അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസ പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസ പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യയും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ സ്വീകരിക്കാത്തപക്ഷം മാസികകളുടെ ഒറ്റപ്രതികൾ ഒന്നിന് 4.00 രൂപ വെച്ച് സമർപ്പിക്കാവുന്നതാണ്. വീക്ഷാഗോപുരം ഉർദു, പഞ്ചാബി എന്നിവയിലൊഴികെ (ഈ ഭാഷകളിൽ അതു പ്രതിമാസപതിപ്പാണ്) മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളിയിലും അർധമാസപതിപ്പാണെന്ന കാര്യം വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ ദയവായി ഓർത്തിരിക്കുക. ഉണരുക! തമിഴിലും മലയാളത്തിലും അർധമാസപതിപ്പാണ്. എന്നാൽ കന്നട, ഗുജറാത്തി, തെലുങ്ക്, നേപ്പാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ അതു പ്രതിമാസപതിപ്പാണ്. ഉർദു, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ ഉണരുക!യുടെ ത്രൈമാസപതിപ്പുകൾ വിതരണക്കാർക്കു ലഭ്യമാണ്. എന്നാൽ ഈ മൂന്നു ഭാഷകളിലും അവയ്ക്കു വരിസംഖ്യകൾ ഇല്ല. ഒക്ടോബർ 12 മുതൽ രാജ്യവാർത്ത നമ്പർ 35 വിതരണം ചെയ്യുന്നതായിരിക്കും. നവംബർ: രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണം തുടരും. രാജ്യവാർത്ത നമ്പർ 35-ന്റെ ശേഖരം തീർന്നുകഴിയുമ്പോൾ പരിജ്ഞാനം പുസ്തകം 20.00 രൂപയ്ക്ക് സമർപ്പിക്കാവുന്നതാണ്. ഡിസംബർ: പിൻവരുന്ന മൂന്നു പുസ്തകങ്ങളിലൊന്ന് 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാം: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, (ചെറുതിന് 25.00 രൂപ), എന്റെ ബൈബിൾ കഥാ പുസ്തകം, (ചെറുതിന് 30.00 രൂപ), അല്ലെങ്കിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകരമായി, ജൂലൈ മാസത്തേക്കുള്ള നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക നിരക്കു പുസ്തകങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്നവയിലൊന്ന് 2.50 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്. ജനുവരി: അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിട്ടുള്ള പഴയ 192 പേജുള്ള പുസ്തകങ്ങളിൽ ഏതെങ്കിലുമൊന്ന്. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകം അല്ലെങ്കിൽ കുടുംബസന്തുഷ്ടി പുസ്തകം 20.00 രൂപയ്ക്കു സമർപ്പിക്കാം. കുറിപ്പ്: മേൽപ്പരാമർശിച്ചിരിക്കുന്ന പ്രസ്ഥാന ഇനങ്ങൾക്കൊന്നും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ സഭയോടൊത്തു സഹവസിക്കുന്നവർ വ്യക്തിഗത വരിസംഖ്യകളുൾപ്പെടെ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള പുതിയതും പുതുക്കുന്നതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിലെ അനുബന്ധം “1998-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പട്ടിക” ആണ്. 1998-ലെ പരാമർശനത്തിനായി അത് പ്രസ്തുത വർഷം മുഴുവൻ സൂക്ഷിച്ചുവെക്കേണ്ടതാണ്.
◼ അഞ്ചു പൂർണ വാരാന്തങ്ങളുള്ള നവംബർ മാസം പലർക്കും സഹായ പയനിയറിങ് ചെയ്യാൻ പറ്റിയതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാ പുസ്തകം (ചെറുത്)—കന്നട
കുടുംബസന്തുഷ്ടിയുടെ രഹസ്യം—ഉർദു
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയൻഡിട്ട വാല്യങ്ങൾ—1996—ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മരണത്തിന്മേൽ ജയം—നിങ്ങൾക്ക് അതു സാധ്യമോ?—ഗുജറാത്തി, തമിഴ്
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പോക്കറ്റ് സൈസിലുള്ള ഡീലക്സ് ബൈബിൾ (Dlbi25), കറുത്തതും മറൂണും—ഇംഗ്ലീഷ്
◼ സ്റ്റോക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഒരു പുതിയ ഭൂമിയിലേക്കുള്ള അതിജീവനം—മലയാളം
ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ—മലയാളം