2002-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2002-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1997 പതിപ്പ്) [si], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ [rs] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുള്ള ആധാരം.
ഗീതം, പ്രാർഥന, ഹ്രസ്വ സ്വാഗതാശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കണം. പരിപാടിയിൽ ചർച്ചചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരു പൂർവാവലോകനം നടത്തേണ്ടതില്ല. സ്കൂൾ മേൽവിചാരകൻ ഓരോ ഭാഗവും പരിചയപ്പെടുത്തുമ്പോൾ, വികസിപ്പിക്കേണ്ട വിഷയവും പരാമർശിക്കുന്നതായിരിക്കും. പിൻവരുന്ന പ്രകാരം പരിപാടികൾ നടത്തുക:
1-ാം നമ്പർ നിയമനം: 15 മിനിട്ട്. ഇത് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. വീക്ഷാഗോപുരത്തെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വീക്ഷാഗോപുരത്തെ ആസ്പദമാക്കിയുള്ളത് ആണെങ്കിൽ, ചോദ്യം ചോദിച്ചുകൊണ്ടുള്ള പുനരവലോകനം ഇല്ലാതെ 15 മിനിട്ടു നേരത്തെ പ്രബോധന പ്രസംഗമായി നടത്തണം; “എല്ലാ തിരുവെഴുത്തും” പുസ്തകത്തെ ആസ്പദമാക്കിയുള്ളത് ആണെങ്കിൽ 10 മുതൽ 12 വരെ മിനിട്ടു നേരത്തെ പ്രസംഗത്തെ തുടർന്ന് ശേഷിക്കുന്ന 3 മുതൽ 5 വരെ മിനിട്ടു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പുനരവലോകനം നടത്തണം. കേവലം വിവരങ്ങൾ അവതരിപ്പിക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും പ്രയോജനപ്രദമായത് എന്താണെന്ന് എടുത്തു കാണിച്ചുകൊണ്ട് ചർച്ച ചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയംതന്നെ ഉപയോഗിക്കണം.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരന്മാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായി വരുന്നപക്ഷം അല്ലെങ്കിൽ പ്രസംഗകൻ ആവശ്യപ്പെടുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കാവുന്നതാണ്.
ബൈബിൾ വായനയിൽ നിന്നുളള വിശേഷാശയങ്ങൾ: 6 മിനിട്ട്. പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിവരങ്ങൾ ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. ഇതിന് ഒരു പ്രത്യേക വിഷയം ആവശ്യമില്ല. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലമൊരു സംഗ്രഹം ആയിരിക്കരുത്. 30 മുതൽ 60 വരെ സെക്കൻഡ് നേരത്തേക്ക് നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ അവലോകനം ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. അതിനുശേഷം സ്കൂൾ മേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ് മുറികളിലേക്ക് അയയ്ക്കും.
2-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരൻ നടത്തുന്ന നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. മുഖ്യ സ്കൂളിനും ഉപഗ്രൂപ്പുകൾക്കും ഇത് ബാധകമാണ്. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കത്തക്കവണ്ണം വായനാ നിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്ര പശ്ചാത്തലം, പ്രാവചനികമോ ഉപദേശപരമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. വിശദീകരണം നൽകാനായി ഇടയ്ക്കു നിറുത്താതെ നിയമിത വാക്യങ്ങൾ മുഴുവനും വായിക്കേണ്ടതാണ്. വായിക്കാനുള്ളത് തുടർച്ചയായ വാക്യങ്ങൾ അല്ലെങ്കിൽ, തുടർന്നു വായിക്കാൻ പോകുന്ന വാക്യങ്ങൾ ഏതാണെന്നു വിദ്യാർഥിക്കു പറയാവുന്നതാണ്.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുന്നു. ഈ അവതരണത്തിനുള്ള വിഷയം തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളത് ആയിരിക്കും. അനൗപചാരിക സാക്ഷീകരണമോ മടക്കസന്ദർശനമോ ഭവന ബൈബിൾ അധ്യയനമോ രംഗസംവിധാനമായി എടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ഈ നിയമനം അവതരിപ്പിക്കാവുന്നതാണ്. വിദ്യാർഥിനി എപ്രകാരം നിയമിത വിഷയം വികസിപ്പിക്കുകയും അത് തിരുവെഴുത്തുകൾ ഉപയോഗിച്ച് വീട്ടുകാരിയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു എന്നതിലായിരിക്കും സ്കൂൾ മേൽവിചാരകൻ പ്രത്യേകമായും ശ്രദ്ധിക്കുന്നത്. ഈ ഭാഗം നിയമിച്ചുകിട്ടുന്ന വിദ്യാർഥിനിക്കു വായനാപ്രാപ്തി ഉണ്ടായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതാണ്. ആവശ്യമെങ്കിൽ മറ്റൊരു സഹായിയെക്കൂടി ഉൾപ്പെടുത്താവുന്നതാണ്. രംഗസംവിധാനത്തിനല്ല, മറിച്ച് ബൈബിളിന്റെ ഫലപ്രദമായ ഉപയോഗത്തിനായിരിക്കണം മുഖ്യ പരിഗണന കൊടുക്കേണ്ടത്.
4-ാം നമ്പർ നിയമനം: 5 മിനിട്ട്. ഈ പരിപാടിയുടെ വിഷയം തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിൽനിന്ന് ആയിരിക്കും. 4-ാം നമ്പർ പ്രസംഗം ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചു കൊടുക്കാവുന്നതാണ്. ഒരു സഹോദരനു നിയമിച്ചു കൊടുക്കുമ്പോൾ, അത് എല്ലായ്പോഴും ഒരു പ്രസംഗം ആയി അവതരിപ്പിക്കണം. ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിനുള്ള നിർദേശങ്ങളനുസരിച്ച് അവതരിപ്പിക്കേണ്ടതാണ്.
