മാർച്ചിലേക്കുള്ള സേവനയോഗങ്ങൾ
മാർച്ച് 1-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
17 മിനി:“ക്രിസ്തുവിന്റെ മരണത്തിന്റെ ലോകവ്യാപക സ്മാരകാചരണം.” ചോദ്യോത്തരങ്ങൾ. 1997 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 11-12 പേജുകളിലെ 10-14 ഖണ്ഡികകളിലുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക. നമുക്കുവേണ്ടി മറുവില പ്രദാനം ചെയ്യാൻ യഹോവയെ അവന്റെ മഹത്തായ സ്നേഹം പ്രേരിപ്പിച്ചത് എങ്ങനെയെന്ന് ഊന്നിപ്പറയുക.
20 മിനി:ഏപ്രിലിലും മേയിലും സഹായ പയനിയറിങ് നടത്തുന്നതിനുള്ള ശക്തമായ കാരണങ്ങൾ. സഹായ പയനിയറിങ് നടത്തുന്നതിനെ കുറിച്ചു ഗൗരവപൂർവം പരിചിന്തിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട്, സേവന മേൽവിചാരകൻ നടത്തുന്ന സദസ്യ ചർച്ചയോടു കൂടിയ പ്രസംഗം. നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1999 ജനുവരി ലക്കത്തിന്റെ 3-ാം പേജിൽ വിവരിച്ചിരിക്കുന്ന നിരന്തര, സഹായ പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയിലെ മാറ്റങ്ങൾ പുനരവലോകനം ചെയ്യുക. മുഴുസമയ സേവന പദവി ആസ്വദിക്കാൻ അനേകരെക്കൂടി ഈ മാറ്റങ്ങൾ പ്രാപ്തരാക്കണം. മറ്റുള്ളവരോടു പ്രസംഗിക്കുന്നതിൽ യത്നിക്കാൻ ക്രിസ്തുവിന്റെ യാഗത്തോടുള്ള വിലമതിപ്പ് നമ്മെ പ്രേരിപ്പിക്കുന്ന വിധം വിശദീകരിക്കുക. (2 കൊരി. 5:14, 15) ഈ വർഷത്തെ സ്മാരകാചരണം ഏപ്രിൽ ഒന്നാം തീയതിയാണ്. വർധിച്ച സേവന പ്രവർത്തനങ്ങൾക്കായി ആ മുഴു മാസവും ഉഴിഞ്ഞുവെക്കാൻ രാജ്യ പ്രസാധകർക്ക് എത്ര നല്ല പ്രചോദനം! സഹായ പയനിയറിങ്ങിനെ കുറിച്ചുള്ള, 1997 ഫെബ്രുവരിയിലെയും 1998 മാർച്ചിലെയും നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധങ്ങളിലെ തിരഞ്ഞെടുത്ത സവിശേഷ ആശയങ്ങൾ പുനരവലോകനം ചെയ്യുക. അവയിലെ മാതൃകാ പട്ടികകളുമായി പൊരുത്തപ്പെടാനുള്ള വഴികൾ പരിചിന്തിക്കുക. മറ്റുള്ളവരോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കാൻ വേണ്ടത്ര അവസരം പ്രദാനം ചെയ്യുന്ന പ്രാദേശിക സേവന ക്രമീകരണങ്ങളെ കുറിച്ചു പരാമർശിക്കുക. യോഗത്തിനു ശേഷം സഹായപയനിയർസേവന അപേക്ഷാ ഫാറം കൈപ്പറ്റാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 44, സമാപന പ്രാർഥന.
മാർച്ച് 8-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി:“വരാൻ അവരെ ക്ഷണിക്കുക.” ചോദ്യോത്തരങ്ങൾ. പുതിയ താത്പര്യക്കാരെ എല്ലായ്പോഴും സഭായോഗങ്ങൾക്കു ക്ഷണിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. പരിജ്ഞാനം പുസ്തകത്തിന്റെ 159-ാം പേജിലെ 20-ാം ഖണ്ഡികയും 161-3 പേജുകളിലെ 5-8 ഖണ്ഡികകളും ഉപയോഗിച്ച് ഒരു താത്പര്യക്കാരനുമായുള്ള ചർച്ച പ്രകടിപ്പിച്ചു കാണിക്കുക. ഏപ്രിൽ 1-ന് സ്മാരകാചരണത്തിനു സന്നിഹിതരാകാൻ ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും സഹായിക്കുന്നതിന് ഒരു പ്രത്യേക ശ്രമം നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അച്ചടിച്ച ക്ഷണക്കത്തിന്റെ ഒരു പ്രതി പ്രദർശിപ്പിക്കുക, എന്നിട്ട് ഫലപ്രദമായി അത് എങ്ങനെ ഉപയോഗിക്കാനാകും എന്നു വിശദീകരിക്കുക. ഈ ആഴ്ച മുതൽ എല്ലാവരും സ്മാരക ക്ഷണക്കത്തുകൾ വിതരണം ചെയ്തു തുടങ്ങണം.
