ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവലോകനം
2000 മേയ് 1 മുതൽ ആഗസ്റ്റ് 21 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
(കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.)
പിൻവരുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്നെഴുതുക:
1. തന്നെ വാക്കുകൾകൊണ്ട് അന്യായമായി ആക്രമിച്ച എഫ്രയീമ്യരോടുള്ള ഗിദെയോന്റെ മറുപടി അവന്റെ സൗമ്യതയെയും താഴ്മയെയും പ്രതിഫലിപ്പിച്ചു, അവരുടെ ന്യായരഹിതമായ വിമർശനം ശമിക്കാനും സമാധാനം നിലനിറുത്താനും അതു സഹായിക്കുകയും ചെയ്തു. (ന്യായാ. 8:1-3) (പ്രതിവാര ബൈബിൾ വായന)
2. തങ്ങൾ ‘ദൈവത്തെ കണ്ടു’ എന്ന് മനോഹ പറഞ്ഞെങ്കിലും, വാസ്തവത്തിൽ അവനും ഭാര്യയും കണ്ടത് യഹോവയെ ആയിരുന്നില്ല, മറിച്ച് ജഡശരീരം ധരിച്ച അവന്റെ വക്താവിനെ ആയിരുന്നു. (ന്യായാ. 13:22) (പ്രതിവാര ബൈബിൾ വായന; w88 5/15 പേ. 23 ഖ. 3 കാണുക.)
3. ന്യായാധിപന്മാർ 5:31 (NW)-ലെ “നിന്നെ സ്നേഹിക്കുന്നവർ” എന്ന പ്രയോഗം പ്രാവചനികമായി 1,44,000 രാജ്യാവകാശികളെ പരാമർശിക്കുന്നു. (si പേ. 50 ഖ. 28)
4. രൂത്തിന്റെ പുസ്തകത്തിന്റെ യാതൊരു ശകലങ്ങളും ചാവുകടൽ ചുരുളുകളുടെ കൂട്ടത്തിൽ കാണപ്പെട്ടിട്ടില്ല. (si പേ. 51 ഖ. 3)
5. ന്യായാധിപന്മാർ 21:25 ഇസ്രായേൽ ജനതയ്ക്ക് യാതൊരു മാർഗനിർദേശവും നൽകാതെ യഹോവ അവരെ ഉപേക്ഷിച്ച ഒരു കാലഘട്ടത്തെ പരാമർശിക്കുന്നു. (പ്രതിവാര ബൈബിൾ വായന; w95 6/15 പേ. 22 ഖ. 16 കാണുക.)
6. നിയമപെട്ടകത്തിന്മേലുള്ള കെരൂബുകളുടെ രൂപം, “കെരൂബുകളുടെ മീതെ (അല്ലെങ്കിൽ “ഇടയിൽ”) വസിക്കുന്നവ”നായി പറഞ്ഞിരിക്കുന്ന യഹോവയുടെ രാജകീയ സാന്നിധ്യത്തെ സൂചിപ്പിച്ചു. (1 ശമൂ. 4:4, NW അടിക്കു.) (പ്രതിവാര ബൈബിൾ വായന; w80 11/1 പേ. 29 ഖ. 2 കാണുക.)
7. ഗതികെട്ടപ്പോൾ ശൗലിന്റെ പടയാളികൾ രക്തം ഭക്ഷിക്കുകയും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്തു എന്ന വസ്തുത, ഒരുവന്റെ ജീവൻ രക്ഷിക്കുന്നതിന് താത്കാലികമായി ദിവ്യനിയമം ലംഘിക്കുന്നത് ന്യായീകരിക്കത്തക്കതാണ് എന്നു കാണിക്കുന്നു. (1 ശമൂ. 14:24-35) (പ്രതിവാര ബൈബിൾ വായന; w94 4/15 പേ. 31 ഖ. 7-9 കാണുക.)
