അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഒക്ടോബർ: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും ഉള്ള വരിസംഖ്യകൾ. നവംബർ: ദൈവം നമ്മിൽ നിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഡിസംബർ: പുതിയ ലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിച്ച ആരെങ്കിലുമോ സെപ്റ്റംബർ 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും പെട്ടെന്ന് സഭാ കണക്കുകൾ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ, അടുത്ത കണക്കുറിപ്പോർട്ടു വായിച്ചശേഷം സഭയിൽ അറിയിപ്പു നടത്തുക.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന പുറത്താക്കപ്പെടുകയോ നിസ്സഹവസിക്കുകയോ ചെയ്തവരെ സംബന്ധിച്ച് 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ ഉള്ള നിർദ്ദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ സഭയുമായി സഹവസിക്കുന്നവർ തങ്ങളുടെ സ്വന്തം വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള പുതിയതും പുതുക്കുന്നതുമായ എല്ലാ വരിസംഖ്യാ അപേക്ഷകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ സാഹിത്യങ്ങൾക്കായി പ്രസാധകരുടെ വ്യക്തിപരമായ അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നതല്ല. സാഹിത്യങ്ങൾ ആവശ്യമുള്ള സഹോദരങ്ങൾക്ക് അത് കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ തക്കവണ്ണം, സാഹിത്യങ്ങൾക്കായുള്ള പ്രതിമാസ അപേക്ഷ സഭ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ അറിയിപ്പു നടത്താൻ അധ്യക്ഷമേൽവിചാരകൻ ക്രമീകരണം ചെയ്യണം. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക-അപേക്ഷാ ഇനത്തിൽ പെടുന്നവയെന്ന് ദയവായി ഓർത്തിരിക്കുക.
◼ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയന്റിട്ട വാല്യങ്ങൾക്കായുള്ള സ്ഥിരമായ ഓർഡറുകൾ സൊസൈറ്റി ഇനിമേൽ നിലനിർത്തുന്നതല്ല. ആവശ്യമുള്ള ഇനങ്ങൾ അടുത്ത സാഹിത്യ അപേക്ഷയോടൊപ്പം സഭകൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. ബയന്റിട്ട വാല്യങ്ങൾ പ്രത്യേക അപേക്ഷ ഇനമാണ്. വാല്യങ്ങൾ ആവശ്യമുള്ള സഹോദരങ്ങൾ സഭയിൽ ഓർഡർ കൊടുക്കുമ്പോൾതന്നെ പണവും നൽകേണ്ടതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും—ബംഗാളി, ഹിന്ദി, മറാഠി
1998-ലെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയന്റിട്ട വാല്യങ്ങൾ
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ—തമിഴ്