ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1998
നിർദേശങ്ങൾ
1998-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുമ്പോഴുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരമായിരിക്കും.
പാഠപുസ്തകങ്ങൾ: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം [bi12], വീക്ഷാഗോപുരം [w], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1990-ലെ പതിപ്പ്) [si], “ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” [td], നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം [kl], കുടുംബസന്തുഷ്ടിയുടെ രഹസ്യം [fy] എന്നിവയായിരിക്കും നിയമനങ്ങൾക്കുളള ആധാരം. ഗീതം, പ്രാർഥന, സ്വാഗതം എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കുകയും പിൻവരുന്ന പ്രകാരം തുടരുകയും ചെയ്യണം:
നിയമനം നമ്പർ 1: 15 മിനിറ്റ്. ഇത് ഒരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ കൈകാര്യം ചെയ്യണം. ഇത് വീക്ഷാഗോപുരത്തെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ ആസ്പദമാക്കിയുളളതായിരിക്കും. വീക്ഷാഗോപുരത്തെ ആസ്പദമാക്കുമ്പോൾ വാചാപുനരവലോകനമില്ലാതെ 15 മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി നടത്തണം; “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെ ആസ്പദമാക്കുമ്പോൾ 10 മുതൽ 12 മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി വേണം ഈ നിയമനം അവതരിപ്പിക്കാൻ. ശേഷിക്കുന്ന 3 മുതൽ 5 മിനിറ്റു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചു വാചാപുനരവലോകനവും നടത്തണം. കേവലം വിവരം അവതരിപ്പിക്കുക എന്നതിനെക്കാളുപരി സഭയ്ക്ക് ഏറ്റവും പ്രയോജനകരമായിരിക്കുന്നത് എന്തായിരിക്കും എന്നു പ്രദീപ്തമാക്കിക്കൊണ്ടു ചർച്ചചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കേണ്ടതാണ്.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരൻമാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധയുളളവരായിരിക്കണം. ആവശ്യമെങ്കിലോ പ്രസംഗകൻ അഭ്യർഥിക്കുന്നെങ്കിലോ സ്വകാര്യ ബുദ്ധ്യുപദേശം കൊടുക്കാവുന്നതാണ്.
ബൈബിൾ വായനയിൽനിന്നുളള വിശേഷാശയങ്ങൾ: 6 മിനിറ്റ്. പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിഷയം ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലമൊരു സംഗ്രഹമായിരിക്കരുത്. 30 മുതൽ 60 വരെ സെക്കൻഡു നേരത്തേക്ക് നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ പുനരവലോകനം ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു വിലമതിക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. ഇതിനുശേഷം സ്കൂൾമേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ്മുറികളിലേക്കു പിരിച്ചയയ്ക്കും.
നിയമനം നമ്പർ 2: 5 മിനിറ്റ്. ഇത് ഒരു സഹോദരനാലുളള നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. ഇതു മുഖ്യ സ്കൂളിലും ഉപഗ്രൂപ്പുകളിലും ബാധകമായിരിക്കും. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കത്തക്കവണ്ണം വായനാനിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്രപശ്ചാത്തലം, പ്രവചന സംബന്ധമോ ഉപദേശ സംബന്ധമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. നിയമിത വാക്യങ്ങൾ മുഴുവൻ ഭംഗം കൂടാതെ വായിക്കേണ്ടതാണ്. തുടർച്ചയായിട്ടുളള വാക്യങ്ങളല്ല വായിക്കേണ്ടതെങ്കിൽ തുടർന്നു വായിക്കാൻപോകുന്ന വാക്യങ്ങൾ വിദ്യാർഥിക്കു തീർച്ചയായും പരാമർശിക്കാവുന്നതാണ്.
നിയമനം നമ്പർ 3: 5 മിനിറ്റ്. ഇത് ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ അവതരണത്തിനുളള വിഷയം “ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ,” നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. ഇതു നിയമിക്കപ്പെടുന്ന വിദ്യാർഥിനിക്കു വായനാപ്രാപ്തിയുണ്ടായിരിക്കണം. മാത്രമല്ല, ഈ അവതരണത്തിനുവേണ്ടി നിയമിക്കപ്പെടുന്ന സഹോദരി പരിചിന്തിക്കേണ്ടിയിരിക്കുന്ന പ്രതിപാദ്യവിഷയവും നിയമിച്ചിരിക്കുന്ന വിവരങ്ങളും പ്രായോഗികമായ വിധത്തിലുളള ഒരു രംഗസംവിധാനത്തിന് അനുയോജ്യമാക്കാൻ ശ്രമിക്കേണ്ടതുണ്ട്. നിന്നോ ഇരുന്നോ വിദ്യാർഥിനിക്കു നിയമനം അവതരിപ്പിക്കാവുന്നതാണ്. ഒരു സഹായിയെ സ്കൂൾമേൽവിചാരകൻ നിയമിക്കും, എന്നാൽ കൂടുതലായ ഒരു സഹായിയെ ഉപയോഗിക്കാവുന്നതാണ്. വിഷയം മനസ്സിലാക്കി ഒരു നിഗമനത്തിലെത്താൻ വീട്ടുകാരനെ സഹായിക്കുന്ന വിധത്തിലും തിരുവെഴുത്തുകൾ ബാധകമാക്കുന്ന വിധത്തിലുമായിരിക്കും സ്കൂൾ മേൽവിചാരകൻ പ്രത്യേകിച്ചും താത്പര്യമെടുക്കുക. പരിജ്ഞാനം അല്ലെങ്കിൽ കുടുംബസന്തുഷ്ടി പുസ്തകം പരിചിന്തിക്കുമ്പോൾ വീട്ടുകാരനെക്കൊണ്ട് ഏതാനും ഖണ്ഡികകൾ വായിപ്പിക്കണോ വേണ്ടയോ എന്നു വിദ്യാർഥിക്കു തീരുമാനിക്കാവുന്നതാണ്. രംഗസംവിധാനത്തിനല്ല മറിച്ച് വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനായിരിക്കണം മുഖ്യ പരിഗണന കൊടുക്കേണ്ടത്.