ബൈബിൾ വായനാ പട്ടിക: പ്രതിവാര ബൈബിൾ വായനാ പട്ടിക പിൻപറ്റാൻ സഭയിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ദിവസവും ഏതാണ്ട് ഒരു പേജ് വീതം വായിക്കുന്നതിനു തുല്യമാണ് അത്.
കുറിപ്പ്: ബുദ്ധിയുപദേശം, സമയം പാലിക്കൽ, എഴുത്തു പുനരവലോകനം, നിയമനങ്ങൾ തയ്യാറാകൽ എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ദയവായി 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
പട്ടിക
ജനു. 7 ബൈബിൾ വായന: സഭാപ്രസംഗി 1-6
നമ്പർ 1: സഭാപ്രസംഗിക്ക് ആമുഖം (si പേ. 112-13 ഖ. 1-8)
നമ്പർ 2: സഭാപ്രസംഗി 4:1-16
നമ്പർ 3: a ‘നിങ്ങൾ രോഗശാന്തിയിൽ വിശ്വസിക്കുന്നുണ്ടോ?’ (rs പേ. 160 ഖ. 6-പേ. 161 ഖ. 1)
നമ്പർ 4: മനുഷ്യരായുള്ള നമ്മുടെ ജനനത്തിന് മുമ്പ് നാമെല്ലാം ആത്മമണ്ഡലത്തിൽ സ്ഥിതിചെയ്തിരുന്നുവോ? (rs പേ. 161 ഖ. 2-പേ. 162 ഖ. 3)
ജനു. 14 ബൈബിൾ വായന: സഭാപ്രസംഗി 7-12
നമ്പർ 1: സഭാപ്രസംഗി—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 114 ഖ. 15-19)
നമ്പർ 2: സഭാപ്രസംഗി 8:1-17
നമ്പർ 3: ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ കാലക്രമത്തിൽ അവൻ സ്വർഗത്തിലേക്കു പോകുമായിരുന്നോ? (rs പേ. 162 ഖ. 4-5)
നമ്പർ 4: യഥാർഥത്തിൽ സന്തുഷ്ടമായ ഒരു ഭാവി ഉണ്ടായിരിക്കുന്നതിന് ഒരു വ്യക്തി സ്വർഗത്തിലേക്കു പോകണമോ? (rs പേ. 163 ഖ. 1-3)
ജനു. 21 ബൈബിൾ വായന: ഉത്തമഗീതം 1-8
നമ്പർ 1: ഉത്തമഗീതത്തിന് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 115-17 ഖ. 1-4, 16-18)
നമ്പർ 2: ഉത്തമഗീതം 5:1-16
നമ്പർ 3: 1 പത്രൊസ് 3:19, 20 എന്താണ് അർഥമാക്കുന്നത്? (rs പേ. 163 ഖ. 4)
നമ്പർ 4: 1 പത്രൊസ് 4:6 എന്താണ് അർഥമാക്കുന്നത്? (rs പേ. 163 ഖ. 5)
ജനു. 28 ബൈബിൾ വായന: യെശയ്യാവു 1-6
നമ്പർ 1: യെശയ്യാവിന് ആമുഖം (si പേ. 118-19 ഖ. 1-8)
നമ്പർ 2: യെശയ്യാവു 2:1-17
നമ്പർ 3: സ്വർഗീയ ജീവൻ എല്ലാ ക്രിസ്ത്യാനികളുടെയും പ്രത്യാശയാണോ? (rs പേ. 164 ഖ. 1-3)
നമ്പർ 4: ഭൂമിയിലെ നിത്യജീവനെ സംബന്ധിച്ച് “പുതിയ നിയമം” എന്തു പറയുന്നു? (rs പേ. 165 ഖ. 1-പേ. 166 ഖ. 2)
ഫെബ്രു. 4 ബൈബിൾ വായന: യെശയ്യാവു 7-11
നമ്പർ 1: നമുക്ക് യഹോവയുടെ സംഘടന ആവശ്യമാണ് (w00 1/1 പേ. 30-1)
നമ്പർ 2: യെശയ്യാവു 8:1-22
നമ്പർ 3: ബൈബിൾ എത്ര പേർക്കാണ് സ്വർഗീയ ജീവന്റെ പ്രത്യാശ വെച്ചുനീട്ടുന്നത്? (rs പേ. 166 ഖ. 3-4)
നമ്പർ 4: 1,44,000 പേർ സ്വാഭാവിക യഹൂദന്മാർ മാത്രമാണോ? (rs പേ. 166 ഖ. 5-പേ. 167 ഖ. 2)
ഫെബ്രു. 11 ബൈബിൾ വായന: യെശയ്യാവു 12-19
നമ്പർ 1: നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു? (w00 1/15 പേ. 20-2)
നമ്പർ 2: യെശയ്യാവു 17:1-14
നമ്പർ 3: “മഹാപുരുഷാര”ത്തിന്റെ തിരുവെഴുത്തുപരമായ പ്രത്യാശയെന്ത്? (rs പേ. 167 ഖ. 3-പേ. 167 ഖ. 6)
നമ്പർ 4: സ്വർഗത്തിൽ പോകുന്നവർ അവിടെ എന്തു ചെയ്യും? (rs പേ. 168 ഖ. 1-5)
ഫെബ്രു. 18 ബൈബിൾ വായന: യെശയ്യാവു 20-26
നമ്പർ 1: യഹോവയുമായി സഖിത്വം നട്ടുവളർത്തുക (w00 1/15 പേ. 23-6)
നമ്പർ 2: യെശയ്യാവു 22:1-19
നമ്പർ 3: ദേഹി ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്ന് ബൈബിൾ പറയുന്നുണ്ടോ? (rs പേ. 169 ഖ. 1-5)
