അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക നൽകി ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെക്കൊടുത്തിരിക്കുന്ന 32-പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം*, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?* ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്.
◼ താഴെ കൊടുത്തിരിക്കുന്ന വർഷങ്ങളിലെ ഇംഗ്ലീഷ് മാസികകളുടെ ബയന്റിട്ട വാല്യങ്ങൾ ലഭ്യമാണ്: വീക്ഷാഗോപുരം 1951-59, 1982-1984, 1992, 1997-98; ഉണരുക! 1992, 1997-98. ഈ പ്രസിദ്ധീകരണങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർക്കും പുതിയ സഭകൾക്കും സഭാ സാഹിത്യദാസനിലൂടെ അവയ്‌ക്കു വേണ്ടി ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.
◼ സിഡി റോമിലുള്ള വാച്ച്‌ടവർ ലൈബ്രറി—1999 പതിപ്പ് അടുത്തുതന്നെ ലഭ്യമാകും. സഭകൾക്ക് സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഓർഡറുകൾ അയയ്ക്കാവുന്നതാണ്. ഇത് പൊതുജനങ്ങൾക്കോ സ്‌കൂൾ ലൈബ്രറികൾക്കോ, യഹോവയുടെ സാക്ഷികളിൽ കേവലമൊരു താത്പര്യം പ്രകടിപ്പിക്കുന്നവർക്കോ വിതരണം ചെയ്യുന്നതിനുള്ളതല്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക. വാച്ച്‌ടവർ ലൈബ്രറി—1999 സഭയിലെ അംഗങ്ങൾക്കു വേണ്ടി സഭയിലൂടെ മാത്രം ലഭ്യമാക്കുന്ന ഒന്നാണ്. ഈ ഡിസ്ക്കുകൾ എത്തിച്ചേരുന്നതു വരെ സഭയുടെ പായ്‌ക്കിങ് ലിസ്റ്റിൽ അവ “തത്കാലം ലഭ്യമല്ല” (“Pending”) എന്നു രേഖപ്പെടുത്തിയിരിക്കും.
◼ വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറങ്ങൾ ജനുവരിയിലെ തിരട്ടിനോടൊപ്പം എല്ലാ സഭകൾക്കും അയച്ചിരുന്നു. 2000-ത്തിലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ലാപ്പൽ കാർഡുകൾക്കും 2001-ലെ മറ്റു വാർഷിക ഇനങ്ങൾക്കും ഇതുവരെയും ഓർഡർ അയയ്‌ക്കാത്ത സഭകൾ ഉടനടി ഓർഡറുകൾ അയയ്‌ക്കണം. എന്നാൽ നിങ്ങൾക്കു (പ്ലാസ്റ്റിക്ക്) ബാഡ്‌ജ് ഹോൾഡറുകൾ ആവശ്യമുണ്ടെങ്കിൽ അവ സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഓർഡർ ചെയ്യേണ്ടതാണ്. ചെറിയ പായ്ക്കറ്റുകൾ അയയ്ക്കുമ്പോൾ അവ മിക്കപ്പോഴും നഷ്ടപ്പെടാറുള്ളതിനാൽ മറ്റു സാഹിത്യങ്ങളോടൊപ്പം ഇത് ഓർഡർ ചെയ്യാൻ താത്പര്യപ്പെടുന്നു.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവ—അവൻ ആരാണ്? (ലഘുലേഖ നമ്പർ 23)—അസമിയ, ഇംഗ്ലീഷ്, ഒറിയ, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ.
വിധി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? അതോ പടച്ചവനോടു നാം കണക്കു ബോധിപ്പിക്കണമോ? (ലഘുലേഖ നമ്പർ 71)—അസമിയ, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം.
അതിശ്രേഷ്ഠ നാമം (ലഘുലേഖ നമ്പർ 72)—അസമിയ, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം.
യഹോവയുടെ സാക്ഷികൾ ആരാണ്? (ലഘുലേഖ നമ്പർ 73)—അസമിയ, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം.
അഗ്നിനരകം ദിവ്യ നീതിയുടെ ഭാഗമോ? (ലഘുലേഖ നമ്പർ 74)—അസമിയ, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം.
മലയാളത്തിൽ ലഭ്യമല്ല