നിയമനം നമ്പർ 4: 5 മിനിറ്റ്. ഇത് ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചുകൊടുക്കുന്നു. ഇത് “ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങ”ളെയോ കുടുംബസന്തുഷ്ടി പുസ്തകത്തെയോ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. ഓരോ നിയമനത്തിനും ഒരു വിഷയം നൽകിയിരിക്കും. ഒരു സഹോദരനു നിയമിച്ചുകൊടുക്കുമ്പോൾ അത് മുഴു സദസ്യരോടുമുള്ള ഒരു പ്രസംഗമായി നടത്തണം. സഹോദരൻ രാജ്യഹാളിലെ സദസ്യരെ മനസ്സിൽപിടിച്ചുകൊണ്ടു തന്റെ പ്രസംഗം തയ്യാറാകുന്നതാണ് സാധാരണമായി ഏറ്റവും നല്ലത്, അപ്പോൾ കേൾക്കുന്നവർക്ക് അതു യഥാർഥത്തിൽ വിജ്ഞാനപ്രദവും പ്രയോജനകരവുമായിരിക്കും. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്നതുപോലെ വിവരങ്ങൾ അവതരിപ്പിക്കേണ്ടതാണ്.
*അനുബന്ധ ബൈബിൾ വായന പട്ടിക: ഇത് ഓരോ വാരത്തേക്കുമുള്ള ഗീതത്തിനുശേഷം ചതുരവലയങ്ങൾക്കുള്ളിൽ കൊടുത്തിരിക്കുന്നു. ഈ പട്ടിക പിൻപറ്റിക്കൊണ്ട് ഓരോ ആഴ്ചയും പത്തു പേജുകൾ വായിക്കുന്നെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ മുഴു ബൈബിളും വായിച്ചു തീർക്കാൻ സാധിക്കും. സ്കൂളിലെ ഏതെങ്കിലും പരിപാടിയോ എഴുത്തു പുനരവലോകനമോ അനുബന്ധ വായന പട്ടികയെ ആസ്പദമാക്കുന്നില്ല.
കുറിപ്പ്: ബുദ്ധ്യുപദേശം, സമയം, എഴുത്തു പുനരവലോകനം, നിയമനങ്ങൾ തയ്യാറാകൽ എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ദയവായി 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
പട്ടിക
ജനു. 5 ബൈബിൾ വായന: പ്രവൃത്തികൾ 7-8
ഗീതം 162 [*ഉല്പത്തി 1-9]
നമ്പർ 1: ‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്യൽ’ (w96 1/1 പേ. 29-31)
നമ്പർ 2: പ്രവൃത്തികൾ 7:44-60
നമ്പർ 3: എല്ലായ്പോഴും പരമോന്നത അധികാരിയെ അനുസരിക്കുക (kl പേ. 130-1 ഖ. 1-6)
നമ്പർ 4: td 31ഡി നാം യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടതിന്റെ കാരണം
ജനു. 12 ബൈബിൾ വായന: പ്രവൃത്തികൾ 9-10
ഗീതം 14 [*ഉല്പത്തി 10-18]
നമ്പർ 1: ദൈവവചനത്തിന്റെ സുധീര പ്രഘോഷകനായിരിക്കുവിൻ (w96 1/15 പേ. 24-5)
നമ്പർ 2: പ്രവൃത്തികൾ 9:1-16
നമ്പർ 3: ശ്രേഷ്ഠാധികാരികൾക്കു കീഴടങ്ങിയിരിപ്പിൻ (kl പേ. 131-3 ഖ. 7-10)
നമ്പർ 4: td 33ബി ദൈവരാജ്യം മനുഷ്യവർഗത്തിനു ചെയ്യാനിരിക്കുന്നത്
ജനു. 19 ബൈബിൾ വായന: പ്രവൃത്തികൾ 11-13
ഗീതം 187 [*ഉല്പത്തി 19-24]
നമ്പർ 1: നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക് അതീതമായി നോക്കുക! (w96 2/15 പേ. 27-9)
നമ്പർ 2: പ്രവൃത്തികൾ 13:1-12
നമ്പർ 3: കുടുംബത്തിലെ അധികാരം സംബന്ധിച്ച ദൈവക്രമീകരണത്തെ വിലമതിക്കുക (kl പേ. 134-6 ഖ. 11-18)
നമ്പർ 4: td 33ഇ ദൈവരാജ്യം മനുഷ്യശ്രമങ്ങളാൽ വരുന്നില്ല
ജനു. 26 ബൈബിൾ വായന: പ്രവൃത്തികൾ 14-16
ഗീതം 163 [*ഉല്പത്തി 25-30]
നമ്പർ 1: നിങ്ങളുടെ വിവാഹപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കൽ! (w96 3/1 പേ. 19-22)