നമ്പർ 4: എങ്ങനെയുള്ള ആളുകളാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകത്തിൽ പോകുന്നത്? (rs പേ. 170 ഖ. 1-3)
ഫെബ്രു. 25 ബൈബിൾ വായന: യെശയ്യാവു 27-31
നമ്പർ 1: പീഡകൻ ഒരു വലിയ വെളിച്ചം കാണുന്നു (w00 1/15 പേ. 27-9)
നമ്പർ 2: യെശയ്യാവു 29:1-14
നമ്പർ 3: ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകത്തിൽനിന്ന് ആരെങ്കിലും എന്നെങ്കിലും പുറത്തു കടക്കുമോ? (rs പേ. 170 ഖ. 4-പേ. 171 ഖ. 1)
നമ്പർ 4: ദുഷ്ടന്മാർക്ക് നിത്യശിക്ഷയുണ്ടോ? (rs പേ. 171 ഖ. 2-പേ. 172 ഖ. 1)
മാർച്ച് 4 ബൈബിൾ വായന: യെശയ്യാവു 32-37
നമ്പർ 1: വിജയം—സ്ഥിരോത്സാഹത്തിലൂടെ (w00 2/1 പേ. 4-6)
നമ്പർ 2: യെശയ്യാവു 33:1-16
നമ്പർ 3: വെളിപ്പാടു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ‘നിത്യദണ്ഡനം’ എന്താണ്? (rs പേ. 172 ഖ. 2-3)
നമ്പർ 4: യേശു പറഞ്ഞ ‘തീയുള്ള ഗീഹെന്ന’ എന്താണ്? (rs പേ. 173 ഖ. 1-3)
മാർച്ച് 11 ബൈബിൾ വായന: യെശയ്യാവു 38-42
നമ്പർ 1: ഒരു അമ്മയുടെ ജ്ഞാനോപദേശം (w00 2/1 പേ. 30-1)
നമ്പർ 2: യെശയ്യാവു 42:1-16
നമ്പർ 3: പാപത്തിന്റെ ശിക്ഷ എന്താണ്? (rs പേ. 174 ഖ. 1-4)
നമ്പർ 4: ദുഷ്ടന്മാർ മരണാനന്തരം ദണ്ഡിപ്പിക്കപ്പെടുമെന്ന് യേശു പഠിപ്പിച്ചോ? (rs പേ. 174 ഖ. 5)
മാർച്ച് 18 ബൈബിൾ വായന 43-47
നമ്പർ 1: അപകട മേഖലയിൽനിന്ന് അകന്നു നിൽക്കുക! (w00 2/15 പേ. 4-7)
നമ്പർ 2: യെശയ്യാവു 44:6-20
നമ്പർ 3: ധനവാനെയും ലാസറിനെയും കുറിച്ചുള്ള ഉപമയുടെ അർഥമെന്ത്? (rs പേ. 175 ഖ. 1-3)
നമ്പർ 4: ക്രിസ്തുമസ്സ് ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആഘോഷമാണോ? (rs പേ. 176 ഖ. 1-4)
മാർച്ച് 25 ബൈബിൾ വായന: യെശയ്യാവു 48-52
നമ്പർ 1: പ്രാർഥനയുടെ ശക്തി (w00 3/1 പേ. 3-4)
നമ്പർ 2: യെശയ്യാവു 49:1-13
നമ്പർ 3: ഒരു നക്ഷത്രത്താൽ യേശുവിന്റെ അടുത്തേക്കു നയിക്കപ്പെട്ട ജ്ഞാനികൾ അല്ലെങ്കിൽ വിദ്വാന്മാർ ആരായിരുന്നു? (rs പേ. 177 ഖ. 1-3)
നമ്പർ 4: ക്രിസ്തുമസ്സ് പാരമ്പര്യങ്ങൾ പരിശോധിക്കുമ്പോൾ നാം എന്തു പരിചിന്തിക്കണം? (rs പേ. 177 ഖ. 4-പേ. 178 ഖ. 2)
ഏപ്രി. 1 ബൈബിൾ വായന: യെശയ്യാവു 53-59
നമ്പർ 1: ഒരുക്കമുള്ള ഹൃദയത്തോടെ യഹോവയെ അന്വേഷിക്കൽ (w00 3/1 പേ. 29-31)
നമ്പർ 2: യെശയ്യാവു 54:1-17
നമ്പർ 3: ആഘോഷങ്ങളോടുള്ള ബന്ധത്തിൽ ഏതു തത്ത്വങ്ങൾ നമുക്കു വഴികാട്ടി ആയിരിക്കണം? (rs പേ. 178 ഖ. 3-പേ. 179 ഖ. 2)
നമ്പർ 4: ഈസ്റ്ററിനെയും പുതുവത്സരാഘോഷത്തെയും കുറിച്ച് നാം എന്ത് അറിഞ്ഞിരിക്കണം? (rs പേ. 179 ഖ. 3-പേ. 180 ഖ. 2)
ഏപ്രി. 8 ബൈബിൾ വായന: യെശയ്യാവു 60-66
നമ്പർ 1: യെശയ്യാവ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 123 ഖ. 34-9)
നമ്പർ 2: യെശയ്യാവു 61:1-11
നമ്പർ 3: “മരിച്ചവരുടെ ആത്മാക്കൾ”ക്കായുള്ള ഓർമപ്പെരുന്നാളുകളുടെ പിമ്പിലുള്ളതെന്താണ്? (rs പേ. 180 ഖ. 3-പേ. 181 ഖ. 3)
നമ്പർ 4: വാലന്റൈൻ ദിനം, മാതൃ ദിനം, ദേശീയ ചടങ്ങുകൾ എന്നിവയെ കുറിച്ച് നമുക്ക് എന്തറിയാം? (rs പേ. 181 ഖ. 5-പേ. 182 ഖ. 5)
ഏപ്രി. 15 ബൈബിൾ വായന: യിരെമ്യാവു 1-4
നമ്പർ 1: യിരെമ്യാവിന് ആമുഖം (si പേ. 124 ഖ. 1-5)
നമ്പർ 2: യിരെമ്യാവു 2:4-19
