സെപ്റ്റംബറിലേക്കുള്ള സേവന യോഗങ്ങൾ
കുറിപ്പ്: വരുന്ന മാസങ്ങളിലും നമ്മുടെ രാജ്യ ശുശ്രൂഷ പതിവുപോലെ ഓരോ വാരത്തേക്കും സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുന്നതിനും തുടർന്നു വരുന്ന വാരത്തിലെ സേവന യോഗത്തിൽ 30 മിനിട്ട് നേരം കൺവെൻഷൻ പരിപാടിയുടെ വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുന്നതിനും സഭകൾക്ക് ആവശ്യാനുസൃതം പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. ഓരോ ദിവസത്തെയും കൺവെൻഷൻ പരിപാടികൾ പുനരവലോകനം ചെയ്യാൻ യോഗ്യതയുള്ള മൂന്നു സഹോദരന്മാരെ മുന്നമേ നിയമിക്കേണ്ടതാണ്. അവർ പ്രധാനപ്പെട്ട ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. നന്നായി തയ്യാർ ചെയ്ത ഈ പുനരവലോകനം, വ്യക്തിപരമായി ബാധകമാക്കുന്നതിനും വയലിൽ ഉപയോഗിക്കുന്നതിനുമായി മുഖ്യ ആശയങ്ങൾ ഓർമിക്കാൻ സഭയെ സഹായിക്കും. സദസ്യരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഹ്രസ്വവും പ്രസക്തവുമായിരിക്കണം.
സെപ്റ്റംബർ 6-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
17 മിനി:“നിങ്ങൾ ഒരു ഉദ്ദേശ്യത്തോടെയാണോ പ്രവർത്തിക്കുന്നത്?” ഒരു മിനിട്ടിൽ കുറഞ്ഞ സമയം കൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തിയശേഷം, ചോദ്യോത്തര ചർച്ചയായി നടത്തുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 88-9 പേജുകളിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. ശുശ്രൂഷയിൽ ക്രമമായി പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി:“മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികൾക്കു നല്ല ഒരു മാതൃക വെക്കുക.” ഒരു മൂപ്പൻ ഹ്രസ്വമായ മുഖവുര നൽകുന്നു, അതിനുശേഷം കുട്ടികളുള്ള രണ്ടു സഹോദരന്മാർ ലേഖനം ചർച്ച ചെയ്യുന്നു. സ്കൂളിൽ അഭിമുഖീകരിക്കുന്നതും ടെലിവിഷനിൽ വീക്ഷിക്കുന്നതും സാക്ഷികളല്ലാത്ത ബന്ധുക്കളിലും മറ്റും കാണുന്നതുമായ ദ്രോഹകരമായ പെരുമാറ്റ രീതികളിൽനിന്നും മനോഭാവങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടത് എത്ര പ്രധാനമാണെന്ന് അവർ എടുത്തുകാട്ടുന്നു. മര്യാദയില്ലാത്ത പെരുമാറ്റത്തെയും ലൗകിക സംഭാഷണം, ചമയം എന്നിവയെയും തരംതാണ വിനോദത്തെയും കുറിച്ച് ആ സഹോദരന്മാർ പരിചിന്തിക്കുന്നു. ഒരു നല്ല മാതൃക വെക്കേണ്ടതു സംബന്ധിച്ചു പറഞ്ഞിട്ട്, കുടുംബാധ്യയനത്തിലും സഭായോഗങ്ങളിലും വയൽ സേവനത്തിലും പങ്കെടുക്കുന്നതിന് ഉത്സാഹം വർധിപ്പിക്കാനുള്ള മാർഗങ്ങൾ അവർ ചർച്ച ചെയ്യുന്നു.—1999 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 8-22 പേജുകളും 1991 സെപ്റ്റംബർ 22 ഉണരുക!യുടെ 8-9 പേജുകളും കാണുക.
ഗീതം 101, സമാപന പ്രാർഥന.
സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:കഴിഞ്ഞ വർഷത്തെ നമ്മുടെ പ്രവർത്തനം എങ്ങനെയിരുന്നു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 1999 സേവന വർഷത്തിലെ സഭാറിപ്പോർട്ടിലെ മുഖ്യാശയങ്ങൾ അവലോകനം ചെയ്യുക. കൈവരിച്ച നേട്ടങ്ങൾക്ക് അഭിനന്ദിക്കുക. അഭിവൃദ്ധി ആവശ്യമായിരുന്നേക്കാവുന്ന മണ്ഡലങ്ങൾ ചൂണ്ടിക്കാട്ടുക. യോഗഹാജരിലും ബൈബിളധ്യയനം നടത്തുന്നതിലും സഭ എങ്ങനെ പ്രവർത്തിച്ചിരിക്കുന്നുവെന്ന് എടുത്തുപറയുക. അടുത്ത വർഷത്തേക്കുള്ള പ്രയോഗിക ലക്ഷ്യങ്ങൾ ചുരുക്കമായി പറയുക.