നമ്പർ 2: പ്രവൃത്തികൾ 16:1-15
നമ്പർ 3: സഭയിലെ അധികാരം—യഹോവയിൽനിന്നുള്ള സ്നേഹപുരസ്സരമായ ഒരു കരുതൽ (kl പേ. 137-9 ഖ. 19-25)
നമ്പർ 4: td 34ബി അന്ത്യനാളുകളുടെ അടയാളങ്ങൾക്ക് ഉണർന്നിരിക്കുക
ഫെബ്രു. 2 ബൈബിൾ വായന: പ്രവൃത്തികൾ 17-19
ഗീതം 97 [*ഉല്പത്തി 31-36]
നമ്പർ 1: യഹോവ—നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ (w96 3/15 പേ. 21-3)
നമ്പർ 2: പ്രവൃത്തികൾ 18:1-11
നമ്പർ 3: ഒരു സന്തുഷ്ട വിവാഹബന്ധം കെട്ടിപ്പടുക്കാൻ വിശ്വസ്തത സംഭാവന ചെയ്യുന്ന വിധം (kl പേ. 140-1 ഖ. 1-6)
നമ്പർ 4: td 36ഡി സകലരും സ്വർഗത്തിൽ പോകുകയില്ല
ഫെബ്രു. 9 ബൈബിൾ വായന: പ്രവൃത്തികൾ 20-21
ഗീതം 103 [*ഉല്പത്തി 37-42]
നമ്പർ 1: എല്ലായ്പോഴും നിങ്ങളുടെ ഭാരം യഹോവയുടെമേൽ ഇടുക (w96 4/1 പേ. 27-30)
നമ്പർ 2: പ്രവൃത്തികൾ 21:1-14
നമ്പർ 3: വിവാഹജീവിതത്തിൽ ആശയവിനിമയത്തിന്റെ മർമപ്രധാനമായ പങ്ക് (kl പേ. 142-3 ഖ. 7-9)
നമ്പർ 4: td 38ബി വിവാഹബന്ധം മാന്യതയുള്ളതായിരിക്കണം
ഫെബ്രു. 16 ബൈബിൾ വായന: പ്രവൃത്തികൾ 22-24
ഗീതം 107 [*ഉല്പത്തി 43-49]
നമ്പർ 1: “മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം” (w96 5/15 പേ. 21-3)
നമ്പർ 2: പ്രവൃത്തികൾ 22:1-16
നമ്പർ 3: നിങ്ങളുടെ ഇണയോടു ബഹുമാനവും ആദരവും കാട്ടുക (kl പേ. 143-4 ഖ. 10-14)
നമ്പർ 4: td 38ഡി ക്രിസ്തീയ മാതാപിതാക്കൾക്കു കുട്ടികളോടുള്ള ഉത്തരവാദിത്വം
ഫെബ്രു. 23 ബൈബിൾ വായന: പ്രവൃത്തികൾ 25-26
ഗീതം 89 [*ഉല്പത്തി 50–പുറപ്പാടു 7]
നമ്പർ 1: ദൈവത്തെ സ്നേഹിക്കുകയെന്നതിന്റെ അർഥമെന്ത്? (w96 6/15 പേ. 4-7)
നമ്പർ 2: പ്രവൃത്തികൾ 25:1-12
നമ്പർ 3: നല്ല മാതൃക വെക്കുക, കുട്ടികളോടു സ്നേഹം കാട്ടുക (kl പേ. 145-6 ഖ. 15-18)
നമ്പർ 4: td 38എഫ് സത്യക്രിസ്ത്യാനികൾ ബഹുഭാര്യരല്ല
മാർച്ച് 2 ബൈബിൾ വായന: പ്രവൃത്തികൾ 27-28
ഗീതം 193 [*പുറപ്പാടു 8-13]
നമ്പർ 1: പ്രവൃത്തികൾ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 204-5 ഖ. 32-40)
നമ്പർ 2: പ്രവൃത്തികൾ 27:33-44
നമ്പർ 3: സ്നേഹപൂർവകമായ ശിക്ഷണത്തിനും വിദഗ്ധ മാർഗനിർദേശത്തിനും നിർവഹിക്കാനാകുന്നത് (kl പേ. 148-9 ഖ. 19-23)
നമ്പർ 4: td 39സി മറിയ “നിത്യകന്യക”യല്ലായിരുന്നെന്നു ബൈബിൾ പ്രകടമാക്കുന്നു
മാർച്ച് 9 ബൈബിൾ വായന: റോമർ 1-3
ഗീതം 92 [*പുറപ്പാടു 14-20]
നമ്പർ 1: റോമർക്ക് ആമുഖം (si പേ. 205-6 ഖ. 1-7)
നമ്പർ 2: റോമർ 1:18-32
നമ്പർ 3: നാം ദൈവത്തോട് അടുക്കാനാഗ്രഹിക്കുന്നതിന്റെ കാരണം (kl പേ. 150-1 ഖ. 1-5)
നമ്പർ 4: td 40ബി കുർബാനാചാരം തിരുവെഴുത്തുവിരുദ്ധം
മാർച്ച് 16 ബൈബിൾ വായന: റോമർ 4-6
ഗീതം 36 [*പുറപ്പാടു 21-27]
നമ്പർ 1: “ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ” (w96 6/15 പേ. 28-30)
നമ്പർ 2: റോമർ 4:1-15
