ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂറ്റേഴ് ജനുവരി 6 മുതൽ ഏപ്രിൽ 21 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. സ്വന്തം തെറ്റുകൾ അംഗീകരിക്കുന്നതിനും ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിനും അഹങ്കാരം നമുക്കൊരു തടസ്സമായിത്തീർന്നേക്കാവുന്നതാണ്. [rs പേ. 391 ഖ. 1]
2. യേശു മരിച്ച് മറുവില നൽകുന്നതുവരെ ഭൂമിയിലെ യാതൊരു അധികാരത്തിനും പാപങ്ങൾ ക്ഷമിക്കാനാകുമായിരുന്നില്ല. [പ്രതിവാര ബൈബിൾ വായന; w96 4/15 പേ. 29 കാണുക.]
3. സെഖര്യാവു 9:2-4-ന്റെ നിവൃത്തിയിൽ, സോർ നെബൂഖദ്നേസറിനാൽ പൂർണമായും നശിപ്പിക്കപ്പെട്ടു. [si പേ. 169 ഖ. 4]
4. സ്നാപനം രക്ഷയുടെ ഒരു ഉറപ്പാണ്. [uw പേ. 100 ഖ. 12]
5. തങ്ങൾ മുൻകൂട്ടിപ്പറയുന്ന കാലാവസ്ഥയ്ക്കു കാലാവസ്ഥാ നിരീക്ഷകരെ കുറ്റപ്പെടുത്താവുന്നതല്ലാത്തതുപോലെ, നമ്മുടെ നാളിലേക്കു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന “പ്രകൃതി വിപത്തുകൾ”ക്കു ദൈവത്തെ കുറ്റപ്പെടുത്താവുന്നതല്ല. [rs പേ. 398 ഖ. 1-3]
6. അപൂർണ മനുഷ്യരുടെ സമസ്ത പാപങ്ങളും മറുവിലയാൽ മറയ്ക്കപ്പെടുന്നു. [പ്രതിവാര ബൈബിൾ വായന; w95 12/15 പേ. 29 കാണുക.]
7. മത്തായി 25:31-46-ൽ പരാമർശിച്ചിരിക്കുന്ന, നിത്യഛേദനം അനുഭവിക്കുന്ന “കോലാടുക”ളിൽ മഹാബാബിലോന്റെ സജീവ അംഗങ്ങളും അവരുടെ മതനേതാക്കളും ഉൾപ്പെടും. [പ്രതിവാര ബൈബിൾ വായന; w95 10/15 പേ. 26 ഖ. 13-15 കാണുക.]
8. ശാസ്ത്രിമാരും പരീശൻമാരും ഒരു സമൂഹമെന്ന നിലയിൽ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായിരുന്നുവെന്ന് മത്തായി 23:33-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w96 6/1 പേ. 11 ഖ. 11 കാണുക.]
9. മറ്റുള്ളവരോടു ക്ഷമിക്കുന്നതു ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനുള്ള വഴിയൊരുക്കുന്നു. [പ്രതിവാര ബൈബിൾ വായന; w94 9/15 പേ. 7 കാണുക.]
10. മരണത്തിലേക്കുള്ള യേശുവിന്റെ സ്നാപനം പൊ.യു. 29-ൽ തുടങ്ങുകയും അവൻ വാസ്തവത്തിൽ മരിച്ചു പുനരുത്ഥാനം പ്രാപിക്കുന്നതുവരെ അതു പൂർത്തിയാകാതിരിക്കുകയും ചെയ്തു. [uw പേ. 97 ഖ. 6]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. യേശുവിന്റെ ബലിയിൽനിന്ന് ഏതുവിധങ്ങളിലാണ് മനുഷ്യർ ഇന്നു പ്രയോജനം അനുഭവിക്കുന്നത്? [kl പേ. 68-9 ഖ. 17-19]
12. യേശുക്രിസ്തു നിർവഹിച്ച ഏതു രണ്ടു റോളുകളാണു സെഖര്യാവു 6:12, 13 വിവരിച്ചിരിക്കുന്നത്? [si പേ. 172 ഖ. 25]
13. രാജ്യസേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്നു നമുക്കു തോന്നിയേക്കാവുന്നവരെ വിമർശിക്കുന്നതിനു പകരം നാം വ്യക്തിപരമായി എന്തു ചെയ്യണം? (ഗലാ. 6:4) [uw പേ. 93 ഖ. 13]
14. ഇമ്പം എന്നു വിളിക്കപ്പെടുന്ന കോൽ സെഖര്യാവ് ഒടിച്ചത് എന്ത് അർഥമാക്കി? (സെഖ. 11:7-11) [പ്രതിവാര ബൈബിൾ വായന; w89 6/15 പേ. 31 കാണുക.]
