ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവലോകനം
2000 ജനുവരി 3 മുതൽ ഏപ്രിൽ 17 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.]
പിൻവരുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്നെഴുതുക:
1. യഹോവയുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് ചിലപ്പോൾ നാം അവന്റെ സമയത്തിനായി കാത്തിരിക്കണം. കാരണം, യഹോവയ്ക്കു നമ്മുടെ അവസ്ഥ അറിയാം, നമുക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന സമയത്ത് അവൻ നമ്മുടെ ഓരോ ആവശ്യവും നിറവേറ്റുന്നു. (സങ്കീ. 145:16; യാക്കോ. 1:17) [w98 1/1 പേ. 23 ഖ.6]
2. നിയമപെട്ടകത്തിന്റെ സാന്നിധ്യം ഇസ്രായേല്യർക്കു വിജയം ഉറപ്പു നൽകിയില്ല. യഹോവയുടെ അനുഗ്രഹങ്ങൾ, പെട്ടകം കൈവശം വെച്ചിരുന്നവരുടെ ആത്മീയ നിലയെയും വിശ്വസ്തതയോടുകൂടിയ അനുസരണത്തെയും ആശ്രയിച്ചിരുന്നു. (യോശു. അധ്യാ. 7) [പ്രതിവാര ബൈബിൾ വായന; it-1 പേ. 167 ഖ. 2]
3. യഹോവയുടെ അരുളപ്പാടുകൾ കേവലം വായിക്കുന്നതുകൊണ്ടു മാത്രം നാം ഇന്ന് ആത്മീയമായി പരിപോഷിതരാകുന്നു. (ആവ. 8:3) [പ്രതിവാര ബൈബിൾ വായന; w86 1/1 പേ. 17 ഖ. 15, 16 കാണുക.]
4. പണം വായ്പകൊടുക്കുമ്പോൾ പലിശ ഈടാക്കുന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സ്നേഹരഹിതമാണെന്ന് ആവർത്തനപുസ്തകം 23:20-ൽ വിശേഷവത്കരിച്ചിരിക്കുന്ന മോശൈക ന്യായപ്രമാണത്തിലെ തത്ത്വം കാണിക്കുന്നു. [പ്രതിവാര ബൈബിൾ വായന; it-1 പേ. 1212 ഖ. 5; it-2 പേ. 259 ഖ. 11; w86 10/15 പേ. 12 ഖ. 9 എന്നിവ കാണുക.]
5. യോശുവയുടെയും കാലേബിന്റെയും ശുഭാപ്തിവിശ്വാസത്തോടുകൂടിയ റിപ്പോർട്ടിന് അടിസ്ഥാനം, വാഗ്ദത്ത ദേശം അവകാശമാക്കുന്നതിൽ നിന്നു തങ്ങളെ തടയുന്ന ഏതൊരു പ്രതിബന്ധത്തെയും മറികടക്കാനുള്ള ഇസ്രായേല്യരുടെ ശക്തിയിലും ദൃഢനിശ്ചയത്തിലും ഉള്ള അവരുടെ ഉറച്ച വിശ്വാസമായിരുന്നു. (സംഖ്യാ. 13:30) [w98 2/1 പേ. 5 ഖ. 4]
6. 1 തിമൊഥെയൊസിൽ “കൃപാവര”ത്തെ പരാമർശിക്കുകയിൽ, പരിശുദ്ധാത്മാവിനാലുള്ള തിമൊഥെയൊസിന്റെ അഭിഷേകത്തെയും അവനു ലഭിക്കാനിരുന്ന സ്വർഗീയ പ്രതിഫലത്തെയും കുറിച്ചു പൗലൊസ് അവനെ ഓർമിപ്പിക്കുകയായിരുന്നു. (1 തിമൊ. 4:14) [w98 2/15 പേ. 25 ഖ. 1]
7. രാജ്യ സന്തതിയുടെ ഉത്പാദനത്തിലേക്കു നയിക്കുന്ന മർമപ്രധാനമായ യാതൊരു കണ്ണിയും യോശുവയുടെ പുസ്തകത്തിലില്ല. [si പേ. 46 ഖ. 24]
