ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂറ്റിയാറ് ജനുവരി 1 മുതൽ ഏപ്രിൽ 22 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറേറാ എന്നെഴുതുക:
1. താൻ ശരിയായ കാര്യമാണു ചെയ്യുന്നതെന്ന് ഒരു ക്രിസ്ത്യാനിക്കു തോന്നുന്നിടത്തോളംകാലം അയാളുടെ തീരുമാനങ്ങൾ നന്നായിരിക്കും. (സദൃ. 14:12)[uw പേ. 8 ഖ. 8(2)
2. ഒരു ത്രിത്വത്തെക്കുറിച്ചുള്ള ഉപദേശം ക്രൈസ്തവലോകത്തിലാണ് ഉരുത്തിരിഞ്ഞത്. [uw പേ. 15, ഖ. 8]
3. മോശൈക ന്യായപ്രമാണം നീങ്ങിപ്പോയെങ്കിലും നീക്കം വന്നതിൽ പത്തു കൽപ്പനകൾ ഉൾപ്പെട്ടിരുന്നുവെന്നതിനു ബൈബിൾ യാതൊരു സൂചനയും നൽകുന്നില്ല. [rs പേ. 348 ഖ. 2]
4. പൗലോസ് മുഴു മനുഷ്യവർഗത്തെയും “ദൈവത്തിന്റെ മക്കൾ” ആയി പരാമർശിക്കുകയായിരുന്നുവെന്നു റോമർ 1:7-മായി റോമർ 8:16 താരതമ്യം ചെയ്യുന്നതിൽനിന്നു കാണാവുന്നതാണ്. [uw പേ. 26 ഖ. 12(3)]
5. യിരെമ്യാവു 31:31, 33-ൽ സൂചിപ്പിച്ചിരിക്കുന്ന ഉടമ്പടി ഒരു രാജ്യത്തിനുവേണ്ടി യേശു തന്റെ അഭിഷിക്ത അനുയായികളുമായി ചെയ്യുന്ന ഉടമ്പടിയെ പരാമർശിക്കുന്നു. [si പേ. 129 ഖ. 38]
6. വിലാപങ്ങൾ എന്ന പുസ്തകം അഞ്ച് ഭാവഗീതങ്ങളുടെ സംയോജനമാണ്, അതിൽ നാലെണ്ണം ചിത്രാക്ഷരിയും. [si പേ. 130 ഖ. 6]
7. തന്റെ പുനരുത്ഥാനത്തെത്തുടർന്ന് യേശു പലവട്ടം പ്രത്യക്ഷനായി—എന്നാൽ തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ മാത്രമായിരുന്നു. [rs പേ. 334 ഖ. 2]
8. ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസം പ്രകടിപ്പിക്കുകയും തങ്ങളെത്തന്നെ നീതിമാന്മാരെന്നു ന്യായീകരിക്കാൻ ചെയ്തിരിക്കുന്ന വേലകളിൽനിന്നു വിരമിക്കുകയും ചെയ്തുകൊണ്ടു സത്യക്രിസ്ത്യാനികൾ ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുന്നു. (എബ്രാ. 4:10) [rs പേ. 350 ഖ. 1]
9. വെളിപ്പാടു 20:5-ൽ [NW] “മരിച്ചവരിൽ ശേഷിച്ചവർ” ജീവനിലേക്കു വരുന്നു എന്ന ബ്രായ്ക്കറ്റിനുള്ളിലെ പ്രസ്താവന, വേറെ ആടുകളുടെ ഭൗമിക പുനരുത്ഥാനത്തെ പരാമർശിക്കുന്നു. [rs പേ. 338 ഖ. 2-പേ. 339 ഖ. 2]
10. ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണെന്ന ചോദ്യത്തിന് ഉത്തരം നൽകിയപ്പോൾ യേശു പത്തു കൽപ്പനകളിൽ ഏതെങ്കിലും ഒന്ന് എടുത്തു പരാമർശിച്ചില്ല. (മത്താ. 22:35-40) [rs പേ. 348 ഖ. 1]
താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. യഹോവയുടെ വലിയ സ്നേഹം, തന്റെ പുത്രന്റെ ജീവൻ നമുക്കുവേണ്ടി നൽകുന്നതിന് അവനെ അയയ്ക്കാൻ പ്രേരിപ്പിച്ചതുകൊണ്ടു ദൈവത്തോടുള്ള നമ്മുടെ സ്നേഹം നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം? (2 കൊരി. 5:14, 15) [uw പേ. 14 ഖ. 6]
