അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനും ഉണരുക!യ്‌ക്കും ഉള്ള വരിസംഖ്യകൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക കൊടുത്തു ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുക. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം.
◼ ഏപ്രിലിലും മേയിലും സഹായ പയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ അതിനുവേണ്ടി ആസൂത്രണം ചെയ്യുകയും തങ്ങളുടെ അപേക്ഷ കാലേകൂട്ടി നൽകുകയും വേണം. അങ്ങനെയാകുമ്പോൾ ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യാനും വേണ്ടത്ര മാസികകളും മറ്റു സാഹിത്യങ്ങളും ലഭ്യമാക്കാനും മൂപ്പന്മാർക്കു സാധിക്കും. സഹായ പയനിയറിങ് നടത്താൻ അംഗീകാരം ലഭിച്ച എല്ലാവരുടെയും പേരുകൾ സഭയെ അറിയിക്കണം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ടു വായിക്കുമ്പോൾ അതിനെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 1999 ഏപ്രിൽ 1 വ്യാഴാഴ്‌ച ആയിരിക്കും സ്മാരകം. നിങ്ങളുടെ സഭയിലെ മധ്യവാര യോഗങ്ങൾ വ്യാഴാഴ്ചയാണു നടത്തുന്നതെങ്കിൽ, രാജ്യഹാൾ ലഭ്യമാണെങ്കിൽ ആ യോഗങ്ങൾ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്കു മാറ്റുക. അതു സാധ്യമല്ലാതിരിക്കുകയും സേവനയോഗം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ സഭയ്‌ക്കു വിശേഷാൽ ബാധകമാകുന്ന ഭാഗങ്ങൾ മറ്റൊരു സേവനയോഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
◼ ഒരു സഭയോടൊത്തു സഹവസിക്കുന്നവർ തങ്ങളുടെ വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയതും പുതുക്കുന്നതുമായ എല്ലാ വരിസംഖ്യാ അപേക്ഷകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ നേരിട്ട് അയയ്‌ക്കുന്ന അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതു സംബന്ധിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി മനസ്സിൽ പിടിക്കുക.
◼ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും 1999 ഫെബ്രുവരി മുതലുള്ള ലക്കങ്ങൾ ചതുർവർണത്തിൽ അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു.
◼ 1999 ഏപ്രിൽ 1 ലക്കം മുതൽ പഞ്ചാബിയിൽ വീക്ഷാഗോപുരം അർദ്ധമാസപതിപ്പ് ആണ്.
◼ സഭകളെ നേരത്തേ അറിയിച്ചിരുന്നതുപോലെ പിൻവരുന്ന പുതുക്കിയ വിലകൾ 1999 ജനുവരി 1 മുതൽ ബാധകമാണ്:
വീക്ഷാഗോപുരവും ഉണരുകയും:
പയനിയർ സഭ./ പൊതുജനം
ഒറ്റപ്രതി 3.50 5.00
വരിസംഖ്യകൾ:
അർധമാസപതിപ്പ് 1 വർഷത്തേക്ക് 75.00 120.00
പ്രതിമാസപതിപ്പ് 1 വർഷത്തേക്ക് & അർധമാസപതിപ്പ് 6 മാസത്തേക്ക് 37.50 60.00
സാഹിത്യം:
32 പേജുള്ള ഏതു ലഘുപത്രികയും 5.00 7.00
(അർധ നിരക്ക്, പ്രത്യേക നിരക്ക് പുസ്തകങ്ങൾ ഒഴിച്ചുള്ള) പരിജ്ഞാനം, കുടുംബസന്തുഷ്ടി എന്നിങ്ങനെയുള്ള 192 പേജ് പുസ്തകങ്ങൾ 22.50 30.00
സ്‌തുതിഗീതങ്ങൾ പാടുക*, ബൈബിൾ കഥാപുസ്‌തകം*, സൃഷ്ടി* എന്നിവയുടെ ചെറിയ പതിപ്പുകളും ന്യായവാദം, യുവജനങ്ങൾ ചോദിക്കുന്നു എന്നിവയും 30.00 45.00
പുതിയലോക ഭാഷാന്തരം റഫറൻസ് ബൈബിൾ* (റെഗുലർ, bi12) 75.00 100.00
മനുഷ്യവർഗത്തിന്റെ അന്വേഷണം*, സ്‌തുതിഗീതങ്ങൾ പാടുക, നിശ്വസ്‌തം, സൃഷ്ടി*, ബൈബിൾ കഥാപുസ്‌തകം എന്നിവയുടെ വലിയ പുസ്തകങ്ങൾ 60.00 90.00
ഡീലക്‌സ് ബൈബിൾ* (DLbi12) 320.00 400.00
ഡീലക്‌സ് ബൈബിൾ* (DLbi25) 240.00 20.00
വാർഷികപുസ്‌തകം 30.00 40.00
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ 15.00 15.00
കലണ്ടർ 20.00 20.00
ഓഡിയോ കാസെറ്റ് (ഒരെണ്ണം) 60.00 70.00
വീഡിയോ കാസെറ്റ്* (ഒരെണ്ണം) 240.00 300.00
ഉൾക്കാഴ്‌ച* (2 വാല്യങ്ങൾ) 350.00 420.00
ഘോഷകർ* 175.00 210.00
*മലയാളത്തിൽ ലഭ്യമല്ല