അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ താത്പര്യം കാണിക്കുന്ന വ്യക്തിയെ മാസികാ റൂട്ടിൽ ഉൾപ്പെടുത്തുക. ഒരു ബൈബിൾ അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. വീട്ടുകാരുടെ കൈവശം ഈ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഉചിതമായ ഒരു ലഘുപത്രിക സമർപ്പിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം,a ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! ഉചിതമായിരിക്കുന്നിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ?,b യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?c
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ചു സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ബ്രാഞ്ച് ഓഫീസ് മാറുന്ന സമയത്ത് സാഹിത്യത്തിനും മാസികയ്ക്കും വേണ്ടി അപേക്ഷിക്കുന്നതു സംബന്ധിച്ച് 2002 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്ന അറിയിപ്പിൽ പിൻവരുന്ന മാറ്റം വരുത്തിയിരിക്കുന്നതു ദയവായി ശ്രദ്ധിക്കുക. ബ്രാഞ്ച് ഓഫീസ് ലൊണാവ്ലയിൽനിന്നും ബാംഗ്ലൂരിലേക്കു മാറ്റുന്നത് 2002 മേയ് മാസത്തിൽ ആയതിനാൽ ആ മാസത്തിലും അതിനുശേഷം കുറച്ചു നാളത്തേക്കും സാഹിത്യത്തിനും മാസികകൾക്കുമുള്ള അപേക്ഷകൾ സൊസൈറ്റി പരിഗണിക്കുന്നതല്ല. മിക്ക സഭകളിലും സാഹിത്യത്തിന്റെയും പഴയ ലക്കം മാസികകളുടെയും നല്ല ശേഖരംതന്നെ ഉണ്ടെന്നു കരുതുന്നു. അതിനാൽ, സഭയിൽ കുന്നുകൂടിക്കിടക്കുന്ന മാസികകളും സാഹിത്യങ്ങളും ആ സമയത്തു സമർപ്പിച്ചു തീർക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ഞങ്ങൾ മൂപ്പന്മാരോട് അഭ്യർഥിക്കുകയാണ്.
◼ നേരത്തേ അറിയിച്ചിരുന്നതുപോലെ, ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകം 2002 അവസാനത്തോടെ ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാകും. ഈ പുസ്തകത്തിനുവേണ്ടി ഇതുവരെ സാഹിത്യ അപേക്ഷ അയയ്‌ക്കാത്ത സഭകൾ, വാർഷിക ഇനങ്ങൾക്കും ശുശ്രൂഷാസ്കൂൾ പുസ്തകത്തിനും വേണ്ടിയുള്ള പ്രത്യേക അപേക്ഷാഫാറം ഉപയോഗിച്ച് അപ്രകാരം ചെയ്യേണ്ടതാണ്. പുസ്‌തകം അയയ്ക്കുന്നതുവരെ അത് സഭാ പാക്കിങ് ലിസ്റ്റിൽ “Pending” എന്നു കാണിച്ചിരിക്കും.
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല.
b മലയാളത്തിൽ ലഭ്യമല്ല.
c മലയാളത്തിൽ ലഭ്യമല്ല.