നമ്പർ 3: ആരാധനാ വിഷയമായി ഉപയോഗിക്കപ്പെടുന്ന പ്രതിമകളെ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു? (rs പേ. 183 ഖ. 1-4)
നമ്പർ 4: സത്യദൈവത്തിന്റെ ആരാധനയ്ക്കുള്ള സഹായങ്ങൾ എന്നനിലയിൽ പ്രതിമകൾ ഉപയോഗിക്കാമോ? (rs പേ. 183 ഖ. 5-പേ. 184 ഖ. 4)
ഏപ്രി. 22 ബൈബിൾ വായന: യിരെമ്യാവു 5-8
നമ്പർ 1: മനുഷ്യവർഗത്തിന് ഒരു സഹായി ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (w00 3/15 പേ. 3-4)
നമ്പർ 2: യിരെമ്യാവു 7:1-20
നമ്പർ 3: ദൈവത്തിന്റെ അടുത്തുള്ള മധ്യസ്ഥന്മാരായി നാം “വിശുദ്ധന്മാരെ” വണങ്ങണമോ? (rs പേ. 184 ഖ. 5-പേ. 185 ഖ. 2)
നമ്പർ 4: ആരാധനാ വിഷയമായിരിക്കുന്ന പ്രതിമകളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു? (rs പേ. 185 ഖ. 3-പേ. 186 ഖ. 2)
ഏപ്രി. 29 എഴുത്തു പുനരവലോകനം. ബൈബിൾ വായന: യിരെമ്യാവു 9-13
മേയ് 6 ബൈബിൾ വായന: യിരെമ്യാവു 14-18
നമ്പർ 1: യേശുക്രിസ്തുവിനു നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ? (w00 3/15 പേ. 5-9)
നമ്പർ 2: യിരെമ്യാവു 17:1-18
നമ്പർ 3: നാം മുമ്പ് വന്ദിച്ചിരുന്ന ഏതെങ്കിലും പ്രതിമകൾ സംബന്ധിച്ച് നാം എങ്ങനെ വിചാരിക്കണം? (rs പേ. 186 ഖ. 3-5)
നമ്പർ 4: ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തിന് നമ്മുടെ സ്വന്തം ഭാവിയിന്മേൽ എന്തു ഫലം ഉണ്ടായിരിക്കാൻ കഴിയും? (rs പേ. 186 ഖ. 6-പേ. 187 ഖ. 3)
മേയ് 13 ബൈബിൾ വായന: യിരെമ്യാവു 19-23
നമ്പർ 1: എളിമ—സമാധാനം ഉന്നമിപ്പിക്കുന്ന ഒരു ഗുണം (w00 3/15 പേ. 21-4)
നമ്പർ 2: യിരെമ്യാവു 19:1-15
നമ്പർ 3: ആളുകൾ ബൈബിൾ നിലവാരങ്ങൾ തള്ളിക്കളയുമ്പോൾ അവർ യഥാർഥത്തിൽ സ്വാതന്ത്ര്യം നേടുന്നുണ്ടോ? (rs പേ. 187 ഖ. 5-പേ. 188 ഖ. 2)
നമ്പർ 4: ഭൗതികത്വപരമായ യത്നങ്ങളും മദ്യത്തിന്റെ അമിതമായ ഉപയോഗവും സംബന്ധിച്ച ബൈബിൾ ബുദ്ധിയുപദേശം എന്താണ്? (rs പേ. 188 ഖ. 3-4)
മേയ് 20 ബൈബിൾ വായന: യിരെമ്യാവു 24-28
നമ്പർ 1: തിരുത്തൽ സ്വീകരിച്ച ഒരു മാതൃകാപുരുഷൻ (w00 3/15 പേ. 25-8)
നമ്പർ 2: യിരെമ്യാവു 25:1-14
നമ്പർ 3: യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുക, ചീത്ത സഹവാസങ്ങൾ ഒഴിവാക്കുക (rs പേ. 189 ഖ. 2)
നമ്പർ 4: ദൈവത്തിന്റെ കൽപ്പനകൾ അവഗണിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത് ആരായിരുന്നു? (rs പേ. 189 ഖ. 3-പേ. 190 ഖ. 1)
മേയ് 27 ബൈബിൾ വായന: യിരെമ്യാവു 29-31
നമ്പർ 1: ദൈവാത്മാവ് ഇന്നു പ്രവർത്തിക്കുന്നത് എങ്ങനെ? (w00 പേ. 4/1 ഖ. 8-11)
നമ്പർ 2: യിരെമ്യാവു 30:1-16
നമ്പർ 3: ഏതു മനോഭാവങ്ങൾ നാം ഒഴിവാക്കണം? (rs പേ. 190 ഖ. 2-പേ. 191 ഖ. 1)
നമ്പർ 4: സ്വാതന്ത്ര്യം ലോകത്തെ അനുകരിക്കുന്നതിലേക്ക് ഒരുവനെ നയിക്കുമ്പോൾ അയാൾ ആരുടെ നിയന്ത്രണത്തിൽ വരുന്നു? (rs പേ. 191 2, 3)
ജൂൺ 3 ബൈബിൾ വായന: യിരെമ്യാവു 32-35
നമ്പർ 1: യഹോവയുടെ ബലത്തിൽ ആശ്വാസം കണ്ടെത്തുക (w00 4/15 പേ. 4-7)
നമ്പർ 2: യിരെമ്യാവു 34:1-16
നമ്പർ 3: ഇന്നു സാധാരണമായി ഉപയോഗിക്കപ്പെടുന്ന ബൈബിൾ ഭാഷാന്തരങ്ങളിൽ ദൈവത്തിന്റെ നാമം എവിടെയാണു കാണപ്പെടുന്നത്? (rs പേ. 191 ഖ. 4-പേ. 193 ഖ. 7)
