ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂറ്റിയാറ് മേയ് 6 മുതൽ ആഗസ്റ്റ് 19 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. യേശുവിന്റെ ഏക യാഗം, മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അർപ്പിച്ചിരുന്ന എല്ലാ യാഗങ്ങളെയും പ്രതിസ്ഥാപിച്ചു. [uw പേ. 33 ഖ. 8(4)]
2. ഈ ലോകത്തിലെ ഗവൺമെൻറുകളെ സംബന്ധിച്ച ഒരു പ്രതീകാത്മക പരാമർശമാണ് ‘മാഗോഗിലെ ഗോഗ്.’ (യെഹെ. 38:2) [പ്രതിവാര ബൈബിൾ വായന; w91 8/15 പേ. 27 ഖ. 2 കാണുക.]
3. യെഹെസ്കേൽ 23-ാം അധ്യായത്തിൽ വർണിച്ചിരിക്കുന്നപ്രകാരം, ഓഹോല, ഓഹോലിബായുടെ മൂത്ത സഹോദരിയായിരുന്നതുപോലെ, റോമൻ കത്തോലിക്കാ മതം പ്രൊട്ടസ്റ്റൻറ് മതത്തിന്റെ മൂത്ത സഹോദരിയാണ്. ഈ രണ്ടു സംഘടനകളും ലോകത്തിലെ വാണിജ്യ-രാഷ്ട്രീയ ശക്തികളുമായി ആത്മീയ വ്യഭിചാരത്തിൽ ഏർപ്പെട്ടുകൊണ്ടു തങ്ങളെത്തന്നെ പങ്കിലമാക്കിയിരിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w89 4/1 30 കാണുക.]
4. വിശുദ്ധനായിത്തീരുന്നതിന് ഒരു വ്യക്തി മരിക്കേണ്ടതുണ്ട്. [rs പേ. 353 ഖ. 1]
5. വെളിപ്പാടു 20:10-ൽ [NW] വിവരിച്ചിരിക്കുന്നതുപോലെ, ‘തീയും ഗന്ധകവുമുള്ള തടാക’ത്തിലേക്കു സാത്താൻ എറിയപ്പെടുന്നതിന്റെ അർഥം, വെളിപ്പാടു 21:8 വ്യക്തമാക്കുന്ന വിധത്തിൽനിന്നു ബൈബിൾ സ്വയം വ്യാഖ്യാനിക്കുന്നു എന്നതു കാണാൻ സാധിക്കും. [rs പേ. 365 ഖ. 4]
6. നമ്മെ ദൈവത്തോടു കണക്കു ബോധിപ്പിക്കുന്നവരാക്കിത്തീർക്കുന്നത്, ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന കാര്യം സംബന്ധിച്ച പരിജ്ഞാനമാണെന്നു പ്രകടമാക്കിക്കൊണ്ടു യാക്കോബ് 4:17-ഉം യെഹെസ്കേൽ 33:7-9-ഉം പരസ്പരം യോജിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w93 4/1 പേ. 7 ഖ. 1 കാണുക.]
7. നെബുഖദ്നേസർ രാജാവു സ്വപ്നത്തിലെ ബിംബത്തെക്കുറിച്ചു വിവരിച്ചശേഷം, അതിന്റെ അർഥം അദ്ദേഹത്തിനു വിശദീകരിച്ചുകൊടുക്കുകവഴി താനൊരു യഥാർഥ പ്രവാചകനാണെന്നു ദാനിയേൽ തെളിയിച്ചു. [പ്രതിവാര ബൈബിൾ വായന; ദാനീയേൽ 2:7-9, 26 കാണുക.]