8. രാജാക്കന്മാരുടെ കാലഘട്ടത്തിനുമുമ്പ് രാഷ്ട്രത്തെ ഭരിക്കാൻ ഇസ്രായേൽ തിരഞ്ഞെടുത്തു നിയമിച്ച പുരുഷന്മാരെ സംബന്ധിച്ച ഒരു രേഖയാണ് ന്യായാധിപന്മാർ എന്ന പുസ്തകം. [si പേ. 46 ഖ. 2]
9. ന്യായാധിപന്മാർ 6:37-39-ൽ വിവരിച്ചിരിക്കുന്ന ഗിദെയോന്റെ അപേക്ഷ പ്രകടമാക്കുന്നത് അവൻ സംശയാലുവും അമിതജാഗ്രതയുള്ളവനും ആയിരുന്നു എന്നാണ്. [പ്രതിവാര ബൈബിൾ വായന; w88 4/1 പേ. 30 ഖ. 6]
10. ‘വഴിയിൽ വെച്ച് ആരെയും വന്ദനമായി ആലിംഗനം ചെയ്യരുത്’ എന്നു തന്റെ ശിഷ്യന്മാരോടു നിർദേശിക്കുക വഴി യേശു പ്രസംഗ പ്രവർത്തനത്തിന്റെ അടിയന്തിരതയും സർവ പ്രധാനമായ ഈ നിയമനത്തിനു പൂർണ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുകയായിരുന്നു. (ലൂക്കൊ. 10:4, NW) [w98 3/1 പേ. 30 ഖ. 5]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. യഹോവയുടെ വചനങ്ങൾ മാതാപിതാക്കളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ആവ. 6:5, 6) [പ്രതിവാര ബൈബിൾ വായന; w98 6/1 പേ. 20 ഖ. 4 കാണുക.]
12. ആവർത്തനപുസ്തകം 11:18, 19-ലെ തത്ത്വം ഒരു കുടുംബനാഥന് എങ്ങനെ ബാധകമാക്കാൻ കഴിയും? [പ്രതിവാര ബൈബിൾ വായന; fy പേ. 70 ഖ. 14 കാണുക.]
13. പൗലൊസ് ഫിലേമോന് എഴുതുന്നതിനു മുമ്പ്, ഓടിപ്പോയ അടിമയായ ഒനേസിമൊസ് പൗലൊസ് അപ്പൊസ്തലനോടൊപ്പം കുറെക്കാലം ഉണ്ടായിരുന്നു എന്നതിന് എന്തു തിരുവെഴുത്തു സൂചനയുണ്ട്? [w98 1/15 പേ. 30 ഖ. 2]
14. നാം അനീതി കാണുകയോ അവ അനുഭവിക്കുകയോ ചെയ്യുമ്പോൾ ആശയറ്റ, അശുഭപ്രതീക്ഷയുള്ള ഒരു മനോഭാവം വളർന്നുവരാതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? [w98 2/1 പേ. 6 ഖ. 2-3]
15. യോശുവയും ഗിദെയോനും ദൈവത്തിന്റെ നിയമത്തോട് ഉയർന്ന ആദരവ് കാട്ടിയതെങ്ങനെ? (ആവ. 20:8, 15-18) [si പേ. 41 ഖ. 32]
16. യോശുവ 10:10-14-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്ക് അർമഗെദോനിൽ പ്രതീക്ഷിക്കാവുന്ന സംഭവങ്ങളുമായി സമാന്തരമുള്ളതെങ്ങനെ? [പ്രതിവാര ബൈബിൾ വായന; w87 1/1 പേ. 23 ഖ. 12-പേ. 24 ഖ. 14 കാണുക.]
17. യോഗ്യമായ നടത്തയെ ആത്മാർഥമായി പ്രശംസിക്കുന്നതിന്റെ മൂന്നു പ്രയോജനങ്ങൾ പറയുക. (സദൃശവാക്യങ്ങൾ 15:23 താരതമ്യം ചെയ്യുക.) [w98 2/1 പേ. 31 ഖ. 5-6]
18. യോശുവ 20:4-നു ചേർച്ചയിൽ ഇന്നത്തെ പ്രതിമാതൃകാ സങ്കേത നഗരത്തിലേക്ക് ഒരുവൻ ഓടിപ്പോകുന്നത് എങ്ങനെ? [പ്രതിവാര ബൈബിൾ വായന; w87 1/1 പേ. 24 ഖ. 16 കാണുക.)