15 മിനി:“സഭായോഗങ്ങൾ—പൂർണ പങ്കുണ്ടായിരിക്കാൻ കുടുംബാംഗങ്ങൾക്കു സഹകരിക്കാവുന്ന വിധം.” ഒരു കുടുംബ ചർച്ച. ലേഖനത്തിലെ മുഖ്യ ആശയങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട്, ഒരു കുടുംബം എന്ന നിലയിൽ തങ്ങൾക്ക് എങ്ങനെ യോഗങ്ങൾക്കു തയ്യാറാകാനാകും എന്ന് അവർ ചർച്ച ചെയ്യുന്നു. യോഗങ്ങളിൽ പങ്കെടുക്കുന്നതിനു പരസ്പരം സഹായിക്കാനാകുന്ന വഴികളും യോഗങ്ങൾക്കു കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിന് എന്തു ചെയ്യേണ്ടതുണ്ടെന്നും അവർ ചർച്ച ചെയ്യുന്നു.
ഗീതം 62, സമാപന പ്രാർഥന.
മാർച്ച് 15-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:“ശുശ്രൂഷാദാസന്മാർ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്നു.” പ്രാപ്തനായ ഒരു ശുശ്രൂഷാദാസൻ നടത്തുന്ന പ്രസംഗം. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 57-9 പേജുകളിലെ മുഖ്യ ആശയങ്ങൾ ഉൾപ്പെടുത്തുക. സഭയെ സഹായിക്കുന്നതിനു ശുശ്രൂഷാദാസന്മാരെ പ്രാദേശികമായി ഉപയോഗിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
20 മിനി:വാർഷികപുസ്തകം 1999 ആസ്വദിക്കൽ. ഭാര്യയും ഭർത്താവും തമ്മിലുള്ള ചർച്ച. വാർഷികപുസ്തകം പുസ്തക രൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1927-ൽ ആണെന്നും ഇപ്പോൾ 70-ലധികം വർഷമായി യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട് അതിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും ഭർത്താവ് വിശദീകരിക്കുന്നു. 31-ാം പേജിലുള്ള “1998-ലെ ആകെ മൊത്തം” എന്ന ഭാഗത്തു നിന്നുള്ള സവിശേഷതകൾ അവർ പുനരവലോകനം ചെയ്യുന്നു. തുടർന്ന് 3-5 പേജുകളിലെ “ഭരണസംഘത്തിന്റെ കത്ത്” എന്ന ഭാഗം ചർച്ച ചെയ്യുകയും അവിടെ നൽകപ്പെട്ടിരിക്കുന്ന പ്രോത്സാഹനത്തോടു തങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.
ഗീതം 68, സമാപന പ്രാർഥന.
മാർച്ച് 22-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഏപ്രിലിൽ പയനിയറിങ് നടത്തുന്നവരുടെ പേരുകൾ വായിക്കുക. അപേക്ഷ സമർപ്പിക്കാൻ വൈകിപ്പോയിട്ടില്ലെന്നു വിശദീകരിക്കുക. ഏപ്രിൽ മാസത്തേക്ക് ആസൂത്രണം ചെയ്തിരിക്കുന്ന വയൽസേവന യോഗങ്ങളുടെ മുഴു പട്ടികയും വിവരിക്കുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1999-ലും 1999-ലെ കലണ്ടറിലും കൊടുത്തിരിക്കുന്ന മാർച്ച് 27 മുതൽ ഏപ്രിൽ 1 വരെയുള്ള സ്മാരക ബൈബിൾ വായനാ പട്ടിക പിൻപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:സ്മാരകത്തിനായി ഒരുങ്ങുക. പ്രസംഗം. സ്മാരകത്തിനു ഹാജരാകാൻ ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും സഹായിക്കാൻ എല്ലാവരും ആസൂത്രണം ചെയ്യേണ്ടതുണ്ട്. ചിഹ്നങ്ങളിൽ ആരൊക്കെയാണു പങ്കുപറ്റുന്നതെന്നും ഈ ആചരണത്തിന്റെ പ്രാധാന്യം എന്താണെന്നും ഹാജരാകുന്ന പുതിയവർക്ക് അറിയില്ലായിരിക്കാം. 