നമ്പർ 3: ദൈവത്തോട് അടുക്കുന്നതിനുള്ള വ്യവസ്ഥകൾ (kl പേ. 152-3 ഖ. 6-9)
നമ്പർ 4: td 42എ ക്രിസ്ത്യാനികളോടുള്ള എതിർപ്പിന്റെ കാരണം
മാർച്ച് 23 ബൈബിൾ വായന: റോമർ 7-9
ഗീതം 84 [*പുറപ്പാടു 28-33]
നമ്പർ 1: “സഹജ ജ്ഞാന”മുള്ള ജന്തുക്കൾക്കു നമ്മെ പഠിപ്പിക്കാൻ കഴിയുന്നത് (w96 7/15 പേ. 21-3)
നമ്പർ 2: റോമർ 9:1-18
നമ്പർ 3: ദൈവം കേൾക്കുംവിധം അവനോടു സംസാരിക്കുക (kl പേ. 153-5 ഖ. 10-14)
നമ്പർ 4: td 42സി തന്നെ ദൈവത്തിൽനിന്നു വേർപെടുത്താൻ ഭാര്യ ഭർത്താവിനെ അനുവദിക്കരുത്
മാർച്ച് 30 ബൈബിൾ വായന: റോമർ 10-12
ഗീതം 165 [*പുറപ്പാടു 34-39]
നമ്പർ 1: വാഗ്ദത്തദേശത്തുനിന്നുള്ള പ്രായോഗിക പാഠങ്ങൾ (w96 8/15 പേ. 4-8)
നമ്പർ 2: റോമർ 10:1-15
നമ്പർ 3: പ്രാർഥനയിൽ ഉറ്റിരിക്കുക, ശ്രദ്ധിക്കുക (kl പേ. 156-9 ഖ. 15-20)
നമ്പർ 4: td 43എ ദൈവം കേൾക്കുന്ന പ്രാർഥനകൾ
ഏപ്രി. 6 ബൈബിൾ വായന: റോമർ 13-16
ഗീതം 175 [*പുറപ്പാടു 40–ലേവ്യപുസ്തകം 7]
നമ്പർ 1: റോമർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 208-9 ഖ. 20-5)
നമ്പർ 2: റോമർ 13:1-10
നമ്പർ 3: ദൈവജനത്തിനിടയിൽ യഥാർഥ സുരക്ഷിതത്വം കണ്ടെത്തുക (kl പേ. 160-1 ഖ. 1-4)
നമ്പർ 4: td 44എ മനുഷ്യനെ മുൻനിർണയിച്ചിട്ടില്ല
ഏപ്രി. 13 ബൈബിൾ വായന: 1 കൊരിന്ത്യർ 1-3
ഗീതം 86 [*ലേവ്യപുസ്തകം 8-13]
നമ്പർ 1: 1 കൊരിന്ത്യർക്ക് ആമുഖം (si പേ. 210-11 ഖ. 1-7)
നമ്പർ 2: 1 കൊരിന്ത്യർ 1:10-25
നമ്പർ 3: യഹോവ ആത്മീയാഹാരം പ്രദാനം ചെയ്യുന്ന വിധം (kl പേ. 161-3 ഖ. 5-8)
നമ്പർ 4: td 46ബി മറുവില നൽകാൻ യേശുവിനു സാധിച്ചതിനു കാരണം
ഏപ്രി. 20 ബൈബിൾ വായന: 1 കൊരിന്ത്യർ 4-6
ഗീതം 170 [*ലേവ്യപുസ്തകം 14-19]
നമ്പർ 1: ബൈബിൾ വിധിയിലുള്ള വിശ്വാസം പഠിപ്പിക്കുന്നുവോ? (w96 9/1 പേ. 4-7)
നമ്പർ 2: 1 കൊരിന്ത്യർ 4:1-13
നമ്പർ 3: സ്നേഹം ധരിക്കുകയെന്നതിന്റെ അർഥം (kl പേ. 163-6 ഖ. 9-14)
നമ്പർ 4: td 47സി വ്യാജോപദേശങ്ങളെ കുറ്റംവിധിക്കുന്നതു തെറ്റാണോ?
ഏപ്രി. 27 എഴുത്തു പുനരവലോകനം. പ്രവൃത്തികൾ 7 മുതൽ 1 കൊരിന്ത്യർ 6 വരെയുള്ള മുഴുഭാഗവും
ഗീതം 26 [*ലേവ്യപുസ്തകം 20-25]
മേയ് 4 ബൈബിൾ വായന: 1 കൊരിന്ത്യർ 7-9
ഗീതം 152 [*ലേവ്യപുസ്തകം 26–സംഖ്യാപുസ്തകം 3]
നമ്പർ 1: നിങ്ങൾ വാസ്തവത്തിൽ ക്ഷമ ചോദിക്കേണ്ടതുണ്ടോ? (w96 9/15 പേ. 22-4)
നമ്പർ 2: 1 കൊരിന്ത്യർ 7:10-24
നമ്പർ 3: സഭ—ഒരു സുരക്ഷിതസ്ഥാനം (kl പേ. 167-9 ഖ. 15-20)
നമ്പർ 4: td 47ജി ദൈവം എല്ലാ മതങ്ങളിലും നന്മ കാണുന്നുണ്ടോ?
മേയ് 11 ബൈബിൾ വായന: 1 കൊരിന്ത്യർ 10-12
ഗീതം 185 [*സംഖ്യാപുസ്തകം 4-9]
നമ്പർ 1: തിരികെ പൊടിയിലേക്ക്—എങ്ങനെ? (w96 9/15 പേ. 29-31)
നമ്പർ 2: 1 കൊരിന്ത്യർ 11:1-16
നമ്പർ 3: യേശുവിനെ അനുകരിച്ച് ദൈവത്തെ എന്നേക്കും സേവിക്കുക (kl പേ. 170-1 ഖ. 1-6)
നമ്പർ 4: td 48ബി മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുന്നത് എവിടേക്കായിരിക്കും?