15. പാപം സകല മനുഷ്യരിലേക്കും വ്യാപിച്ചതെങ്ങനെ? [kl പേ. 58 ഖ. 13]
16. മലാഖി 4:5-ന്റെ നിവൃത്തിയിൽ, “ഏലിയാപ്രവാചക”ന്റെ ഒന്നാം നൂറ്റാണ്ടിലെ പ്രത്യക്ഷത ഏത് അർഥത്തിലായിരുന്നു? [si പേ.174 ഖ. 15]
17. ഒരു വ്യക്തിക്ക് ദൈവത്തിൽനിന്നു മോഷ്ടിക്കാൻ കഴിയുന്നതെങ്ങനെ? (മലാ. 3:8, NW) [പ്രതിവാര ബൈബിൾ വായന; w95 4/15 പേ. 18 ഖ. 15 കാണുക.]
18. ഗുരുതമായ വിയോജിപ്പുകൾ പരിഹരിക്കുന്നതിന് യേശു നൽകിയ ശക്തമായ ബുദ്ധ്യുപദേശം മത്തായിയുടെ പുസ്തകത്തിൽ എവിടെയാണ് നാം കാണുന്നത്? [പ്രതിവാര ബൈബിൾ വായന; w95 7/15 പേ. 22 കാണുക.]
19. മത്തായി 20:1-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഉപമയിലെ ‘വെള്ളിക്കാശ്’ എന്താണ്? [പ്രതിവാര ബൈബിൾ വായന; gt 97 ഖ. 6 കാണുക.]
20. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതുകൊണ്ട് തെളിയിക്കപ്പെട്ടിരിക്കുന്ന രണ്ടു കാര്യങ്ങൾ എഴുതുക. [kl പേ. 77-78 ഖ. 18-20]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാനാവശ്യമായ വാക്കോ വാക്കുകളോ പദപ്രയോഗമോ ചേർക്കുക:
21. ആദ്യത്തെ മൂന്നു സുവിശേഷങ്ങൾ മിക്കപ്പോഴും _________________________ എന്ന അർഥത്തിൽ സമാനസുവിശേഷങ്ങൾ എന്നു വിളിക്കപ്പെടുന്നു. [si പേ. 175 ഖ. 3]
22. ദൈവാത്മാവുണ്ടെന്ന് അവകാശപ്പെടുന്ന ഒരുവൻ തന്റെ ജീവിതത്തിൽ ആത്മാവിന്റെ _________________________ ഉത്പാദിപ്പിക്കുകയും _________________________ നിന്നും അതിന്റെ നടപടികളിൽനിന്നും വേറിട്ടു നിൽക്കുകയും ചെയ്യുന്നില്ലെങ്കിൽ അയാളുടെ അവകാശവാദത്തിനു യാതൊരു അടിസ്ഥാനവുമില്ല. [rs പേ. 402 ഖ. 3-6]
23. വെളിപ്പാടു 20:12-ൽ പരാമർശിച്ചിരിക്കുന്ന മരിച്ചവർ അവരുടെ പുനരുത്ഥാനത്തിനു _________________________ ചെയ്യുന്ന പ്രവൃത്തികൾക്കനുസരിച്ചു ന്യായംവിധിക്കപ്പെടും. അവരുടേത് അനിവാര്യമായും _________________________ ഒരു പുനരുത്ഥാനമായിരിക്കുകയില്ലെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. (യോഹ. 5:28, 29) [uw പേ. 75 ഖ. 12]
24. _________________________ എന്ന വ്യക്തിപരമായ നാമം യേശുവിനു വാസ്തവത്തിൽ ലഭിച്ചില്ലെങ്കിലും, ഒരു മനുഷ്യനെന്ന നിലയിലുള്ള അവന്റെ ധർമം ആ പേരിന്റെ _________________________ നിവർത്തിച്ചു. (യെശ. 7:14; മത്താ. 1:22, 23) [പ്രതിവാര ബൈബിൾ വായന; w92 1/15 പേ. 22 കാണുക.]