1996 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 6-8 പേജുകളിൽ പ്രസ്താവിച്ചിരിക്കുന്ന ആശയങ്ങൾ പുനരവലോകനം ചെയ്യുക. ഈ ആചരണത്തിന്റെ അർഥവും ഉദ്ദേശ്യവും ഗ്രഹിക്കാൻ പുതു താത്പര്യക്കാരെ നമുക്ക് എങ്ങനെ സഹായിക്കാനാകും എന്നു വ്യക്തമാക്കുക. “സ്മാരക ഓർമിപ്പിക്കലുക”ളും സ്മാരകാചരണത്തോടു ബന്ധപ്പെട്ട പ്രാദേശിക ക്രമീകരണങ്ങളും അവലോകനം ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
20 മിനി:മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? ഒരു മൂപ്പൻ പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരുമൊത്ത് ഈ ലഘുപത്രികയുടെ മൂല്യവും ഉപയോഗവും ചർച്ച ചെയ്യുന്നു. വയൽസേവനത്തിൽ നാം അതു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ? പിൻവരുന്ന ആശയങ്ങൾ അവർ ചർച്ച ചെയ്യുന്നു: ഈ വിഷയത്തിൽ അനേകർക്കു താത്പര്യം ഉള്ളത് എന്തുകൊണ്ട്? വ്യാജമത പഠിപ്പിക്കലുകളിൽനിന്നു വ്യത്യസ്തമായി ഈ ലഘുപത്രിക എന്തു പ്രത്യാശയാണ് എടുത്തുകാണിക്കുന്നത്? താത്പര്യം ഉണർത്താനായി ലഘുപത്രികയുടെ പിൻപേജിലുള്ള ചോദ്യങ്ങൾ നമുക്ക് എപ്രകാരം ഉപയോഗിക്കാനാകും? ഈ ലഘുപത്രിക ഏതൊക്കെ അവസരങ്ങളിൽ സമർപ്പിക്കാനാകും? 27-ാം പേജിലെ 14-ാം ഖണ്ഡികയിലുള്ള തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക. ഈ ലഘുപത്രിക നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 92, സമാപന പ്രാർഥന.
മാർച്ച് 29-ന് ആരംഭിക്കുന്ന വാരം
12 മിനി:പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽ സേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ഏപ്രിലിൽ നാം വീക്ഷാഗോപുരവും ഉണരുക!യും ആയിരിക്കും സമർപ്പിക്കുക. മാസികകളുടെ പുതിയ ലക്കങ്ങൾ പ്രദർശിപ്പിക്കുക, വിശേഷവത്കരിക്കാവുന്ന ലേഖനങ്ങൾ നിർദേശിക്കുക, താത്പര്യജനകമായ ചില സംസാര ആശയങ്ങൾ സൂചിപ്പിക്കുക. താത്പര്യക്കാരുമായി ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ എല്ലാവരും ആവശ്യം ലഘുപത്രിക കൂടെ കരുതേണ്ടതുണ്ട്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
18 മിനി:ബുദ്ധിയുപദേശത്തോടു നാം എങ്ങനെ പ്രതികരിക്കണം? മൂപ്പൻ നടത്തുന്ന പ്രസംഗം. നമ്മുടെ മനോഭാവം, നടത്ത, സഹവാസം, സഭാ പ്രവർത്തനങ്ങളിലെ പങ്കുപറ്റൽ എന്നിവയോടുള്ള ബന്ധത്തിൽ നമുക്ക് എല്ലാവർക്കും ബുദ്ധിയുപദേശം കിട്ടിയേക്കാം. എന്നാൽ ചിലപ്പോൾ അതിനോട് എതിർക്കാനോ അതിനെ പുച്ഛിച്ചു തള്ളാനോ നാം പ്രവണത കാട്ടിയേക്കാം. ബുദ്ധിയുപദേശം സ്വീകരിക്കാനും ബാധകമാക്കാനുമുള്ള മനസ്സൊരുക്കം നമ്മുടെ ആത്മീയ ക്ഷേമത്തിന് അനിവാര്യമാണ്. നാം ബുദ്ധിയുപദേശം സ്വാഗതം ചെയ്യുകയും വിലമതിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന അടിസ്ഥാന ഘടകങ്ങൾ പുനരവലോകനം ചെയ്യുക.—1988 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 28-31 പേജുകൾ കാണുക.
ഗീതം 118, സമാപന പ്രാർഥന.