അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, അല്ലെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്തകം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തപ്പെടുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരവും ഉണരുക!യും. മടക്കസന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് ഇവയുടെ വരിസംഖ്യകൾ നൽകാവുന്നതാണ്. കൂടാതെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാ പുസ്തകമോ സമർപ്പിക്കുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതിനെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്. നിർദേശങ്ങൾക്കായി, സൊസൈറ്റിയുടെ വാർഷിക S-201 കത്തുകൾ പുനരവലോകനം ചെയ്യുക. 1986 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ 12-20 ഖണ്ഡികകളും കാണുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 —ഇംഗ്ലീഷ്, മലയാളം
‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ —തമിഴ്
നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്താവുന്ന വിധം —ഉർദു
◼ ലഭ്യമായ പുതിയ ഓഡിയോ കാസെറ്റുകൾ:
രാജ്യസംഗീതം, വാല്യം 9
നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ
(നാടകം, ഒരു കാസെറ്റ്) —ഇംഗ്ലീഷ്
◼ ലഭ്യമായ പുതിയ കോംപാക്ട് ഡിസ്കുകൾ:
രാജ്യസംഗീതം, വാല്യം 9
വാച്ച്ടവർ ലൈബ്രറി—1999-ലെ പതിപ്പ് —ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും —മലയാളം, ഹിന്ദി