അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനം തുടങ്ങുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32-പേജ് ലഘുപത്രികകളിൽ ഏതും 6.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നമ്മുടെ പ്രശ്നങ്ങൾ അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്. സെപ്റ്റംബർ: കുടുംബ സന്തുഷ്ടിയുടെ രഹസ്യം പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്.
◼ സാഹിത്യത്തിനുവേണ്ടിയുള്ള പ്രസാധകരുടെ വ്യക്തിപരമായ അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നില്ല. അധ്യക്ഷ മേൽവിചാരകൻ ഓരോ മാസവും സാഹിത്യത്തിനുവേണ്ടിയുള്ള സഭയുടെ മാസാമാസ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനുമുമ്പ് സഭയിൽ ഒരു അറിയിപ്പു നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. അപ്പോൾ ഏതെങ്കിലും പ്രത്യേക സാഹിത്യങ്ങൾ വ്യക്തിപരമായി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ആവശ്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. പ്രത്യേകം ചോദിച്ചു വരുത്താവുന്ന സാഹിത്യങ്ങൾ ഏതെല്ലാമാണെന്ന് ദയവായി മനസ്സിൽപ്പിടിക്കുക.
◼ ജൂലൈമുതൽ സർക്കിട്ട് മേൽവിചാരകന്മാരുടെ സന്ദർശന സമയത്തെ പരസ്യപ്രസംഗം “വിദ്യാഭ്യാസം യഹോവയെ സ്തുതിക്കാൻ ഉപയോഗിക്കുക” എന്നതായിരിക്കും. “ദൃശ്യസ്ഥാപനത്തോടൊത്തു നീങ്ങുക” എന്നതായിരിക്കും സമാപന പ്രസംഗം. വ്യാഴാഴ്ച (അല്ലെങ്കിൽ വെള്ളിയാഴ്ച) നടത്തുന്ന ആദ്യത്തെ സേവനപ്രസംഗത്തിന്റെ വിഷയം: “സധൈര്യം പ്രസംഗിക്കുക!”
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ (പരിഷ്കരിച്ച പതിപ്പ് 1997)—മലയാളം
യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും—മലയാളം, തമിഴ്
1995-ൽ ഇംഗ്ലീഷിൽ പ്രകാശനം ചെയ്യപ്പെട്ട ഈ ലഘുപത്രിക ആദ്യമായി ഇന്ത്യൻ ഭാഷകളിൽ ലഭ്യമായിരിക്കുന്നു. മക്കളോടൊപ്പമിരുന്ന് ഇതു പഠിക്കാനും അവരുടെ അധ്യാപകർക്ക് ഓരോ പ്രതിവീതം സമർപ്പിക്കാനും എല്ലാ മാതാപിതാക്കളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികൾക്കുതന്നെ സ്കൂളിലേക്ക് ഇതിന്റെ പ്രതികൾ പതിവായി കൊണ്ടുപോയി സാധ്യമാകുന്നത്ര അധ്യാപകർക്കു സമർപ്പിക്കാവുന്നതാണ്.