12. യഹോവയുടെ നാമത്തിൽ നടക്കുക എന്നത് എന്താണ് അർഥമാക്കുന്നത്? [uw പേ. 18 ഖ. 14]
13. വിലാപങ്ങളുടെ പുസ്തകം വായിക്കുന്നതിലൂടെ യഹോവയുടെ ഗുണങ്ങളെപ്പറ്റി നാം എന്താണു പഠിക്കുന്നത്? (വിലാ. 3:22, 23, 32) [si പേ. 132 ഖ. 13, 15]
14. യെഹെസ്കേലിനെയും യേശുക്രിസ്തുവിനെയും പരാമർശിച്ചുകൊണ്ട് എന്തു പദപ്രയോഗമാണ് ആവർത്തിച്ചാവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത്? [si പേ. 133 ഖ. 2]
15. ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർ അവരുടെ ഭാവി പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിക്കപ്പെടുമെന്നു വിശ്വസിക്കുന്നതു ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്? (റോമ. 6:7) [rs പേ. 338, ഖ. 1]
16. യഹോവയുടെ ജനം ഇന്ന് ആസ്വദിക്കുന്ന ഐക്യത്തിനു സംഭാവനചെയ്യുന്ന നാലു പ്രമുഖ ഘടകങ്ങൾ ഏവ? [uw പേ. 8-9 ഖ. 8, 9)
17. ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ പല വർഷങ്ങളിലൂടെയാണു സംഭവിക്കുന്നതെന്നു നമുക്ക് ഉചിതമായും പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (മത്താ. 24:37-39) [rs പേ. 341 ഖ. 1]
18. യഹോവയുടെ പ്രമുഖ ഗുണങ്ങളായ സ്നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവയ്ക്കു പുറമേ, പുറപ്പാടു 34:6, സങ്കീർത്തനം 86:5, പ്രവൃത്തികൾ 10:34, 35 എന്നിവയിൽനിന്ന് അവന്റെ ആകർഷകമായ വ്യക്തിത്വത്തെപ്പറ്റി നമുക്ക് എന്തു പഠിക്കാനാവും? [uw പേ. 13 ഖ. 3]
19. ലൂക്കൊസ് 5:12, 13-മായി യോഹന്നാൻ 14:9, 10 താരതമ്യം ചെയ്തശേഷം, കഷ്ടമനുഭവിക്കുന്ന മനുഷ്യവർഗത്തെപ്രതി യഹോവ ആർദ്രാനുകമ്പയുള്ളവനാണെന്നു നമുക്കു നിഗമനം ചെയ്യാവുന്നത് എന്തുകൊണ്ട്? [uw പേ. 25 ഖ. 12(1)]
20. ക്രിസ്ത്യാനികൾ വാരംതോറുമുള്ള ശബത്ത് അനുഷ്ഠിക്കാനുള്ള കടപ്പാടിൻ കീഴിലല്ലാത്തത് എന്തുകൊണ്ട്? (റോമ. 10:4) [rs പേ. 345 ഖ. 2, 3]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും പൂർത്തിയാക്കാനാവശ്യമായ വാക്കോ വാക്കുകളോ വാചകമോ ചേർക്കുക:
21. ഏബെദ്-മേലെക്ക് _________________________ സംരക്ഷിക്കപ്പെടുന്ന _________________________ മുൻകുറിയായിരുന്നു, എന്തുകൊണ്ടെന്നാൽ അവർ ക്രിസ്തുവിന്റെ സഹോദരന്മാരുടെ _________________________ സുഹൃദ്ബന്ധം സ്ഥാപിക്കുകയും അവരെ സഹായിക്കുകയും ചെയ്തു. [പ്രതിവാര ബൈബിൾ വായന; w82 10/1 പേ. 27 ഖ. 11 കാണുക.]
22. യേശുവിനെ “ഒരു ദൈവം” എന്നു പറയപ്പെട്ടിട്ടുണ്ടെങ്കിലും യോഹന്നാൻ 17:3-ൽ അവൻ യഹോവയെ ‘_________________________ സത്യദൈവ’മെന്നു വിളിച്ചു. കൂടാതെ, യോഹന്നാൻ 20:17-ൽ അവൻ യഹോവയെ “_________________________ ദൈവവും _________________________ ദൈവവും” എന്നു പരാമർശിക്കുകയുണ്ടായി. [uw പേ. 18 ഖ. 12]
23. യിരെമ്യാവു 52:5-11-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ പൊ.യു.മു. _________________________ ലാണു നടന്നത്. [പ്രതിവാര ബൈബിൾ വായന; w88 4/1 പേ. 14 ഖ. 18 കാണുക.]
24. ക്രിസ്തുവിന്റെ സാന്നിധ്യത്തെ തുടർന്ന് “ഏതു കണ്ണും അവനെ കാണും” എന്നു വെളിപ്പാടു 1:7-ൽ പറയുമ്പോൾ _________________________ കാഴ്ചയെ അല്ല, മറിച്ച് മാനസികമായ _________________________ സൂചിപ്പിക്കുന്നത്. [rs പേ. 343 ഖ. 2]
25. തന്റെ പുനരുത്ഥാനത്തെ തുടർന്ന് യേശു എല്ലായ്പോഴും ഒരേ _________________________ അല്ല പ്രത്യക്ഷനായത്. ഒരുപക്ഷേ, താൻ ഒരു _________________________ ആണെന്ന വസ്തുത തന്റെ ശിഷ്യന്മാരുടെ മനസ്സുകളിൽ ഉറപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതുകൊണ്ട്, അവനോട് അടുത്തു സഹവസിച്ചവർപോലും അവനെ പെട്ടെന്നു _________________________ [rs പേ. 334 ഖ. 5]
താഴെക്കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനകളിൽനിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ബൈബിൾ ദൈവവചനമായിരിക്കാൻ കാരണം (പരിഭാഷകർ അതിനെ അങ്ങനെ വിളിച്ചുവെന്നതാണ്; ഭക്തിയുള്ള പുരുഷന്മാർ എഴുതിയെന്നതാണ്; ദൈവം അതിന്റെ എഴുത്തിനെ സജീവമായി നയിച്ചുവെന്നതാണ്) [uw പേ. 20 ഖ. 2]
27. നിങ്ങൾ ദിവസേന ബൈബിളിന്റെ (ഒന്ന്; രണ്ട്; നാല്) പേജുകൾ മാത്രം വായിച്ചാലും നിങ്ങൾക്ക് ഏതാണ്ട് (ആറു മാസം; ഒമ്പതു മാസം; ഒരു വർഷം) കൊണ്ട് മുഴു ബൈബിളും വായിച്ചുതീർക്കാം. [uw പേ. 24 ഖ. 9]
28. പത്തുകൽപ്പനകൾ ഉൾപ്പെടെയുള്ള മോശൈക ന്യായപ്രമാണത്തിന്റെ നീങ്ങിപ്പോകലോടെ ധാർമിക നിയന്ത്രണങ്ങൾ നീങ്ങിപ്പോയില്ല. കാരണം, ക്രിസ്തീയ ക്രമീകരണത്തിൻകീഴിൽ (ഓരോ സമുദായവും തങ്ങളുടേതായ ധാർമിക നിലവാരങ്ങൾ വളർത്തിക്കൊണ്ടുവരും; മനുഷ്യർ തങ്ങളുടെ മനസ്സാക്ഷിയാൽ മാത്രം നിയന്ത്രിക്കപ്പെട്ടാൽമതിയാകും; പത്തുകൽപ്പനകളിൽ വിവരിച്ചിരിക്കുന്ന ധാർമിക നിലവാരങ്ങളിൽ പലതും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ വീണ്ടും എടുത്തു പറഞ്ഞിട്ടുണ്ട്). [rs പേ. 349 ഖ. 1]