മേയ് 18 ബൈബിൾ വായന: 1 കൊരിന്ത്യർ 13-14
ഗീതം 55 [*സംഖ്യാപുസ്തകം 10-15]
നമ്പർ 1: സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതുന്നതിലെ വെല്ലുവിളി (w96 10/1 പേ. 29-31)
നമ്പർ 2: 1 കൊരിന്ത്യർ 14:1-12
നമ്പർ 3: ജീവനിലേക്കു നയിക്കുന്ന മർമപ്രധാന പടികൾ (kl പേ. 173-5 ഖ. 7-9)
നമ്പർ 4: td 49ബി ക്രിസ്തുവിന്റെ തിരിച്ചുവരവ് ഭൗതിക വസ്തുതകളാൽ തിരിച്ചറിയപ്പെടുന്നു
മേയ് 25 ബൈബിൾ വായന: 1 കൊരിന്ത്യർ 15-16
ഗീതം 185 [*സംഖ്യാപുസ്തകം 16-22]
നമ്പർ 1: 1 കൊരിന്ത്യർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 213-14 ഖ. 23-6)
നമ്പർ 2: 1 കൊരിന്ത്യർ 16:1-13
നമ്പർ 3: സ്നാപനം അനിവാര്യമായിരിക്കുന്നതിനു കാരണം (kl പേ. 175-6 ഖ. 10-12)
നമ്പർ 4: td 50ബി ശബത്ത് നിയമം ക്രിസ്ത്യാനികൾക്കു നൽകപ്പെട്ടില്ല
ജൂൺ 1 ബൈബിൾ വായന: 2 കൊരിന്ത്യർ 1-4
ഗീതം 63 [*സംഖ്യാപുസ്തകം 23-29]
നമ്പർ 1: 2 കൊരിന്ത്യർക്ക് ആമുഖം (si പേ. 214 ഖ. 1-4)
നമ്പർ 2: 2 കൊരിന്ത്യർ 4:1-12
നമ്പർ 3: സ്നാപനം—നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് (kl പേ. 176-7 ഖ. 13-16)
നമ്പർ 4: td 51ബി ദൈവം ക്രിസ്തുവിലൂടെ മാത്രമേ രക്ഷ നൽകുന്നുള്ളൂ
ജൂൺ 8 ബൈബിൾ വായന: 2 കൊരിന്ത്യർ 5-8
ഗീതം 102 [*സംഖ്യാപുസ്തകം 30-35]
നമ്പർ 1: മരണാനന്തര ജീവിതം—എങ്ങനെ, എവിടെ, എപ്പോൾ? (w96 10/15 പേ. 4-7)
നമ്പർ 2: 2 കൊരിന്ത്യർ 7:1-13
നമ്പർ 3: സമർപ്പണത്തിനും സ്നാപനത്തിനും അനുസൃതമായി ജീവിക്കൽ എന്നതിന്റെ അർഥം (kl പേ. 178-80 ഖ. 17-22)
നമ്പർ 4: td 51ഇ “സാർവത്രിക രക്ഷ” തിരുവെഴുത്തുപരമല്ല
ജൂൺ 15 ബൈബിൾ വായന: 2 കൊരിന്ത്യർ 9-13
ഗീതം 129 [*സംഖ്യാപുസ്തകം 36–ആവർത്തനപുസ്തകം 4]
നമ്പർ 1: 2 കൊരിന്ത്യർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 216-17 ഖ. 18-20)
നമ്പർ 2: 2 കൊരിന്ത്യർ 10:1-12
നമ്പർ 3: “യഥാർഥ ജീവിത”ത്തിനുവേണ്ടി ഇപ്പോൾ തയ്യാറെടുക്കുന്നു (kl പേ. 181-2 ഖ. 1-5)
നമ്പർ 4: td 53ബി ആദാമിന്റെ പാപത്താൽ എല്ലാവരും ശിക്ഷ അനുഭവിക്കുന്നതിന്റെ കാരണം
ജൂൺ 22 ബൈബിൾ വായന: ഗലാത്യർ 1-3
ഗീതം 127 [*ആവർത്തനപുസ്തകം 5-11]
നമ്പർ 1: ഗലാത്യർക്ക് ആമുഖം (si പേ. 217-18 ഖ. 1-6)
നമ്പർ 2: ഗലാത്യർ 1:1-12
നമ്പർ 3: അർമഗെദോനുശേഷം—ഒരു പറുദീസാഭൂമി (kl പേ. 182-4 ഖ. 6-11)
നമ്പർ 4: td 53എഫ് പരിശുദ്ധാത്മാവിന് എതിരായുള്ള പാപം എന്താണ്?
ജൂൺ 29 ബൈബിൾ വായന: ഗലാത്യർ 4-6
ഗീതം 98 [*ആവർത്തനപുസ്തകം 12-19]
നമ്പർ 1: ഗലാത്യർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 219-20 ഖ. 14-18)
നമ്പർ 2: ഗലാത്യർ 6:1-18
നമ്പർ 3: എങ്ങും സമാധാനം, മരിച്ചവരുടെ പുനരുത്ഥാനം (kl പേ. 184-6 ഖ. 12-18)
നമ്പർ 4: td 54ബി ദേഹിയും ആത്മാവും വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ?
