ജൂണിലേക്കുള്ള സേവനയോഗങ്ങൾ
ജൂൺ 2-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും. രാജ്യത്തെയും പ്രാദേശിക സഭയിലെയും ഫെബ്രുവരി വയൽസേവന റിപ്പോർട്ടിനെക്കുറിച്ചു പരാമർശിക്കുക.
15 മിനി: “നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക.” ചോദ്യോത്തരങ്ങൾ.—1993 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 28-30 പേജുകളും കാണുക.
22 മിനി: “ദൈവത്തിൽനിന്നുള്ള പരിജ്ഞാനം അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.” യുവപ്രായത്തിലുള്ള ഒരാളുൾപ്പെടെ രണ്ടോ മൂന്നോ പ്രസാധകരുമായി അധ്യക്ഷൻ ലേഖനം ചർച്ച ചെയ്യുന്നു. നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പരിജ്ഞാനം പുസ്തകം എന്തുകൊണ്ടാണ് ഇത്ര ഫലപ്രദമായിരിക്കുന്നത് എന്നതിന് ഊന്നൽ നൽകിക്കൊണ്ട് 1-ാം ഖണ്ഡിക ചർച്ച ചെയ്യുക. ഒരു പരിശീലന പരിപാടി പ്രകടിപ്പിച്ചു കാണിക്കുകയും ഓരോ അവതരണവും എങ്ങനെ മെച്ചപ്പെടുത്താമെന്നതിനു നിർദേശങ്ങൾ നൽകുകയും ചെയ്യുക.
ഗീതം 200, സമാപന പ്രാർഥന.
ജൂൺ 9-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: കാലവർഷ ഓർമിപ്പിക്കലുകൾ. പ്രസംഗവും സദസ്യ ചർച്ചയും. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള കനത്ത മഴ മിക്കപ്പോഴും സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. ആത്മീയ പ്രവർത്തനങ്ങൾ അവഗണിക്കപ്പെടാതിരിക്കാൻ നമുക്കു കാര്യങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാൻ സാധിക്കും? പിൻവരുന്ന സംഗതികൾ ചർച്ച ചെയ്യുക: (1) യോഗങ്ങളിൽ ക്രമമായി ഹാജരാകൽ. (2) ശുശ്രൂഷയിൽ ക്രമമായ പങ്കുണ്ടായിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യൽ. പിന്നീട് മോശമായ കാലാവസ്ഥയുണ്ടായേക്കാമെന്നതിനാൽ മാസത്തിന്റെ ആദ്യഭാഗത്തുതന്നെ ആരംഭിക്കത്തക്ക വിധത്തിലായിരിക്കണം ഇത്. (3) ഉപയോഗക്ഷമമായ മഴക്കോട്ടോ കുടയോ ഉണ്ടായിരിക്കാനും ബൈബിൾ, സാഹിത്യങ്ങൾ, മാസികകൾ എന്നിവ നനയാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ള നല്ല ബാഗുകൾ ഉണ്ടായിരിക്കാനും ശ്രദ്ധിക്കുക. (4) സാധ്യമെങ്കിൽ ഉയർന്ന കെട്ടിടങ്ങളോ, വെള്ളപ്പൊക്കമുണ്ടാകുകയില്ലാത്ത സ്ഥലങ്ങളോ പോലുള്ള ഉചിതമായ വയൽസേവന പ്രദേശം തിരഞ്ഞെടുക്കുക. (5) അനൗപചാരിക സാക്ഷീകരണത്തിനായി നനയാതെ കയറി നിൽക്കാവുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തുക. (6) പ്രവർത്തനങ്ങൾ ഇടയ്ക്കുവെച്ചു മുടങ്ങി റിപ്പോർട്ടില്ലാതെ വരാതിരിക്കാൻ മൂപ്പന്മാർ സഭാപ്രവർത്തനങ്ങൾ നന്നായി ആസൂത്രണം ചെയ്യുക.
