സേവനയോഗ പട്ടിക
സെപ്റ്റംബർ 10-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
13 മിനി: പ്രാദേശിക ആവശ്യങ്ങൾ.
22 മിനി: “നിങ്ങളുടെ ശുശ്രൂഷ നിങ്ങൾ സമഗ്രമായി നിറവേറ്റുന്നുവോ?”a 1-3 വരെയുള്ള ഖണ്ഡികകൾ സദസ്സുമായി ചർച്ച ചെയ്ത ശേഷം ഹ്രസ്വമായ രണ്ടു മാസിക അവതരണങ്ങൾ പ്രകടിപ്പിക്കുക—സെപ്റ്റംബർ 8 ഉണരുക! ഉപയോഗിച്ചുള്ള ആദ്യത്തെ അവതരണവും സെപ്റ്റംബർ 15 വീക്ഷാഗോപുരം ഉപയോഗിച്ചുള്ള അവതരണവും. 4-ാം ഖണ്ഡിക ചർച്ച ചെയ്തശേഷം നൽകിയിരിക്കുന്ന അവതരണം പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് പ്രകടിപ്പിക്കുക.
ഗീതം 124, സമാപന പ്രാർഥന.
സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “അതു സൂചികയിൽ ഉണ്ട്.” സൃഷ്ടി പുസ്തകം സമർപ്പിക്കുന്നതിനുള്ള അവതരണങ്ങൾ എങ്ങനെ കണ്ടുപിടിക്കാമെന്നു കാണിക്കുക.
15 മിനി: കഴിഞ്ഞ വർഷം നാം എങ്ങനെ പ്രവർത്തിച്ചു? സേവന മേൽവിചാരകന്റെ പ്രസംഗം. 2001 സേവന വർഷത്തിലെ സഭാ റിപ്പോർട്ടിന്റെ സവിശേഷ വശങ്ങൾ പറയുക. നിർവഹിച്ച നല്ല കാര്യങ്ങളെപ്രതി എല്ലാവരെയും അഭിനന്ദിക്കുക. യോഗ ഹാജർ, വയൽസേവനത്തിലെ ക്രമം, ബൈബിൾ അധ്യയന പ്രവർത്തനം എന്നിവയിൽ സഭ എങ്ങനെ പ്രവർത്തിച്ചു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മെച്ചപ്പെടുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകുക. വരും വർഷത്തേക്ക് എത്തിപ്പിടിക്കാവുന്ന ലക്ഷ്യങ്ങൾ വെക്കുക.
15 മിനി: ചോദ്യപ്പെട്ടി. ഒരു പ്രസംഗം. സഭയുടെ പ്രതിവാര വയൽസേവനയോഗ പട്ടിക പുനരവലോകനം ചെയ്യുക. ഈ യോഗങ്ങളിലെ ഫലകരമായ ചർച്ചയ്ക്ക് ഹാജരാകുന്ന എല്ലാവർക്കും സംഭാവന ചെയ്യാൻ കഴിയുന്നത് എങ്ങനെ എന്നു വിശദീകരിക്കുക. ഈ സേവന ക്രമീകരണങ്ങളെ പിന്തുണയ്ക്കാൻ സഭയെ പ്രോത്സാഹിപ്പിക്കുക.
ഗീതം 129, സമാപന പ്രാർഥന.
സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്” എന്നതിനു കീഴിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് രണ്ട് അവതരണങ്ങൾ പ്രകടിപ്പിക്കുക—സെപ്റ്റംബർ 8 ഉണരുക! ഉപയോഗിച്ചുള്ള രണ്ടാമത്തെ അവതരണവും ഒക്ടോബർ 1 വീക്ഷാഗോപുരം ഉപയോഗിച്ചുള്ള അവതരണവും.