ജൂലൈ 6 ബൈബിൾ വായന: എഫെസ്യർ 1-3
ഗീതം 106 [*ആവർത്തനപുസ്തകം 20-27]
നമ്പർ 1: എഫെസ്യർക്ക് ആമുഖം (si പേ. 220-1 ഖ. 1-8)
നമ്പർ 2: എഫെസ്യർ 1:1-14
നമ്പർ 3: പൂർണതയെന്നതിന്റെ അർഥവും നമുക്കത് ആസ്വദിക്കാവുന്ന വിധവും (kl പേ. 187-91 ഖ. 19-25)
നമ്പർ 4: td 55ബി മനുഷ്യന്റെയും മൃഗത്തിന്റെയും ജീവശക്തിയെ ആത്മാവെന്നു വിളിക്കുന്നു
ജൂലൈ 13 ബൈബിൾ വായന: എഫെസ്യർ 4-6
ഗീതം 138 [*ആവർത്തനപുസ്തകം 28-32]
നമ്പർ 1: എഫെസ്യർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 222-3 ഖ. 16-19)
നമ്പർ 2: എഫെസ്യർ 6:1-13
നമ്പർ 3: td 55സി സത്യക്രിസ്ത്യാനികൾ സകലവിധ ആത്മവിദ്യയും ഉപേക്ഷിക്കുന്നതിന്റെ കാരണം
നമ്പർ 4: കുടുംബം പ്രതിസന്ധിയിൽ (fy പേ. 1-9 ഖ. 1-14)
ജൂലൈ 20 ബൈബിൾ വായന: ഫിലിപ്പിയർ 1-4
ഗീതം 123 [*ആവർത്തനപുസ്തകം 33–യോശുവ 6]
നമ്പർ 1: ഫിലിപ്പിയർക്ക് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 223-4 ഖ. 1-7; പേ. 225 ഖ. 12-14)
നമ്പർ 2: ഫിലിപ്പിയർ 1:1-14
നമ്പർ 3: കുടുംബസന്തുഷ്ടിയുടെ രഹസ്യം (fy പേ. 10-12 ഖ. 15-23)
നമ്പർ 4: td 58ഡി ദൈവവും ക്രിസ്തുവും ഒന്നായിരിക്കുന്ന വിധം
ജൂലൈ 27 ബൈബിൾ വായന: കൊലൊസ്സ്യർ 1-4
ഗീതം 64 [*യോശുവ 7-12]
നമ്പർ 1: കൊലൊസ്സ്യർക്ക് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 226 ഖ. 1-5; പേ. 228 ഖ. 12-14)
നമ്പർ 2: കൊലൊസ്സ്യർ 4:1-13
നമ്പർ 3: td 58ഇ പരിശുദ്ധാത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്
നമ്പർ 4: നിങ്ങൾ വിവാഹത്തിനു സജ്ജനാണോ? (fy പേ. 13-15 ഖ. 1-6)
ആഗ. 3 ബൈബിൾ വായന: 1 തെസ്സലൊനീക്യർ 1-5
ഗീതം 35 [*യോശുവ 13-19]
നമ്പർ 1: 1 തെസ്സലൊനീക്യർക്ക് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 229 ഖ. 1-5; പേ. 231 ഖ. 13-15)
നമ്പർ 2: 1 തെസ്സലൊനീക്യർ 2:1-12
നമ്പർ 3: നിങ്ങൾ നിങ്ങളെത്തന്നെ അറിയുകയും യാഥാർഥ്യബോധമുള്ളവരായിരിക്കുകയും ചെയ്യേണ്ടതിന്റെ കാരണം (fy പേ. 16-18 ഖ. 7-10)
നമ്പർ 4: td 59ഇ ദൈവത്തിന്റെ കരുണയിൽനിന്നു പ്രയോജനമനുഭവിക്കൽ
ആഗ. 10 ബൈബിൾ വായന: 2 തെസ്സലൊനീക്യർ 1-3
ഗീതം 132 [*യോശുവ 20–ന്യായാധിപന്മാർ 1]
നമ്പർ 1: 2 തെസ്സലൊനീക്യർക്ക് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 232 ഖ. 1-4; പേ. 233 ഖ. 10-11)
നമ്പർ 2: 2 തെസ്സലൊനീക്യർ 1:1-12
നമ്പർ 3: td 59എഫ് ദൈവരാജ്യം മനുഷ്യന്റെ ഏക പ്രത്യാശ
നമ്പർ 4: ഒരു ഇണയിൽ ശ്രദ്ധിക്കേണ്ട സംഗതികൾ (fy പേ. 20-22 ഖ. 11-15)
ആഗ. 17 ബൈബിൾ വായന: 1 തിമൊഥെയൊസ് 1-3
ഗീതം 38 [*ന്യായാധിപന്മാർ 2-7]
നമ്പർ 1: 1 തിമൊഥെയൊസിന് ആമുഖം (si പേ. 234 ഖ. 1-6)
നമ്പർ 2: 1 തിമൊഥെയൊസ് 1:3-16
നമ്പർ 3: നിലനിൽക്കുന്ന ഒരു പ്രതിബദ്ധതയിലേർപ്പെടുന്നതിനുമുമ്പു പരിചിന്തിക്കേണ്ട കാര്യങ്ങൾ (fy പേ. 22-4 ഖ. 16-19)
നമ്പർ 4: td 60ജി സകലരുടെയും രക്തപാതകത്തിൽനിന്നു സ്വതന്ത്രരായിരിക്കുക
ആഗ. 24 ബൈബിൾ വായന: 1 തിമൊഥെയൊസ് 4-6
ഗീതം 39 [*ന്യായാധിപന്മാർ 8-13]
നമ്പർ 1: 1 തിമൊഥെയൊസ്—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 236-7 ഖ. 15-19)
നമ്പർ 2: 1 തിമൊഥെയൊസ് 4:1-16
നമ്പർ 3: td 1എ പൂർവികാരാധനയ്ക്കു ദൈവാംഗീകാരമില്ലാത്തതിനു കാരണം
നമ്പർ 4: നിങ്ങളുടെ കോർട്ടിങ്ങിനെ മാന്യമായി സൂക്ഷിക്കുക, വിവാഹത്തിനപ്പുറത്തേക്കു നോക്കുക (fy പേ. 24-6 ഖ. 20-3)
ആഗ. 31 എഴുത്തു പുനരവലോകനം. 1 കൊരിന്ത്യർ 7 മുതൽ 1 തിമൊഥെയൊസ് 6 വരെയുള്ള മുഴുഭാഗവും
ഗീതം 59 [*ന്യായാധിപന്മാർ 14-19]
സെപ്റ്റം. 7 ബൈബിൾ വായന: 2 തിമൊഥെയൊസ് 1-4