20 മിനി: മറ്റുള്ളവരെ പഠിപ്പിക്കൽ—ഒരു അടിയന്തിരാവശ്യം. മൂപ്പൻ നടത്തുന്ന പ്രസംഗം. 1997 വാർഷിക പുസ്തകത്തിലെ (ഇംഗ്ലീഷ്) 1996-ലെ ലോകവ്യാപക സേവന റിപ്പോർട്ട് പുനരവലോകനം ചെയ്യുക. ആളുകളെ കണ്ടെത്താവുന്നിടത്തെല്ലാംവെച്ച് അവരോടു സാക്ഷീകരിക്കാനുള്ള കഠിനശ്രമങ്ങൾ ഫലം പുറപ്പെടുവിക്കുന്നു. സമർപ്പണങ്ങളെ പിന്തുടരുന്നതിനും ആളുകളെ സത്യം പഠിപ്പിക്കുന്നതിനുമുള്ള അടിയന്തിരാവശ്യമാണ് ഇപ്പോഴുള്ളത്. പൊതുസ്ഥലങ്ങളിൽവെച്ചു നാമവരെ സന്ധിക്കുമ്പോൾ ഒരു മടക്കസന്ദർശനം നടത്താൻ സാധിക്കേണ്ടതിന് നയപൂർവം അവരുടെ പേരും മേൽവിലാസവും ആവശ്യപ്പെടുക. രാജ്യവിത്തു വെറുതെ വിതയ്ക്കുന്നതിലുമധികം നാം ചെയ്യേണ്ടതുണ്ട് അതു നനയ്ക്കുകയും വേണം. (1 കൊരി. 3:6-8) നല്ല മണ്ണിൽ വിത്തു വിതച്ചു കഴിഞ്ഞാൽ, ഫലപ്രദമായ പഠിപ്പിക്കൽ ആ വ്യക്തിയെ അതിന്റെ അർഥം ഗ്രഹിക്കാൻ സഹായിക്കും. (മത്താ. 13:23) പഠിപ്പിക്കൽ വേലയിൽ സാധ്യമാകുന്നത്ര പൂർണമായും പാടവത്തോടുകൂടിയും നാം പങ്കുചേരേണ്ടതുണ്ട്. (എബ്രാ. 5:12എ) 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ 25-6 ഖണ്ഡികകളിൽനിന്നുള്ള ആശയങ്ങൾ ഇതുമായി കൂട്ടിയിണക്കുക. ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ ഉപയോഗിച്ച് അധ്യയനങ്ങൾ ആരംഭിക്കുന്നതിനു ശ്രമം ചെയ്യാൻ ഊന്നിപ്പറയുക.
ഗീതം 204, സമാപന പ്രാർഥന.
ജൂൺ 16-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മാസികകളുടെ ഏറ്റവും പുതിയ ലക്കങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ ചൂണ്ടിക്കാണിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: നിങ്ങളുടെ മതം സത്യമോ വ്യാജമോ എന്നു തിരിച്ചറിയൽ. പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരെ ഉൾപ്പെടുത്തിക്കൊണ്ട് 1992, ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ 18-ാം പേജിനെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ആത്മാർഥതയുള്ളവരായി കാണപ്പെടുന്ന അനേകം ആളുകളെയും ആവർത്തിച്ചു സന്ദർശിക്കുന്നുവെങ്കിലും അവർ ഒരു ബൈബിളധ്യയനം സ്വീകരിക്കുന്നില്ല. അങ്ങനെയുള്ളവരെ സൂക്ഷ്മപരിജ്ഞാനത്തിന് അനുയോജ്യമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ബോധവാന്മാരാക്കാൻ ഈ ഉണരുക! ലേഖനം എപ്രകാരം ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുക. പരിജ്ഞാനം പുസ്തകത്തിലെ “ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?” എന്ന 5-ാം അധ്യായത്തിൽനിന്നുള്ള പ്രധാന ആശയങ്ങൾ പരാമർശിക്കുക. 20-ാം ഖണ്ഡിക വായിക്കുക. അത്തരം വ്യക്തികൾ ഒരു അധ്യയനം സ്വീകരിക്കുന്നതിനും യോഗങ്ങൾക്കു ഹാജരാകുന്നതിനും വേണ്ടി ദയയോടെയും നയചാതുര്യത്തോടെയും അവർക്കു മടക്കസന്ദർശനങ്ങൾ നടത്താൻ സാധിക്കും.
ഗീതം 201, സമാപന പ്രാർഥന.
