അറിയിപ്പുകൾ
◼ ജനുവരി: 192 പേജുള്ള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നും 10.00 രൂപ സംഭാവനയ്ക്ക്. ബംഗാളിയോ നേപ്പാളിയോ വായിക്കാൻ താത്പര്യപ്പെടുന്നവർക്ക് 32 പേജുള്ള ലഘുപത്രിക സമർപ്പിക്കാവുന്നതാണ്. മലയാളം പ്രിയപ്പെടുന്നവർക്കു നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്തകം 20.00 രൂപ സംഭാവനയ്ക്കും പഞ്ചാബി ഇഷ്ടപ്പെടുന്നവർക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്കും സമർപ്പിക്കാവുന്നതാണ്. അവസാനത്തെ ഈ രണ്ടു പുസ്തകങ്ങൾ പ്രത്യേക നിരക്കിൽ സമർപ്പിക്കാനുള്ളതല്ലെന്നു ദയവായി ഓർമിക്കുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുത് 45.00 രൂപയ്ക്ക്) അല്ലെങ്കിൽ, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. പകരമായി, 192 പേജുള്ള പഴയ പ്രത്യേക സമർപ്പണ പുസ്തകങ്ങൾ ഏതെങ്കിലും 10.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. മാർച്ച്: “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ പ്രകാശനം ചെയ്ത പുതിയ പുസ്തകം. തങ്ങളുടെ കൺവെൻഷൻ തീരുന്ന ഉടനെ സഭകൾ ഈ പുസ്തകത്തിന്റെ ആവശ്യമായ ശേഖരത്തിന് അപേക്ഷകൾ അയയ്ക്കണം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ വരിസംഖ്യകൾ.
◼ ഈ വർഷം മാർച്ച് 23, ഞായറാഴ്ച സൂര്യാസ്തമയശേഷം സ്മാരകം ആഘോഷിക്കാൻ സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങിയേക്കാമെങ്കിലും സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യൻ അസ്തമിക്കാതെ ആരംഭിക്കരുത്. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. വയൽസേവന യോഗമല്ലാതെ മറ്റൊരു യോഗവും ആ ദിവസം നടത്തരുതാത്തതിനാൽ, വീക്ഷാഗോപുര അധ്യയനം മറ്റൊരു സമയത്തു നടത്തുന്നതിന് ഉചിതമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു സർക്കിട്ട് മേൽവിചാരകൻമാർ തങ്ങളുടെ യോഗപട്ടികയിൽ ക്രമീകരണങ്ങൾ വരുത്തേണ്ടിവരും. ഓരോ സഭയും സ്വന്തം സ്മാരകാഘോഷങ്ങൾ നടത്തുന്നത് അഭികാമ്യമാണെങ്കിലും ഇത് എല്ലായ്പോഴും സാധ്യമായിരിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് ആ വൈകുന്നേരത്തേക്കുവേണ്ടി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. പുതിയ താത്പര്യക്കാർക്കു ഹാജരാകാൻ ബുദ്ധിമുട്ടുളവാക്കുംവിധം സ്മാരകം തുടങ്ങുന്നത് ഏറെ വൈകി ആയിരിക്കരുത്. കൂടാതെ, ആഘോഷത്തിനു മുമ്പോ പിമ്പോ സന്ദർശകരെ അഭിവാദനം ചെയ്യുന്നതിനോ താത്പര്യക്കാർക്കു തുടർച്ചയായ ആത്മീയ സഹായത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനോ സാധാരണ പ്രോത്സാഹന കൈമാറ്റം ആസ്വദിക്കുന്നതിനോ സമയം ലഭിക്കാത്തവിധം പട്ടിക അത്ര ഞെരുങ്ങിയതായിരിക്കരുത്. എല്ലാ വസ്തുതകളും പൂർണമായി പരിചിന്തിച്ചശേഷം, സ്മാരകത്തിനു ഹാജരാകുന്നവർക്ക് അതിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിന് ഏതു ക്രമീകരണങ്ങൾ അവരെ ഏറ്റവുമധികം സഹായിക്കും എന്ന് മൂപ്പൻമാർ തീരുമാനിക്കണം.
◼ പ്രസ്തുത അവസരത്തിന്റെ പ്രാധാന്യം നിമിത്തം, സ്മാരക പ്രസംഗകനെ നിയമിക്കുന്ന സംഗതിയിൽ, കേവലം ഊഴമനുസരിച്ചു തീരുമാനിക്കുകയോ എല്ലാ വർഷവും ഒരേ സഹോദരനെ നിയോഗിക്കുകയോ ചെയ്യുന്നതിനു പകരം മൂപ്പൻമാരുടെ സംഘം കൂടുതൽ യോഗ്യതയുള്ള മൂപ്പൻമാരിൽ ഒരാളെ തിരഞ്ഞെടുക്കണം.
◼ 1997-ലെ സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 6 ഞായറാഴ്ച നടത്തപ്പെടും. ഒരു ബാഹ്യരേഖ നൽകുന്നതാണ്. ആ വാരാന്തത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ, സർക്കിട്ട് സമ്മേളനമോ പ്രത്യേക സമ്മേളനദിനമോ ഉള്ള സഭകൾക്കു പിറ്റേ ആഴ്ചയിൽ പ്രത്യേകപ്രസംഗം നടത്താവുന്നതാണ്. ഒരു സഭയും ഏപ്രിൽ 6-നു മുമ്പ് പ്രത്യേകപ്രസംഗം നടത്തരുത്.
◼ 1997 ജനുവരി 1 മുതൽ പിൻവരുന്ന വിലകൾ പ്രാബല്യത്തിലാകും:
പയനി സഭ/യർ പൊതുജനം
32 പേജുള്ള ചെറുപുസ്തകങ്ങൾ 1.50, 2.00
എല്ലാ ലഘുപത്രികകളും 4.00 6.00
യുവജനങ്ങൾ ചോദിക്കുന്നു, ബൈബിൾ കഥാപുസ്തകം (ചെറുത്), സൃഷ്ടി (ചെറുത്), പാട്ടുപുസ്തകം (ചെറുത്) 20.00 30.00
മനുഷ്യവർഗത്തിന്റെ അന്വേഷണം 40.00 60.00
പുതിയലോക ഭാഷാന്തരം (bi12 പരാമർശങ്ങളോടു കൂടിയത്) 60.00 80.00
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ 6.00 10.00
ഓഡിയോ കാസെറ്റ് (ഒരെണ്ണം) 55.00 65.00
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1997, 1997 ജനുവരി 1-ന് മുമ്പ് വിതരണം ചെയ്താൽ പോലും ഈ വില അതിനു ബാധകമായിരിക്കും
◼ ജനുവരി 6-ലെ വാരത്തിൽ സേവനയോഗത്തിൽ സന്നിഹിതരായിരിക്കുന്ന സ്നാപനമേറ്റ എല്ലാ പ്രസാധകരും, മൂൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡും തങ്ങളുടെ കുട്ടികൾക്കായി തിരിച്ചറിയൽ കാർഡും സാഹിത്യ കൗണ്ടറിൽനിന്നു വാങ്ങണം.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15)—ടിബറ്റൻ
ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു—ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം