ദൈവം നൽകുന്ന വർധനവിൽ സന്തോഷിക്കൽ
1 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തീക്ഷ്ണതയുള്ള രാജ്യപ്രസംഗകരായിരുന്നു. ‘സഭകൾ എണ്ണത്തിൽ ദിവസേന പെരുകി’യപ്പോൾ അവർ സന്തോഷിച്ചു. (പ്രവൃ. 16:5) വിശ്വാസികളുടെ വലിയൊരു കൊയ്ത്തിനിടയാക്കിക്കൊണ്ട്, അവരുടെ ധീരമായ പ്രസംഗം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കു വ്യാപിച്ചു.
2 അന്ത്യനാളുകളിൽ പ്രസംഗ വേല ‘ഭൂലോകത്തിൽ ഒക്കെയും’ എത്തിച്ചേരുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 24:14) 1996 സേവന വർഷത്തിൽ, ഗോളവ്യാപകമായുള്ള രാജ്യങ്ങളിൽനിന്ന്, വിസ്മയാവഹമായ വർധനവിന്റെയും പുതിയ പ്രസാധക അത്യുച്ചങ്ങളുടെയും റിപ്പോർട്ടുകൾ ഞങ്ങൾക്കു തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്നു. ദ്രുതഗതിയിലുള്ള ഈ വളർച്ച, നൂറുകണക്കിനു പുതിയ രാജ്യഹാളുകളും സമ്മേളനഹാളുകളും നിർമിക്കുകയും പല ബ്രാഞ്ച് സൗകര്യങ്ങളും വികസിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാക്കിത്തീർത്തു.
3 ആഫ്രിക്കയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 1996 ആഗസ്റ്റിലെ നമ്മുടെ രാജ്യ ശുശ്രൂഷ റിപ്പോർട്ടു ചെയ്തിരുന്നു. ലാറ്റിൻ അമേരിക്കയിൽ ഉടനീളം സമാനമായ പ്രവർത്തനം പുരോഗതിയിലാണ്. 1996 സേവന വർഷത്തിൽ, മെക്സിക്കോ 4,70,098 എന്ന ഒരു അതിശയകരമായ പ്രസാധക അത്യുച്ചവും ശരാശരി 6,00,751 ബൈബിളധ്യയനവും റിപ്പോർട്ടു ചെയ്തു, ഇതാകട്ടെ 466 പുതിയ സഭകളുടെ രൂപീകരണം ആവശ്യമാക്കുകയും ചെയ്തു!
4 കഴിഞ്ഞ വർഷം ഇന്ത്യയിൽ 25 സഭകൾകൂടി രൂപീകൃതമായി. അങ്ങനെ, സഭകളുടെയും ഒറ്റപ്പെട്ട ഗ്രൂപ്പുകളുടെയും മൊത്തം എണ്ണം 531 ആയി. 16,615 ആളുകൾ തങ്ങളുടെ പ്രവർത്തനം റിപ്പോർട്ടു ചെയ്തുകൊണ്ട്, ആഗസ്റ്റിൽ തുടർച്ചയായ 24-ാമത്തെ അത്യുച്ചത്തിൽ എത്തിച്ചേർന്നതിൽ നാം സന്തോഷിച്ചു. ഇത് കഴിഞ്ഞ വർഷത്തെ ഏഴു ശതമാനം വർധനവിൽ കലാശിച്ചു. ഇന്ത്യയിൽ സാക്ഷികൾക്കു സ്വന്തമായി 170 രാജ്യഹാളുകൾ ഉണ്ടെങ്കിലും, ഈ ദ്രുതഗതിയിലുള്ള വർധനവു പുതിയ രാജ്യഹാളുകൾ നിർമിക്കേണ്ടതും—21 നിർമാണ പദ്ധതികൾ ഇപ്പോൾ പുരോഗമനത്തിലാണ്—അതുപോലെതന്നെ നമ്മുടെ ബ്രാഞ്ച് നിർമാണ പദ്ധതിയെ ലക്ഷ്യമാക്കി മുന്നോട്ടു പോകേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു.
5 നിർമാണ ചെലവുകൾ ഉയർന്നതാണെങ്കിലും ഒട്ടേറെ രാജ്യഹാളുകൾകൂടി നിർമിക്കേണ്ട ആവശ്യമുണ്ട്. നിങ്ങളുടെ യോഗസ്ഥലത്തുള്ള, ‘നിർമാണ നിധി’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പെട്ടിയിൽ നിങ്ങൾ നിക്ഷേപിക്കുന്ന സംഭാവനകളാൽ പ്രദാനം ചെയ്യപ്പെടുന്ന ദേശീയ രാജ്യഹാൾ നിധിയാണ് മിക്കപ്പോഴും അത്തരം പദ്ധതികൾക്കുള്ള സഹായം നൽകുന്നത്. ഈ നിർമാണ ചെലവുകൾക്കു സംഭാവന ചെയ്യാനുള്ള നമ്മുടെ മനസ്സൊരുക്കം, നൽകുന്നതിൽനിന്നു ലഭിക്കുന്ന സന്തുഷ്ടിയും യഹോവ നൽകുന്ന വർധനവു കാണുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷവും അനുഭവിക്കുന്നതിൽ കലാശിക്കുന്നു!—പ്രവൃ. 20:35.
പരഗ്വെ ബ്രാഞ്ച്
ഇക്വഡോർ ബ്രാഞ്ച്
മെക്സിക്കോയിൽ നിർമാണത്തിലിരിക്കുന്ന കൂടുതലായ ബ്രാഞ്ച് സൗകര്യങ്ങൾ
ഡൊമിനിക്കൻ റിപ്പബ്ലിക്ക് ബ്രാഞ്ച്
ബ്രസീൽ ബ്രാഞ്ചും അതിന്റെ കൂടുതലായ സൗകര്യങ്ങളും
നിർമാണത്തിലിരിക്കുന്ന ഉറുഗ്വെ ബ്രാഞ്ച്
1
2
3
4
5
6
7
8
9
ലാറ്റിൻ അമേരിക്കയിലുള്ള ചെലവുകുറഞ്ഞ സാധാരണ രാജ്യഹാളുകൾ
1. ബ്രസീൽ
2. നിക്കരാഗ്വ
3. ചിലി
4. കൊളംബിയ
5. മെക്സിക്കോ
6. ബ്രസീൽ
7. പെറു
8. വെനെസ്വേല
9. മെക്സിക്കോ