ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
1997 മേയ് 5 മുതൽ ആഗസ്റ്റ് 18 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. മർക്കൊസ് 1:41-ൽ ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ അനുകമ്പ, തന്റെ ജനത്തോടുള്ള യഹോവയുടെ താത്പര്യത്തിന്റെ ഹൃദയസ്പർശിയായ ചിത്രമാണു വരച്ചുകാണിക്കുന്നത്. [പ്രതിവാര ബൈബിൾ വായന; w96 3/1 പേ. 5 കാണുക.]
2. അന്ത്യനാളുകളുടെ സവിശേഷതകൾ മത്തായി 24-ലും മർക്കൊസ് 13-ലും ലൂക്കൊസ് 21-ലും മാത്രമേ കാണുന്നുള്ളൂ. [kl പേ. 102-ലെ ചതുരം]
3. ലൂക്കൊസ് 7:19-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യോഹന്നാൻ സ്നാപകന്റെ ചോദ്യം അവനു വിശ്വാസക്കുറവുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. [പ്രതിവാര ബൈബിൾ വായന; w89 7/1 പേ. 12 കാണുക.]
4. ശിഷ്യന്മാരോടൊത്തുള്ള യേശുവിന്റെ ഒടുവിലത്തെ പെസഹായുടെ സമയത്ത് “ഞാൻ നിന്നെ തളളിപറകയില്ല” എന്നു പറഞ്ഞത് പത്രൊസ് മാത്രമാണ്. [പ്രതിവാര ബൈബിൾ വായന]
5. പത്രൊസ് അപ്പോസ്തലൻ വിവാഹിതനായിരുന്നുവെന്നു സൂചിപ്പിക്കുന്ന യാതൊരു തെളിവും ബൈബിളിലില്ല. [പ്രതിവാര ബൈബിൾ വായന]
6. തിരുവെഴുത്തുകളിൽ ഒരിടത്തും പരിശുദ്ധാത്മാവിനു വ്യക്തിപരമായ ഒരു പേര് നൽകപ്പെട്ടിട്ടില്ല. [rs പേ. 407 ഖ. 1]
7. യേശു പ്രസംഗിച്ച രാജ്യത്തിനു ദൈവത്തിന്റെ അഖിലാണ്ഡ പരമാധികാരം കഴിഞ്ഞുള്ള സ്ഥാനമേയുള്ളൂ. [kl പേ. 91 ഖ. 4]
8. യോഹന്നാൻ 20:17-ൽ രേഖപ്പെടുത്തിയിരിക്കുന്നവണ്ണം, യേശു യഹോവയെ “എന്റെ ദൈവ”മെന്നു വിളിച്ചു. എന്നാൽ തിരുവെഴുത്തുകളിൽ ഒരിടത്തും യഹോവ എപ്പോഴെങ്കിലും യേശുവിനെ “എന്റെ ദൈവ”മെന്നു വിളിക്കുന്നതായോ യഹോവയോ യേശുവോ എപ്പോഴെങ്കിലും പരിശുദ്ധാത്മാവിനെ “എന്റെ ദൈവ”മെന്നു വിളിക്കുന്നതായോ പരാമർശനമില്ല. [rs പേ. 411 ഖ. 4]
9. മററു മൂന്നു സുവിശേഷ എഴുത്തുകാർ മൊത്തത്തിലുപയോഗിക്കുന്നതിനെക്കാൾ വിപുലമായ പദസമ്പത്ത് ലൂക്കൊസിന്റെ പുസ്തകത്തിൽ കണ്ടെത്തുന്നതിനു ന്യായമായ വിശദീകരണം ഇല്ല. [si പേ. 187 ഖ. 2]
10. പരീശന്മാരോട് ദൈവരാജ്യം അവരുടെയിടയിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ യേശു ഭാവിരാജാവെന്ന നിലയിൽ തന്നേതന്നെ പരാമർശിക്കുകയായിരുന്നു. (ലൂക്കൊ. 17:21) [kl പേ. 91 ഖ. 6]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. ഒരു ബൈബിൾ ഭാഗം വ്യാകരണപരമായി ഒന്നിലധികം വിധങ്ങളിൽ വിവർത്തനം ചെയ്യാൻ കഴിയുമെങ്കിൽ വിവർത്തകൻ ഏതു മാർഗനിർദേശകതത്ത്വം പിൻപറ്റണം? [rs പേ. 415 ഖ. 5]
12. ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിൽനിന്നു ചിലരെ തടയുന്നതെന്താണ്? [uw പേ. 127 ഖ. 4]
13. ത്രിത്വത്തിലുള്ള വിശ്വാസം അതിനോടു പറ്റിനിൽക്കുന്നവരെ ഏതു സ്ഥാനത്ത് ആക്കിവെക്കുന്നു? [rs പേ. 424 ഖ. 3]
14. “നിങ്ങളിൽ തന്നേ ഉപ്പുളളവരും അന്യോന്യം സമാധാനമുളളവരും ആയിരിപ്പിൻ” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (മർക്കൊ. 9:50) [പ്രതിവാര ബൈബിൾ വായന; w86 6/1 പേ. 10 ഖ. 12 കാണുക.]