19. കുത്തൊഴുക്കുള്ള കീശോൻ താഴ്വരയിൽ വെച്ച് സീസരയുടെ വലിയ സേനയുടെമേൽ ബാരാക്ക് നേടിയ വിജയത്തിന് നമ്മുടെ നാളിൽ പ്രത്യേക അർഥം ഉണ്ടെന്ന് ന്യായാധിപന്മാർ 5:31 സൂചിപ്പിക്കുന്നതെങ്ങനെ? [പ്രതിവാര ബൈബിൾ വായന; w87 3/1 പേ. 27 ഖ. 4 കാണുക.]
20. ന്യായാധിപന്മാർ 7:21-ലെ “ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു” എന്ന പ്രസ്താവനയ്ക്കു പിന്നിലുള്ള തത്ത്വത്തോട് നമുക്കെങ്ങനെ വിലമതിപ്പു കാണിക്കാൻ കഴിയും? [പ്രതിവാര ബൈബിൾ വായന; w82 6/1 പേ. 25 ഖ. 17 കാണുക.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. യഹോവയുടെ അനുഗ്രഹം കൂടുതൽ തികവിൽ അനുഭവിക്കുന്നതിന്, നാം _________________________ തുടരുകയും അവന്റെ നിശ്വസ്ത വചനത്തിലെ പഠിപ്പിക്കലുകൾ _________________________ സഹായിക്കണമേയെന്ന് യഹോവയോട് അപേക്ഷിക്കുകയും വേണം. (1 തിമൊ. 4:8, 9) [w98 1/1 പേ. 24 ഖ. 6]
22. മുഖസ്തുതി യഹോവയ്ക്കു വളരെ അപ്രീതികരമായിരിക്കുന്നതിനു കാരണം, അതിനു പ്രേരണയേകുന്നതു _________________________ അത് _________________________ അല്ല, എല്ലാറ്റിനുമുപരി അതു _________________________ ഒരു സംഗതിയുമാണ്. [w98 2/1 പേ. 30 ഖ. 2-3]
23. യോശുവ എന്ന പേരിനർഥം _________________________ എന്നാണ്, അവൻ _________________________ ഒരു പ്രവാചക മാതൃക ആയിരുന്നു. [si പേ. 42 ഖ. 5]
24. മത്തായി 7:24-27-ലെ യേശുവിന്റെ ദൃഷ്ടാന്തത്തിനു ചേർച്ചയിൽ, കൊടുങ്കാറ്റു സമാനമായ സമ്മർദങ്ങൾ ഉണ്ടാകുമ്പോൾ _________________________ സഹായിക്കുന്ന _________________________ നൽകിക്കൊണ്ട് വിവേകമുള്ള മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ സഹായിക്കാവുന്നതാണ്. [w98 2/15 പേ. 9 ഖ. 1]
25. ന്യായാധിപന്മാർ എന്ന പുസ്തകത്തിലെ ചരിത്രരേഖ _________________________ മരണം മുതൽ _________________________ കാലം വരെയുള്ള _________________________ വർഷങ്ങൾ ഉൾക്കൊള്ളുന്നതാണ്. [si പേ. 47 ഖ. 5]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. മരണത്തെ തുടർന്ന് ഒരുവന്റെ വസ്തുവകകൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതു സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത് (സഭയുടെ കാര്യമാണ്, വ്യക്തിപരമായ കാര്യമാണ്; സത്യക്രിസ്ത്യാനികൾക്കുള്ള വ്യവസ്ഥയാണ്). (ഗലാ. 6:5) [w98 1/15 പേ. 19 ഖ. 6]
27. (ഓനാമിനെ; ഒനേസിഫൊരൊസിനെ; ഒനേസിമൊസിനെ) ദയാപുരസ്സരം കൈക്കൊള്ളാൻ പൗലൊസ് ഫിലേമോനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ അങ്ങനെ ചെയ്യണമെന്നോ അവന്റെ അടിമയെ മോചിപ്പിക്കണമെന്നോ അവൻ അപ്പൊസ്തലിക അധികാരം ഉപയോഗിച്ചു കൽപ്പിച്ചില്ല. (ഫിലേ. 21) [w98 1/15 പേ. 31. ഖ. 1]