ജൂൺ 23-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: അവർ നമ്മെപ്പറ്റി എന്താണു പറയുന്നത്? വാച്ച്ടവർ പ്രസിദ്ധീകരണങ്ങളുടെ സൂചിക 1986-1995-ന്റെ 341-3 പേജുകളിലെ (അല്ലെങ്കിൽ 1986-90 സൂചികയുടെ 268-9 പേജുകൾ) വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രസംഗം. യഹോവയുടെ സാക്ഷികളെപ്പറ്റി ശ്രദ്ധേയമായ—നമ്മുടെ നടത്തയെയും വേലയെയും കുറിച്ച്—“മറ്റുള്ളവർ നടത്തിയ പ്രസ്താവനകൾ” തിരഞ്ഞെടുക്കുക. മറ്റുള്ളവർ നമ്മിൽ കാണുന്ന സംഗതികളാൽ നമ്മോടു മതിപ്പുള്ളവരായിത്തീർന്നതെങ്ങനെയെന്നു പറയുക. നമ്മുടെ നടത്ത എല്ലായ്പോഴും നല്ലതായി കാത്തുസൂക്ഷിക്കാനും നമ്മുടെ വേലയിൽ തളർന്നുപോകാതെ തുടരാനും ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതെന്തുകൊണ്ടെന്നു വിശദീകരിക്കുക. നമ്മെപ്പറ്റി കൂടുതലറിയാൻ ആഗ്രഹിക്കുന്ന പരിചയക്കാരോടും താത്പര്യക്കാരോടും സംസാരിക്കവേ ഇത്തരം അനുകൂലമായ അഭിപ്രായങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു സൂചിപ്പിക്കുക.
20 മിനി: “മാതാപിതാക്കളേ—നിങ്ങളുടെ മക്കളെ പ്രസംഗിക്കാൻ പരിശീലിപ്പിക്കുക.” ചോദ്യോത്തരങ്ങൾ. നമ്മുടെ ശുശ്രൂഷ പുസ്തകത്തിലെ 104-105 പേജുകളിലെ “യുവജനങ്ങളെ സഹായിക്കൽ” എന്ന ഉപതലക്കെട്ടിൻകീഴിലുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 211 സമാപന പ്രാർഥന.
ജൂൺ 30-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂണിലെ വയൽസേവന റിപ്പോർട്ടു കൊടുക്കാൻ എല്ലാവരെയും ഓർമിപ്പിക്കുക.
20 മിനി: “യുവജനങ്ങളേ—നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങൾ എന്താണ്?” രണ്ട് പിതാക്കന്മാർ ഒത്തൊരുമിച്ചു ലേഖനം ചർച്ച ചെയ്യുന്നു. ഭൗതിക താത്പര്യങ്ങളെ പിന്തുടരുന്നതിനെക്കാൾ ആത്മീയ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ആത്മീയ ലക്ഷ്യങ്ങൾ വെക്കേണ്ടതിന്റെ പ്രാധാന്യത്തെ വിലമതിക്കാൻ തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന് അവർ പരിചിന്തിക്കുന്നു.—നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 121-124 പേജുകളും കാണുക.
15 മിനി: ജൂലൈയിലെ സാഹിത്യ സമർപ്പണത്തിനുവേണ്ടി തയ്യാറാകൽ. പ്രാദേശിക വയൽസേവന പ്രദേശത്ത് ആളുകളിൽ താത്പര്യമുണർത്തിയിട്ടുള്ള ഒന്നോ രണ്ടോ ലഘുപത്രികകൾ തിരഞ്ഞെടുത്ത് അതിലോരോന്നിലെയും ശ്രദ്ധേയമായ ആശയങ്ങൾ പുനരവലോകനം ചെയ്യുക. ഇവ ഉപയോഗിച്ച് ഒരു അവതരണം നടത്താവുന്ന വിധങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകുക. സമർപ്പണങ്ങളുടെ രേഖകൾ സൂക്ഷിക്കാനും മടങ്ങിച്ചെന്ന് താത്പര്യം നട്ടുവളർത്താനും എല്ലാവരെയും ഓർമിപ്പിക്കുക.
ഗീതം 109, സമാപന പ്രാർഥന.