗ”മായോ “വ്യക്തിപൂജാപ്രസ്ഥാന”മായോ വിവരിക്കുന്നു. ഈ ആരോപണത്തെ എങ്ങനെ ഖണ്ഡിക്കാമെന്നു ന്യായവാദം പുസ്തകത്തിന്റെ 202-ാം പേജ് ഉപയോഗിച്ചുകൊണ്ട് ഹ്രസ്വമായി വിവരിക്കുക.
15 മിനി: നമ്മുടെ പ്രദേശം തുല്യമായി പ്രവർത്തിച്ചുതീർക്കൽ. സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. അങ്ങിങ്ങായി കിടക്കുന്നതും വിദൂരവുമായ സ്ഥലങ്ങളിൽ അപൂർവമായിട്ടായിരിക്കാം പ്രവർത്തിക്കുന്നത്. സമ്പന്നരോ ശക്തമായ മതചായ്വുള്ളവരോ ആയ ആളുകളുള്ള പ്രദേശങ്ങളിൽ ചിലർ മനഃപൂർവം പ്രവർത്തിക്കാതിരിക്കുന്നു. ബിസിനസ് പ്രദേശങ്ങൾ അവഗണിക്കപ്പെട്ടേക്കാം. ഇപ്പോൾ പ്രവർത്തിച്ചുതീർക്കേണ്ട സ്ഥലത്തിനുപകരം, തങ്ങൾ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന പ്രദേശങ്ങൾ ചില പ്രസാധകർ പതിവായി ചോദിച്ചേക്കാം. പ്രവർത്തിക്കാത്ത പ്രദേശങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളോടു സഹകരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സാധാരണ, വിദൂര ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള ഒരു നല്ല അവസരം വേനൽക്കാല മാസങ്ങൾ പ്രദാനം ചെയ്യുന്നു. ഒരുപക്ഷേ കാർ സംഘങ്ങൾ ക്രമീകരിക്കാവുന്നതാണ്. ഭൂപടം തിരിച്ചു കൊടുക്കുന്നതിനു മുമ്പ് ആളില്ലാഭവനങ്ങൾ ഉൾപ്പെടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുവെന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ പ്രദേശം ഏറ്റവും നന്നായി പ്രവർത്തിച്ചുതീർക്കുന്നതിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് എല്ലാവരെയും കാണിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ പ്രദാനം ചെയ്യുക.
18 മിനി: മേയിൽ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ സമർപ്പിക്കുക. പ്രഥമ സന്ദർശനത്തിൽ വരിസംഖ്യ നിരസിക്കപ്പെടുന്നെങ്കിൽ, മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കുക. ഉചിതമെങ്കിൽ, മടക്കസന്ദർശനം നടത്തുമ്പോൾ വരിസംഖ്യ വീണ്ടും സമർപ്പിക്കുക. വീട്ടുകാരന് മാസികകളിൽ താത്പര്യമുണ്ടായിരിക്കുകയും എന്നാൽ ചില കാരണങ്ങളാൽ വരിസംഖ്യ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു മാസികാ റൂട്ട് സ്ഥാപിക്കുക എന്ന ലാക്കോടെ സമർപ്പണത്തിന്റെ രേഖ സൂക്ഷിക്കുക. പൊതുജനങ്ങൾക്കു രാജ്യസന്ദേശം എത്തിച്ചുകൊടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗമായി മാസികാവിതരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ ഊന്നിപ്പറയുക. വയൽസേവനത്തിനു പോകുമ്പോൾ നിങ്ങൾക്ക് നല്ലൊരു ശേഖരമുണ്ടെന്ന് ഉറപ്പുവരുത്തുക; എല്ലാ അവസരത്തിലും അവ സമർപ്പിക്കുക. സമർപ്പണങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഒരു നല്ല വിധമാണ് പ്രതിവാര മാസികാ ദിനത്തിനുള്ള വ്യക്തിപരമായ ക്രമീകരണങ്ങൾ. മാസികകൾ ഉപയോഗിച്ചു കടകൾതോറുമുള്ള സാക്ഷീകരണവും തെരുവുവേലയും ഉത്പാദനക്ഷമമാണ്. പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് അധ്യയനങ്ങൾ ആരംഭിക്കുന്നതിന് ഉതകുന്ന മടക്കസന്ദർശനങ്ങൾവഴി താത്പര്യത്തെ പിന്തുടരുക. ആനുകാലിക ലക്കങ്ങൾ സമർപ്പിക്കുന്ന ഒന്നോ രണ്ടോ ഹ്രസ്വമായ അവതരണങ്ങൾ പ്രകടിപ്പിക്കുക. ഒരുപക്ഷേ അതിന് 1996 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ 3-5 ഖണ്ഡികകളിൽ കാണുന്ന അവതരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഗീതം 195, സമാപന പ്രാർഥന.