അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ പക്കൽ അവ ഉണ്ടെങ്കിൽ ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണംa എന്ന പുസ്തകമോ പഴയ ഏതെങ്കിലും പ്രസിദ്ധീകരണമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും. ജനുവരി: സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം. കുടുംബ സന്തുഷ്ടിയുടെ രഹസ്യം കൈവശമുള്ള സഭകൾക്ക് അതും സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, അല്ലെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ അടുത്ത കണക്കു റിപ്പോർട്ട് വായിച്ചശേഷം സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ സഭയുമായി സഹവസിക്കുന്ന ഏതൊരാളും, വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുളള പുതിയതും പുതുക്കിയതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്‌ക്കുന്ന അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി മനസ്സിൽ പിടിക്കുക.
◼ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ബാഡ്ജുകളുടെ പ്ലാസ്റ്റിക് ഹോൾഡറുകൾ കുറെ എണ്ണം സ്റ്റോക്കുണ്ട്. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് സഭകൾക്ക് അവയിൽ ഏതാനും എണ്ണത്തിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. അവ ഭാവി ഉപയോഗത്തിനായി സൂക്ഷിച്ചുവെക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
◼ പ്രദേശ മാപ്പ് കാർഡുകൾക്കുള്ള (S-12) പ്ലാസ്റ്റിക് ഹോൾഡറുകൾ ലഭ്യമാണ്. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് സഭകൾക്ക് അവയ്ക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വീക്ഷാഗോപുരം (2000-ത്തിലെ ബയന്റിട്ട വാല്യം) —ഇംഗ്ലീഷ്
ഉണരുക! (2000-ത്തിലെ ബയന്റിട്ട വാല്യം) —ഇംഗ്ലീഷ്
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ നമ്പർ 26) —അസമിയ, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, മറാഠി, മിസ്സോ, ഹിന്ദി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—1986 പതിപ്പ് (സാധാരണ പതിപ്പ്; bi12 മാർജിനൽ റഫറൻസുകളോടു കൂടിയത്) —ഇംഗ്ലീഷ്
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും —ഇംഗ്ലീഷ്, കന്നട, നേപ്പാളി, ഹിന്ദി
തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ —ഇംഗ്ലീഷ്
ബൈബിൾ ചർച്ചകൾ ആരംഭിക്കുകയും തുടരുകയും ചെയ്യേണ്ട വിധം —ഹിന്ദി
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —കന്നട
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം —തെലുങ്ക്
[അടിക്കുറിപ്പ്]
a മലയാളത്തിൽ ലഭ്യമല്ല.