നമ്മുടെ മുഴു സഹോദരവർഗത്തെയും നാം സ്നേഹിക്കുന്നതിന്റെ കാരണം
സ്നേഹശൂന്യമായ ഇന്നത്തെ ലോകത്തിൽ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം എങ്ങനെ ജ്വലിപ്പിച്ചുനിറുത്താൻ സാധിക്കും? (1 പത്രൊ. 2:17) ആഗോള സഹോദരവർഗം ഒരു യാഥാർഥ്യമാണെന്നു നമുക്ക് എങ്ങനെ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാനാകും? (മത്താ. 23:8) നമ്മുടെ മുഴു സഹോദരവർഗവും (ഇംഗ്ലീഷ്) എന്ന വീഡിയോ ഉപയോഗിച്ചുകൊണ്ട്. നാം അന്യോന്യം സ്നേഹിക്കുന്നതിന്റെ കാരണങ്ങൾ അതു വ്യക്തമാക്കുന്നു. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
(1) നമ്മുടെ ലോകവ്യാപക സഹോദരവർഗത്തോടു ചേർന്നു നാം ചെയ്യുന്ന മൂന്നു പ്രവർത്തനങ്ങൾ ഏവ? (2) നമ്മുടെ സഹോദരങ്ങൾ (എ) അലാസ്കയിലെ തരിശു പ്രദേശങ്ങളിലും (ബി) യൂറോപ്പിലെ വൻ തുറമുഖങ്ങളിലും (സി) പെറുവിലെ വനാന്തരങ്ങളിലും പ്രസംഗിക്കാനുള്ള തങ്ങളുടെ നിശ്ചയദാർഢ്യം പ്രകടമാക്കുന്നത് എങ്ങനെ? (3) സാക്ഷ്യം നൽകാൻ വിശേഷാൽ ഫലകരമായ ഒരു ഉപകരണം ഏത്? (4) സുവാർത്താ പ്രസംഗം വെറുമൊരു സാധാരണ പ്രവർത്തനമാണെന്നു നാം ഒരിക്കലും വിചാരിക്കരുതാത്തത് എന്തുകൊണ്ട്? (5) ഭൂകമ്പങ്ങൾ, ചുഴലിക്കൊടുങ്കാറ്റുകൾ, ആഭ്യന്തര യുദ്ധങ്ങൾ തുടങ്ങിയ വിപത്തുകളുടെ സമയത്ത് യഹോവയുടെ സാക്ഷികൾ പരസ്പരം പിന്തുണയ്ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ പറയുക. (1995 ആഗസ്റ്റ് 22 ലക്കം ഉണരുക!യുടെ 23-ാം പേജിലെ താകേവോയുടെയും 1996 ഒക്ടോബർ 22 ലക്കം ഉണരുക!യുടെ 20-ാം പേജിലെ കോട്ടോയോയുടെയും അഭിപ്രായങ്ങൾ കാണുക.) (6) നമ്മുടെ ക്രിസ്തീയ സാഹോദര്യത്തിന്റെ വലിയ തിരിച്ചറിയിക്കൽ അടയാളം നമുക്കേവർക്കും ഏതു പ്രായോഗിക വിധങ്ങളിലൂടെ പ്രകടമാക്കാവുന്നതാണ്? (യോഹ. 13:35) (7) ക്രിസ്തീയ യോഗങ്ങളെ നാം എത്ര മൂല്യവത്തായി കരുതണം? (8) കൂടിവരാൻ മുമ്പു രാജ്യഹാൾ ഇല്ലായിരുന്നവർക്ക് ഒരു രാജ്യഹാൾ ലഭിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നു? (9) നിരോധനത്തിൻ കീഴിലായിരുന്നപ്പോൾ പശ്ചിമ യൂറോപ്പിലെയും റഷ്യയിലെയും സഹോദരങ്ങൾക്ക് ആത്മീയ ആഹാരം ലഭിച്ചത് എങ്ങനെ? (10) ഇപ്പോൾപ്പോലും, കൺവെൻഷനുകളിൽ സംബന്ധിക്കാൻ മിക്ക സാക്ഷികളും അസാധാരണമായ ഏതു ശ്രമം ചെയ്യുന്നു, എന്തുകൊണ്ട്? അതു നിങ്ങളെ എങ്ങനെ സ്പർശിച്ചിരിക്കുന്നു? (11) ഐക്യത്തോടെ ഒത്തൊരുമിച്ച് ആരാധിക്കാനും ആവശ്യമായിരിക്കുമ്പോൾ മറ്റുള്ളവരെ സഹായിക്കാനും എപ്പോഴും എങ്ങനെയും വിശ്വസ്തമായി സാക്ഷീകരിക്കാനും നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്? (12) കഴിയുന്നത്ര താത്പര്യക്കാരെ ഈ വീഡിയോ കാണിക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?