8. യെഹെസ്കേൽ 47:1-ൽ വർണിച്ചിരിക്കുന്ന ദർശനത്തിലെ ആലയത്തിൽനിന്ന് ഒഴുകുന്ന വെള്ളം സ്നാപനത്തിന്റെ ശുദ്ധീകരണശക്തിയെ പ്രതീകപ്പെടുത്തുന്നു. [പ്രതിവാര ബൈബിൾ വായന; w88 9/15 പേ. 27 ഖ. 20]
9. ‘കുറെ രസിക്കാൻ’ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരുവനോട്, അത്തരമൊരു ക്ഷണം ലഭിക്കുന്നതു ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരുവനിൽനിന്നാണെങ്കിൽ പോലും, ഇല്ല എന്നു പറയാൻ മടിക്കരുത്. (2 പത്രൊ. 2:18, 19) [uw പേ. 43 ഖ. 11]
10. ദൈവം പിശാചിനെ സൃഷ്ടിച്ചു. [rs പേ. 363 ഖ. 2]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. ഇസ്ഹാക്കിനെ യാഗമായി അർപ്പിക്കാനുള്ള അബ്രഹാമിന്റെ ശ്രമം എന്തു വിലമതിക്കാൻ നമ്മെ സഹായിക്കണം? (ഉല്പ. 22:1-18) [uw പേ. 32 ഖ. 8(1)]
12. യഹോവയാം ദൈവം ആദാമിനും ഹവ്വായ്ക്കും നൽകിയ ജോലിനിയമനം ഒരു നിയമമായിരുന്നു എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്? (ഉല്പ. 1:28; 2:15) [uw പേ. 38 ഖ. 2]
13. യഹോവയുടെ അഭിഷിക്ത സാക്ഷികളും അവരുടെ സഹകാരികളും യെഹെസ്കേലിനെപോലെ ആയിരിക്കേണ്ടത് ഏതു വിധത്തിലാണ്? (യെഹെ. 11:25) [പ്രതിവാര ബൈബിൾ വായന; w88 9/15 പേ. 16 ഖ. 3.]
14. സർപ്പത്തിന്റെ സന്തതിയിൽ ആരെല്ലാം ഉൾപ്പെടുന്നു? [uw പേ. 30 ഖ. 3]
15. ഭോഷ്കു പറഞ്ഞുവെന്നു യഹോവയുടെമേൽ പഴിചാരിയതിനുപുറമേ, തന്റെ സൃഷ്ടികളിൽനിന്നു ദൈവം എന്തു പിൻവലിക്കുന്നുവെന്നാണു സാത്താൻ അവകാശപ്പെട്ടത്? (ഉല്പ. 3:1-5) [uw പേ. 46 ഖ. 1]
16. യഹോവ എന്ന ദിവ്യനാമത്തിന്റെ അർഥമെന്ത്? [kl പേ. 25 ഖ. 7]
17. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽനിന്നു ഭക്ഷിച്ച “നാളിൽ” ആദാമും ഹവ്വായും മരിച്ചുവെന്ന് ഏതു രണ്ടു വിധങ്ങളിൽ പറയാൻ സാധിക്കും? (ഉല്പ. 2:17) [uw പേ. 56 ഖ. 5]
18. സാർവത്രിക രക്ഷ തെറ്റായ ഒരു പഠിപ്പിക്കലാണെന്ന് 2 തെസ്സലൊനീക്യർ 1:9-ഉം വെളിപ്പാടു 21:8-ഉം വ്യക്തമായി കാണിക്കുന്നതെങ്ങനെ? [rs പേ. 358 ഖ. 1-3]
19. ഏതു പ്രവാചകനാണു ഭൂമിയെ ‘വൃത്തം’ എന്നു പരാമർശിച്ചത്, തിരുവെഴുത്തുകളിൽ അത് എവിടെ എഴുതിയിരിക്കുന്നു? [kl പേ. 17 ഖ. 14]
20. പിശാച് സ്ഥിതിചെയ്യുന്നുവെന്നതിനുള്ള തെളിവിന്റെ മുഖ്യ ഉറവിടം ഏതാണ്, ആരുടെ നിസ്തർക്കമായ ദൃക്സാക്ഷ്യ തെളിവു നമുക്കുണ്ട്, ലോകത്തിലെ ദുഷ്ടതയുടെ അളവ് ഏതു വിധത്തിൽ സാത്താന്റെ അസ്തിത്വം സംബന്ധിച്ചു നമ്മെ ബോധ്യപ്പെടുത്തുന്നു? [rs പേ. 361 ഖ. 3, 4]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാനാവശ്യമായ വാക്കോ വാക്കുകളോ പദപ്രയോഗമോ ചേർക്കുക:
21. യെഹെസ്കേൽ 21:26-ന്റെ നിവൃത്തിയായി, ‘ഉയർന്ന’ _________________________ രാജ്യം _________________________-ൽ നശിപ്പിക്കപ്പെടുകവഴി ‘താഴ്ത്തപ്പെട്ടു’, ‘താഴ്ന്ന’ _________________________ രാജ്യങ്ങൾ ‘ഉയർത്തപ്പെട്ടു.’ ദൈവത്തിന്റെ പ്രാതിനിത്യസ്വഭാവമുള്ള _________________________ ഇടപെടൽ കൂടാതെ അവയ്ക്കു ഭൂമിയുടെ നിയന്ത്രണം ലഭിക്കുകയും ചെയ്തു. [പ്രതിവാര ബൈബിൾ വായന; w88 9/15 പേ. 19 ഖ. 16]
22. _________________________ പുസ്തകത്തിന്റെ ഭാഗം മുൻകൂട്ടിയെഴുതിയ _________________________ ആണ്. വൻ രാജവംശങ്ങളുടെ, നൂറ്റാണ്ടുകളുടനീളമുള്ള അധികാര പോരാട്ടത്തിൽ അതു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. [si പേ. 138 ഖ. 1]
23. യെഹെസ്കേൽ 34:23-ലെ ‘എന്റെ ദാസനായ ദാവീദ്’ എന്ന പ്രയോഗം _________________________ മരിച്ച് ഏറെനാൾ കഴിഞ്ഞാണ് എഴുതപ്പെട്ടത്; ഒരു പ്രാവചനിക പ്രസ്താവനയായ അത് _________________________ പരാമർശിക്കുന്നു. [si പേ. 137 ഖ. 31]
24. ഒരു _________________________ എന്നനിലയിൽ ഇസ്രായേല്യർ ദൈവത്തിനെതിരെ പാപം ചെയ്തു തടവിലേക്ക് എടുക്കപ്പെട്ടാൽ അവർക്ക് എന്തു സംഭവിക്കുമെന്നു പുറപ്പാടു 34:7 പരാമർശിക്കുന്നു. അതേസമയം, യെഹെസ്കേൽ 18:4 ദൈവത്തോടുള്ള _________________________ കണക്കുബോധിപ്പിക്കലിനെ പരാമർശിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w88 2/1 പേ. 6]
25. ബൈബിൾ വായിക്കുമ്പോൾ, നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നതു _________________________ എങ്ങനെ ബാധകമാക്കാമെന്നും _________________________ സഹായിക്കാൻ അതു നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാമെന്നും സ്വയം ചോദിക്കുന്നതു നല്ലതാണ്. [uw പേ. 26 ഖ. 12(4), പേ. 28 ഖ. 12(5)]
പിൻവരുന്ന ഓരോ പ്രസ്താവനകളിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ മുഖ്യ താത്പര്യം (സഭയിൽ പദവികൾ ഉണ്ടായിരിക്കുന്നത്; അർമഗെദോനെ അതിജീവിക്കുന്നത്; യഹോവയുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കുന്നത്) ആണ്. [uw പേ. 42 ഖ. 9]
27. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് (നമ്മെ ദ്രോഹിക്കാൻ ആളുകൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്; കാലവും മുൻകൂട്ടിക്കാണാനാവാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നത്; നമ്മുടെ സ്വന്തം പാപപൂർണമായ മോഹങ്ങളും മോശമായ സഹവാസങ്ങളും) നിമിത്തമാണെന്നു തിരിച്ചറിയാൻ പലരും വിസമ്മതിക്കുന്നു. (1 കൊരി. 15:33; യാക്കോ. 1:14, 15) [uw പേ. 44 ഖ. 13]
28. ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തത ഉൾപ്പെടുന്ന പരമോന്നത വിവാദവിഷയത്തിൽ നാം എവിടെ നിലകൊള്ളുന്നുവെന്നു നമ്മുടെ (അറിവ്; പഠിപ്പിക്കാനുള്ള പ്രാപ്തി; നടത്ത) പ്രകടമാക്കുന്നു. [uw പേ. 52 ഖ. 12]
29. (കോരേശിന്റെ; നബോണിഡസിന്റെ; നെബുഖദ്നേസറിന്റെ) ആദ്യജാതനായ ബേൽശസറിനെ ബൈബിൾ വിവരണത്തിൽ പരാമർശിക്കുന്നത് (യെഹെസ്കേൽ; ദാനിയേൽ; യെശയ്യാവ്) മാത്രമാണ്, ആ വിവരണത്തിന്റെ ചരിത്രസത്യത്തോടു പുരാവസ്തു തെളിവു യോജിക്കുന്നു. [it-1 പേ.282 ഖ. 11]
30. സാത്താനിൽനിന്നു ശക്തി ലഭിക്കുന്ന കാട്ടുമൃഗം (ആംഗ്ലോ-അമേരിക്കൻ ലോകശക്തി; ഐക്യരാഷ്ട്രങ്ങൾ; ആഗോള രാഷ്ട്രീയ ഭരണസംവിധാനം) ആണ്. (വെളി. 13:1, 2) [rs പേ. 364 ഖ. 2–പേ. 365 ഖ. 2]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സങ്കീ. 78:40, 41; യെശ. 55:10, 11; യെഹെ. 18:25; ദാനീ. 1:8, 11-13; പ്രവൃ. 8:32-38.
31. സത്യത്തോടും ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയിൽ യേശുക്രിസ്തു ചെയ്തിരിക്കുന്നതിനോടുമുള്ള വിലമതിപ്പു സ്നാപനമേൽക്കാൻ പരമാർഥഹൃദയരെ പ്രചോദിപ്പിക്കുന്നു. [uw പേ. 32 ഖ. 7]
32. തങ്ങളുടെ ദൈവപരിശീലിത മനസ്സാക്ഷിയെ ലംഘിക്കുകയില്ലെന്നു യുവക്രിസ്ത്യാനികൾ അധികാരികളെയും സഹപാഠികളെയും ആദരപൂർവം അറിയിക്കാൻ വിസമ്മതിക്കരുത്. [പ്രതിവാര ബൈബിൾ വായന; w92 11/1 പേ. 14 ഖ. 17 കാണുക.]
33. മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയാകും. [kl പേ. 9 ഖ. 10]
34. യഹോവയുടെ വഴികളോടു തങ്ങളുടെ ചിന്തയെ പൊരുത്തപ്പെടുത്താൻ സത്യക്രിസ്ത്യാനികൾ സദാ ഒരുക്കമുള്ളവരായിരിക്കണം, പ്രസക്തമായ തിരുവെഴുത്തു ബുദ്ധ്യുപദേശം നമുക്കു ബാധകമല്ലെന്നു വിചാരിച്ചുകൊണ്ടു നാം ഒരിക്കലും അത് അവഗണിക്കരുത്. [പ്രതിവാര ബൈബിൾ വായന; w90 11/1 പേ. 31]
35. ദൈവത്തിനു വികാരങ്ങളുണ്ട്, നാം നടത്തുന്ന തിരഞ്ഞെടുപ്പുകൾ അവനെ ബാധിക്കുന്നു. [kl പേ. 14 ഖ. 8]