അറിയിപ്പുകൾ
▪ഡിസംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുത് 45.00 രൂപയ്ക്ക്). പകരമായി, ഉചിതമായിരിക്കുന്നിടങ്ങളിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകമോ 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്.
ജനുവരി: 192 പേജുള്ള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നും 10.00 രൂപ സംഭാവനയ്ക്ക്. ഈ വിഭാഗത്തിൽപ്പെട്ട പിൻവരുന്ന പുസ്തകങ്ങൾ ഇപ്പോഴും ഞങ്ങളുടെ കൈവശം ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?; ഈ ജീവിതം മാത്രമാണോ ഉള്ളത്?; കന്നട: “നിന്റെ രാജ്യം വരേണമേ”, “ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ”; ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉള്ളത്? മറാത്തി: “നിന്റെ രാജ്യം വരേണമേ”, മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; ഹിന്ദി, തമിഴ് “നിന്റെ രാജ്യം വരേണമേ,” ബംഗാളിയോ നേപ്പാളിയോ വായിക്കാൻ താത്പര്യപ്പെടുന്നവർക്ക് 32 പേജ് ലഘുപത്രികകളിൽ ഏതെങ്കിലും നൽകാവുന്നതാണ്. മലയാളം തിരഞ്ഞെടുക്കുന്നവർക്കു നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്തകം 20.00 രൂപ സംഭാവനയ്ക്കും പഞ്ചാബി ഇഷ്ടപ്പെടുന്നവർക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്കും നൽകാവുന്നതാണ്. അവസാനത്തെ ഈ രണ്ടു പുസ്തകങ്ങൾ പ്രത്യേക നിരക്കിൽ സമർപ്പിക്കാനുള്ളതല്ലെന്നു ദയവായി ഓർമിക്കുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുത് 45.00 രൂപയ്ക്ക്) അല്ലെങ്കിൽ, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. പഞ്ചാബി ഇഷ്ടപ്പെടുന്നവർക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം 20.00 രൂപയ്ക്കു നൽകാവുന്നതാണ്. പകരമെന്ന നിലയിൽ, 192 പേജുള്ള പഴയ പ്രത്യേക സമർപ്പണ പുസ്തകങ്ങൾ ഏതെങ്കിലും 10.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: കുടുംബം പുസ്തകവും എന്നേക്കും ജീവിക്കാൻ പുസ്തകവും നന്നായി ഉപയോഗപ്പെടുത്താൻ ഞങ്ങൾ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുകയാണ്. വർഷത്തിലുടനീളം എല്ലാ സമയത്തും ഈ പുസ്തകങ്ങളുടെ പ്രതികൾ തങ്ങളോടൊപ്പം സൂക്ഷിക്കുന്നതിനും ഉചിതമായ ഏതൊരവസരത്തിലും അവ സമർപ്പിക്കുന്നതിനും പ്രസാധകരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. മേൽപ്പറഞ്ഞിരിക്കുന്ന പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 1997-ലേക്കുള്ള സ്മാരകം മാർച്ച് 23 ഞായറാഴ്ച സൂര്യാസ്തമയ ശേഷമാണ്. ആവശ്യമായിരിക്കുന്നിടത്ത് ഹാളുകൾ ബുക്കുചെയ്യാൻ സഹോദരങ്ങൾക്കു കഴിയേണ്ടതിനാണ് ഈ ഓർമിപ്പിക്കൽ നൽകുന്നത്.