8. തന്ത്രപൂർവം ഒരാളെ വശത്താക്കുന്നതിനോടു ബന്ധപ്പെടുത്തിയും മറ്റും ചിലർ “പ്രേരണ” എന്ന പദം ഉപയോഗിക്കുന്നുണ്ടെങ്കിലും ബോധ്യപ്പെടുത്തുക, ഈടുറ്റതും യുക്തിസഹവുമായ ന്യായവാദത്തിലൂടെ മനസ്സിനു മാറ്റംവരുത്തുക തുടങ്ങിയ ആശയങ്ങൾ നൽകുന്ന ക്രിയാത്മകമായ ഒരു അർഥത്തിലും ആ പദം ഉപയോഗിക്കാൻ കഴിയും. (2 തിമൊ. 3:14, 15) (w98 5/15 പേ. 21 ഖ. 4)
9. ‘ജീവഭാണ്ഡം’ എന്ന പ്രയോഗം, ദൈവദൃഷ്ടിയിൽ രക്തപാതകക്കുറ്റം ഇല്ലാത്തവൻ ആയിരുന്നെങ്കിൽ ദാവീദിന് ആസ്വദിക്കാൻ കഴിയുമായിരുന്ന ദിവ്യ സംരക്ഷണത്തെയും പരിപാലനത്തെയുമാണു സൂചിപ്പിക്കുന്നത്. (1 ശമൂ. 25:29) (പ്രതിവാര ബൈബിൾ വായന; w92 3/15 പേ. 22 ഖ. 3)
10. 2 ശമൂവേൽ 7:16-ൽ പരാമർശിച്ചിരിക്കുന്ന ദാവീദിക രാജ്യ ഉടമ്പടി, മിശിഹായിലേക്കു നയിക്കുന്ന സന്തതിയുടെ വംശാവലിയെ കൂടുതൽ ഇടുങ്ങിയതാക്കി. കൂടാതെ ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരാളായിരിക്കും “എന്നേക്കും” ഭരിക്കുന്നത് എന്നതിന്റെ നിയമപരമായ ഉറപ്പും അതു പ്രദാനം ചെയ്തു. (പ്രതിവാര ബൈബിൾ വായന; w90 2/1 പേ. 14 ഖ. 21-പേ. 15 ഖ. 22 കാണുക.)
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. സങ്കീർത്തനം 34:18 എന്ത് ഉറപ്പു നൽകുന്നു? (w98 4/1 പേ. 31 ഖ. 2)
12. യോസേഫിന് ബർന്നബാസ് എന്ന് മറുപേരു നൽകി എന്ന വസ്തുത എന്തു സൂചിപ്പിക്കുന്നു? (പ്രവൃ. 4:36) (w98 4/15 പേ. 20 ഖ. 3, അടിക്കു.)
13. ഏലി യഹോവയെക്കാളധികം തന്റെ പുത്രന്മാരെ ബഹുമാനിച്ചുകൊണ്ടിരുന്നു എന്ന് ബൈബിൾ വിവരണം പറയുന്നത് എന്തുകൊണ്ട്? (1 ശമൂ. 2:12, 22-24, 29) (പ്രതിവാര ബൈബിൾ വായന; w96 9/15 പേ. 13 ഖ. 14 കാണുക.)
14. രൂത്ത് എന്ന പുസ്തകം രാജ്യവാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കേണ്ടത് എന്തുകൊണ്ട്? (si പേ. 53 ഖ. 10)
15. 1 ശമൂവേൽ 1:1-7 അനുസരിച്ച് ശമൂവേലിന്റെ കുടുംബം ശ്രദ്ധേയമായ ഏതു മാതൃക വെച്ചു? (പ്രതിവാര ബൈബിൾ വായന; w98 3/1 പേ. 16 ഖ. 12)
16. ‘ധനത്തിന്റെ ശക്തി വഞ്ചകമാണ്’ എന്നു പറയാൻ കഴിയുന്നത് ഏത് അർഥത്തിൽ? (മത്താ. 13:22) (w98 5/15 പേ. 5 ഖ. 1)
17. ദാവീദിനെക്കാൾ പ്രായം ഉണ്ടായിരുന്നെങ്കിലും, യഹോവയുടെ അഭിഷിക്തനെന്ന നിലയിലുള്ള ദാവീദിന്റെ സ്ഥാനത്തെ താൻ അംഗീകരിക്കുന്നുവെന്ന് യോനാഥാൻ പ്രകടമാക്കിയത് എങ്ങനെ, അത് ഇന്ന് എന്തിനെ മുൻനിഴലാക്കുന്നു? (1 ശമൂ. 18:1, 3, 4) (പ്രതിവാര ബൈബിൾ വായന; w89 6/1 പേ. 24, 26 ഖ. 4, 13.)
