അറിയിപ്പുകൾ
◼ സഭയുമായി സഹവസിക്കുന്നവർ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള പുതിയതും പുതുക്കിയതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്‌ക്കണം.
◼ ഒട്ടനവധി സഭാ റിപ്പോർട്ട് (S-1) കാർഡുകൾ ഓരോ മാസവും സൊസൈറ്റിക്കു താമസിച്ചു ലഭിക്കുന്നതിനാൽ ഇതാ ചില ഓർമിപ്പിക്കലുകൾ: (1) ദയവായി നിങ്ങളുടെ സഭയുടെ S-1 കാർഡ് അതതു മാസം കഴിയുന്നത്ര നേരത്തെ ഫാക്‌സ് വഴിയോ തപാൽ വഴിയോ അയയ്‌ക്കുക, എന്നാൽ അത് മാസത്തിന്റെ ആറാം തീയതിക്കു ശേഷമായിരിക്കരുത്. (2) തങ്ങളുടെ റിപ്പോർട്ടുകൾ താമസംവിനാ നൽകാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക, എന്നാൽ ആറാം തീയതി കഴിഞ്ഞും പ്രസാധകരിൽനിന്നുള്ള റിപ്പോർട്ടുകൾക്കായി കാത്തിരിക്കരുത്; താമസിച്ചുള്ള റിപ്പോർട്ടുകൾ അടുത്ത മാസം ഉൾപ്പെടുത്താൻ കഴിയും. അങ്ങനെ റിപ്പോർട്ടു ചെയ്‌ത പ്രവർത്തനവും പ്രസാധകരുടെ എണ്ണവും അടുത്ത മാസം റിപ്പോർട്ടു ചെയ്യുന്ന പ്രവർത്തനത്തോടും പ്രസാധകരുടെ എണ്ണത്തോടും കൂട്ടിക്കൊണ്ട് ഇതു ചെയ്യാവുന്നതാണ്. (3) റിപ്പോർട്ടുകൾ താമസിച്ചു ലഭിക്കുകയോ S-1 അയച്ചുകഴിഞ്ഞ് തെറ്റുകൾ വെളിപ്പെടുകയോ ചെയ്യുന്നെങ്കിൽ കൂട്ടിച്ചേർക്കലുകളോ ഭേദഗതികളോ സൊസൈറ്റിക്ക് അയച്ചുകൊടുക്കരുത്. കൂട്ടിച്ചേർക്കലുകളോ ഭേദഗതികളോ പ്രാദേശികമായി നിങ്ങളുടെ അടുത്ത മാസത്തെ സഭാ റിപ്പോർട്ടിൽ ചെയ്യുക. (4) ഒരു പ്രത്യേക മാസത്തെ റിപ്പോർട്ടിന്റെ പകർപ്പു ഞങ്ങൾക്ക് അയച്ചുതരാൻ അഭ്യർഥിച്ചുകൊണ്ടു നിങ്ങളുടെ പ്രതിമാസ സ്റ്റേറ്റ്മെൻറിനോടൊപ്പം ഒരു മെമ്മോറാണ്ടം നിങ്ങൾക്കു ലഭിക്കുന്നെങ്കിൽ, ഉടനടി അപ്രകാരം ചെയ്യുക. സഭാ റിപ്പോർട്ട് നിങ്ങൾ അയച്ചുകഴിഞ്ഞ സ്ഥിതിക്ക് അതു പെട്ടെന്നോ താമസിച്ചോ ഞങ്ങളുടെ പക്കൽ എത്തിക്കൊള്ളുമെന്നു കരുതരുത്. അനേകം റിപ്പോർട്ടുകൾ തപാലിൽ നഷ്ടപ്പെടുന്നു. എന്നാൽ സഭകൾ ഞങ്ങൾക്ക് ഒരു പകർപ്പ് അയച്ചുതരുന്നതിനു മുമ്പ് ഞങ്ങൾ മൂന്നോ നാലോ തവണ അഭ്യർഥിക്കേണ്ടിവരുന്നു. പകർപ്പിനോടൊപ്പം ഒരു വിശദീകരണം അയയ്ക്കേണ്ടതില്ല, ദയവായി പകർപ്പ് ഉടനടി അയച്ചുതരികമാത്രം ചെയ്യുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ (1997-ൽ പരിഷ്കരിച്ചത്)—തമിഴ്
വീക്ഷാഗോപുര പ്രസിദ്ധീകരണങ്ങളുടെ സൂചിക 1986-1995—ഇംഗ്ലീഷ്
ഈ പത്തു വർഷ സൂചികയ്ക്ക്, പയനിയർമാർക്ക് 95.00 രൂപയും പ്രസാധകർക്കും പൊതുജനങ്ങൾക്കും 130.00 രൂപയുമാണ്.
ഈ ലോകം അതിജീവിക്കുമോ? ലഘുലേഖ നമ്പർ 19—പഞ്ചാബി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?—ഉർദു, സിന്ധി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
അധികൃത ഭാഷാന്തരം, കൺകോർഡൻസോടു കൂടിയത് (bi10)—ഇംഗ്ലീഷ്
“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവും ആകുന്നു”—ഇംഗ്ലീഷ്
എംഫാറ്റിക് ഡയഗ്ലട്ട്—ഇംഗ്ലീഷ്
കരുതലുള്ള ഒരു ദൈവമുണ്ടോ?—കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഹിന്ദി
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (വലുതും ചെറുതും)—ഇംഗ്ലീഷ്
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച—ഇംഗ്ലീഷ്
നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക—ഇംഗ്ലീഷ്
പുതിയലോക ഭാഷാന്തരം, മാർജിനൽ റഫറൻസുകളോടു കൂടിയത് (Rbi8)—ഇംഗ്ലീഷ്
യഥാർഥ സമാധാനവും സുരക്ഷിതത്വവും—അതു നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം?—ഇംഗ്ലീഷ്
യഹോവയ്‌ക്കു സ്തുതിഗീതങ്ങൾ പാടുക (പാട്ടുപുസ്തകം, വലുതും വല്യക്ഷരത്തിലുള്ളതും)—ഇംഗ്ലീഷ്
വായിക്കാനും എഴുതാനും പഠിക്കൽ—ഇംഗ്ലീഷ്
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ കോംബ്രിഹെൻസിവ് കൺകോർഡൻസ്—ഇംഗ്ലീഷ്
സകല ജനതകൾക്കുമുള്ള സുവാർത്ത—ഇംഗ്ലീഷ്
സന്തുഷ്ടി—അത് എങ്ങനെ കണ്ടെത്താം—ഇംഗ്ലീഷ്