◼ ജനുവരിയിൽ തുടങ്ങി സർക്കിട്ട് മേൽവിചാരകൻമാർ, “നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരുള്ളൂ?” എന്ന അഭിധാനത്തോടുകൂടിയ പരസ്യപ്രസംഗം നടത്തും. വ്യാഴാഴ്ചത്തെ (അല്ലെങ്കിൽ വെള്ളിയാഴ്ചത്തെ) അവരുടെ ആദ്യത്തെ സേവനപ്രസംഗത്തിന്റെ വിഷയം: “സുവാർത്തയിൽ തീവ്രമായി വ്യാപൃതരായിരിക്കുക,” എന്നതാണ്. അതേ ദിവസംതന്നെ 45 മിനിറ്റുനേരത്തെ ഒരുമിച്ചുള്ള സഭാപുസ്തകാധ്യയനത്തിനു ശേഷം നടത്തുന്ന രണ്ടാമത്തെ സേവനപ്രസംഗത്തിന്റെ വിഷയം: “സദ്ഗുണമോ ദുർഗുണമോ—നിങ്ങൾ എതു പിന്തുടരും?” എന്നതാണ്. ഈ പ്രസംഗങ്ങൾ ഓരോന്നും 25 മിനിറ്റായിരിക്കും. വ്യാഴാഴ്ചത്തെ (അല്ലെങ്കിൽ വെള്ളിയാഴ്ചത്തെ) യോഗത്തിന്റെ മൊത്തം ദൈർഘ്യം ഒരു മണിക്കൂർ 50 മിനിറ്റാണ്. ‘നിങ്ങൾ പഠിച്ച കാര്യങ്ങളിൽ നിലനിൽക്കുക,’ എന്ന ചർച്ച മാറ്റിയപടി നിലനിൽക്കും.
◼ 1997-ലേക്കുള്ള വാർഷിക വാക്യം: “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ.”—സങ്കീർത്തനം 143:10 ആണ്. 1997 ജനുവരി 1-നോ അതിനുശേഷം സാധ്യമായത്ര നേരത്തെയോ പ്രദർശിപ്പിക്കത്തവിധം സഭകൾ പുതിയ വാർഷിക വാക്യം എഴുതിയ ബോർഡ് തയ്യാറാക്കുന്നെങ്കിൽ നന്നായിരിക്കും.
◼ കൽക്കത്തയിലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ 1997 ജനുവരി 3-5-ലേക്കു മാറ്റി പട്ടികപ്പെടുത്തിയിരിക്കുന്നു.
◼ 1997-ലെ ഉപയോഗത്തിന് മതിയായ എണ്ണം സേവന ഫാറങ്ങൾ ഓരോ സഭയ്ക്കും അയച്ചിട്ടുണ്ട്. ഉചിതമായ ഫാറങ്ങൾ ബന്ധപ്പെട്ട സഹോദരൻമാർക്ക് വിതരണം ചെയ്യാൻ സഭാ സെക്രട്ടറിമാരെ സഹായിക്കുന്നതിന് ഫാറങ്ങളോടൊപ്പം ഒരു ചെക്ക്ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫാറങ്ങൾ ഉദ്ദിഷ്ട ഉദ്ദേശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ, അവ പാഴാക്കരുത്. ഒരു വർഷത്തേക്കു നിങ്ങളുടെ സഭയ്ക്ക് മതിയാകുന്നത്ര ഫാറങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടുതൽ ഫാറങ്ങൾ ആവശ്യമെങ്കിൽ അവ ഉടൻതന്നെ ഓർഡർ ചെയ്യണം. 1997 ഡിസംബർ അവസാനംവരെ ആവശ്യമുള്ളതു മാത്രം ദയവായി ഓർഡർ ചെയ്യുക.
പുതിയ, വാച്ച് ടവർ പ്രസിദ്ധീകരണങ്ങളുടെ ലിസ്ററ് നാലെണ്ണം ആ ഫാറങ്ങളോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരെണ്ണം സെക്രട്ടറി കൈവശം വെച്ചിട്ട് മറ്റുള്ളവ സാഹിത്യം, മാസികകൾ, കണക്ക് എന്നിവയുടെ ഉത്തരവാദിത്വം വഹിക്കുന്ന സഹോദരൻമാർക്കു വിതരണം ചെയ്യണം.