ഗീതം 46 [*ന്യായാധിപന്മാർ 20–രൂത്ത് 4]
നമ്പർ 1: 2 തിമൊഥെയൊസിന് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 237-8 ഖ. 1-4; പേ. 238-9 ഖ. 10-12)
നമ്പർ 2: 2 തിമൊഥെയൊസ് 3:1-13
നമ്പർ 3: വിജയപ്രദമായ വിവാഹത്തിന് ഒരുങ്ങാൻ നിങ്ങളെ സഹായിക്കാവുന്ന ബൈബിൾ തത്ത്വങ്ങൾ (fy പേ. 26 പുനരവലോകന ചതുരം)
നമ്പർ 4: td 2സി അർമഗെദോൻ ദൈവസ്നേഹ ലംഘനമായിരിക്കുകയില്ല
സെപ്റ്റം. 14 ബൈബിൾ വായന: തീത്തൊസ് 1–ഫിലേമോൻ
ഗീതം 200 [*1 ശമൂവേൽ 1-8]
നമ്പർ 1: തീത്തൊസിനും ഫിലേമോനും ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 239-41 ഖ. 1-4, 8-10; പേ. 241-3 ഖ. 1-4, 7-10)
നമ്പർ 2: തീത്തൊസ് 3:1-14
നമ്പർ 3: td 3എ സ്നാപനം ഒരു ക്രിസ്തീയ വ്യവസ്ഥ
നമ്പർ 4: നിലനിൽക്കുന്ന വിവാഹത്തിനുള്ള ഒന്നാമത്തെ താക്കോൽ (fy പേ. 27-9 ഖ. 1-6)
സെപ്റ്റം. 21 ബൈബിൾ വായന: എബ്രായർ 1-3
ഗീതം 149 [*1 ശമൂവേൽ 9-14]
നമ്പർ 1: എബ്രായർക്ക് ആമുഖം (si പേ. 243-4 ഖ. 1-9)
നമ്പർ 2: എബ്രായർ 3:1-15
നമ്പർ 3: നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടാമത്തെ താക്കോൽ (fy പേ. 30-1 ഖ. 7-10)
നമ്പർ 4: td 4സി ബൈബിൾ നമ്മുടെ നാളിൽ പ്രായോഗികം
സെപ്റ്റം. 28 ബൈബിൾ വായന: എബ്രായർ 4-7
ഗീതം 51 [*1 ശമൂവേൽ 15-19]
നമ്പർ 1: യഹോവയ്ക്കു കൊടുക്കേണ്ടത് എന്തുകൊണ്ട്? (w96 11/1 പേ. 28-30)
നമ്പർ 2: എബ്രായർ 6:1-12
നമ്പർ 3: td 4എഫ് ബൈബിൾ മുഴു മനുഷ്യവർഗത്തിനും വേണ്ടിയുള്ള ഒരു പുസ്തകം
നമ്പർ 4: പുരുഷന്റെ ശിരഃസ്ഥാനം ക്രിസ്തുസമാനമായിരിക്കണം (fy പേ. 31-3 ഖ. 11-15)
ഒക്ടോ. 5 ബൈബിൾ വായന: എബ്രായർ 8-10
ഗീതം 143 [*1 ശമൂവേൽ 20-25]
നമ്പർ 1: യഹോവയുടെ മുഖപക്ഷമില്ലായ്മ അനുകരിക്കുക (w96 11/15 പേ. 25-7)
നമ്പർ 2: എബ്രായർ 8:1-12
നമ്പർ 3: ഭാര്യ ഭർത്താവിനു പൂരകമായിരിക്കേണ്ട വിധം (fy പേ. 34-5 ഖ. 16-19)
നമ്പർ 4: td 6എ 1914-ൽ ജാതികളുടെ കാലം അവസാനിച്ചു
ഒക്ടോ. 12 ബൈബിൾ വായന: എബ്രായർ 11-13
ഗീതം 205 [*1 ശമൂവേൽ 26–2 ശമൂവേൽ 2]
നമ്പർ 1: എബ്രായർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 247 ഖ. 23-7)
നമ്പർ 2: എബ്രായർ 11:1-10
നമ്പർ 3: td 7എ ക്രിസ്തുവിന്റെ യഥാർഥ സഭ
നമ്പർ 4: നല്ല ആശയവിനിയമം എന്നതിന്റെ യഥാർഥ അർഥം (fy പേ. 35-8 ഖ. 20-6)
ഒക്ടോ. 19 ബൈബിൾ വായന: യാക്കോബ് 1-5
ഗീതം 144 [*2 ശമൂവേൽ 3-10]
നമ്പർ 1: യാക്കോബിന് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 248-9 ഖ. 1-7; പേ. 250 ഖ. 15-17)
നമ്പർ 2: യാക്കോബ് 5:1-12
നമ്പർ 3: നിലനിൽക്കുന്ന, സന്തുഷ്ട വിവാഹം ആസ്വദിക്കുന്നതിനു നിങ്ങളെ സഹായിക്കാവുന്ന ബൈബിൾ തത്ത്വങ്ങൾ (fy പേ. 38 പുനരവലോകന ചതുരം)
നമ്പർ 4: td 9ബി സൃഷ്ടിപ്പിൻ ദിവസങ്ങൾ 24 മണിക്കൂർ ദൈർഘ്യമുള്ളവയോ?
ഒക്ടോ. 26 ബൈബിൾ വായന: 1 പത്രൊസ് 1-5
ഗീതം 145 [*2 ശമൂവേൽ 11-15]
നമ്പർ 1: 1 പത്രൊസിന് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 251-2 ഖ. 1-5; പേ. 253 ഖ. 11-13)
നമ്പർ 2: 1 പത്രൊസ് 4:1-11
നമ്പർ 3: td 10എ യേശു കുരിശിന്മേലാണോ മരിച്ചത്?
നമ്പർ 4: നിങ്ങളുടെ വരുമാനത്തിലൊതുങ്ങി ജീവിക്കുക (fy പേ. 39-41 ഖ. 1-6)
നവം. 2 ബൈബിൾ വായന: 2 പത്രൊസ് 1-3
ഗീതം 27 [*2 ശമൂവേൽ 16-20]
നമ്പർ 1: 2 പത്രൊസിന് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 254 ഖ. 1-3; പേ. 255 ഖ. 8-10)
നമ്പർ 2: 2 പത്രൊസ് 3:1-13
നമ്പർ 3: വീട്ടുകാർക്കുവേണ്ടി കരുതുന്നത് ഒരു കുടുംബപദ്ധതിയാണ് (fy പേ. 42-4 ഖ. 7-11)
നമ്പർ 4: td 11ബി മരിച്ചവരുടെ അവസ്ഥയെന്ത്?