30 മിനി: ദൈവത്തെ സ്നേഹിക്കുക—ലോകത്തിലുള്ളതിനെ അല്ല. (1 യോഹ. 2:15-17) കഴിഞ്ഞ സേവനവർഷത്തിലെ സർക്കിട്ട് സമ്മേളന പരിപാടി പുനരവലോകനം ചെയ്തുകൊണ്ടുള്ള പ്രസംഗവും സദസ്യ ചർച്ചയും. പഠിച്ച മുഖ്യ ആശയങ്ങളെ കുറിച്ചും വ്യക്തിപരമായോ കുടുംബമെന്ന നിലയിലോ അത് എങ്ങനെ ബാധകമാക്കാൻ കഴിഞ്ഞു എന്നതിനെ കുറിച്ചും അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക. (ഭാഗങ്ങൾ നേരത്തേ നിയമിച്ചു കൊടുക്കാവുന്നതാണ്.) പിൻവരുന്ന പ്രസംഗങ്ങൾ വിശേഷവത്കരിക്കുക: (1) “ദൈവത്തോടുള്ള സ്നേഹം ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു.” അത്തരം സ്നേഹം നമ്മുടെ പ്രസംഗവേലയ്ക്കു വിലങ്ങുതടി ആയേക്കാവുന്ന നിഷേധാത്മക വികാരങ്ങളെ തരണം ചെയ്യാൻ നമ്മെ സഹായിക്കുന്നു—ലജ്ജാ പ്രകൃതം, അപര്യാപ്തതാ ബോധം, മാനുഷ ഭയം എന്നതു പോലുള്ളവയെ. (2) “യഹോവയെ സ്നേഹിക്കുന്നവർ ദോഷത്തെ വെറുക്കുന്നു.” (w99 10/1 28-31) ദൈവം വെറുക്കുന്നതിനെ—പ്രകടമായും ദുഷ്ടമായിരിക്കുന്ന കാര്യങ്ങളെ മാത്രമല്ല അത്ര പ്രകടമല്ലാത്ത തെറ്റുകളെയും—നാമും വെറുക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവനുമായുള്ള നമ്മുടെ ബന്ധം. (3) “സ്നേഹത്തിന്റെ അതിശ്രേഷ്ഠ മാർഗം പിന്തുടരുക.” (w92 10/15 27-30) മറ്റുള്ളവരുടെ അപൂർണതകളെ നാം ക്ഷമാപൂർവം സഹിക്കേണ്ടത് എന്തുകൊണ്ടെന്നും സ്വാർഥതത്പരതയും മത്സരവും ഹാനികരമായ കുശുകുശുപ്പും ഒഴിവാക്കേണ്ടത് എന്തുകൊണ്ടെന്നും ദൈവത്തിന്റെ സംഘടനയോടു വിശ്വസ്തരായിരിക്കേണ്ടത് എന്തുകൊണ്ടെന്നും 1 കൊരിന്ത്യർ 13:4-8 വ്യക്തമാക്കുന്നു. (4) “ലോകത്തിലുള്ളവ—നാം അവയെ എങ്ങനെ വീക്ഷിക്കുന്നു?” ലോകത്തിലുള്ളതിനെ നാം സ്നേഹിക്കുകയോ ജഡിക മോഹങ്ങൾക്കു വശംവദരാകുകയോ കണ്മോഹത്താൽ വഴിതെറ്റിക്കപ്പെടുകയോ ജീവനത്തിന്റെ പ്രതാപപ്രകടനങ്ങളിൽ മുഴുകുകയോ ചെയ്യരുത്. (5) “ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നത് നമ്മെ കാത്തുസൂക്ഷിക്കുന്നു.” ചില വിശ്വാസങ്ങളും പെരുമാറ്റരീതികളും ആചാരങ്ങളും നമ്മെ ദൈവത്തിനു സ്വീകാര്യർ അല്ലാതാക്കിയേക്കാവുന്നത് എങ്ങനെയെന്ന് 2 കൊരിന്ത്യർ 6:14-17 കാണിക്കുന്നു. പിശാചിന്റെ കെണികളെ നാം വിവേചിച്ചറിയുകയും ഒഴിവാക്കുകയും വേണം. (6) “ദൈവത്തെ സ്നേഹിക്കുന്നവർക്കുള്ള ദിവ്യ വാഗ്ദാനങ്ങൾ.” (w87 11/1 5-6) യഹോവയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിനു സന്തോഷം പകരുന്നു, ആത്മീയമായി നമ്മെ സമ്പന്നരാക്കുന്നു.—1 തിമൊ. 6:17-19.
ഗീതം 133, സമാപന പ്രാർഥന.
ഒക്ടോബർ 1-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി: സ്കൂൾ പഠനത്തിൽ എനിക്ക് എങ്ങനെ മെച്ചപ്പെടാനാവും? ഒരു മൂപ്പനും ഭാര്യയും അല്ലെങ്കിൽ ഒരു ശുശ്രൂഷാദാസനും ഭാര്യയും സ്കൂൾ പ്രായത്തിലുള്ള തങ്ങളുടെ കുട്ടിയുമായി സംസാരിക്കുന്നു. അവർ ഉത്കണ്ഠാകുലരാണ്, കാരണം കുട്ടി പഠനത്തിൽ അൽപ്പം പുറകോട്ടാണ്. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 18-ാം അധ്യായത്തിലെ ബുദ്ധിയുപദേശം അവർ പുനരവലോകനം ചെയ്യുന്നു, പുരോഗതി വരുത്താൻ കുട്ടി എന്തു ചെയ്യണം എന്ന് അവർ ചർച്ച ചെയ്യുന്നു. വിശുദ്ധ സേവനം അർപ്പിക്കുന്നതിൽ ഒരുവന്റെ മുഴു പ്രാപ്തിയും ഉപയോഗിക്കാൻ കഴിയേണ്ടതിന് നല്ല അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യം മാതാപിതാക്കൾ ഊന്നിപ്പറയുന്നു.
20 മിനി: “അതു പ്രസംഗവേലയ്ക്ക് ഒരു തടസ്സമാണോ?”b ലൗകിക ജോലിയിൽ സമനില പാലിക്കേണ്ടതിന്റെയും രാജ്യ താത്പര്യങ്ങൾ ഒന്നാമതു വെക്കാൻ കഴിയേണ്ടതിന് മുൻഗണനകൾ വെക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറയുക. കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾ ബലികഴിക്കാതെ അവരുടെ ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി കരുതുന്നതിന്റെ വെല്ലുവിളിയെ എങ്ങനെ നേരിടുന്നു എന്ന് സഭയിലെ ചില കുടുംബനാഥന്മാരോടു ചോദിക്കുക.
ഗീതം 137, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.