അറിയിപ്പുകൾ
■ സാഹിത്യസമർപ്പണങ്ങൾ ആഗസ്റ്റ്: പിൻവരുന്ന 32-പേജ് ലഘുപത്രികകളിൽ ഏതും 6.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! സെപ്റ്റംബർ: കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യയ്ക്കു 90.00 രൂപ. പ്രതിമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും അർധമാസപതിപ്പുകളുടെ ആറുമാസ വരിസംഖ്യകൾക്കും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യ ഇല്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ 4.00 രൂപയ്ക്ക് ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. വീക്ഷാഗോപുരം ഉർദു, പഞ്ചാബി എന്നിവയിലൊഴികെ (ഈ ഭാഷകളിൽ അവ പ്രതിമാസപതിപ്പാണ്) മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളിയിലും അർധമാസപതിപ്പാണെന്നു ദയവായി ഓർമിക്കുക. ഉണരുക! തമിഴ്, മലയാളം എന്നീ ഭാഷകളിൽ അർധമാസപതിപ്പും കന്നട, ഗുജറാത്തി, തെലുങ്ക്, നേപ്പാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ പ്രതിമാസപതിപ്പുമാണ്. ഉണരുക!യുടെ ത്രൈമാസ വിതരണക്കാരുടെ പ്രതികൾ ഉർദു, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ ലഭ്യമാണ്. എന്നാൽ ഈ മൂന്നു ഭാഷകളിലും വരിസംഖ്യ ലഭ്യമല്ല. മാസത്തിന്റെ രണ്ടാംപകുതി മുതൽ രാജ്യ വാർത്ത നമ്പർ 35 വിതരണം ചെയ്യുന്നതായിരിക്കും. നവംബർ: രാജ്യ വാർത്ത നമ്പർ 35-ന്റെ വിതരണം തുടരുന്നതായിരിക്കും. രാജ്യ വാർത്ത നമ്പർ 35-ന്റെ പ്രതി വീട്ടുകാർക്ക് അവരുടെ വീടുകളിലോ താമസസ്ഥലത്തോ വിതരണം ചെയ്തുകൊണ്ടു പ്രദേശം പ്രവർത്തിച്ചു തീർത്ത സഭകൾക്ക് 20.00 രൂപയ്ക്കു പരിജ്ഞാനം പുസ്തകം സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾക്കായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
■ ഡിസംബർ 26-28-നു കോട്ടയത്തുവെച്ചു നടത്താനായി മുമ്പു പട്ടികപ്പെടുത്തിയിരുന്ന ഡിസ്ട്രിക്ററ് കൺവെൻഷൻ അതേ തീയതികളിൽ എറണാകുളത്തുവെച്ചു നടത്തുന്നതായിരിക്കും. കൺവെൻഷൻ ആസ്ഥാന വിലാസം ഇതാണ്: c/o Ipe Thomas, C-32/1994 Netaji Road, Edappally P.O., Cochin, KER 682 024.
■ ഓരോ സമുദായത്തിലും വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ സ്കൂൾ കുട്ടികൾക്കും ലൗകിക തൊഴിൽ ചെയ്യുന്നവർക്കും അവധി ലഭിക്കുന്ന വിശേഷ ദിവസങ്ങളുണ്ട്. അത് വയൽസേവനത്തിൽ കൂടുതലായി പങ്കുപറ്റുന്നതിനു സഭയ്ക്ക് ഉത്തമ അവസരങ്ങളൊരുക്കുന്നു. മൂപ്പന്മാർ അത്തരം അവസരങ്ങൾ എപ്പോഴാണെന്നു ശ്രദ്ധിച്ച് അവധിക്കാല സമയങ്ങളിൽ കൂട്ടസാക്ഷീകരണത്തിനായി നടത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചു സഭയെ മുൻകൂട്ടി അറിയിക്കണം.