20 മിനി:“ഒരു ഹിന്ദുവിനോടു നിങ്ങൾ എന്തു പറയും?” ചോദ്യോത്തരം. പൊതു അടിസ്ഥാനം ഇടുന്നതിന്റെ പ്രയോജനം ഊന്നിപ്പറയുക, ഒരു ഹിന്ദുവുമായി നമുക്കു യോജിക്കാൻ കഴിഞ്ഞേക്കാവുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടുക. എല്ലാ മതപശ്ചാത്തലത്തിൽ ഉള്ളവരോടും സാക്ഷീകരിക്കുന്നതിന്, നിർദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങളിൽ എങ്ങനെ പൊരുത്തപ്പെടുത്തലുകൾ വരുത്താമെന്നു കാണിക്കുക. ഒരു ഹിന്ദുവിനോടു സാക്ഷീകരിക്കുന്നതായുള്ള, നന്നായി തയ്യാർ ചെയ്ത ഒരു അവതരണം പ്രകടിപ്പിക്കുക. ഹിന്ദുമതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 1998 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം, ന്യായവാദം പുസ്തകത്തിന്റെ 22-ാം പേജ്, ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) 5-ാം അധ്യായം എന്നിവ കാണുക.
ഗീതം 140, സമാപന പ്രാർഥന.
സെപ്റ്റംബർ 20-ന് ആരംഭിക്കുന്ന വാരം
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
25 മിനി:“ദൈവത്തിന്റെ പ്രാവചനിക വചനം ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ—1999.” (ഖണ്ഡികകൾ 1-15) ചോദ്യോത്തരങ്ങൾ. 6, 8, 11, 15 എന്നീ ഖണ്ഡികകൾ വായിക്കുക. വെള്ളിയാഴ്ചത്തെ സെഷനുകൾ ഉൾപ്പെടെ, മുഴു കൺവെൻഷനും സംബന്ധിക്കേണ്ടതിന്റെ കാരണങ്ങൾ ഊന്നിപ്പറയുക. ഓരോ ദിവസവും സ്വന്തമായി ഉച്ചഭക്ഷണം കൊണ്ടുവരുന്നതു സംബന്ധിച്ച സൊസൈറ്റിയുടെ നിർദേശങ്ങൾ പിൻപറ്റേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുക.
ഗീതം 19, സമാപന പ്രാർഥന.
സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബറിലെ വയൽ സേവന റിപ്പോർട്ടിടാൻ എല്ലാ പ്രസാധകരെയും ഓർമിപ്പിക്കുക. ഒക്ടോബറിൽ മാസികാ വിതരണത്തിൽ പൂർണ പങ്കുണ്ടായിരിക്കാനായി ആസൂത്രണം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അവതരണങ്ങൾ തയ്യാറാകേണ്ട വിധം സംബന്ധിച്ച് 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലുള്ള ചില നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. പുതിയ മാസികകളിൽ നിന്നുള്ള ചില ആശയങ്ങൾ പരാമർശിച്ച് ഒന്നോ രണ്ടോ ഹ്രസ്വമായ അവതരണങ്ങൾ പ്രകടിപ്പിക്കുക.
15 മിനി:ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി:“ദൈവത്തിന്റെ പ്രാവചനിക വചനം ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ—1999.” (ഖണ്ഡികകൾ 16-23) ചോദ്യോത്തരങ്ങൾ. 17-20 വരെയുള്ള ഖണ്ഡികകൾ വായിക്കുക. വസ്ത്രധാരണവും ചമയവും നടത്തയും നാം അടുത്ത ശ്രദ്ധ കൊടുക്കേണ്ട സംഗതികൾ ആയിരിക്കുന്നത് എന്തുകൊണ്ട് എന്നതിന് ഊന്നൽ നൽകാൻ, ഉദ്ധരിക്കുകയും പരാമർശിക്കുകയും ചെയ്തിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിക്കുക.
ഗീതം 87, സമാപന പ്രാർഥന.