15. ഒരു സാധു വിധവയുടെ സംഭാവനയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു വിലയേറിയ പാഠം നമുക്കു പഠിക്കാൻ സാധിക്കും? (മർക്കൊ. 12:42-44) [പ്രതിവാര ബൈബിൾ വായന; w88 10/1 പേ. 26 ഖ. 7–പേ. 27 ഖ. 1 കാണുക.]
16. മർക്കൊസിന്റെ ലേഖനശൈലിയിൽ പത്രൊസിന്റെ സ്വഭാവവിശേഷങ്ങളിൽ ചിലതു കാണാൻ കഴിയുന്നതെങ്ങനെ? അതിനു കാരണമെന്തായിരിക്കാം? [si പേ. 182 ഖ. 5-6]
17. മത്തായി 6:9, 10-ഉം ലൂക്കൊസ് 11:2-4-ഉം താരതമ്യം ചെയ്യുമ്പോൾ, മാതൃകാപ്രാർഥന പദാനുപദം ആവർത്തിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നു നമുക്കു നിഗമനം ചെയ്യാവുന്നതെന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; w91 9/1 പേ. 16 ഖ. 6 കാണുക.]
18. ലൂക്കൊസ് 3:1, 2 പോലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ ബൈബിളിന്റെ വിശ്വസനീയതയിലുള്ള നമ്മുടെ ബോധ്യം ബലിഷ്ഠമാകുന്നത് ഏതു വിധേനയാണ്? [si പേ. 188 ഖ. 7]
19. യേശു സ്വർഗാരോഹണം ചെയ്തശേഷം ഉടനടി ഭരണം തുടങ്ങിയില്ലെന്നു സങ്കീർത്തനങ്ങളിലും എബ്രായറിലുമുള്ള ഏതു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു? [kl പേ. 96 ഖ. 15]
20. യേശുവിന് ഒരിക്കലും ദൈവത്തിൽ വിശ്വാസക്കുറവ് ഉണ്ടായിരുന്നില്ലെന്നു നമുക്കറിയാം. ആ സ്ഥിതിക്ക്, അവൻ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നു നിലവിളിച്ചത് എന്തുകൊണ്ടാണ്? (മർക്കൊ. 15:34) [പ്രതിവാര ബൈബിൾ വായന; w87 6/15 പേ. 31 കാണുക.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാനാവശ്യമായ വാക്കോ വാക്കുകളോ പദപ്രയോഗമോ ചേർക്കുക:
21. സ്മാരകാഘോഷത്തിൽ ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും _________________________ മാത്രമാണ്. അപ്പം _________________________ വീഞ്ഞ് അവന്റെ _________________________ പ്രതിനിധാനം ചെയ്യുന്നു. [uw പേ. 115 ഖ. 13]
22. യഥാർഥത്തിൽ സംഭവിച്ചിരിക്കുന്നതു നാം പരിചിന്തിക്കുമ്പോൾ ഏതാണ്ട് _________________________ എന്ന വർഷത്തോടെ പൊതു സ്വർഗീയവിളി പൂർത്തിയായി എന്നതു സ്പഷ്ടമാണെന്നു തോന്നുന്നു. അന്ന് _________________________ ഭൗമിക പ്രത്യാശ വ്യക്തമായി മനസ്സിലാക്കപ്പെട്ടു. [uw പേ. 112 ഖ. 6]
23. യോഹന്നാൻ സ്നാപകൻ പ്രസംഗവേല തുടങ്ങിയപ്പോൾ യഹൂദ്യയുടെ ഗവർണർ _________________________ ആയിരുന്നു. ഗലീലയുടെ ഇടപ്രഭു ______________________ ആയിരുന്നു. [പ്രതിവാര ബൈബിൾ വായന; ലൂക്കൊസ് 3:1 കാണുക.]
24. യഥാർഥത്തിൽ ദൈവമക്കളായിരിക്കുന്നവരുടെ മനസ്സിലെയും ഹൃദയത്തിലെയും പ്രേരകശക്തിയോടുകൂടെ സാക്ഷ്യം വഹിക്കുന്ന ആത്മാവ് _________________________. [uw പേ. 113 ഖ. 9]
25. ലൂക്കൊസ് 10:16-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, _________________________ അതിന്റെ ഭരണസംഘത്തിലൂടെയും വരുന്ന ആത്മീയ കരുതലുകൾ നാം വിലമതിപ്പോടെ സ്വീകരിക്കുമ്പോൾ നാം _________________________ ആദരവു കാട്ടുന്നത്. [uw പേ. 123 ഖ. 13]
പിൻവരുന്ന ഓരോ പ്രസ്താവനകളിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. മത്തായി 27:52-ൽ പരാമർശിച്ചിരിക്കുന്ന വിശുദ്ധന്മാർ (താത്കാലികമായി ജഡത്തിൽ ഉയിർപ്പിക്കപ്പെട്ടവർ; യഥാർഥത്തിൽ, ഭൂകമ്പത്തിന്റെ ഫലമായി ശവക്കല്ലറകളിൽനിന്നു പുറത്തെറിയപ്പെട്ട ശവശരീരങ്ങൾ; യേശുവിനു മുമ്പായി സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടവർ) ആയിരുന്നു. [പ്രതിവാര ബൈബിൾ വായന; w90 9/1 പേ. 7 കാണുക.]