25. മരണത്തിങ്കൽ മനുഷ്യരെ വിട്ടുപോകുന്ന “ആത്മാവ്” ദൈവത്തിൽനിന്ന് ഉത്ഭവിച്ച _________________________ ആണ്. (സങ്കീ. 146:4) [kl പേ. 81 ഖ. 5-6]
പിൻവരുന്ന ഓരോ പ്രസ്താവനകളിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. മത്തായി തന്റെ സുവിശേഷം (എബ്രായയിൽ; അരമായയിൽ; ഗ്രീക്കിൽ) എഴുതുകയും പിന്നീട് (എബ്രായയിലേക്ക്; അരാമായയിലേക്ക്; ഗ്രീക്കിലേക്ക്) പരിഭാഷപ്പെടുത്തുകയും ചെയ്തുവെന്നതിനു തെളിവുണ്ട്. [si പേ. 176 ഖ. 6]
27. (ശേഷിപ്പിൽ; 1,44,000-ത്തിൽ) ബഹുഭൂരിപക്ഷവും ഇപ്പോൾ സ്വർഗത്തിലാണ്. ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുന്ന (ശേഷിപ്പ്; 144,000) (ഭരണസംഘമായി; വിശ്വസ്തനും വിവേകിയുമായ അടിമവർഗമായി) സ്ഥിതിചെയ്യുന്നു. [uw പേ. 80 ഖ. 7]
28. തന്റെ (ജനന; സ്നാപന; പുനരുത്ഥാന) സമയത്ത് യേശു മിശിഹായായി, അത് (പൊ.യു.മു. 2-ൽ; പൊ.യു. 29-ൽ; പൊ.യു. 33-ൽ) സംഭവിച്ചു. [kl പേ. 65 ഖ. 12]
29. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തി”ലുള്ള സ്നാപനം (പൊ.യു. 29-ൽ; പൊ.യു. 33-ൽ; പൊ.യു. 36-ൽ) ആരംഭിച്ചു. (മത്താ. 28:19) [uw പേ. 98 ഖ. 9]
30. മത്തായി 10:41-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, തന്റെ ശിഷ്യൻമാരെ പ്രവാചകൻമാരായി സ്വീകരിക്കുന്നവർക്ക് യേശു വാഗ്ദാനം ചെയ്ത പ്രതിഫലം (നിത്യജീവൻ; ദിവ്യസംരക്ഷണം; രാജ്യസന്ദേശം കേൾക്കൽ) ആണ്. [പ്രതിവാര ബൈബിൾ വായന; w88 1/1 പേ. 24 കാണുക.]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സെഖ. 4:6; മത്താ. 4:8-10; മത്താ. 16:19; എബ്രാ. 13:5, 6; യാക്കോ. 1:13; 1 യോഹ. 5:19
31. മനുഷ്യവർഗത്തെ ബാധിക്കുന്ന അസംഖ്യം ദുരിതങ്ങൾക്കു കാരണം ദൈവമല്ല. [kl പേ. 71 ഖ. 3]
32. യേശുവിന്റെ യഥാർഥ അനുഗാമികൾ ഈ ലോകത്തിന്റെ രാഷ്ട്രീയ കാര്യാദികളിൽ ഉൾപ്പെടാൻ വിസമ്മതിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w96 5/1 പേ. 12 ഖ. 9 കാണുക.]
33. ദൈവരാജ്യത്തെക്കുറിച്ചുള്ള പരിജ്ഞാനം യഹൂദർക്കും ശമര്യർക്കും വിജാതീയർക്കും സ്വർഗത്തിലേക്കുള്ള വഴി തുറക്കുമായിരുന്നു. [പ്രതിവാര ബൈബിൾ വായന; w91 3/15 പേ. 5 കാണുക.]
34. നമ്മുടെ പ്രസംഗവേലയോടുള്ള ലോകവ്യാപകമായ എതിർപ്പിനെ തരണം ചെയ്തിരിക്കുന്നതു മാനുഷ ശ്രമത്താലല്ല, മറിച്ച് യഹോവയുടെ മാർഗനിർദേശത്താലും സംരക്ഷണത്താലുമാണ്. [പ്രതിവാര ബൈബിൾ വായന; w94 8/15 പേ. 17 ഖ. 4 കാണുക.]
35. ലോകത്തിനു നേരെ പുറംതിരിയാൻ ക്രിസ്ത്യാനികൾക്കു നല്ല കാരണമുണ്ട്. [kl പേ. 60 ഖ. 18]