അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മേയ്: ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രത്യേക പ്രസ്ഥാനം. ഉണരുക!യ്ക്കും വീക്ഷാഗോപുരത്തിനും ഉള്ള വരിസംഖ്യകൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക കൊടുത്തു ഭവന ബൈബിളധ്യയനം തുടങ്ങാൻ ശ്രമം നടത്തുക. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?,* ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?,* യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമോ?,* സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്.
◼ഇനി മുതൽ, സൊസൈറ്റിയുടെ മലയാളം പ്രസിദ്ധീകരണങ്ങളിൽ “നിരന്തര പയനിയർ” എന്നതിനു പകരം “സാധാരണ പയനിയർ” എന്നായിരിക്കും ഉപയോഗിക്കുക.