27. കൊലൊസ്സ്യർ 1:15-ൽ യേശുവിനെ ‘സർവ്വസൃഷ്ടിക്കും ആദ്യജാതൻ’ എന്നു വിളിച്ചിരിക്കുന്നു. അതിന്റെ അർഥം അവൻ (ദൈവത്തെപ്പോലെ ആരംഭമില്ലാത്തവൻ; ഭൂമിയിലെ ദൈവപുത്രന്മാരിൽ ആദ്യജാതൻ; യഹോവയുടെ പുത്രന്മാരുടെ കുടുംബത്തിൽ ഏറ്റവും മൂത്തവൻ) എന്നാണ്. [rs പേ. 408 ഖ. 1]
28. “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ നിയമനം (പൊ.യു. 33-ൽ; 1918-ൽ; 1919-ൽ) പരിശുദ്ധാത്മാവിനാൽ സ്ഥിരീകരിക്കപ്പെട്ടു. (മത്താ. 24:45, NW) [uw പേ. 119 ഖ. 6]
29. എല്ലാ ക്രിസ്ത്യാനികളും, പ്രത്യേകിച്ച് ദൈവസ്ഥാപനത്തിൽ നേതൃസ്ഥാനത്ത് ഉള്ളവർ, പിൻപറ്റേണ്ട ഒരു നിയമമാണ്: “നിങ്ങളുടെയെല്ലാം ഇടയിൽ (അഹങ്കാരിയായി; പ്രധാനിയായി; ചെറിയവനായി) നടക്കുന്നവനാണു വലിയവനായിരിക്കുന്നത്” എന്നത്. (ലൂക്കൊ. 9:48, NW) [uw പേ. 122 ഖ. 12]
30. (മത്തായി 10; മത്തായി 24; ലൂക്കൊസ് 21)-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, പ്രസംഗവേലയ്ക്കായി താൻ അയച്ചവർക്ക് യേശു പ്രത്യേക സേവന നിർദേശങ്ങൾ നൽകി. [si പേ. 180 ഖ. 31]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സദൃ. 4:13; ദാനീ. 7:9, 10, 13, 14; മർക്കൊ. 7:20-23; 13:10; ലൂക്കൊ. 8:31
31. നമ്മുടെ മനസ്സിലും ഹൃദയത്തിലും കടന്നുവന്നേക്കാവുന്ന ഭക്തിരഹിതമോ ദുഷിപ്പിക്കുന്നതോ ആയ ഏതൊരു സ്വാധീനവും തിരിച്ചറിഞ്ഞ് അതു വേരുപിടിക്കുന്നതിനുമുമ്പു പിഴുതെറിയാൻ നാം ജാഗരൂകരായിരിക്കണം. [പ്രതിവാര ബൈബിൾ വായന; w90 5/1 പേ. 23 ഖ. 16 കാണുക.]
32. “ആയിരം ആണ്ടു”കാലം ഭൂതങ്ങളും മരണസമാന നിഷ്ക്രിയാവസ്ഥയിൽ സാത്താനോടു ചേരും. (വെളി. 20:3) [പ്രതിവാര ബൈബിൾ വായന]
33. പരിമിത സമയത്തിനുള്ളിൽ സാക്ഷ്യവേല ലോകവ്യാപകമായി നടത്തപ്പെടുന്നതിന് ഒരു അടിയന്തിരതാബോധം ആവശ്യമാണ്. [പ്രതിവാര ബൈബിൾ വായന; w95 10/1 പേ. 27 കാണുക.]
34. ബുദ്ധ്യുപദേശം കൈക്കൊള്ളുന്നത്, ഖേദമുളവാക്കാൻ കഴിയുന്ന കാര്യങ്ങൾ പറയുന്നതിൽനിന്നും ചെയ്യുന്നതിൽനിന്നും ഒരുവനെ കാത്തുസൂക്ഷിക്കും. [uw പേ. 128 ഖ. 6]
35. നമുക്ക് ആത്മീയ ജീവികളെ കാണാൻ കഴിയില്ലെങ്കിലും യഹോവയുടെ അദൃശ്യ സ്വർഗീയ സ്ഥാപനത്തെക്കുറിച്ചും ഭൂമിയിലെ അവന്റെ ആരാധകരെ ബാധിക്കുന്ന അതിന്റെ പ്രവർത്തനങ്ങളിൽ ചിലതിനെക്കുറിച്ചും അവന്റെ വചനം നമുക്ക് ഒളിമിന്നലുകൾ നൽകുന്നുണ്ട്. [uw പേ. 117 ഖ. 1]