നമ്പർ 4: പല ബൈബിൾ ഭാഷാന്തരങ്ങളിലും ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 193 ഖ. 8-പേ. 194 ഖ. 4)
ജൂൺ 10 ബൈബിൾ വായന: യിരെമ്യാവു 36-40
നമ്പർ 1: അക്രമികളെ കുറിച്ച് ദൈവത്തിന്റെ അതേ വീക്ഷണമാണോ നിങ്ങൾക്കുള്ളത്? (w00 4/15 പേ. 26-9)
നമ്പർ 2: യിരെമ്യാവു 37:1-17
നമ്പർ 3: ദിവ്യനാമത്തിന്റെ ഏതു രൂപമാണ് ശരിയായിട്ടുള്ളത്, യഹോവ എന്നതോ യാഹ്വേ എന്നതോ? (rs പേ. 195 ഖ. 1-പേ. 197 ഖ. 7)
നമ്പർ 4: “പഴയ നിയമത്തിലെ” യഹോവ “പുതിയ നിയമത്തിലെ” യേശുക്രിസ്തു ആണോ? (rs പേ. 197 ഖ. 8-പേ. 198 ഖ. 3)
ജൂൺ 17 ബൈബിൾ വായന: യിരെമ്യാവു 41-45
നമ്പർ 1: “നിന്റെ ഹൃദയത്തെ കാത്തുകൊൾക” (w00 5/15 പേ. 20-4)
നമ്പർ 2: യിരെമ്യാവു 41:1-15
നമ്പർ 3: ഒരു വ്യക്തി യഹോവയെ ഭയപ്പെടേണ്ടതുണ്ടെങ്കിൽ എങ്ങനെയാണ് അവനെ സ്നേഹിക്കാനും കൂടെ കഴിയുന്നത്? (rs പേ. 198 ഖ. 4-പേ. 199 ഖ. 1)
നമ്പർ 4: യഹോവയുടെ സാക്ഷികളുടെ ഏതു വിശ്വാസങ്ങളാണ് അവരെ മറ്റു മതങ്ങളിൽനിന്നു വേർതിരിച്ചു നിറുത്തുന്നത്? (rs പേ. 199 ഖ. 2-പേ. 200 ഖ. 7)
ജൂൺ 24 ബൈബിൾ വായന: യിരെമ്യാവു 46-49
നമ്പർ 1: പൂർണതയുള്ള ജീവിതം—വെറുമൊരു സ്വപ്നമല്ല (w00 6/15 പേ. 5-7)
നമ്പർ 2: യിരെമ്യാവു 49:1-13
നമ്പർ 3: യഹോവയുടെ സാക്ഷികൾ ഒരു അമേരിക്കൻ മതമാണോ? (rs പേ. 201 ഖ. 1-പേ. 202 ഖ. 1)
നമ്പർ 4: യഹോവയുടെ സാക്ഷികൾ ഒരു മതവിഭാഗമാണോ? (rs പേ. 202 ഖ. 2-പേ. 203 ഖ. 3)
ജൂലൈ 1 ബൈബിൾ വായന: യിരെമ്യാവു 50-52
നമ്പർ 1: യിരെമ്യാവ്—എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 129 ഖ. 36-39)
നമ്പർ 2: യിരെമ്യാവു 50:1-16
നമ്പർ 3: ശരിയായ ഏകമതം തങ്ങളുടേതാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുണ്ടോ? (rs പേ. 203 ഖ. 4-5)
നമ്പർ 4: സത്യമതം ബൈബിളിനോടു പറ്റിനിൽക്കുന്നു (rs പേ. 204 ഖ. 1)
ജൂലൈ 8 ബൈബിൾ വായന: വിലാപങ്ങൾ 1-2
നമ്പർ 1: വിലാപങ്ങൾക്ക് ആമുഖം (si പേ. 130-1 ഖ. 1-7)
നമ്പർ 2: വിലാപങ്ങൾ 1:1-14
നമ്പർ 3: യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വിശദീകരണങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെയാണ്? (rs പേ. 204 ഖ. 2-പേ. 205 ഖ. 3)
നമ്പർ 4: യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലിൽ വർഷങ്ങളിലൂടെ പല മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് എന്തുകൊണ്ടാണ്? (rs പേ. 205 ഖ. 4)
ജൂലൈ 15 ബൈബിൾ വായന: വിലാപങ്ങൾ 3-5
നമ്പർ 1: വിലാപങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 132 ഖ. 13-15)
നമ്പർ 2: വിലാപങ്ങൾ 3:1-30
നമ്പർ 3: യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിക്കുന്നത് എന്തുകൊണ്ടാണ്? (rs പേ. 206 ഖ. 1-4)
നമ്പർ 4: യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്? (rs പേ. 207 ഖ. 1-2)
ജൂലൈ 22 ബൈബിൾ വായന: യെഹെസ്കേൽ 1-6
നമ്പർ 1: യെഹെസ്കേലിന് ആമുഖം (si പേ. 132-3 ഖ. 1-6)
നമ്പർ 2: യെഹെസ്കേൽ 4:1-17
നമ്പർ 3: b ‘ഈ ലോകം കുറച്ചുകൂടി ജീവിക്കാൻ കൊള്ളാവുന്ന ഒന്നാക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ്?’ (rs പേ. 207 ഖ. 3-പേ. 208 ഖ. 2)
നമ്പർ 4: c ‘ക്രിസ്ത്യാനികൾ യഹോവയുടെയല്ല, യേശുവിന്റെ സാക്ഷികളായിരിക്കേണ്ടതാണ്’ (rs പേ. 208 ഖ. 3)
