അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ആഗസ്റ്റ്: പിൻവരുന്ന 32 പേജുകളുള്ള ലഘുപത്രികകളിൽ എതു വേണമെങ്കിലും 5.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. പകരമായി, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകമോ 25.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ് (വലുത് 45.00 രൂപയ്ക്ക്). ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യകളും അർധമാസപ്പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യകളും 45.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ 4.00 രൂപ സംഭാവനയ്ക്ക് ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുകയെന്ന കാഴ്ചപ്പാടോടെ എല്ലാ സമർപ്പണങ്ങളെയും പിന്തുടരാൻ ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും.
കുറിപ്പ്: കുടുംബം പുസ്തകവും എന്നേക്കും ജീവിക്കാൻ പുസ്തകവും നന്നായി ഉപയോഗപ്പെടുത്താൻ ഞങ്ങൾ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുന്നു. വർഷത്തിലുടനീളം ഈ പുസ്തകങ്ങളുടെ പ്രതികൾ തങ്ങളോടൊപ്പം കരുതാനും ഉചിതമായ ഏതൊരവസരത്തിലും അവ സമർപ്പിക്കാനും പ്രസാധകരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ 1996 ഒക്ടോബർ-ഡിസംബർ ലക്കം തുടങ്ങി ത്രൈമാസപ്പതിപ്പായ ഉർദു ഭാഷയിലെ ഉണരുക! ജർമനിയിൽ ചതുർവർണത്തിൽ അച്ചടിച്ച്, സാധാരണ തപാൽവഴി ഇന്ത്യയിലെ സഭകളിലേക്കു നേരിട്ട് അയയ്ക്കുന്നതായിരിക്കും. ഉർദു ഭാഷയിലെ ത്രൈമാസപ്പതിപ്പായ ഉണരുക!യ്ക്കുള്ള ഓർഡർ ഉള്ള സഭകൾക്കു വിതരണക്കാരുടെ അപേക്ഷാഫാറം (M-229) അയച്ചുകൊണ്ട് തങ്ങളുടെ ഓർഡർ വർധിപ്പിക്കാവുന്നതാണ്. മറ്റു സഭകൾക്ക് ഇതേ ഫാറം ഉപയോഗിച്ചുകൊണ്ടു സ്ഥിരമായ ഓർഡറിന് അപേക്ഷിക്കാവുന്നതാണ്. ഉർദു ഭാഷയിലെ പ്രതിമാസപ്പതിപ്പായ വീക്ഷാഗോപുരം തുടർന്നും ഇന്ത്യയിലായിരിക്കും അച്ചടിക്കുന്നത്.
◼ ഓരോ സഭയ്ക്കും മൂന്ന് സാഹിത്യ ഇനവിവര ഫാറങ്ങൾ (S-AB-18) ലഭിക്കും. ആഗസ്റ്റ് ആദ്യം സഭാ സെക്രട്ടറി സാഹിത്യദാസനുമായി കൂടിയാലോചിച്ചു മാസാവസാനം സഭയുടെ സാഹിത്യ ശേഖരത്തിന്റെ ഇനവിവരമെടുക്കാൻ ഒരു തീയതി നിശ്ചയിക്കേണ്ടതാണ്. എല്ലാ സാഹിത്യശേഖരവും കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയശേഷം മൊത്തം എണ്ണം സാഹിത്യ ഇനവിവര ഫാറത്തിൽ ചേർക്കണം. കൈവശമുള്ള മാസികകളുടെ മൊത്തം എണ്ണം മാസികാദാസന്റെ പക്കൽനിന്നും ശേഖരിക്കാവുന്നതാണ്. ഫാറത്തിന്റെ അസ്സൽ ദയവായി സെപ്റ്റംബർ 6-നു മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക. ഒരു കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്. ഇനവിവരം സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. പൂർത്തിയാക്കിയ ഫാറം അധ്യക്ഷ മേൽവിചാരകൻ പരിശോധിക്കണം. സെക്രട്ടറിയും അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം.
◼ സഭാ അപഗ്രഥന റിപ്പോർട്ടു ഫാറത്തിൽ (S-10) ചേർക്കേണ്ടതിനു സഭാ സെക്രട്ടറി എണ്ണം സമാഹരിക്കും. പ്രസാധക രേഖാകാർഡുകളിൽനിന്ന് (S-21) ആവശ്യമായ വിവരങ്ങൾ കൃത്യമായി പട്ടികപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്, റിപ്പോർട്ട് സമാഹരിക്കാൻ തന്നെ സഹായിക്കുന്ന മൂപ്പന് അല്ലെങ്കിൽ ശുശ്രൂഷാദാസന് അദ്ദേഹം ശ്രദ്ധാപൂർവം നിർദേശങ്ങൾ നൽകും. സഭാ അപഗ്രഥന റിപ്പോർട്ട് കൃത്യമായും വൃത്തിയായും പൂരിപ്പിക്കണം. ഒപ്പിടുന്നതിനുമുമ്പു സേവനക്കമ്മിറ്റി ശ്രദ്ധാപൂർവം അതു പരിശോധിക്കണം. ഫാറത്തിലെ ആദ്യത്തെ അഞ്ചു ചതുരങ്ങൾ വാരംതോറുമുള്ള യോഗങ്ങളുടെ ശരാശരി ഹാജർ പൂരിപ്പിക്കാനുള്ളതാണെന്നു ദയവായി ശ്രദ്ധിക്കുക. അവ കണക്കുകൂട്ടാൻ ചതുരങ്ങൾക്കു മുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ദയവായി അടുത്തു പിൻപറ്റുക. ആദ്യപേജിലെ അല്ലെങ്കിൽ ഫാറത്തിലെ അവസാനത്തേതിനുമുമ്പുള്ള ചതുരത്തിലെ സംഖ്യ നിയമിത മൂപ്പന്മാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കണമെന്നും ഓർക്കുക; പകര മേൽവിചാരകന്മാർ ശുശ്രൂഷാദാസന്മാരാണ്. അത് അവസാനത്തെ ചതുരത്തിലെ സംഖ്യയിൽ ഉൾപ്പെടുത്തണം. S-10 ഫാറത്തിന്റെ അസ്സൽ ദയവായി സെപ്റ്റംബർ 10-നു മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക; ഒരു കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക.
◼ സെപ്റ്റംബർ 1-ഓടെ നിരന്തരപയനിയർ സേവനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രസാധകർ താമസംവിനാ അപേക്ഷിക്കണം.