ഒക്ടോബറിലേക്കുള്ള സേവനയോഗങ്ങൾ
ഒക്ടോബർ 7-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയുടെയും ജൂണിലെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറയുക.
15 മിനി: ചോദ്യപ്പെട്ടി. സേവനമേൽവിചാരകനോ പ്രാപ്തനായ മറ്റേതെങ്കിലും മൂപ്പനോ ഈ വിവരം സദസ്സുമായി ചർച്ച ചെയ്യുന്നു.
20 മിനി: “സ്വന്തം മാസികാ അവതരണം തയ്യാറാക്കുക.” (1-7 ഖണ്ഡികകൾ) 1-4 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കി ചോദ്യങ്ങൾ ചോദിക്കുക. പിന്നീട്, 5-7 വരെയുള്ള ഖണ്ഡികകളിലെ നിർദേശങ്ങൾ ഉപയോഗിച്ച്, വരിസംഖ്യകൾ സമർപ്പിക്കാൻ പുതിയ മാസികകൾ എപ്രകാരം ഉപയോഗിക്കാമെന്നു കാണിക്കുന്ന രണ്ടോ മൂന്നോ ഹ്രസ്വമായ പ്രകടനങ്ങൾ ക്രമീകരിക്കുക. 1987 മാർച്ച് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 17-ാം പേജിലെ 8-9 ഖണ്ഡികകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾക്കൊള്ളിക്കുക.
ഗീതം 222, സമാപന പ്രാർഥന.
ഒക്ടോബർ 14-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “മെച്ചമായ ഒന്നിനെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കൽ.” ചോദ്യോത്തരങ്ങൾ. വീക്ഷാഗോപുരത്തിൽ വന്നിട്ടുള്ള ചില സുപ്രധാന ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക.—1987 മാർച്ച് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 13-ാം പേജ് കാണുക.
20 മിനി: “സ്വന്തം മാസികാ അവതരണം തയ്യാറാക്കുക.” (8-11 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 1994 ജനുവരി 1 വീക്ഷാഗോപുരത്തിന്റെ 24-5 പേജുകളിലെ 18-21 വരെയുള്ള ഖണ്ഡികകളിലെ നാലു നിർദേശങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ ഉൾക്കൊള്ളിക്കുക. മാസികയുടെ ഒക്ടോബർ ലക്കങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഒരു അവതരണം തയ്യാറാക്കാവുന്ന വിധം കാണിക്കുക: (1) നിങ്ങളുടെ പ്രദേശത്ത് ആകർഷകമായി തോന്നാൻ സാധ്യതയുള്ള ഒരു ലേഖനം തിരഞ്ഞെടുക്കുക, (2) വിശേഷവത്കരിക്കാൻ രസകരമായ ഒരു ആശയം കണ്ടെത്തുക, (3) ആ ആശയത്തിലേക്കു ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന ഒരു ചോദ്യത്തെക്കുറിച്ചു ചിന്തിക്കുക, (4) അവസരം ലഭിക്കുന്നപക്ഷം വായിച്ചുകേൾപ്പിക്കേണ്ടതിന് ഒരു തിരുവെഴുത്തു തിരഞ്ഞെടുക്കുക, (5) മുഖവുരയും ഒരു വരിസംഖ്യ എടുക്കാൻ വീട്ടുകാരനെ പ്രോത്സാഹിപ്പിക്കത്തക്കവിധം മാസികയെക്കുറിച്ചു നിങ്ങൾ പറയാൻ പോകുന്ന കാര്യവും തയ്യാറാകുക. ഓരോ അവതരണവും പ്രകടിപ്പിക്കാൻ പ്രാപ്തിയുള്ള രണ്ടോ മൂന്നോ പ്രസാധകരെ ക്രമീകരിക്കുക. ലളിതമായ രീതിയിൽ ഒരു മാസിക സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കാൻ ഒരു യുവവ്യക്തിയെ ഉൾപ്പെടുത്തുക. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കാൻ തീർച്ചപ്പെടുത്തുക.
ഗീതം 82, സമാപന പ്രാർഥന.
ഒക്ടോബർ 21-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ഒരു വ്യക്തി വരിസംഖ്യ സ്വീകരിക്കാതിരിക്കുകയും എന്നാൽ മാസികകൾ ലഭിക്കാൻ താത്പര്യപ്പെടുകയും ചെയ്താൽ ഒരു മാസികാറൂട്ട് എപ്രകാരം ആരംഭിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചു വിശദീകരിക്കുക: (1) ഓരോ സമർപ്പണവും വിശേഷവത്കരിച്ച ലേഖനവും രേഖപ്പെടുത്തുക, (2) അടുത്ത ലക്കങ്ങളുമായി മടങ്ങിവരാമെന്നു വാഗ്ദാനം ചെയ്യുക, (3) ഈ സന്ദർശനങ്ങൾ നടത്തുന്നതിന് വാരംതോറുമുള്ള നിങ്ങളുടെ സേവനപ്പട്ടികയിൽ ഒരു സുനിശ്ചിത സമയം നീക്കിവെക്കുക. ഓരോ മാസികാറൂട്ട് സന്ദർശനവും ഒരു മടക്കസന്ദർശനമായി റിപ്പോർട്ടു ചെയ്യാൻ ഓർമിക്കുക.
15 മിനി: “നിങ്ങളുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കുക.” ലേഖനത്തെയും ബിസിനസ് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള പ്രാദേശിക ക്രമീകരണങ്ങളെയുംകുറിച്ചു ചർച്ച ചെയ്യുക. തങ്ങളുടെ പ്രദേശത്തുള്ള കടകളിൽ പ്രവർത്തിച്ചപ്പോൾ ആസ്വദിച്ച പ്രോത്സാഹജനകമായ അനുഭവങ്ങൾ വിവരിക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1996 മേയ് 1 വീക്ഷാഗോപുരത്തിന്റെ 21-24 പേജുകളിലെ “നിങ്ങളുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുക” എന്ന ലേഖനത്തെ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 12, സമാപന പ്രാർഥന.
ഒക്ടോബർ 28-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഒരുപക്ഷേ ലൗകിക ജോലികളിൽനിന്നോ സ്കൂളുകളിൽനിന്നോ വിട്ടുനിൽക്കാൻ അനുവദിക്കുന്ന ലൗകിക വിശേഷദിവസങ്ങൾ ഡിസംബറിൽ വരുന്നതുകൊണ്ട് സഹായ പയനിയറിങ്ങിനു പേർ ചാർത്തുന്നതിനെപ്പറ്റി ആലോചിക്കാൻ ഏവരേയും പ്രോത്സാഹിപ്പിക്കുക. വാരാന്തത്തിൽ ഒക്ടോബറിലെ വയൽസേവന റിപ്പോർട്ടുകളിടാൻ ഏവരേയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “അവസരോചിത സമയം വിലയ്ക്കു വാങ്ങാവുന്ന വിധം.” ചോദ്യോത്തരങ്ങൾ. 1989 ഡിസംബർ 1-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 16-17 പേജുകളിലെ 7-11 ഖണ്ഡികകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾക്കൊള്ളിക്കുക.
15 മിനി: നവംബറിലേക്കുള്ള സാഹിത്യസമർപ്പണം പുനരവലോകനം ചെയ്യുക. പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതായിരിക്കും. ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ സമർപ്പണം നടത്തിയിടത്തെല്ലാം മടങ്ങിച്ചെല്ലാൻ ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകർ, പുസ്തകത്തിന്റെ പ്രാധാന്യത്തെയും അത് ഉപയോഗിക്കേണ്ട വിധത്തെയും കുറിച്ചു ചർച്ച ചെയ്യുന്നു. അതിൽ അടങ്ങിയിരിക്കുന്ന വിവരം, എല്ലാ ജീവിതതുറകളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. സ്നാപനമേൽക്കുന്നതിനുമുമ്പ് പുതിയവർ ഗ്രഹിച്ചിരിക്കേണ്ട അടിസ്ഥാന ബൈബിൾ വിഷയങ്ങളും തത്ത്വങ്ങളും അതു ചർച്ചചെയ്യുന്നു. അധ്യയനം നാം നന്നായി മുന്നോട്ടുകൊണ്ടുപോവുകയാണെങ്കിൽ വിദ്യാർഥിക്കു സത്വരം പുരോഗതി പ്രാപിക്കാൻ കഴിയും. നേരിട്ടുള്ള സമീപനം ഉപയോഗിച്ചുകൊണ്ട് ഒരു അധ്യയനം ആരംഭിക്കാവുന്ന വിധത്തെക്കുറിച്ചു ചർച്ചചെയ്ത് പ്രകടിപ്പിച്ചുകാണിക്കുക. 4-5 പേജുകളിലെ ചിത്രവും ചിത്രക്കുറിപ്പും പുനരവലോകനം ചെയ്യുക; നമ്മുടെ അധ്യയനരീതി വിശദീകരിക്കുക; ഒന്നാം അധ്യായത്തിലെ ആദ്യത്തെ അഞ്ചു ഖണ്ഡികകൾ ഹ്രസ്വമായി ചർച്ചചെയ്യുക; പിന്നീടു മടങ്ങിച്ചെല്ലാനുള്ള സമയം ക്രമീകരിക്കുക. നിത്യജീവൻ വെറുമൊരു സ്വപ്നമാണോ? എന്ന ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് ചർച്ച തുടരുക. ഒരു ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കുകയെന്ന പദവിയിൽനിന്ന് ഉളവാകുന്ന ആനന്ദത്തെക്കുറിച്ച് ഊന്നിപ്പറയുക.
ഗീതം 162, സമാപന പ്രാർഥന.