ജൂലൈ 29 ബൈബിൾ വായന: യെഹെസ്കേൽ 7-12
നമ്പർ 1: മാതൃകായോഗ്യരിൽനിന്ന് പ്രയോജനം നേടുക (w00 7/1 പേ. 19-21)
നമ്പർ 2: യെഹെസ്കേൽ 10:1-19
നമ്പർ 3: യേശുക്രിസ്തു ഒരു യഥാർഥ വ്യക്തി ആയിരുന്നോ? (rs പേ. 209 ഖ. 1-4)
നമ്പർ 4: യേശുക്രിസ്തു വെറുമൊരു നല്ല മനുഷ്യൻ മാത്രമായിരുന്നോ? (rs പേ. 210 ഖ. 1)
ആഗ. 5 ബൈബിൾ വായന: യെഹെസ്കേൽ 13-16
നമ്പർ 1: ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും (w00 7/15 പേ. 28-31)
നമ്പർ 2: യെഹെസ്കേൽ 13:1-16
നമ്പർ 3: യേശു വെറുമൊരു മതനേതാവ് ആയിരുന്നോ? (rs പേ. 210 ഖ. 3)
നമ്പർ 4: യഹൂദന്മാർ പൊതുവെ യേശുവിനെ മിശിഹായായിട്ട് സ്വീകരിക്കാഞ്ഞത് എന്തുകൊണ്ടാണ്? (rs പേ. 211 ഖ. 1-2)
ആഗ. 12 ബൈബിൾ വായന: യെഹെസ്കേൽ 17-20
നമ്പർ 1: അധികാരത്തെ ആദരിക്കേണ്ടത് എന്തുകൊണ്ട്? (w00 8/1 പേ. 4-7)
നമ്പർ 2: യെഹെസ്കേൽ 17:1-18
നമ്പർ 3: യേശുക്രിസ്തു വാസ്തവത്തിൽ ദൈവമാണോ? (rs പേ. 212 ഖ. 1-2)
നമ്പർ 4: യോഹന്നാൻ 1:1 യേശു ദൈവമാണെന്ന് തെളിയിക്കുന്നുവോ? (rs പേ. 212 ഖ. 4-6)
ആഗ. 19 ബൈബിൾ വായന: യെഹെസ്കേൽ 21-23
നമ്പർ 1: നിങ്ങൾ എങ്ങനെ ഭിന്നതകൾ പരിഹരിക്കുന്നു? (w00 8/15 പേ. 23-5)
നമ്പർ 2: യെഹെസ്കേൽ 22:1-16
നമ്പർ 3: യോഹന്നാൽ 20:28-ലെ തോമസ്സിന്റെ ഉദ്ഘോഷണം യേശു യഥാർഥത്തിൽ ദൈവമാണെന്നു തെളിയിക്കുന്നുണ്ടോ? (rs പേ. 213 ഖ. 1-3)
നമ്പർ 4: യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവമായിരുന്നുവെന്ന് മത്തായി 1:23 സൂചിപ്പിക്കുന്നുണ്ടോ? (rs പേ. 214 ഖ. 1-3)
ആഗ. 26 എഴുത്തു പുനരവലോകനം. ബൈബിൾ വായന: യെഹെസ്കേൽ 24-28
സെപ്റ്റം. 2 ബൈബിൾ വായന: യെഹെസ്കേൽ 29-32
നമ്പർ 1: ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (w00 9/15 പേ. 21-4)
നമ്പർ 2: യെഹെസ്കേൽ 30:1-19
നമ്പർ 3: യോഹന്നാൻ 5:18-ന്റെ അർഥമെന്താണ്? (rs പേ. 214 ഖ. 4-5)
നമ്പർ 4: യേശുവിന് ആരാധന നൽകപ്പെടുന്നു എന്ന വസ്തുത അവൻ ദൈവമാണെന്നു തെളിയിക്കുന്നുവോ? (rs പേ. 214 ഖ. 6-പേ. 215 ഖ. 2)
സെപ്റ്റം. 9 ബൈബിൾ വായന: യെഹെസ്കേൽ 33-36
നമ്പർ 1: നിങ്ങൾക്ക് ദൈവത്തോട് അടുത്തു ചെല്ലാൻ കഴിയുന്ന വിധം (w00 10/15 പേ. 4-7)
നമ്പർ 2: യെഹെസ്കേൽ 33:1-16
നമ്പർ 3: യേശു ചെയ്ത അത്ഭുതങ്ങൾ അവൻ ദൈവമാണെന്ന് തെളിയിക്കുന്നുണ്ടോ? (rs പേ. 215 ഖ. 3-പേ. 216 ഖ. 1)
നമ്പർ 4: രക്ഷയ്ക്ക് യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ? (rs പേ. 216 ഖ. 3)
സെപ്റ്റം. 16 ബൈബിൾ വായന: യെഹെസ്കേൽ 37-40
നമ്പർ 1: വിജയം—അതിന്റെ അളവുകോൽ എന്ത്? (w00 11/1 പേ.18-21)
നമ്പർ 2: യെഹെസ്കേൽ 39:1-16
നമ്പർ 3: മനുഷ്യനാകുന്നതിനു മുമ്പ് യേശുവിന് ഒരു സ്വർഗീയ അസ്തിത്വമുണ്ടായിരുന്നോ? (rs പേ. 216 ഖ. 4-5)
നമ്പർ 4: സ്വർഗത്തിൽ യേശുവിന് തന്റെ ജഡിക ശരീരമുണ്ടോ? (rs പേ. 217 ഖ. 1-4)
സെപ്റ്റം. 23 ബൈബിൾ വായന: യെഹെസ്കേൽ 41-45
നമ്പർ 1: ദൈവത്തെ മനസ്സോടെ സേവിക്കുക (w00 11/15 പേ. 21-3)
നമ്പർ 2: യെഹെസ്കേൽ 42:1-20
നമ്പർ 3: യേശുക്രിസ്തുവും പ്രധാന ദൂതനായ മീഖായേലും ഒരാൾ തന്നെയാണോ? (rs പേ. 217 ഖ. 5-പേ. 218 ഖ. 2)
നമ്പർ 4: d ‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നില്ല’ (rs പേ. 218 ഖ. 3-പേ. 219 ഖ. 2)
സെപ്റ്റം. 30 ബൈബിൾ വായന: യെഹെസ്കേൽ 46-48
നമ്പർ 1: യെഹെസ്കേൽ—എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 137 ഖ. 29-33)
നമ്പർ 2: യെഹെസ്കേൽ 46:1-15
നമ്പർ 3: e ‘നിങ്ങളുടെ വ്യക്തിപരമായ രക്ഷകനായി നിങ്ങൾ യേശുവിനെ സ്വീകരിക്കുന്നുവോ?’ (rs പേ. 219 ഖ. 3-4)
നമ്പർ 4: f ‘ഞാൻ വ്യക്തിപരമായി യേശുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു’ (rs പേ. 219 ഖ. 5)
ഒക്ടോ. 7 ബൈബിൾ വായന: ദാനീയേൽ 1-4
നമ്പർ 1: ദാനീയേലിന് ആമുഖം (si പേ. 138-9 ഖ. 1-6)
നമ്പർ 2: ദാനീയേൽ 1:1-17
നമ്പർ 3: ഇന്ന് സ്വാഭാവിക ഇസ്രായേല്യർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണോ? (rs പേ. 220 ഖ. 1-പേ. 221 ഖ. 4)
നമ്പർ 4: എല്ലാ യഹൂദന്മാരും ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുമോ? (rs പേ. 222 ഖ. 1-2)
ഒക്ടോ. 14 ബൈബിൾ വായന: ദാനീയേൽ 5-8
നമ്പർ 1: “ജ്ഞാനികൾ” പറയുന്നത് നിങ്ങൾ എല്ലായ്പോഴും അപ്പാടെ വിശ്വസിക്കണമോ? (w00 12/1 പേ. 29-31)
നമ്പർ 2: ദാനീയേൽ 5:1-16
നമ്പർ 3: രക്ഷിക്കപ്പെടുന്നതിന് യഹൂദന്മാർ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കണമോ? (rs പേ. 222 ഖ. 3-പേ. 223 ഖ. 1)
നമ്പർ 4: ഇന്ന് ഇസ്രായേലിൽ നടക്കുന്ന സംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയാണോ? (rs പേ. 223 ഖ. 2-പേ. 224 ഖ. 2)
ഒക്ടോ. 21 ബൈബിൾ വായന: ദാനീയേൽ 9-12
നമ്പർ 1: ദാനീയേൽ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 141-2 ഖ. 19-23)
നമ്പർ 2: ദാനീയേൽ 10:1-21
നമ്പർ 3: ഇസ്രായേലിന്റെ പുനഃസ്ഥിതീകരണം സംബന്ധിച്ച പ്രവചനങ്ങൾ ഇന്ന് ആരുടെ ഇടയിലാണു നിവൃത്തിയേറിയിരിക്കുന്നത്? (rs പേ. 224 ഖ. 3-പേ. 225 ഖ. 3)
നമ്പർ 4: ദൈവത്തിന്റെ രാജ്യം ഒരു യഥാർഥ ഗവൺമെന്റാണോ? (rs പേ. 226 ഖ. 1-2)
ഒക്ടോ. 28 ബൈബിൾ വായന: ഹോശേയ 1-14
നമ്പർ 1: ഹോശേയായ്ക്ക് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 143-5 ഖ. 1-8, 14-17)
നമ്പർ 2: ഹോശേയ 4:1-19
നമ്പർ 3: രാജ്യത്തിലെ ഭരണാധികാരികൾ ആരാണ്? (rs പേ. 226 ഖ. 3-5)
നമ്പർ 4: ദൈവരാജ്യത്തിന് മാനുഷ ഗവൺമെന്റുകളുടെമേൽ എന്തു ഫലമുണ്ടായിരിക്കും? (rs പേ. 227 ഖ. 1-2)
നവം. 4 ബൈബിൾ വായന: യോവേൽ 1-3
നമ്പർ 1: യോവേലിന് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 146-8 ഖ. 1-5, 12-14)
നമ്പർ 2: യോവേൽ 1:1-20
നമ്പർ 3: ദൈവരാജ്യം യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കും (rs പേ. 227 ഖ. 3-5)
നമ്പർ 4: ദൈവരാജ്യം സത്യാരാധനയിൽ സകല സൃഷ്ടികളെയും ഏകീകരിക്കും (rs പേ. 228 ഖ. 1-2)
നവം. 11 ബൈബിൾ വായന: ആമോസ് 1-9
നമ്പർ 1: ആമോസിന് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 148-50 ഖ. 1-6, 13-17)
നമ്പർ 2: ആമോസ് 1:1-15
നമ്പർ 3: ദൈവരാജ്യം യുദ്ധവും അഴിമതിയും തുടച്ചുനീക്കും (rs പേ. 228 ഖ. 3-പേ. 229 ഖ. 3)
നമ്പർ 4: ദൈവരാജ്യം സകലർക്കും സമൃദ്ധമായി ആഹാരം പ്രദാനം ചെയ്യും, രോഗം നീക്കം ചെയ്യും (rs പേ. 229 ഖ. 4-6)
നവം. 18 ബൈബിൾ വായന: ഓബദ്യാവു 1-യോനാ 4
