അറിയിപ്പുകൾ
◼ സെപ്റ്റംബർ മാസത്തേക്കുള്ള സാഹിത്യ സമർപ്പണങ്ങൾ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. പകരമായി സൃഷ്ടി (ഇംഗ്ലീഷ്) പുസ്തകമോ എന്നേക്കും ജീവിക്കാൻ പുസ്തകമോ വിശേഷവത്കരിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകൾ. വരിസംഖ്യകൾ സ്വീകരിക്കാത്ത ഇടങ്ങളിൽ അവയുടെ ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഡിസംബർ: പുതിയ ലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റ് ചെയ്യണം. ഇതു ചെയ്തു കഴിയുമ്പോൾ സഭയിൽ അറിയിപ്പു നടത്തണം.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ചായ്വു കാണിച്ചേക്കാവുന്ന പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളെക്കുറിച്ച് 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-22 പേജുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ ഒരു സഭയോടൊത്തു സഹവസിക്കുന്നവർ തങ്ങളുടെ വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ, വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള പുതിയതും പുതുക്കുന്നതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്ക്കണം.
◼ സാഹിത്യത്തിനു വേണ്ടിയുള്ള പ്രസാധകരുടെ നേരിട്ടുള്ള അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുകയില്ല. പ്രതിമാസ സഭാ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനുമുമ്പ് ഓരോ മാസവും സഭയിൽ അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. തന്മൂലം, വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതു പ്രസിദ്ധീകരണങ്ങളാണു പ്രത്യേക അപേക്ഷാ ഇനങ്ങളെന്നു ദയവായി മനസ്സിൽപ്പിടിക്കുക.
◼ ഈ വർഷം തമിഴ്നാട്ടിൽ രണ്ടു ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ കൂടി പട്ടികപ്പെടുത്തിയിരിക്കുന്നു. സ്ഥലവും തീയതിയും കൺവെൻഷൻ ആസ്ഥാനങ്ങളും ചുവടെ ചേർക്കുന്നു:
കോയമ്പത്തൂർ: നവംബർ 27-29— D. P. Chellapa, 105, Sanganoor Main Road, Ganapathy, Coimbatore, TN - 641 006
മധുര: ഡിസംബർ 25-27— K. P. Samuel, 123, Lake View Garden, 1st Street, K.K. Nagar, Madurai, TN - 625 020
◼ ചെന്നൈ (തമിഴ്) ഡിസ്ട്രിക്റ്റ് കൺവെൻഷൻ 1998 ഒക്ടോബർ 9-11-ലേക്കു മാറ്റിയിരിക്കുന്നു.
◼ ഡിസ്ട്രിക്റ്റ് കൺവെൻഷനുമായി ബന്ധപ്പെട്ട കാര്യാദികൾക്ക് ഓരോ സഭയിലെയും സെക്രട്ടറിമാർ മേൽനോട്ടം വഹിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്താവുന്ന വിധം (സ്കൂൾ ഗൈഡ്ബുക്കിന്റെ 20-38 അധ്യായങ്ങൾ)—ഹിന്ദി