നവം. 9 ബൈബിൾ വായന: 1 യോഹന്നാൻ 1-5
ഗീതം 114 [*2 ശമൂവേൽ 21–1 രാജാക്കന്മാർ 1]
നമ്പർ 1: 1 യോഹന്നാന് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 256-7 ഖ. 1-5; പേ. 258 ഖ. 11-13)
നമ്പർ 2: 1 യോഹന്നാൻ 5:1-12
നമ്പർ 3: td 11സി മരിച്ചവരുമായി സംസാരിക്കുന്നത് അസാധ്യമായിരിക്കുന്നതിനു കാരണം
നമ്പർ 4: നാം ശുചിത്വമുള്ളവരായിരിക്കാൻ യഹോവ ആവശ്യപ്പെടുന്നതിന്റെ കാരണം (fy പേ. 45-9 ഖ. 12-20)
നവം. 16 ബൈബിൾ വായന: 2 യോഹന്നാൻ–യൂദാ
ഗീതം 50 [*1 രാജാക്കന്മാർ 2-6]
നമ്പർ 1: 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ എന്നിവയ്ക്ക് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 259 ഖ. 1-3, 5; പേ. 260-1 ഖ. 1-3, 5; പേ. 261-3 ഖ. 1-4, 8-10)
നമ്പർ 2: 2 യോഹന്നാൻ 1:1-13
നമ്പർ 3: ആത്മാർഥമായ പ്രശംസയ്ക്കും കൃതജ്ഞതാപ്രകടനത്തിനും ഒരു കുടുംബത്തിൽ ചെയ്യാൻ സാധിക്കുന്നത് (fy പേ. 49-50 ഖ. 21-2)
നമ്പർ 4: td 14ഡി ഭൂതങ്ങൾ ആരാണ്?
നവം. 23 ബൈബിൾ വായന: വെളിപ്പാടു 1-3
ഗീതം 195 [*1 രാജാക്കന്മാർ 7-10]
നമ്പർ 1: വെളിപ്പാടിന് ആമുഖം (si പേ. 263-4 ഖ. 1-6)
നമ്പർ 2: വെളിപ്പാടു 3:1-11
നമ്പർ 3: td 17എ ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യമെന്ത്?
നമ്പർ 4: കുട്ടികളെയും കുടുംബ ഉത്തരവാദിത്വത്തെയും സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം (fy പേ. 51-2 ഖ. 1-5)
നവം. 30 ബൈബിൾ വായന: വെളിപ്പാടു 4-6
ഗീതം 168 [*1 രാജാക്കന്മാർ 11-15]
നമ്പർ 1: നിങ്ങൾ മിശിഹായെ അംഗീകരിക്കുമായിരുന്നോ? (w96 11/15 പേ. 28-31)
നമ്പർ 2: വെളിപ്പാടു 5:1-12
നമ്പർ 3: ഒരു കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്നതിന്റെ അർഥം (fy പേ. 53-5 ഖ. 6-9)
നമ്പർ 4: td 22എ ആത്മീയ സൗഖ്യമാക്കൽ വളരെ പ്രധാനമായിരിക്കുന്നതിനു കാരണം
ഡിസം. 7 ബൈബിൾ വായന: വെളിപ്പാടു 7-9
ഗീതം 53 [*1 രാജാക്കന്മാർ 16-20]
നമ്പർ 1: “പൂർവ്വകാലം ഓർത്തുകൊൾവിൻ”—എന്തുകൊണ്ട്? (w96 12/1 പേ. 29-31)
നമ്പർ 2: വെളിപ്പാടു 8:1-13
നമ്പർ 3: td 22ബി ദൈവരാജ്യം ശാശ്വത ശാരീരിക സൗഖ്യമാക്കലുകൾ കൈവരുത്തും
നമ്പർ 4: നിങ്ങളുടെ കുട്ടിയിൽ സത്യം ഉൾനടുക (fy പേ. 55-7 ഖ. 10-15)
ഡിസം. 14 ബൈബിൾ വായന: വെളിപ്പാടു 10-12
ഗീതം 34 [*1 രാജാക്കന്മാർ 21–2 രാജാക്കന്മാർ 3]
നമ്പർ 1: ലഹരിപാനീയങ്ങൾ സംബന്ധിച്ചുള്ള ദൈവിക വീക്ഷണം (w96 12/15 പേ. 25-9)
നമ്പർ 2: വെളിപ്പാടു 10:1-11
നമ്പർ 3: യഹോവയുടെ മാർഗങ്ങൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക (fy പേ. 58-9 ഖ. 16-19)
നമ്പർ 4: td 23ബി 1,44,000 മാത്രം സ്വർഗത്തിൽ പോകുന്നു
ഡിസം. 21 ബൈബിൾ വായന: വെളിപ്പാടു 13-15
ഗീതം 21 [*2 രാജാക്കന്മാർ 4-9]
നമ്പർ 1: ദേഹിക്ക് ഒരു മെച്ചപ്പെട്ട പ്രത്യാശ (w96 8/1 പേ. 4-8)
നമ്പർ 2: വെളിപ്പാടു 13:1-15
നമ്പർ 3: td 24ബി നരകം അഗ്നിദണ്ഡനത്തിന്റെ സ്ഥലമല്ല
നമ്പർ 4: വിവിധ തരത്തിലുള്ള ശിക്ഷണത്തിന്റെ മർമപ്രധാന ആവശ്യം (fy പേ. 59-61 ഖ. 20-3)
ഡിസം. 28 എഴുത്തു പുനരവലോകനം. 2 തിമൊഥെയൊസ് 1 മുതൽ വെളിപ്പാടു 15 വരെയുള്ള മുഴുഭാഗവും
ഗീതം 212 [*2 രാജാക്കന്മാർ 10-15]