നമ്പർ 1: ഓബദ്യാവിനും യോനായ്ക്കും ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 151-3 ഖ. 1-5, 10-14; പേ. 153-5 ഖ. 1-4, 9-12)
നമ്പർ 2: ഓബദ്യാവു 1:1-16
നമ്പർ 3: ദൈവരാജ്യം എല്ലാവർക്കും ഭവനങ്ങളും തൊഴിലും സുരക്ഷിതത്വവും പ്രദാനം ചെയ്യും (rs പേ. 229 ഖ. 7-പേ. 230 ഖ. 3)
നമ്പർ 4: ദൈവരാജ്യം നീതിയും ന്യായവും പ്രബലപ്പെടാൻ ഇടയാക്കും (rs പേ. 230 ഖ. 4-6)
നവം. 25 ബൈബിൾ വായന: മീഖാ 1-7
നമ്പർ 1: മീഖായ്ക്ക് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 155-8 ഖ. 1-8, 16-19)
നമ്പർ 2: മീഖാ 1:1-16
നമ്പർ 3: ദൈവരാജ്യം മരിച്ചവരെ ഉയിർപ്പിക്കും (rs പേ. 230 ഖ. 7-പേ. 231 ഖ. 3)
നമ്പർ 4: ദൈവരാജ്യം സ്നേഹത്തിന്റെയും യോജിപ്പിന്റെയും ഒരു ലോകം പ്രദാനം ചെയ്യും (rs പേ. 231 ഖ. 4-6)
ഡിസം. 2 ബൈബിൾ വായന: നഹൂം 1-ഹബക്കൂക് 3
നമ്പർ 1: നഹൂമിനും ഹബക്കൂക്കിനും ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 158-60 ഖ. 1-7, 11-12; പേ. 161-3 ഖ. 1-5, 12-14)
നമ്പർ 2: നഹൂം 3:1-19
നമ്പർ 3: ദൈവരാജ്യം ഭൂമിയെ ഒരു പറുദീസയാക്കും (rs പേ. 232 ഖ. 1-3)
നമ്പർ 4: ദൈവരാജ്യം ഒന്നാം നൂറ്റാണ്ടിൽ ഭരണം തുടങ്ങിയോ? (rs പേ. 232 ഖ. 4-6)
ഡിസം. 9 ബൈബിൾ വായന: സെഫന്യാവു 1-ഹഗ്ഗായി 2
നമ്പർ 1: സെഫന്യാവിനും ഹഗ്ഗായിക്കും ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 163-6 ഖ. 1-6, 10-12; പേ. 166-8 ഖ. 1-7, 13-16)
നമ്പർ 2: സെഫന്യാവു 2:1-15
നമ്പർ 3: ദൈവരാജ്യം അധികാരത്തിൽ വരുന്നതിന് ലോകത്തിന്റെ മാനസാന്തരത്തിനായി കാത്തിരിക്കേണ്ടതുണ്ടോ? (rs പേ. 233 ഖ. 1-2)
നമ്പർ 4: g ‘ദൈവരാജ്യം എന്റെ ആയുഷ്കാലത്ത് വരികയില്ല’ (rs പേ. 233 ഖ. 4-പേ. 234 ഖ. 1)
ഡിസം. 16 ബൈബിൾ വായന: സെഖര്യാവു 1-8
നമ്പർ 1: സെഖര്യാവിന് ആമുഖം (si പേ. 168-9 ഖ. 1-7)
നമ്പർ 2: സെഖര്യാവു 6:1-15
നമ്പർ 3: നാം അന്ത്യകാലത്താണു ജീവിക്കുന്നത് എന്ന് എന്തു സൂചിപ്പിക്കുന്നു? (rs പേ. 234 ഖ. 2)
നമ്പർ 4: യുദ്ധവും ഭക്ഷ്യക്ഷാമവും “അടയാള”ത്തിന്റെ ഭാഗമായിരിക്കുന്നത് എങ്ങനെ? (rs പേ. 234 ഖ. 3-പേ. 235 ഖ. 4)
ഡിസം. 23 ബൈബിൾ വായന: സെഖര്യാവു 9-14
നമ്പർ 1: സെഖര്യാവ്—എന്തുകൊണ്ടു പ്രയോജനപ്രദം? (si പേ. 171-2 ഖ. 23-7)
നമ്പർ 2: സെഖര്യാവു 9:1-17
നമ്പർ 3: 1914 മുതൽ ലൂക്കൊസ് 21:11 നിവൃത്തിയേറിയിരിക്കുന്നത് എങ്ങനെ? (rs പേ. 236 ഖ. 1-3)
നമ്പർ 4: നിയമരാഹിത്യത്തിന്റെ വർധനവ് എന്തു സൂചിപ്പിക്കുന്നു? (rs പേ. 237 ഖ. 1-2)
ഡിസം. 30 എഴുത്തു പുനരവലോകനം. ബൈബിൾ വായന: മലാഖി 1-4
[അടിക്കുറിപ്പുകൾ]
a സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.
b സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.
c സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.
d സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.
e സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.
f സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.
g സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുമാറ് വീട്ടുകാരന്റെ പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറ്റും വിദ്യാർഥി മറുപടി നൽകണം.