അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: താഴെ പറഞ്ഞിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?* ഉചിതമായിരിക്കുന്നിടത്ത് പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. മടക്ക സന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് വരിസംഖ്യ സമർപ്പിക്കാവുന്നതാണ്. നവംബർ: “പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?” എന്ന രാജ്യവാർത്ത നമ്പർ 36-ന്റെ വിതരണം. പ്രദേശത്തെ എല്ലാ ഭവനങ്ങളിലും രാജ്യവാർത്ത നമ്പർ 36 കൊടുത്തുതീർക്കുന്ന സഭകൾക്ക് ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. ആളുകൾക്ക് അവ ഇപ്പോൾത്തന്നെ കൈവശമുണ്ടെങ്കിൽ, എന്നേക്കും ജീവിക്കാൻ പുസ്തകമോ സൃഷ്ടി പുസ്തകമോ നൽകുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ അടുത്ത കണക്കു റിപ്പോർട്ട് വായിച്ചശേഷം സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 2001 സേവനവർഷത്തേക്കുള്ള വേണ്ടത്ര ഫാറങ്ങൾ ഓരോ സഭയ്ക്കും അയയ്ക്കുകയാണ്. ദയവായി ഈ ഫാറങ്ങൾ വിവേചനയോടെ ഉപയോഗിക്കുക. ഫാറങ്ങൾ അതിന്റെ ഉദ്ദേശ്യങ്ങൾക്കു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ.
◼ കൈവശമുള്ള എല്ലാ മാസികകളുടെയും സാഹിത്യങ്ങളുടെയും വാർഷിക ഇനവിവരം 2000 ആഗസ്റ്റ് 31-നോ അതിനോട് എത്രയും അടുത്ത ഒരു ദിവസമോ എടുക്കേണ്ടതാണ്. സാഹിത്യ കോർഡിനേറ്റർ മാസംതോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു തുല്യമാണ് ഈ സ്റ്റോക്കെടുപ്പ്. സാഹിത്യ ഇനവിവര ഫാറത്തിൽ (S(d)-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. ഒരു സാഹിത്യ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ സഭയിലെയും മാസികാ ദാസനിൽനിന്നും കൈവശമുള്ള മാസികകളുടെ എണ്ണം ലഭിക്കും. ഓരോ കോർഡിനേറ്റിങ് സഭയ്ക്കും മൂന്ന് സാഹിത്യ ഇനവിവര ഫാറങ്ങൾ (S(d)-18) ലഭിക്കും. ദയവായി അസൽ സെപ്റ്റംബർ 6-ന് മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക. കാർബൺ കോപ്പി ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്ക് വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്. കോർഡിനേറ്റിങ് സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിന് മേൽനോട്ടം വഹിക്കണം. കോർഡിനേറ്റിങ് സഭയുടെ സെക്രട്ടറിയും അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം.
◼ 2000 ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 31 വരെ സൊസൈറ്റി ലൊണാവ്ല ബെഥേലിലുള്ള മൊത്തം സാഹിത്യങ്ങളുടെ ഇനവിവരം എടുക്കുന്നതായിരിക്കും. അതുകൊണ്ട്, ഈ ദിവസങ്ങളിൽ സഭാ ഓർഡറുകൾ പ്രകാരം സാഹിത്യങ്ങൾ അയയ്ക്കുന്നതല്ല.
*മലയാളത്തിൽ ലഭ്യമല്ല