സാഹിത്യസമർപ്പണങ്ങൾ
മാർച്ച്: കുടുംബസന്തുഷ്ടിയുടെ രഹസ്യം പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനും ഉണരുക!യ്‌ക്കും വരിസംഖ്യകൾ. അർധമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യക്കു 90.00 രൂപ. പ്രതിമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും അർധമാസപതിപ്പുകളുടെ ആറുമാസ വരിസംഖ്യകൾക്കും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യ ഇല്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ 4.00 രൂപയ്‌ക്ക് ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്.
വീക്ഷാഗോപുരം ഉർദു, പഞ്ചാബി എന്നിവയിലൊഴികെ (ഈ ഭാഷകളിൽ അവ പ്രതിമാസപതിപ്പാണ്) മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളിയിലും അർധമാസപതിപ്പാണെന്നു വരിസംഖ്യകൾ സ്വീകരിക്കുമ്പോൾ ദയവായി ഓർമിക്കുക.
ഉണരുക! തമിഴ്, മലയാളം എന്നീ ഭാഷകളിൽ അർധമാസപതിപ്പും കന്നട, ഗുജറാത്തി, തെലുങ്ക്, നേപ്പാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ പ്രതിമാസപതിപ്പുമാണ്. ഉണരുക!യുടെ ത്രൈമാസ വിതരണക്കാരുടെ പ്രതികൾ ഉർദു, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ ലഭ്യമാണ്. എന്നാൽ ഈ മൂന്നു ഭാഷകളിലും വരിസംഖ്യ ലഭ്യമല്ല.
ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനം തുടങ്ങുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ നേപ്പാളി ഭാഷയിൽ ഉണരുക! ഇപ്പോൾ പ്രതിമാസപതിപ്പാണ്. വാർഷിക വരിസംഖ്യ 45.00 രൂപയാണ്. ഇതിന് ആറുമാസ വരിസംഖ്യയില്ല.
◼ 1997 ഏപ്രിൽ 8 ലക്കം മുതൽ, ഉണരുക! പഞ്ചാബിയിൽ ത്രൈമാസപതിപ്പായി പ്രസിദ്ധീകരിക്കുന്നതാണ്. സഭകൾക്ക് ഉടൻതന്നെ മാസികയ്ക്കുവേണ്ടി വിതരണക്കാരുടെ ഓർഡർ അയയ്ക്കാവുന്നതാണ്. പഞ്ചാബി ഉണരുക!യ്‌ക്കു വരിസംഖ്യ ലഭ്യമല്ലെന്നു ദയവായി ശ്രദ്ധിക്കുക.