28. യേശു സൗഖ്യമാക്കിയ കുഷ്ഠരോഗികളെക്കുറിച്ചുള്ള വിവരണത്തിൽ സൂചിപ്പിക്കപ്പെടുന്ന ഗുരുതരമായ ഒരു പിഴവ് അവരുടെ (വിശ്വാസ രാഹിത്യം; അനുസരണക്കേട്; കൃതഘ്നത) ആണ്. (ലൂക്കൊ. 17:11-19) [w98 2/15 പേ. 5 ഖ. 1]
29. രാഹാബിന്റെ ഗതിയെ ദൈവം അംഗീകരിച്ചതിനാൽ, ഇസ്രായേല്യ ചാരന്മാരെ അന്വേഷിച്ചുചെന്ന യെരീഹോയിലെ പുരുഷന്മാരോടുള്ള അവളുടെ വാക്കുകൾ സൂചിപ്പിക്കുന്നത് (നുണ പറയണമോ എന്നത് വ്യക്തിപരമായ കാര്യമാണ്; സത്യമായ വിവരങ്ങൾ അതിന് അർഹതയില്ലാത്തവരോടു വെളിപ്പെടുത്തേണ്ട കടമ ഒരുവന് ഇല്ല; അവൾ തന്റെ അധാർമിക വഴികൾക്ക് അപ്പോഴും മാറ്റം വരുത്തിയിരുന്നില്ല) എന്നാണ്. (യോശു. 2:3-5; റോമർ 14:4 താരതമ്യം ചെയ്യുക.) [പ്രതിവാര ബൈബിൾ വായന; w93 12/15 പേ. 25 ഖ. 1 കാണുക.]
30. യോഹന്നാൻ 13:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യേശു നൽകിയ ദൃഷ്ടാന്ത പാഠം മറ്റുള്ളവർക്കുവേണ്ടി ഏറ്റവും എളിയ ജോലി ചെയ്യാൻ ഒരുവനെ പ്രേരിപ്പിക്കുന്ന (ദയ, സമാനുഭാവം, താഴ്മ) എന്ന ഗുണത്തെ എടുത്തുകാട്ടുന്നു. [w98 3/15 പേ. 7 ഖ. 6]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
ആവ. 7:3, 4; 17:7; 25:11, 12; 28:3; യിരെ. 15:20
31. ഉചിതമായ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതു സംബന്ധിച്ച ഒരു ക്രിസ്ത്യാനിയുടെ തീരുമാനം പുനരുത്പാദന അവയവങ്ങളോടുള്ള സ്രഷ്ടാവിന്റെ ഉയർന്ന ആദരവിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. [ആവ. 25:11, 12] [പ്രതിവാര ബൈബിൾ വായന; w99 6/15 പേ. 28 ഖ. 1-4 കാണുക.]
32. ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയെന്ന നമ്മുടെ ഉത്തരവാദിത്വം നിറവേറ്റവെ, യഹോവയുടെ പിന്തുണയിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കാവുന്നതാണ്. [യിരെ. 15:20] [w98 3/1 പേ. 28 ഖ. 1]
33. ബൈബിളിന്റെ മുന്നറിയിപ്പ് അനുസരിക്കുന്നത് ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയുമായി അമിക്കപ്പെടുമ്പോൾ മിക്കപ്പോഴും സംജാതമാകുന്ന വേദനാകരമായ പരിണതഫലങ്ങളിൽനിന്ന് നമ്മെ ഒഴിവാക്കുന്നു. [ആവ. 7:3, 4] [പ്രതിവാര ബൈബിൾ വായന; w90 6/1 പേ. 14 ഖ. 11 കാണുക.]
34. യഹോവയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുക എന്നത് നാം എവിടെ താമസിക്കുന്നു അല്ലെങ്കിൽ സേവിക്കുന്നു എന്നതിനെയോ ദൈവസേവനത്തിൽ നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന നിയമനത്തെയോ ആശ്രയിച്ചിരിക്കുന്നില്ല. [ആവ. 28:3] [പ്രതിവാര ബൈബിൾ വായന; w96 6/15 പേ. 15 ഖ. 15 കാണുക.]
35. 1 കൊരിന്ത്യർ 5-ാം അധ്യായത്തിലെ, പുറത്താക്കൽ സംബന്ധിച്ച തന്റെ നിർദേശങ്ങൾക്കുള്ള ആധികാരിക പ്രമാണം എന്നനിലയിൽ പൗലൊസ് യഹോവയുടെ ന്യായപ്രമാണത്തെ ഉദ്ധരിക്കുന്നു. [ആവ. 17:7] [പ്രതിവാര ബൈബിൾ വായന; si പേ. 213 ഖ. 24 കാണുക.]