29. യഹോവ യിരെമ്യാവിനെ ‘വിഡ്ഢിയാക്കി’ എന്നു പറയുമ്പോൾ അത് അർഥമാക്കുന്നത് യഹോവ (നാശത്തെപ്പറ്റിയുള്ള ഒരു സന്ദേശം പ്രസംഗിക്കുന്നതിന് അവനെ തന്ത്രപൂർവം ഉപയോഗിച്ചു; സ്വന്ത കഴിവിനാൽ യിരെമ്യാവിനു ചെയ്യാൻ കഴിയാത്തതു നിവർത്തിക്കുന്നതിന് അവനെ ഉപയോഗിച്ചു: യിരെമ്യാവു മുൻകൂട്ടിപ്പറഞ്ഞ നാശം വരുത്തിയില്ല) എന്നാണ്. (യിരെ. 20:7, NW) [പ്രതിവാര ബൈബിൾ വായന; w89 5/1 പേ. 31]
30. യോഹന്നാൻ 5:28-ൽ [NW] കൊടുത്തിരിക്കുന്ന “സ്മാരക കല്ലറകൾ” എന്ന പദപ്രയോഗം (വ്യക്തിഗത ശവക്കുഴികളെ; മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ; മരിച്ചുപോയ വ്യക്തിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഓർമയെ) അർഥമാക്കുന്നു. [rs പേ. 339 ഖ. 3]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക: സദൃ. 3:5, 6; യിരെ. 23:33; 32:9, 10; വിലാ. 3:44; വെളി. 15:3, 4.
31. ആരാധനയിലെ യഥാർഥ ഐക്യത്തിന്റെ അടിസ്ഥാനം യഹോവയെ അറിയുന്നതും അവന്റെ നീതിയുള്ള വഴികൾക്ക് അനുയോജ്യമാംവിധം ജീവിക്കുന്നതുമാണ്. [uw പേ. 5 ഖ. 1]
32. നാം എവിടെയായാലും, എന്തുചെയ്താലും, നമ്മുടെ ചിന്തയും ആന്തരങ്ങളും ദൈവോന്മുഖമാണെന്നുള്ളതിനു നമ്മുടെ മുഴുജീവിതഗതിയും തെളിവു നൽകേണ്ടതാണ്. [uw പേ. 10 ഖ. 11]
33. ദുഷ്ടന്മാരുടെ പ്രാർഥനകൾക്കു യഹോവ ചെവിചായ്ക്കുന്നില്ല. [പ്രതിവാര ബൈബിൾ വായന; w87 7/15 പേ. 15 കാണുക.]
34. ഭാരിച്ച ന്യായവിധിയടങ്ങിയ ദൈവവചനത്തിൽനിന്നുള്ള ഭാരിച്ച പ്രാവചനിക സന്ദേശം ക്രൈസ്തവലോകത്തിന്റെ ആസന്നമായ നാശത്തെ അറിയിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w94 3/1 പേ. 12 ഖ. 18, 20 കാണുക.]
35. യഹോവയുടെ സഹ ആരാധകരുമായി ബിസിനസ് കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ, ഒരു ലിഖിതരേഖയുണ്ടെങ്കിൽ പിന്നീട് ഉയർന്നുവരാനിടയുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാം. [പ്രതിവാര ബൈബിൾ വായന; w95 5/1 പേ. 30 കാണുക.]