18. ഇയ്യോബ് “നിഷ്കളങ്കനും നേരുള്ളവനു”മായിരുന്നുവെന്ന വസ്തുത അവൻ പൂർണനായിരുന്നുവെന്ന് അർഥമാക്കുന്നില്ല എന്ന് ഇയ്യോബിന്റെ പുസ്തകം സൂചിപ്പിക്കുന്നത് എങ്ങനെ? (ഇയ്യോ. 1:8) (w98 5/1 പേ. 31 ഖ. 1)
19. “പോരാടുവിൻ” എന്ന പ്രയോഗത്താൽ എന്താണ് അർഥമാക്കുന്നത്? (ലൂക്കൊ. 13:24) (w98 6/15 പേ. 31 ഖ. 1, 4)
20. നാം മറ്റുള്ളവരോടു ചേർന്നു പ്രവർത്തിക്കുമ്പോൾ, 2 ശമൂവേൽ 12:26-28-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം മൂല്യവത്തായ ഏതു പാഠം നമുക്ക് ഉൾക്കൊള്ളാൻ കഴിയും? (പ്രതിവാര ബൈബിൾ വായന; w93 12/1 പേ. 19 ഖ. 19)
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. ബാലാരാധന സംബന്ധിച്ച യഹോവയുടെ ശക്തമായ അപലപനം, ആധുനികനാളിലെ _________________________, _________________________, _________________________ എന്നിങ്ങനെയുള്ള തത്തുല്യകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കണം. (ന്യായാ. 2:11-18) (si പേ. 50, ഖ. 26)
22. ശമൂവേലിന്റെ നാളിലാണ് _________________________ യുഗം അവസാനിക്കുകയും ഇസ്രായേലിന് യഹോവയുടെ പ്രീതി നഷ്ടപ്പെടുന്നതിൽ കലാശിച്ച _________________________ യുഗം ആരംഭിക്കുകയും ചെയ്തത്. (si പേ. 53, ഖ. 1)
23. യഹോവ എന്ന ദിവ്യനാമത്തിന്റെ അർഥം, _________________________ എന്നാണ്. തന്റെ _________________________ നിവർത്തിക്കാനായി താൻ എന്തായിത്തീരേണ്ടതുണ്ടോ അതായിത്തീരാൻ യഹോവയ്ക്കു കഴിയുമെന്ന് അത് അർഥമാക്കുന്നു. (w98 5/1 പേ. 5 ഖ. 3)
24. ഏലിയും ശൗലും പരാജയമായിരുന്നു. ആദ്യത്തെയാൾ പ്രവർത്തിക്കാൻ _________________________ കാട്ടി. രണ്ടാമത്തെയാൾ _________________________ പ്രവർത്തിച്ചു. (si പേ. 57, ഖ. 27)
25. ദൈവത്തിന്റെ _________________________ അനുസരിക്കുക മാത്രമല്ല, പിന്നെയോ അവന്റെ _________________________ അനുകരിക്കുക കൂടി ചെയ്യുന്ന ഒരുവനാണ് യഥാർഥത്തിൽ നേരുള്ളവനെന്ന് അയൽസ്നേഹം പ്രകടിപ്പിച്ച ശമര്യക്കാരനെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തകഥ വ്യക്തമാക്കുന്നു. (ലൂക്കൊ. 10:29-37) (w98 7/1 പേ. 31 ഖ. 2)
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. യഹോവയുടെ (ജ്ഞാനത്തിന്റെ; ശക്തിയുടെ; സ്നേഹത്തിന്റെ) വിശാലഗുണം, അവൻ പുറജാതിദേവനായ (ബാലിന്റെ; കെമോശിന്റെ; ദാഗോന്റെ) മുൻ ആരാധകയായ ഒരു മോവാബ്യസ്ത്രീയായ (രൂത്തിനെ; നവോമിയെ; ഓർപ്പയെ) തിരഞ്ഞെടുത്തതിൽ കാണപ്പെടുന്നു, സത്യമതത്തിലേക്കു പരിവർത്തനംചെയ്ത അവൾ യേശുക്രിസ്തുവിന്റെ ഒരു പൂർവിക മാതാവായിത്തീർന്നു. (മത്താ. 1:3, 5, 16) (si പേ. 51 ഖ. 1)