■ ഓരോ സഭയ്ക്കും മൂന്ന് സാഹിത്യ ഇനവിവര ഫാറങ്ങൾ (S-AB-18) ലഭിക്കും. ആഗസ്റ്റ് ആദ്യം സഭാ സെക്രട്ടറി സാഹിത്യദാസനുമായി കൂടിയാലോചിച്ചു മാസാവസാനം സഭയുടെ സാഹിത്യ ശേഖരത്തിന്റെ ഇനവിവരമെടുക്കാൻ ഒരു തീയതി നിശ്ചയിക്കേണ്ടതാണ്. എല്ലാ സാഹിത്യശേഖരവും കണിശമായും എണ്ണി തിട്ടപ്പെടുത്തിയശേഷം മൊത്തം എണ്ണം സാഹിത്യ ഇനവിവര ഫാറത്തിൽ ചേർക്കണം. കൈവശമുള്ള മാസികകളുടെ മൊത്തം എണ്ണം മാസികാദാസന്റെ പക്കൽനിന്നും ശേഖരിക്കാവുന്നതാണ്. ഫാറത്തിന്റെ അസ്സൽ ദയവായി സെപ്റ്റംബർ 6-നു മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക. ഒരു കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്. ഇനവിവരം സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. പൂർത്തിയാക്കിയ ഫാറം അധ്യക്ഷ മേൽവിചാരകൻ പരിശോധിക്കണം. സെക്രട്ടറിയും അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം.
■ സഭാ അപഗ്രഥന റിപ്പോർട്ടു ഫാറത്തിൽ (S-10) ചേർക്കേണ്ടതിനു സഭാ സെക്രട്ടറി എണ്ണം സമാഹരിക്കും. പ്രസാധക രേഖാകാർഡുകളിൽനിന്ന് (S-21) ആവശ്യമായ വിവരങ്ങൾ കൃത്യമായി പട്ടികപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്, റിപ്പോർട്ട് സമാഹരിക്കാൻ തന്നെ സഹായിക്കുന്ന മൂപ്പന് അല്ലെങ്കിൽ ശുശ്രൂഷാദാസന് അദ്ദേഹം ശ്രദ്ധാപൂർവം നിർദേശങ്ങൾ നൽകും. സഭാ അപഗ്രഥന റിപ്പോർട്ട് കൃത്യതയോടെ വൃത്തിയായി പൂരിപ്പിക്കണം. ഒപ്പിടുന്നതിനുമുമ്പു സേവനക്കമ്മിറ്റി ശ്രദ്ധാപൂർവം അതു പരിശോധിക്കണം. ഫാറത്തിലെ ആദ്യത്തെ അഞ്ചു ചതുരങ്ങൾ പ്രതിവാര യോഗങ്ങളുടെ ശരാശരി ഹാജർ പൂരിപ്പിക്കാനുള്ളതാണെന്നു ദയവായി ശ്രദ്ധിക്കുക. അവ കണക്കുകൂട്ടാൻ ചതുരങ്ങൾക്കു മുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ദയവായി അടുത്തു പിൻപറ്റുക. ഫാറത്തിലെ ആദ്യപേജിൽ അവസാനത്തേതിനുമുമ്പുള്ള ചതുരത്തിലെ സംഖ്യ നിയമിത മൂപ്പന്മാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കണമെന്നും ഓർക്കുക; പകരം മേൽവിചാരകന്മാർ ശുശ്രൂഷാദാസന്മാരാണ്. അത് അവസാനത്തെ ചതുരത്തിലെ സംഖ്യയിൽ ഉൾപ്പെടുത്തണം. S-10 ഫാറത്തിന്റെ അസ്സൽ ദയവായി സെപ്റ്റംബർ 10-നു മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക; ഒരു കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക.
■ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാപുസ്തകം (ചെറുത്)—തമിഴ്
സ്റ്റോക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
“നിന്റെ രാജ്യം വരേണമേ”—മലയാളം