27. (ശമൂവേലിന്റെ; ദാവീദിന്റെ; ശൗലിന്റെ) കിരീടധാരണത്തോടെ ഇസ്രായേലിൽ ന്യായാധിപന്മാരാലുള്ള ഭരണകാലം കഴിഞ്ഞു. ഭരണം തുടങ്ങി ഏറെ താമസിയാതെ യഹോവയുടെ സഹായത്താൽ അവൻ (അമ്മോന്യരെ; മോവാബ്യരെ; ഫെലിസ്ത്യരെ) പരാജയപ്പെടുത്തി. (1 ശമൂ. 11:6, 11) (പ്രതിവാര ബൈബിൾ വായന; w95 12/15 പേ. 9 ഖ. 2-പേ. 10 ഖ. 1)
28. തിമൊഥെയൊസ് ഒരു ഉത്തമ മിഷനറിയും മേൽവിചാരകനും ആയിത്തീരുവാൻ തക്കവണ്ണം അവന് “തിരുവെഴുത്തു”കളിലുള്ള വിദ്യാഭ്യാസം നൽകുന്നതിൽ നേതൃത്വമെടുത്തത് (അപ്പൊസ്തലനായ പൗലൊസ്; അവന്റെ പിതാവ്; അവന്റെ അമ്മയും വല്യമ്മയും) ആയിരുന്നു. (2 തിമൊ. 3:14, 15; ഫിലി. 2:19-22) (w98 5/15 പേ. 8 ഖ. 3-പേ. 9 ഖ. 5)
29. (ദാവീദിന്റെ; ശമൂവേലിന്റെ; യോനാഥാന്റെ) ബാല്യകാല ശുശ്രൂഷ ഇന്നു ശുശ്രൂഷ കൈയേൽക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കണമെന്നു മാത്രമല്ല, ആയുസ്സിന്റെ അന്ത്യത്തോളമുളള അവന്റെ അവിരാമമായ തുടരൽ പ്രായാധിക്യത്താൽ പരിക്ഷീണരായവരെ പിന്താങ്ങുകയും ചെയ്യേണ്ടതാണ്. (si പേ. 58 ഖ. 30)
30. 2 ശമൂവേലിന്റെ വിവരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാലം പൊ.യു.മു. (ഏകദേശം 1077-1040; ഏകദേശം 1077-1037; ഏകദേശം 1070-1040) ആണ്. (si പേ. 59 ഖ. 3)
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
ന്യായാ. 11:30, 31; 1 ശമൂ. 15:22; 30:24, 25; 2 രാജാ. 6:15-17; യാക്കോ. 5:11
31. യഹോവ തന്റെ ഇഷ്ടപ്രകാരം തന്റെ സ്വർഗീയ സൈന്യങ്ങളെ ഉപയോഗിച്ചുകൊണ്ട് തന്റെ ജനത്തെ സംരക്ഷിക്കുമെന്നുള്ളതിന് ഉറപ്പുതരുന്നു. (w98 4/15 പേ. 29 ഖ. 5)
32. ഒരു ഉടമ്പടിപ്രകാരം പ്രവർത്തിക്കുന്നത് വേദനാജനകമോ ചെലവേറിയതോ ആണെങ്കിൽപ്പോലും അങ്ങനെ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം സഭാ മേൽവിചാരകന്മാർക്കുണ്ട്. (w99 9/15 പേ. 10 ഖ. 3-4)
33. പരിശോധനകളിൻ കീഴിൽ നിർമലത പാലിക്കുന്നെങ്കിൽ യഹോവയിൽനിന്നു വലിയ പ്രതിഫലം കൊയ്യാനാകും. (w98 5/1 പേ. 31 ഖ. 4)
34. ദൈവത്തോട് യഥാർഥ സ്നേഹം ഉണ്ടെങ്കിൽ ദിവ്യ മാർഗനിർദേശങ്ങൾ അനുസരിക്കേണ്ടതുണ്ട്, കേവലം യാഗങ്ങൾ അർപ്പിച്ചാൽ പോര. (പ്രതിവാര ബൈബിൾ വായന; w96 6/15 പേ. 5 ഖ. 1)
35. യഹോവയുടെ സംഘടനയിൽ ഇന്ന് പിന്തുണക്കാരായി സേവിക്കുന്നവരുടെ പ്രവർത്തനത്തെ അവൻ ആഴമായി വിലമതിക്കുന്നു. (പ്രതിവാര ബൈബിൾ വായന; w86 9/1 പേ. 28 ഖ. 4)